KeralaNEWS

ആദ്യ കാലാവധി കഴിഞ്ഞ് വീണ്ടും എം.എല്‍.എയും മന്ത്രിയുമായപ്പോഴേക്കും സുപ്രീം കോടതി വിധിയെത്തി; മതം പറഞ്ഞ് വോട്ടുപിടിച്ചതിന് തെളിവില്ല, 2016ലെ വീണയുടെ വിജയം റദ്ദാക്കില്ല

ദില്ലി: ആറന്മുള എം.എല്‍.എ. വീണ ജോര്‍ജിന്റെ 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാന്‍ മത പ്രചാരണം നടത്തി എന്നീ പരാതികള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആറന്മുളയിലെ സ്ഥാനാര്‍ത്ഥിയായിരുന്ന യുഡിഎഫിന്റെ കെ ശിവദാസന്‍ നായരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. വി ആര്‍ സോജിയാണ് വീണയ്‌ക്കെതിരേ സുപ്രീം കോടിയെ സമീപിച്ചത്.

പത്രികാ സമര്‍പ്പണത്തിലെ അപാകതയാണ് വീണക്കെതിരെ ഉന്നയിക്കപ്പെട്ട ഒരു പരാതി. ഇത് കൂടാതെ വോട്ട് പിടിക്കാന്‍ മതത്തേയും മതചിഹ്നങ്ങളേയും ഉപയോഗിച്ചെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പ്രാമുഖ്യമുളള മണ്ഡലത്തില്‍ ക്രിസ്തുമത വിശ്വാസിയായ വീണ ജോര്‍ജിന്റെ ചിത്രത്തിനൊപ്പം ബൈബിളും കുരിശും ചേര്‍ത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതായും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് ശരിവെച്ചു.

Signature-ad

മുന്‍പ് ഇതേപരാതിയുമായി ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തെളിവില്ലെന്ന് കണ്ട് 2017 ഏപ്രില്‍ 12ന് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരേ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 

 

Back to top button
error: