NEWS

വിവരാവകാശ രേഖ പുറത്ത്; യോഗ്യത പ്രിയ വർഗീസിന് തന്നെ

ണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച്‌, നിലവില്‍ പ്രചരിക്കുന്ന വാദങ്ങളെ പൊളിച്ചടുക്കുന്ന വിവരാവകാശ രേഖ പുറത്ത്.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് പ്രിയ വര്‍ഗീസിനേക്കാള്‍ യോഗ്യത, ജോസഫ് സ്‌ക്കറിയ എന്നയാള്‍ക്കുണ്ടെന്നായിരുന്നുവെന്നും, യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍, പ്രിയയേക്കാള്‍ മികച്ച റെക്കോഡാണ് ജോസഫ് സ്‌കറിയക്കുള്ളതെന്നും ആയിരുന്നു മാധ്യമങ്ങള്‍ ഉൾപ്പടെ വാര്‍ത്തകള്‍ പടച്ചു വിട്ടിരുന്നത്. ഈ നിലപാടാണിപ്പോള്‍ വിവരാവകാശ രേഖ പുറത്തു വന്നതോടെ പൊളിഞ്ഞിരിക്കുന്നത്.
പുറത്തു വന്ന രേഖ പ്രകാരം, കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന യുജിസി നെറ്റ് അതായത് നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് ഇല്ലാത്ത ആളാണ് ജോസഫ് സ്ക്കറിയ.കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്ത ഒരേ ഒരാളും ജോസഫ് സ്ക്കറിയയാണ്. 1991ലാണ് കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റ് ഏര്‍പ്പെടുത്തുന്നത്. ജോസഫ് സ്ക്കറിയ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത് 1992ലാണ്.
അക്കാദമിക രംഗത്തെ മറ്റ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ജോസഫ് സ്ക്കറിയയ്ക്ക് ബിരുദത്തിന് 52 ശതമാനം മാര്‍ക്കാണുള്ളത്. എന്നാല്‍, ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരില്‍ ബിരുദത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് പ്രിയ വര്‍ഗീസാണ് എന്നതും വ്യക്തമാണ്. 70 ശതമാനം മാര്‍ക്കാണ് പ്രിയ വര്‍ഗീസിനുള്ളത്. മുഴുവന്‍ അപേക്ഷരുടെയും ബിരുദ മാര്‍ക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറവ് മാര്‍ക്കുള്ളതും ഇതേ ജോസഫ് സ്ക്കറിയക്കാണ്.
ഇന്റര്‍വ്യുവിലേക്ക് പരിഗണിക്കുന്നതിന് ഏറ്റവും കുറഞ്ഞ മാര്‍ക്ക് അതായത് കട്ട് ഓഫായി പരിഗണിക്കുന്നത് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കാണ്. ജോസഫ് സ്ക്കറിയയിക്ക് ബിരുദാനന്തര ബിരുദത്തിലുള്ളത് 55 ശതമാനം മാര്‍ക്കാണ്.ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകിരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം ഇവ സംബന്ധിച്ച്‌ സ്‌ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന്‍ കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും, വിവരാവകാശ രേഖയില്‍ വ്യക്തമായി പറയുന്നുണ്ട്.

Back to top button
error: