Month: August 2022
-
NEWS
ഇന്നോവ കാർ ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
കുറ്റിപ്പുറം: തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ ഇന്നോവ കാർ സ്കൂട്ടറിൽ ഇടിച്ച് പ്രവാസി മരിച്ചു. പുത്തനത്താണി കരിങ്കപ്പാറ സ്വദേശി അബ്ദുള്‍ ഖാദര്‍ (49) ആണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചരക്ക് കുറ്റിപ്പുറം – തിരൂര്‍ റോഡില്‍ മഞ്ചാടിയില്‍ വെച്ചാണ് അപകടം. കുറ്റിപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാര്‍ സ്കുട്ടറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ കടയുടെ മതിലില്‍ ഇടിച്ചാണ് നിന്നത്. യു.എ.ഇ അല്‍ ഐനില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഖാദര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. കുടെ യാത്ര ചെയ്ത ഭാര്യ റുഖിയ പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
NEWS
ലിബിയയില്‍ ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളി; അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ലിബിയയില്‍ ഐസിസിന് വേണ്ടി ചാവേര്‍ ആക്രമണം നടത്തിയത് മലയാളിയാണെന്ന് സ്ഥിരീകരിച്ചു. ലിബിയന്‍ പട്ടണമായ സിര്‍ത്തില്‍ ആണ് ആക്രമണം ഉണ്ടായത്.അബു ബക്കര്‍ അല്‍-ഹിന്ദി എന്നയാളാണ് കൊല്ലപ്പെട്ടത്.ഇയാൾ കേരളത്തിലെ ക്രൈസ്തവ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഗൾഫിൽ ജോലി നോക്കവെയാണ് മതം മാറി ഐസിസിൽ ചേർന്നതെന്നും സംഘടനയുടെ മുഖപത്രത്തിൽ പറയുന്നു.സംഭവത്തെപ്പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ‘ആഫ്രിക്കയില്‍ കൊല്ലപ്പെടുന്ന ഇന്ത്യയില്‍ നിന്നുളള ആദ്യ രക്തസാക്ഷി’ എന്നാണ് ഐസിസ് ഇയാളെക്കുറിച്ച് പറയുന്നത്.കേരളത്തില്‍ നിന്നുളള യുവാവാണ് സിര്‍ത്തില്‍ ചാവേര്‍ ആക്രമണത്തില്‍ മരിച്ചതെന്നും ഇയാള്‍ എങ്ങനെ ഐസിസില്‍ എത്തിയെന്നും സംഘടനയുടെ മുഖപത്രമായ ‘വോയിസ് ഓഫ് ഖൊറെസ’നില്‍ വന്ന ലേഖനത്തില്‍ പറയുന്നുണ്ട്.തുടർന്നാണ് കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചത്.
Read More » -
NEWS
ബംഗളൂരുവില്‍ മലയാളി വിദ്യാർഥി ബൈക്ക് അപകടത്തില്‍ മരിച്ചു
ബംഗളൂരു: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥി ബംഗളൂരുവില്‍ ബൈക്ക് അപകടത്തില്‍ മരിച്ചു. കണ്ണൂര്‍ താഴെ ചൊവ്വ ശ്രീരാഗത്തില്‍ സുരേഷ് ബാബുവിന്‍റെയും ഷിംനയുടെയും മകന്‍ കെ.പി.ശ്രീരാഗ് (23) ആണ് മരിച്ചത്. എച്ച്.എസ്.ആര്‍. ലേഔട്ടിലെ 360 ടി.എം.ജി ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ഥിയാണ്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ മഡിവാള താവരകെരെയിലായിരുന്നു അപകടം. ശ്രീരാഗ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
NEWS
ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും ആത്മഹത്യ ചെയ്തു.നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവ് മരിച്ചത് അറിഞ്ഞാണ് ഭാര്യയും ജീവനെടുക്കിയത്. രാജേഷ് വീട്ടിനുള്ളില്‍ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേരും തമ്മില്‍ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടില്‍ വന്ന രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.
Read More » -
Local
കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
ശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്ജിത(20) യാണ് കഴിഞ്ഞ ദിവസം നാട്ടുകാർ നോക്കി നിൽക്കെ ആറ്റിൽ ചാടിയത്. വെള്ളിയാഴ്‌ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിന് അടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ ബസ് ഇറങ്ങിയ ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ രഞ്ജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാലത്തില്‍ രഞ്ജിത ഉപേക്ഷിച്ച ബാഗില്‍ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റില്‍ ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്. പിതാവുമായി പിണങ്ങി കഴിയുന്നതിനാൽ മാതാവിനും സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. അഞ്ചലിൽ നിന്നാണ് യുവതി കുന്നത്തൂരെത്തിയത്. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും സ്കൂബയുടെ രണ്ട് ടീം വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താർ കഴിഞ്ഞിരുന്നില്ല. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക് കാരണം മൃതദേഹം…
Read More » -
NEWS
ലോട്ടറി ഏജന്‍സിക്ക് അയച്ച ടിക്കറ്റുകൾ കവർന്ന കെഎസ്ആർടിസി ജീവനക്കാർ അറസ്റ്റിൽ
കൊല്ലം: ലോട്ടറി ഏജന്‍സിക്ക് കെ എസ് ആര്‍ ടി സി ബസില്‍ കൊടുത്തയച്ച 4200 ടിക്കറ്റുകള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടു ജീവനക്കാർ അറസ്റ്റിലായി. ആര്യങ്കാവ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ മെക്കാനിക് സജിമോന്‍ താത്കാലിക ജീവനാകാരനായ സുധീഷ് എന്നിവരെയാണ് തെന്മല പോലീസ് പിടികൂടിയത്. സുധീഷ് തെന്മല ഹാരിസണ്‍ എസ്റ്റേറ്റ് പൂത്തോട്ടം സ്വദേശിയാണ്. സജിമോന്‍ കുളത്തുപ്പുഴ മാര്‍ത്താണ്ഡംക്കര സ്വദേശിയാണ്. ഇക്കഴിഞ്ഞ 16 ന് രാത്രി 10 മണിക്ക് ആര്യങ്കാവിലെ ഒരു ലോട്ടറി ഏജന്റിനായി പത്തനംതിട്ടയിലെ കോഴഞ്ചേരിയില്‍ നിന്ന് കെ എസ് ആര്‍ ടി സി ബസില്‍ കൊടുത്തു വിട്ട 1.35 ലക്ഷം രൂപ വിലമതിപുള്ള ലോട്ടറി ടിക്കറ്റുകളാണ് പ്രതികള്‍ തട്ടിയെടുത്തത്. കോട്ടയത്ത് നിന്ന് തെങ്കാശിക്ക് പോകുന്ന ഈ ബസിലാണ് സ്ഥിരമായി കോഴഞ്ചേരിയില്‍നിന്ന് ആര്യങ്കാവിലേക്ക് ലോട്ടറി ടിക്കറ്റുകള്‍ കൊടുത്തുവിട്ടിരുന്നത്. സംഭവദിവസം ലോട്ടറി ഏജന്റിന്റെ ജീവനക്കാര്‍ എന്ന വ്യാജേനയാണ് പ്രതികള്‍ ലോട്ടറി കൈക്കലാക്കിയത്.
Read More » -
Crime
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയും
തിരുവനന്തപുരം > പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കോട്ടയ്ക്കകം ഒന്നാം പുത്തൻ തെരുവിൽ റ്റി സി 40 / 164 ൽ ചിന്ന ദുരൈ (55)നെ തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ഏഴ് വർഷം കഠിന തടവും 40,000 രൂപ പിഴയ്ക്കും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും കൂടുതൽ കിടക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറഞ്ഞിട്ടുണ്ട്. പിഴ തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണം. 2020 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുണിക്കടയിൽ ജീവനക്കാരനായിരുന്ന തൂത്തുക്കുടി സ്വദേശിയായ പ്രതി ഒന്നാം പുത്തൻ തെരുവിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി പ്രതിയുടെ വീടിന് മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു. പീഡിപ്പിക്കണം എന്ന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയോട് തൻ്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി. സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി…
Read More » -
NEWS
നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ പരിശോധിക്കാം
നിങ്ങളുടെ പേരില്‍ എത്ര ഫോണ്‍ നമ്ബറുകള്‍ നിലവില്‍ ഉണ്ടെന്ന് അറിയാമോ? ഇല്ലെങ്കിൽ പരിശോധിച്ച് ആവശ്യമില്ലാത്തവ/നിങ്ങൾ അറിയാതെ മറ്റൊരാൾ ഉപയോഗിക്കുന്നത് റദ്ദാക്കുക. ഒരു പൗരന് 9 മൊബൈല്‍ നമ്ബറുകള്‍ വരെ മാത്രമേ ഉപയോഗിക്കാൻ നിയമം അനുവദിക്കുന്നുള്ളൂ.ഇതിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾക്കെതിരെ ഏതു നിമിഷവും നിയമനടപടികൾ പ്രതീക്ഷിക്കാം. ടെലികമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ച പുതിയ പോര്‍ട്ടല്‍ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മൊബൈൽ നമ്പരുകൾ കണ്ടെത്താം.ടഫ്‌കോപ് എന്നാണ് പോര്‍ട്ടലിന്റെ പേര്. ഈ പോര്‍ട്ടല്‍ ഉപയോഗിച്ച് നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മൊബൈല്‍ നമ്ബറുകള്‍ പരിശോധിക്കാനുള്ള വഴി അറിഞ്ഞിരിക്കൂ. ഘട്ടം 1: ടഫ്‌കോപ്ന്റെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക – tafcop.dgtelecom.gov.in. ഘട്ടം 2: ഒട്ടിപി ലഭിക്കുന്നതിന് നിങ്ങളുടെ 10 അക്ക മൊബൈല്‍ നമ്ബര്‍ നല്‍കുക. ഘട്ടം 3: പോര്‍ട്ടലിലേക്ക് സൈന്‍ ഇന്‍ ചെയ്യുന്നതിന് ഒട്ടിപി നല്‍കി മൂല്യനിര്‍ണ്ണയ പ്രക്രിയ പൂര്‍ത്തിയാക്കുക. ഘട്ടം 4: സൈന്‍-ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കുക. ഘട്ടം 5: നിങ്ങളുടെ നിര്‍ദ്ദിഷ്ട ആധാര്‍ കാര്‍ഡുമായി…
Read More » -
India
അഞ്ച് പേരെ കൊന്നിട്ടുണ്ടെന്നും പശുവിനെ അറക്കുന്നവരെ കൊല്ലണമെന്നും ബി.ജെ.പി നേതാവിൻ്റെ ആഹ്വാനം
പശുവിനെ അറക്കുന്നവരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് രാജസ്ഥാനിലെ ബി.ജെ.പി നേതാവ്. അഞ്ച് പേരെ തങ്ങള്‍ കൊന്നിട്ടുണ്ടെന്നും മുന്‍ എം.എല്‍.എ കൂടിയായ ബി.ജെ.പി നേതാവ് ഗ്യാന്‍ദേവ് അഹുജ പറഞ്ഞു. രാജസ്ഥാനിലെ ഗോവിന്ദ്ഗഢില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയപ്പോഴാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഇതിന്‍റെ വിഡിയോ പ്രചരിച്ചതോടെ ഇദ്ദേഹത്തിനെതിരെ കേസെടുത്തു. “പണ്ഡിറ്റ് ജി, അഞ്ച് പേരെ ഞങ്ങള്‍ കൊന്നിട്ടുണ്ട്. ലാല്‍വണ്ടിയിലും ബെഹ്റോറിലും മറ്റുമായാണ് അഞ്ച് പേരെ കൊന്നത്. ഇതാദ്യമായാണ് അവര്‍ ഒരാളെ കൊല്ലുന്നത്…” ബി.ജെ.പി നേതാവ് പറയുന്നു. 2017ല്‍ ബെഹ്റോറില്‍ പെഹ്ലു ഖാനെയും 2018ല്‍ ലാല്‍വണ്ടിയില്‍ രക്ബാറിനെയും ഗോരക്ഷക ഗുണ്ടകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഗോവിന്ദ്ഗഢില്‍ ട്രാക്ടര്‍ മോഷണവുമായി ബന്ധപ്പെട്ട് ആളുമാറിയാണ് വിക്രം ഖാനും മറ്റ് ചിലരും ചേര്‍ന്ന് ചിരഞ്ജി ലാല്‍ എന്നയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍, വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ബി.ജെ.പി വാദം. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഗ്യാന്‍ദേവ് അഹുജ. “നമ്മുടെ പ്രവര്‍ത്തകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ്. പശുവിനെ അറക്കുന്നവരെ മുഴുവന്‍…
Read More » -
NEWS
ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം റെയിൽപ്പാളത്തിൽ
ചെന്നൈ: മദ്രാസ് ഐഐടിയിലെ ഗവേഷക വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ആവടി റെയില്‍പാളത്തില്‍ കണ്ടെത്തി. ഒഡിഷ സ്വദേശിനി മേഘശ്രീയാണ് (30) മരിച്ചത്.മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശരീരത്തിലുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. റെയില്‍വേ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പാക്കം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്ന് എംടെക്കും പിഎച്ച്‌ഡിയും പൂര്‍ത്തിയാക്കിയ മേഖശ്രീ മൂന്നു മാസത്തെ ഗവേഷണത്തിനായാണ് ചെന്നൈയിലെത്തിയത്.
Read More »