Month: August 2022
-
LIFE
ചിത്രീകരണത്തിനിടെ അപകടത്തില്‍ 3 മരണം, കോവിഡ്, സാമ്പത്തിക പ്രതിസന്ധി; തടസങ്ങളുടെ ഘോഷയാത്രയ്ക്കു പിന്നാലെ ഇന്ത്യന്‍ 2 ചിത്രീകരണം പുനരാരംഭിക്കുന്നു
ചെന്നൈ: നിരവധി തവണ പലകാരണങ്ങളാല്‍ ചിത്രീകരണം മുടങ്ങിയ കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2 വിന് വീണ്ടും ജീവന്‍വയ്ക്കുന്നു. തമിഴിനെ വമ്പന്‍ നിര്‍മാണക്കമ്പനിയായ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായെന്ന വമ്പന്‍ പ്രഖ്യാപനത്തോടെയാണ് ഇന്ത്യന്‍ 2 വിന്റെ മടങ്ങിവരവ്. ഒരു വന്‍ അപ്‌ഡേറ്റ് പുറത്തെത്തുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്ന റെഡ് ജയന്റ് മൂവീസ് ആണ് കമല്‍ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ആവേശം പകരുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. സുഭാസ്‌കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനുമൊപ്പം റെഡ് ജയന്റ് മൂവീസ് കൂടി നിര്‍മാണ പങ്കാളിയാകുന്നതോടെ വമ്പന്‍ പ്രതീക്ഷയാണ് ഇന്ത്യന്‍ 2 പകരുന്നത്. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോള്‍ യുഎസില്‍ ഉള്ള കമല്‍ഹാസന്‍ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക. 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍…
Read More » -
NEWS
ആദ്യം പ്രണയം, പിന്നീട് യുവതികളെ വച്ച് ലഹരി വിൽപ്പന; രക്ഷിതാക്കൾ ജാഗ്രത പാലിക്കുക
കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നിന്നും അഞ്ച് ലക്ഷത്തിലേറെ വില വരുന്ന എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിലായ സംഭവത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ അത്തരത്തിലുള്ളതാണ്. കേസിലെ ഒന്നാം പ്രതി യൂനസ് റസാഖ് അന്യമതസ്ഥയായ യുവതിയെ പ്രണയം നടിച്ച് വശത്താക്കി ലഹരി വിൽപ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു.സമാനമായ ധാരാളം സംഭവങ്ങൾ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്നിട്ടുണ്ട്. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ സ്വദേശി യൂനസ് റസാഖ് എന്നിവരെ കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ ലോഡ്ജില്‍ നിന്ന് പിടിയിലായത്. ഇരുവരും കുറച്ചുനാളായി അടുപ്പത്തിലായിരുന്നു. ഈ സമയത്ത് യൂനസ് റസാഖ് അക്ഷയയെ ലഹരിമരുന്നിന് അടിമയാക്കിയിരുന്നു. പിന്നീട് അക്ഷയയെ ഒപ്പം കൂട്ടിയായിരുന്നു ലഹരിവില്‍പ്പന. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയാണ് സംഘം ലക്ഷ്യമിട്ടിരുന്നത്. ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹരി മരുന്നു വില്‍പ്പന പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു. ‘നിന്നോട് ഞാന്‍ നിര്‍ത്താന്‍ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞുകൊണ്ടായിരുന്നു യുവതിയുടെ കരച്ചില്‍. 6.6 ഗ്രാം…
Read More » -
LIFE
പുഷ്പിണിയായി പുരാതന മരുഭൂമി; മഴപെയ്താല്‍ ദേവലോകമാകുന്ന അറ്റകാമ
ചിലി: ലോകത്തെ ഏറ്റവും പുരാതന മരുഭൂമിയായ ചിലിയിലെ അറ്റകാമയില്‍ വര്‍ണ ഇതളുകള്‍ വിരിച്ച് വസന്തം. പലനിറങ്ങളുള്ള പൂക്കള്‍ വിരിച്ച പരവതാനിയാല്‍ മരുഭൂമി ഏറ്റവും മനോഹരഭൂമിയായി മാറുന്ന അദ്ഭുതകാഴ്ചയാണ് അറ്റകാമ സമ്മാനിക്കുന്നത്. ഒട്ടനവധി പ്രത്യേകതകള്‍ നിറഞ്ഞ ഭൂവിഭാഗമാണ് അറ്റകാമയിലേത്. ഉറപ്പേറിയ ഉപരിതലവും ഉപ്പുതടാകങ്ങളും അറ്റകാമയുടെ സവിശേഷതകളാണ്. ഒപ്പം നല്ലൊരു മഴപെയ്താല്‍ ദിവസങ്ങള്‍ക്കകം പൂപ്പാടമായി മാറും എന്നതാണ് ഈ പുരാതന മരുഭൂമിയുടെ ഏറ്റവും വലിയ പ്രത്യേകത. ഡെസീര്‍റ്റോ ഫ്ളോറിഡോ അഥവാ പുഷ്പിക്കുന്ന മരുഭൂമി എന്ന പ്രതിഭാസമാണ് ഇതിന് കാരണം. തെക്കേ അമേരിക്കയില്‍ ചിലിയുടെ ഭാഗമായ പീഠഭൂമിയാണ് അറ്റകാമ മരുഭൂമി. ഏതാണ്ട് 150 മില്ല്യണ്‍ അതായത് 15 കോടി വര്‍ഷമായി അറ്റാകാമ വരണ്ടുണങ്ങി കിടക്കുകയാണെന്ന് ശാസ്ത്രലോകം പറയുന്നു. ആന്‍ഡീസ് പര്‍വതനിരകളുടെ പടിഞ്ഞാറായി പസഫിക് തീരത്ത് നിന്ന് ഏകദേശം ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് അറ്റകാമ സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വരണ്ട ധ്രുവമില്ലാത്ത മരുഭൂമിയാണിത്. അതുപോലെ ധ്രുവ മരുഭൂമികളേക്കാള്‍ കുറഞ്ഞ മഴ ലഭിക്കുന്ന ഒരേയൊരു…
Read More » -
Kerala
ലൈംഗികാപീഡന കേസിൽ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി, വസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്നും ഹൈക്കോടതി
ലൈംഗീക പീഡന കേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് സെക്ഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. അതിജീവിതയുടെ അപ്പീൽ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിൽ അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. കൊയിലാണ്ടിയിൽ ക്യാംപിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിൽ അനുവദിച്ച മുൻകൂർ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ച കോഴിക്കോട് സെഷൻസ് കോടതിയുടെ വിധിയും വിവാദ നിരീക്ഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സെഷൻസ് കോടതി ഉത്തരവിലെ നിയമപരമായ പിഴവുകൾ അതിജീവിത അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ഹർജിക്കാരൻ ഹാജരാക്കിയതു പരിശോധിച്ച കോടതി, യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു വിലയിരുത്തിയതാണ് വിവാദമായത്. വസ്ത്രവുമായി ബന്ധപ്പെട്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമായിരുന്നു എന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട രേഖകൾ വിളിച്ചു വരുത്തുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, അറസ്റ്റ് പാടില്ലെന്ന് നിർദ്ദേശിച്ചു. 2020 ഫെബ്രുവരി എട്ടിനു നടന്ന സാംസ്കാരിക ക്യാംപിൽ പരാതിക്കാരിയെ സിവിക് ചന്ദ്രൻ കടന്നു…
Read More » -
NEWS
ഏഴര അടി നീളമുള്ള കപ്പ കൗതുകമാകുന്നു
മലപ്പുറം: ഉണങ്ങിയ കമുകിനുള്ളിലുണ്ടായ ഏഴര അടി നീളമുള്ള കപ്പ കൗതുകമാകുന്നു. പാണ്ടിക്കാട് പഞ്ചായത്ത് പത്താം വാര്‍ഡ് പൂളമണ്ണ മരുതപ്പാടം കോളനിയിലെ മരുതപ്പാടം കുഞ്ഞന്റെ വീട്ടിലാണ് ഏഴര അടി നീളവും 15 കിലോയോളം ഭാരവുമുള്ള കപ്പ വളര്‍ന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കൊടി കെട്ടാന്‍ വേണ്ടി നാട്ടിയ കമുകില്‍ അല്‍പ്പം കൂടി നീളം കിട്ടാന്‍ വേണ്ടിയായിരുന്നു കപ്പയുടെ കൊമ്ബ് കുത്തിയത്. ഈ കൊമ്ബ് തളിര്‍ത്ത് കാമ്ബ് വളരുകയായിരുന്നു. ഒരു വര്‍ഷമാണ് കപ്പയുടെ പ്രായം. കമുകിന്‍റെ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് വീട്ടുകാര്‍ ഇത് പൊളിച്ച് നോക്കിയത്. ഏഴര അടി നീളത്തിലുള്ള കപ്പയാണ് ഇതിനകത്ത് നിന്ന് ലഭിച്ചത്. ആദ്യമായി ഇത്രയും നീളത്തിലുള്ള കപ്പ കണ്ടതിന്റെ അതിശയത്തിലാണ് വീട്ടുകാരും നാട്ടുകാരും.
Read More » -
NEWS
പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18-കാരന്‍ അറസ്റ്റിൽ
പത്തനംതിട്ട :പതിനാറുകാരിയെ വിവാഹവാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്നുവിളിക്കുന്ന സൂരജ് (18) ആണ് പത്തനംതിട്ട കീഴ്‌വായ്പൂര്‍ പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെ പത്തനംതിട്ടയിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍നിന്നു വിളിച്ചിറക്കി തിരുവനന്തപുരത്തെ വാടകവീട്ടില്‍ എത്തിക്കുകയായിരുന്നു. കുട്ടിയെ കാണാന്‍ ഇല്ല എന്ന് കാട്ടി പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരവേയാണ് കുട്ടി യുവാവിനൊപ്പം തിരുവനന്തപുരത്ത് ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് ലൈംഗികാതിക്രമം നടന്നത് വ്യക്തമായത്.
Read More » -
NEWS
ഭക്‌തിയുടെ മറവില്‍ പീഡനം; സ്വാമി അറസ്റ്റിൽ
ബെംഗളൂരു: ഭക്‌തിയുടെ മറവില്‍ യുവതിയെ വര്‍ഷങ്ങളായി പീഡിപ്പിച്ച സ്വാമിയും ഭാര്യയും പിടിയില്‍. യുവതിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂജാരിയായ ആനന്ദമൂര്‍ത്തി, ഭാര്യ ലത എന്നിവരെയാണ് ബലാത്സംഗം, വധഭീഷണി, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തത്. കര്‍ണാടകയിലെ ആവളഹള്ളിയിലാണ് സംഭവം. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ വച്ചാണ് യുവതി ആനന്ദമൂര്‍ത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തില്‍ വലിയ ആപത്ത് വരാന്‍ പോവുകയാണെന്നും അത് കുടുംബാംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാള്‍ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും അതിനായി വീട്ടിലേക്ക് വരാനും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച യുവതി ഇയാളുടെ വീട്ടിലേക്ക് പോയി. പൂജയുടെ ഭാഗമാണെന്ന വ്യാജേന ഇയാള്‍ യുവതിയെ ലഹരി പാനീയം നല്‍കി ബോധരഹിതയാക്കി. ബോധം തെളിഞ്ഞപ്പോഴാണ് താന്‍ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. ആനന്ദമൂര്‍ത്തി ബലാത്സംഗം ചെയ്യുമ്ബോള്‍ ഭാര്യ ലത അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read More » -
NEWS
ഫരീദാബാദ് അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു
ഫരീദാബാദ്: ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയായ ഫരീദാബാദ് അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമർപ്പിച്ചു. മാതാ അമൃതാനന്ദമയി,ഹരിയാന ഗവര്‍ണ്ണര്‍ ബന്ദാരുദത്താത്രേയ ,മുഖ്യമന്ത്രി ശ്രീ മനോഹര്‍ലാല്‍ തുടങ്ങിയ പ്രമുഖരടങ്ങുന്ന വേദിയിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആശുപത്രിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചത്. ആറായിരം കോടി രൂപ നിര്‍മ്മാണച്ചിലവില്‍ 11 ഏക്കര്‍ വിസ്‌തൃതിയിലുള്ള 14 നിലകളിലായാണ് ആശുപത്രി മന്ദിരത്തിന്‍റെ നിര്‍മ്മാണം . ഇന്ത്യയിലെ ഏറ്റവും ബൃഹത്തായ ഹരിത ബില്‍ഡിംഗ് ഹെല്‍ത്ത് കെയര്‍ പ്രോജക്‌ടാണിത്. 800 ലേറെ ഡോക്‌ടര്‍മാര്‍ ,പതിനായിരത്തിലധികം ജീവനക്കാര്‍ 2600 രോഗികളെ കിടത്തിചികില്‍സിക്കാനുള്ള സൗകര്യം ,534 ഐ സി യു യൂണിറ്റുകള്‍ ,64 അത്യാധുനിക ഓപ്പറേഷന്‍ തീയേറ്ററുകള്‍ ,81 സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്റുകള്‍ ,പ്രിസിഷ്യന്‍ ഓങ്കോളജിക്കായി 10 ബങ്കറുകള്‍ തുടങ്ങി ആതുരസേവാശുശ്രുഷാരംഗത്തെ ആധുനിക സൗകര്യങ്ങളുടെ നീണ്ട നിരതന്നെയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത് .
Read More » -
NEWS
ബി ജെ പി നേതാവ് സൊനാലി ഫോഗട്ടിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം
പനാജി: ബി ജെ പി നേതാവും മുന്‍ ബിഗ്‌ബോസ് താരവും നടിയുമായ സൊനാലി ഫോഗട്ടിന്റെ (42) പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഗോവ മെഡിക്കല്‍ കോളേജില്‍വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.മരണകാരണം ഹൃദയാഘാതമാണെന്നാണ് ഗോവ പൊലീസ് പറയുന്നത്. അതേസമയം, സൊനാലിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സി ബി ഐ അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ‘മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് അവള്‍ എന്നെ വിളിച്ചു. വാട്‌സാപ്പില്‍ സംസാരിക്കണമെന്ന് പറഞ്ഞു, എന്തോ കുഴപ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പെട്ടെന്ന് ഫോണ്‍വച്ചു. വിളിച്ചിട്ട് പിന്നെ എടുത്തില്ല.’- സഹോദരി ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹരിയാനയിലെ ആദംപൂര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൊനാലിയുടെ മരണം സംഭവിച്ചത്. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്ണോയിയോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോ താരമായിരുന്നു. 2016 ല്‍ ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ എന്ന ടി വി സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.…
Read More » -
Local
രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ കിടപ്പുമുറിയിൽ കണ്ടില്ല, യുവതി കിണറ്റിൽ മരിച്ചനിലയിൽ
മുണ്ടക്കയത്തിനടുത്ത് കോരുത്തോട് മടുക്കയിൽ യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുരുന്നുമലയിൽ പുതുപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് ബുധനാഴ്ച രാവിലെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഉറങ്ങാൻ കിടന്ന അഞ്ജലിയെ രാവിലെ എഴുന്നേറ്റപ്പോൾ കിടപ്പുമുറിയിൽ കണ്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വീട്ടിലും സമീപത്തും ഭർത്താവ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കിണർ മൂടിയിട്ടിരുന്ന വല മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടു. അവിടെ പരിശോധിച്ചപ്പോൾ യുവതിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. യുവതിയുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന വിവരമുണ്ടെന്ന് സ്ഥലത്തെത്തിയ കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ വിനോദ് അറിയിച്ചു. ശ്യാമും അഞ്ജലിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ദമ്പതിമാർക്ക് അഞ്ച് വയസ്സുള്ള ഇരട്ടക്കുട്ടികളുണ്ട്. സ്ഥലത്തെത്തിയ മുണ്ടക്കയം പോലീസ് വിശദമായ അന്വേഷണം തുടങ്ങി. അതിനു ശേഷമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ.
Read More »