Month: August 2022
-
NEWS
ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം: ബാര്‍ട്ടണ്‍ ഹില്‍ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിവില്‍ എന്‍ജിനിയറിങ്, ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ് എന്നീ വിഭാഗങ്ങളിലാണ് നിയമനം. അപേക്ഷകള്‍ http://www.gecbh.ac.in വഴി സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 26. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300484.
Read More » -
Crime
ഉന്നതപഠനത്തിനുള്ള വിസ വൈകി; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്ന് വിസയെത്തി
ഹരിയാന: ഉന്നതപഠനത്തിനായി കാനഡയിലേക്ക് പോകാനൊരുങ്ങിയിരുന്ന വിദ്യാര്‍ത്ഥി വിസ വൈകിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ പിറ്റേന്ന് വിസയെത്തി. ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശിയായ വികേഷ് സായിനി എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം തുടര്‍പഠനത്തിനായി കാനഡയില്‍ പോകാനായിരുന്നു വികാസിന്റെ ആഗ്രഹം. സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛനും അമ്മയും രണ്ട് സഹോദരിമാരും ഒരു സഹോദരനും അടങ്ങുന്നതാണ് വികാസിന്റെ കുടുംബം. പഠനത്തിനായി അനുകൂലമായ സാഹചര്യമായിരുന്നു വികാസിനുണ്ടായിരുന്നത്. എന്നാല്‍ വിസയ്ക്ക് അപേക്ഷിച്ച് ഏറെ നാളായിട്ടും ഇതില്‍ വിവരമൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് അസ്വസ്ഥനായിരുന്നു വികാസ്. ഇതിനിടെ സുഹൃത്തിന് വിസ ലഭിക്കുക കൂടി ചെയ്തതോടെ വികാസ് നിരാശയിലേക്ക് വീണു. കൂട്ടത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിഷേധിക്കപ്പെട്ടതായ വാര്‍ത്തയും വന്നതോടെ വികാസ് കൂടുതല്‍ നിരാശനായി എന്നാണ് കരുതപ്പെടുന്നത്. ഇതോടെയാണ് യുവാവ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നത്. സമീപത്തുള്ള കനാലിലേക്ക് ചാടിയായിരുന്നു വികാസ് മരണം വരിച്ചത്. ബുധനാഴ്ച രാത്രി മുതല്‍ വികാസിനെ കാണാതായിരുന്നു. വ്യാഴാഴ്ച രാവിലെയാണ്…
Read More » -
NEWS
സൗദിയിൽ സഹോദരങ്ങള്‍ അപകടത്തില്‍ പെട്ട് മരിച്ചു
ജിദ്ദ: ജിസാനില്‍ സഹോദരങ്ങള്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞി മുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കാന്‍ പോകവേ ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്.
Read More » -
Kerala
ഗവര്‍ണര്‍ പദവിയും, രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍
ഗവര്‍ണര്‍ പദവിയും, രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. സാംസ്‌കാരികമായും, വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തില്‍ പൊതുസമൂഹം കാണുന്ന പദവിയില്‍ ഇപ്പോള്‍ ഇരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. രാജ്ഭവനെ ആര്‍എസ്എസ് സംഘപരിവാര്‍ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും ഇപി പ്രസ്താവനയില്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനല്‍ ‘ എന്നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവര്‍ണറുടെ പദവിക്ക് യോചിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ എന്ന് പുനര്‍ചിന്തനം നടത്തണമെന്ന് ഇപി ആവശ്യപ്പെട്ടു. ‘കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരമായി അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് പരിശോധിക്കണം.’ സാധാരണ ആര്‍എസ്എസ്…
Read More » -
Tech
ആശ്വാസം… യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല
ഡല്‍ഹി: യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം. യു.പി.ഐ. ഇടപാടുകള്‍ക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍,…
Read More » -
Kerala
ഓണക്കിറ്റ് മറ്റന്നാൾ മുതൽ,14 ഇനങ്ങൾ, പപ്പടത്തിനും ശർക്കരക്കും പകരം മിൽമ നെയ്യും കശുവണ്ടി പരിപ്പും
സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് ചൊവ്വാഴ്ച മുതൽ വിതരണം തുടങ്ങും. തുണി സഞ്ചി ഉൾപ്പടെ 14 ഇനങ്ങളുള്ള ഭക്ഷ്യ കിറ്റിന്റെ പാക്കിംഗ് ഏതാണ്ട് പൂർത്തിയായതായി സപ്ലൈക്കോ അറിയിച്ചു. കഴിഞ്ഞ വര്‍ഷം പരാതികള്‍ ഏറെ കേട്ട പപ്പടത്തിനും ശര്‍ക്കരയ്ക്കും പകരം മില്‍മ നെയ്യും ക്യാഷു കോര്‍പ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റില്‍ ഇടം പിടിച്ചു. മില്‍മയില്‍ നിന്ന് നെയ്യ്, ക്യാഷു കോര്‍പ്പറേഷനില്‍ നിന്ന് കശുവണ്ടി പരിപ്പ്, സപ്ലൈക്കോയുടെ സ്വന്തം ശബരി ബ്രാന്‍ഡ് ഉത്പന്നങ്ങള്‍. 14 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 434 രൂപ കുറഞ്ഞത് ചെലവ്. പഞ്ചസാരയും, ചെറുപയറും, തുവരപരിപ്പും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്. ലോഡിംഗ് വണ്ടിക്കൂലി ഉള്‍പ്പടെ 447 രൂപയുടെ കിറ്റ് എല്ലാ ജില്ലകളിലും തയ്യാറായി. കഴിഞ്ഞ വര്‍ഷം പപ്പടവും,ശര്‍ക്കരയുമാണ് സപ്ലൈക്കോയ്ക്ക് തല വേദനയായത്. എന്നാല്‍ ഇത്തവണ മുന്‍വര്‍ഷത്തെ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി കരുതലെടുത്തിട്ടുണ്ട് സ്പ്ലൈക്കോ. ഇ ടെന്‍ഡര്‍ മുതല്‍ പാക്കിംഗില്‍ വരെയുണ്ട്. മുന്‍വര്‍ഷത്തെ അനുഭവത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ മുന്നില്‍ ഉണ്ട്. അതുകൊണ്ട്…
Read More » -
Kerala
വഴിയോരങ്ങളിലെ കച്ചവടക്കാർ ഇനി കച്ചവട മുറികളിലേക്ക്…
തിരുവനന്തപുരം മ്യൂസിയം റോഡിൽ 15 വർഷമായി വ്യാപാരം നടത്തുന്ന കച്ചവടക്കാരുടെ സ്വപ്ന പദ്ധതി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നാടിന് സമർപ്പിച്ചു.സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 2.78 കോടി രൂപ ചെലവാക്കിയാണ് കച്ചവടക്കാർക്ക് വെൻഡിംഗ് സോൺ നിർമ്മിച്ചത്. ഇവിടെ 44 കച്ചവടക്കാരെ പുനരധിവസിപ്പിക്കും. വെൻഡിംഗ് സോൺ ചുറ്റും ലാൻഡ്‌സ്‌കേപ്പ്,കാൽ നടക്കാർക്കായി 7.5 മീറ്റർ വീതിയുള്ള ഫുഡ് പാത്ത്, പ്രീ ഫാബ്രിക്കേറ്റഡ് ഷോപ്പുകൾ, ഇരിപ്പിടം, കുടിവെള്ള കിയോസ്ക്ക്, മാലിന്യം വേർതിരിക്കുന്നതിനുള്ള ബിൻ , കോമൺ വാഷ് ഏര്യ, പാർക്കിംഗ് ഏര്യ, ഇ ഓട്ടോ പാർക്കിംഗ് ഏര്യ, എൽ ഇ ഡി ഡിസ്പ്ലേ സംവിധാനം എന്നിവയും ഒരുക്കിയിടുണ്ട്.
Read More » -
Local
ആറ്റിങ്ങൽ നഗരൂരിൽ അച്ഛനെയും മകനെയും കാർ ഇടിപ്പിച്ചു കൊന്ന കേസ്, ഡ്രൈവർ മദ്യപിച്ചിരുന്നതായി പരിശോധനാഫലം
മദ്യപിച്ച് ലക്കുകെട്ടും അലസതയോടും അശ്രദ്ധയോടും വാഹനമോടിച്ചും നിരത്തുകളിൽ അസംഖ്യം പേരുടെ ജീവനാണ് ഓരോ ദിവസവും പൊലിഞ്ഞു പോകുന്നത്. ഇന്നലെ നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ ഡ്രൈവർ നിലവിട്ട് മദ്യപിച്ചിരുന്നതായി കണ്ടെത്തി. കാർ ഓടിച്ചിരുന്ന പള്ളിക്കൽ മടവൂർ ഷിറാസ് മൻസിലിൽ ഷിറാസ് (32) സഹയാത്രികൻ ഞാറയിൽകോണം കരിമ്പുവിള ജെ. ബി മനസിലിൽ ജാഫർഖാൻ (42) എന്നിവരുടെ അറസ്റ്റ് നഗരൂർ പോലീസ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ അമിതവേഗത്തിലെത്തിയ കാർ, ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. കല്ലിങ്കൽ കരിക്കകത്ത് വീട്ടിൽ പ്രദീപ് എന്ന് വിളിക്കുന്ന സുനിൽ കുമാർ, അഞ്ച് വയസ്സുള്ള മകൻ ശ്രീദേവ് എന്നിവരാണ് മരിച്ചത്. പ്രദീപിന്റെ മൂത്ത മകൻ പതിനഞ്ചുകാരൻ ശ്രീഹരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ഷിറാസാണ് വണ്ടി ഓടിച്ചിരുന്നത്. മരിച്ച ശ്രീദേവിന് അഞ്ചുവയസ്സാണ്. സുനിൽകുമാറിനെയും പരിക്കേറ്റ മകനെയും മാറ്റി 15 മിനുട്ടിന്…
Read More » -
Crime
പൊലീസിന്റെ ‘ഉദാരമനസ്‌കത’; കൊലക്കേസ് പ്രതി കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍, കാവല്‍നിന്ന പോലീസുകാരെ കൈയ്യോടെ പൊക്കി സ്‌പെഷ്യല്‍ ബ്രാഞ്ച്
ബെംഗളൂരു: കര്‍ണാടകയില്‍ കസ്റ്റഡിയിലുള്ള കൊലക്കേസ് പ്രതിയെ കാമുകിക്കൊപ്പം ഹോട്ടല്‍ മുറിയില്‍ കഴിയാന്‍ അനുവദിച്ച് പൊലീസ്. ഹോട്ടല്‍ മുറിക്ക് പുറത്ത് കാവല്‍നിന്നിരുന്ന പൊലീസുകാരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പിടികൂടി. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്റെ വഴിവിട്ട സഹായം. ധാര്‍വാഡ് കോടതിയില്‍ ഹാജരാക്കാന്‍ പോകുന്ന വഴിക്കാണ് കൊലക്കേസ് പ്രതിക്ക് കേട്ടുകേള്‍വിയില്ലാത്ത സഹായം ബെല്ലാരി പൊലീസ് ഒരുക്കിയത്. കോടതിയുടെ വിളിപ്പാട് അകലെയുള്ള ഹോട്ടലില്‍ കാമുകിക്കൊപ്പം പ്രതിയെ സുഖവാസത്തിന് എത്തിച്ച് പൊലീസ് തന്നെ കാവല്‍നിന്നു. കുപ്രസിദ്ധ ഭൂമിമാഫിയ തലവന്‍ ബച്ചാ ഖാന് വേണ്ടിയായിരുന്നു പൊലീസിന്റെ ഉദാരമനസ്‌കത. ബച്ചാ ഖാന്റെ കാമുകി തന്നെയാണ് ഹോട്ടല്‍മുറി ബുക്ക് ചെയ്തിരുന്നത്. ബച്ചാ ഖാന്റെ ആവശ്യപ്രകാരം ജീപ്പ്, ഹോട്ടല്‍ വഴി തിരിച്ചുവിടുകയായിരുന്നു. ബച്ച ഖാന്റെ കാമുകി ബെഗളൂരുവില്‍ നിന്ന് എത്തിയിരുന്നു. ഇയാള്‍ക്കായി നേരത്തെ തന്നെ മുറിയില്‍ കാത്തുനില്‍ക്കുകയായിരുന്നു. കാമുകിക്കൊപ്പം ഹോട്ടല്‍മുറിയില്‍ ചെലവിടുന്ന സമയത്ത് മുറിക്ക് പുറത്തും ഹോട്ടലിന്റെ പ്രധാന കവാടത്തിലുമായി മൂന്ന് പൊലീസുകാര്‍ കാവല്‍ നിന്നു. എന്നാല്‍, ഹുബ്ബള്ളി ഗോകുല…
Read More » -
NEWS
വാട്സാപ്പിൽ മെസ്സേജ് വായിക്കാം;ബ്ലൂ ടിക്ക് വരില്ല
വാട്സാപ്പിൽ മെസ്സേജ് വായിക്കണം.എന്നാൽ അയച്ച ആൾ ബ്ലൂ ടിക്ക് കാണുകയുമരുത്.വഴിയുണ്ട്. നാം അയച്ച മെസേജ് സ്വീകര്‍ത്താവ് കണ്ടുവെന്ന് സൂചിപ്പിക്കുന്നതിന് വാട്‌സാപ്പ് സജ്ജമാക്കിയിട്ടുള്ള സംവിധാനമാണ് ‘ബ്ലൂ ടിക്ക്’.വാട്‌സാപ്പില്‍ ലഭിച്ച മെസേജ് തുറന്നുനോക്കിയാല്‍ അയച്ചയാള്‍ക്ക് ബ്ലൂ ടിക്ക് കാണും. എന്നാല്‍ ഈ ബ്ലൂ ടിക്ക് പലപ്പോഴും വലിയ പൊല്ലാപ്പുകള്‍ക്കും പിണക്കങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ടെന്നതാണ് സത്യം. ഈ സാഹചര്യത്തില്‍ നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഈ ബ്ലൂ ടിക്ക് ഇല്ലാതിരുന്നെങ്കില്‍ എന്ന്.അതിന് ചില കുറുക്ക് വഴികൾ ഉണ്ട്.അത് എന്തെല്ലാമാണെന്ന് നോക്കാം. ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഗം വാട്‌സാപ്പ് നോട്ടിഫിക്കേഷന്‍ ഓണ്‍ ആക്കിവെക്കുക എന്നുള്ളതാണ്. മെസേജ് വന്നുവെന്ന് നോട്ടിഫിക്കേഷന്‍ ലഭിച്ചു കഴിഞ്ഞാല്‍, നോട്ടിഫിക്കേഷന്‍ ബാര്‍ താഴേക്ക് വലിച്ചിട്ട് മെസേജ് വായിച്ചുനോക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുമ്ബോള്‍ അയച്ചയാള്‍ ഒരിക്കലും മെസേജ് വായിച്ചുവെന്ന് തിരിച്ചറിയില്ല. ഏറ്റവും ജനപ്രിയമായ ഒരു ട്രിക്ക് കൂടിയാണിത്. മറ്റൊന്ന് വാട്‌സാപ്പിലെ പോപ് അപ്പ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയിടുക എന്നുള്ളതാണ്. ഇതിനായി Open WhatsApp setting > select Notifications>…
Read More »