Month: August 2022

  • NEWS

    ച​ന്തേ​ര റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോം ​ത​ക​ര്‍​ന്നു

    ചെ​റു​വ​ത്തൂ​ര്‍: ഒരു വ​ര്‍​ഷം മുൻപ് പു​തു​ക്കി​പ്പ​ണി​ത ച​ന്തേ​ര റെ​യി​ല്‍​വേ പ്ലാ​റ്റ് ഫോം ​ത​ക​ര്‍​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് പ്ലാ​റ്റ് ഫോം ​ത​ക​ര്‍​ന്ന​ത്.ഒ​രു വ​ര്‍​ഷം മുൻപാണ്  ഒ​രു കോ​ടി ചെ​ല​വ​ഴി​ച്ച്‌ ഇ​വി​ടെ ന​വീ​ക​രി​ച്ച​ത്.പ്ലാ​റ്റ് ഫോ​മി​നാ​യി ഇ​ട്ട മ​ണ്ണ് ഇ​ള​കി ഒ​ലി​ച്ച്‌ പോ​യ നി​ല​യി​ലാ​ണ്. കോ​ടി​ക​ള്‍ ചെല​വ​ഴി​ച്ച്‌ നി​ര്‍​മി​ച്ച ച​ന്തേ​ര സ​ബ് വേ ​ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നെ ത​ന്നെ വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യിരുന്നു. ഇ​തി​നടു​ത്തു​ള്ള പ്ലാ​റ്റ് ഫോ​മാ​ണ് ത​ക​ര്‍​ന്ന​ത്. നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് ത​ക​ര്‍​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് നാട്ടുകാർ ആ​രോ​പി​ക്കുന്നു.

    Read More »
  • NEWS

    പ്രതികളുടെ വക്കാലത്തെടുക്കാതെ അഭിഭാഷകര്‍: രണ്‍ജീത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ വിചാരണ മാവേലിക്കരയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി

    ആലപ്പുഴ: ആലപ്പുഴയെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍, രണ്‍ജിത്ത് ശ്രീനിവാസന്‍ കൊലക്കേസിന്റെ വിചാരണ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വിചാരണ മാവേലിക്കര കോടതിയിലേക്ക് മാറ്റാനുള്ള ഉത്തരവിനൊപ്പം സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ആലപ്പുഴ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ തയ്യാറാവാതിരുന്നതോടെ വിചാരണ അനിശ്ചിതത്വത്തിലാകുകയായിരുന്നു. കൊല്ലപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ രണ്‍ജീത്ത് ശ്രീനിവാസന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 2021 ഡിസംബര്‍ 18, 19 തിയതികളിലാണ് കേരളത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു. ഇതിന്റെ വൈരാഗ്യത്തില്‍ പിറ്റേന്ന് നേരം പുലരുംമുമ്പ് ബിജെപി നേതാവ് രണ്‍ജീത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി കൊലപ്പെടുത്തി. രണ്ടു കൊലപാതകക്കേസുകളിലും പൊലീസ് നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.…

    Read More »
  • NEWS

    വേളാങ്കണ്ണിക്ക് സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു;ആഴ്ചയിൽ രണ്ടു ദിവസം 

    കൊച്ചി : എറണാകുളത്ത് നിന്നും വേളാങ്കണ്ണിക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു.ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ്. ശ​​നി, തി​​ങ്ക​​ള്‍ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വേ​​ളാ​​ങ്ക​​ണ്ണി​​ക്കും ഞാ​​യ​​ര്‍, ചൊ​​വ്വാ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ തി​​രി​​ച്ചു​​മാ​​ണ് ട്രെ​​യി​​ന്‍ സ​​ര്‍​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്. എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച്‌ കോ​​ട്ട​​യം, കൊ​​ല്ലം, കൊ​​ട്ടാ​​ര​​ക്ക​​ര, ചെ​​ങ്കോ​​ട്ട​​വ​​ഴിയാണ് സർവീസ്.

    Read More »
  • NEWS

    മലയിടിച്ചിൽ;ഗവി റൂട്ടിൽ വാഹനഗതാഗതം മുടങ്ങി

    പത്തനംതിട്ട : കനത്തമഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഗവി റൂട്ടിൽ വാഹനഗതാഗതം തടസപ്പെട്ടു. രണ്ടാഴ്ച മുൻപ് മലയിടിച്ചിലുണ്ടായ അരണമുടിക്ക് സമീപത്ത് തന്നെയാണ് അമ്ബത് മീറ്റര്‍ ദൂരത്തില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായത്. പത്തനംതിട്ട, കുമളി എന്നിവിടങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍ മലയിടിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ ആണ് വിവരം പുറത്തറിഞ്ഞത്.ബസ്സുകള്‍ ഈ സ്ഥലത്തിന് ഇരുവശത്തുമായി യാത്ര അവസാനിപ്പിച്ചു ഇരു ബസുകളിലെയും യാത്രക്കാര്‍ ബസുകള്‍ മാറിക്കയറി മടങ്ങിപ്പോയി. ഇനി റോഡിലെ തടസ്സം നീങ്ങുന്നത് വരെ ബസ് സര്‍വീസ് ഉണ്ടാവില്ലെന്ന് അധികൃതർ അറിയിച്ചു.ഗവിയിലേക്കുള്ള സന്ദര്‍ശനത്തിന് വനം വകുപ്പ് താത്കാലികമായി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • LIFE

    കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

    ദില്ലി: കഥാകൃത്ത് സേതുവിനും കവി അനഘ ജെ കോലത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. മലയാളത്തിലെ മികച്ച ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരമാണ് സേതുവിന് ലഭിച്ചത്. ‘ചേക്കുട്ടി’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന കവിതയാണ് അനഘ ജെ. കോലത്തിന് യുവ സാഹിത്യ പുരസ്‌കാരം നേടിക്കൊടുത്തത്. ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ. കെ.ജയകുമാര്‍, യു.കെ. കുമാരന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഡോ. ജോയ് വാഴയില്‍, ഡോ. കെ.എം.അനില്‍, ഡോ. കെ.മുത്തുലക്ഷ്മി എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാരം ജേതാവിനെ നിര്‍ണയിച്ചത്. അമ്പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളം ഉള്‍പ്പടെ 12 ഭാഷകളിലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. അതേസമയം പഞ്ചാബി കൃതികള്‍ക്ക് ഇത്തവണ അവാര്‍ഡുകളൊന്നും പ്രഖ്യാപിച്ചില്ല. അനഘ ജെ. കോലത്ത് മലയാളത്തിലെ യുവകവികളില്‍ ശ്രദ്ധേയയാണ് അനഘ. കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ അനഘ കവിത എഴുതുക മാത്രമല്ല അത് ചൊല്ലി ഫലിപ്പിക്കാനും മിടുക്കിയാണ് താനെന്ന് തെളിയിച്ചിട്ടുണ്ട്.…

    Read More »
  • Kerala

    പട്ടിണിക്കിടാനാകില്ല, മറ്റുള്ളവരെപ്പോലെ ഓണം ആഘോഷിക്കാന്‍ അവസരം ഉണ്ടാകണം; കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 103 കോടി ഉടന്‍ നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

    കൊച്ചി: ഓണത്തിന് ജീവനക്കാരെ പട്ടിണിക്കിടാനാകില്ലെന്നും ശമ്പളം നല്‍കാനായി കെ.എസ്.ആര്‍.ടി.സിക്ക് അടിയന്തരമായി 103 കോടി രൂപ നല്‍കാനും സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട തുക കൈമാറാനാണ് നിര്‍ദേശം. സെപ്റ്റംബര്‍ ഒന്നിന് മുമ്പ് ഈ തുക നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസ് സെപ്റ്റംബര്‍ ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് രണ്ടുമാസത്തെ ശമ്പളവും ഉത്സവബത്തയും നല്‍കുന്നതിന് ഏകദേശം 103 കോടിരൂപ ആവശ്യമാണെന്നും കോര്‍പറേഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഈ തുക നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദേശം. മറ്റുള്ളവരെ പോലെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും ഓണം ആഘോഷിക്കാനുള്ള അവസരമുണ്ടാക്കണം. ഓണക്കാലത്ത് അവര്‍ വിശന്നിരിക്കരുതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിനെ ഓര്‍മപ്പെടുത്തി. ശമ്പളവിതരണത്തിനുള്ള നടപടി തുടങ്ങിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേസ് അടുത്തമാസം ഒന്നാം തീയതിയിലേക്ക് മാറ്റിയത്. പ്രതിസന്ധി പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ആസ്തി ഉപയോഗിക്കണമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍…

    Read More »
  • Kerala

    ലിംഗസമത്വത്തില്‍ വെട്ടും തിരുത്തും; ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തില്ല; തീരുമാനം തിരുത്തിയും തലക്കെട്ടു വെട്ടിയും യു ടേണ്‍ അടിച്ച് സര്‍ക്കാര്‍

    തിരുവനന്തപുരം: ലിംഗസമത്വം ഉറപ്പാക്കാന്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിന്ന് പിന്‍വലിഞ്ഞ് സര്‍ക്കാര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപനരേഖയുടെ കരടില്‍നിന്ന് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് ഒഴിവാക്കി. മുസ്ലിം സംഘടനകളും മറ്റും നിര്‍ദേശങ്ങള്‍ക്കെതിരേ പ്രതിഷേധം കടുപ്പിച്ചതിനു പിന്നാലെയാണ് ഏറെ പുരോഗമനപരമെന്ന് വിലയിരുത്തി നടപ്പാക്കാനൊരുങ്ങിയ തീരുമാനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്‍തിരിഞ്ഞത്. തീരുമാനം തിരുത്തിയതിനു പുറമെ നയരേഖയുടെ തലക്കെട്ടും വെട്ടിയിട്ടുണ്ട്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന നിലയിലേക്ക് ആണ് മാറ്റിയിരിക്കുന്നത്. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ നിലപാടുകളില്‍നിന്ന് പിന്‍വലിഞ്ഞത്. ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത മിക്‌സ്ഡ് സ്‌കൂളുകള്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം… ഇതിനു പിന്നാലെയാണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ ഇരുത്തണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന്…

    Read More »
  • NEWS

    ഖത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന് സു​ര​ക്ഷയൊരുക്കാൻ പാക് സൈ​ന്യ​വും

    ദോ​ഹ: ഖ​ത്ത​റി​ല്‍ ന​ട​ക്കു​ന്ന ഫി​ഫ ലോ​ക​ക​പ്പി​ന് സു​ര​ക്ഷയൊരുക്കാൻ  പാക്കിസ്ഥാൻ സൈ​ന്യ​വും. പ്ര​ധാ​ന​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷെ​റീ​ഫി​ന്‍റെ ഖ​ത്ത​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മ​ണി​ക്കൂ​റു​ക​ള്‍ മാത്രം ബാ​ക്കി നി​ല്‍​ക്കെ​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഈ ​തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18 വ​രെ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന് സൈ​നി​ക​രെ സു​ര​ക്ഷാ ജോ​ലി​ക്കാ​യി വി​ട്ടു​ന​ല്‍​കു​മെ​ന്ന് തു​ര്‍​ക്കി​യും നാ​റ്റോ​യും പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ക്ക് നീ​ക്കം.

    Read More »
  • Kerala

    ഗവര്‍ണര്‍ക്കെതിരേ സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകും; ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് കെ സുരേന്ദ്രന്റെ മുന്നറിയിപ്പ്

    തൃശ്ശൂര്‍: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള വാഗ്വാദങ്ങള്‍ ദിവസവും കടുക്കുന്നതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ചും ഗവര്‍ണറെ പിന്താങ്ങിയും ബി.ജെ.പിയും രംഗത്തെത്തി. ഗവര്‍ണര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഗവര്‍ണര്‍ക്കെതിരായി സിപിഎം നീങ്ങിയാല്‍ മുഖ്യമന്ത്രിക്കെതിരെയും നീക്കമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കി. സി.പി.എം. നേതാക്കളും ഗവര്‍ണറും വാക്‌പോര് തുടരുന്നതിനിടെയാണ് സുരേന്ദ്രനും കളത്തിലെത്തിയത്. ഗവര്‍ണര്‍ക്കെതിരായ ഭീഷണിയും വെല്ലുവിളിയും വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തലവനായ ഗവര്‍ണര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഗവര്‍ണറുടെ ആരോപണത്തില്‍ എന്തുകൊണ്ട് അന്വേഷണില്ല. ഭയമില്ലെങ്കില്‍ എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്. ലോകായുക്തയുടെ കഴുത്തുഞെരിക്കാനും ചാന്‍സിലറുടെ പദവിയെടുത്തു കളയാനുമുള്ള നീക്കം ജനാധിപത്യത്തിന്റെ മരണമണിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഎം സര്‍ക്കാര്‍ നടത്തുന്നത് അസംബന്ധ നാടകമാണ്. 2 നിയമഭേദഗതികള്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ബന്ധുനിയമനമടക്കമുള്ളവ ന്യായീകരിക്കാനാണ് ഗവര്‍ണര്‍ക്കെതിരായ ആക്രോശമെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. കെ ടി ജലീലിന്റെ രാജ്യ വിരുദ്ധ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല. കോടതി ആവശ്യപ്പെട്ടിട്ടും ചോദ്യം ചെയ്യാനോ കേസെടുക്കാനോ തയാറാവുന്നില്ല. ജലീലിനെതിരെ…

    Read More »
  • Kerala

    ആദ്യ കാലാവധി കഴിഞ്ഞ് വീണ്ടും എം.എല്‍.എയും മന്ത്രിയുമായപ്പോഴേക്കും സുപ്രീം കോടതി വിധിയെത്തി; മതം പറഞ്ഞ് വോട്ടുപിടിച്ചതിന് തെളിവില്ല, 2016ലെ വീണയുടെ വിജയം റദ്ദാക്കില്ല

    ദില്ലി: ആറന്മുള എം.എല്‍.എ. വീണ ജോര്‍ജിന്റെ 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാന്‍ മത പ്രചാരണം നടത്തി എന്നീ പരാതികള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആറന്മുളയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. വി ആര്‍ സോജിയാണ് വീണയ്‌ക്കെതിരേ സുപ്രീം കോടിയെ സമീപിച്ചത്. പത്രികാ സമര്‍പ്പണത്തിലെ അപാകതയാണ് വീണക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് പിടിക്കാന്‍ മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ വീണ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശരിവെച്ചു. മുന്‍പ് ഇതേപരാതിയുമായി ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.…

    Read More »
Back to top button
error: