Month: August 2022
-
India
വൈദ്യ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക്
ദില്ലി: വൈദ്യ പരിശോധനകള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയക്കൊപ്പം പോകുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്ര സംബന്ധിച്ച് പ്രത്യേക തീയതിയോ സ്ഥലമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, രാഹുല്‍ ഗാന്ധി സെപ്റ്റംബര്‍ നാലിന് നടക്കുന്ന കോണ്‍ഗ്രസിന്‍റെ ‘മെഹംഗായ് പർ ഹല്ല ബോല്‍’ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്കായി സോണിയ ഗാന്ധി വിദേശത്തേക്ക് പോകുമെന്നും ചികിത്സയിലുള്ള അമ്മയെ കണ്ടതിന് ശേഷമേ ദില്ലിയില്‍ തിരിച്ചെത്തുകയുള്ളുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. രാഹുലും പ്രിയങ്കയുടെ സോണിയക്കൊപ്പം പോകുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഭാരത് ജോഡോ യാത്രക്ക് സെപ്റ്റംബര്‍ ഏഴിനാണ് തുടക്കമാകുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് ഭാരത് ജോഡോ യാത്ര. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജോഡോ യാത്ര മൂന്ന് ദിവസത്തെ പര്യടന ശേഷം സെപ്റ്റംബര്‍ 11ന് രാവിലെ കേരള അതിര്‍ത്തിയിലെത്തും. അതിര്‍ത്തിയായ കളിക്കാവിളയില്‍ വന്‍ സ്വീകരണം തന്നെ നല്‍കാനാണ്…
Read More » -
NEWS
വര്‍ക്ക് ഫ്രം ഹോം കാരണം പോണ്‍ കാണുന്നവരുടെ എണ്ണവും കൂടിയെന്ന് റിപ്പോര്‍ട്ട്
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വർക്ക് ഫ്രം ഹോം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. യുകെയിൽ വർക്ക് ഫ്രം ഹോം കാലയളവിൽ പോൺ അഡിക്ഷനിൽ ഇരട്ടി വർധനവ് ഉണ്ടായതായി പഠനം. ഈ പ്രശ്നത്തിന് വൈദ്യസഹായം തേടുന്ന യുകെ പൗരന്മാരുടെ എണ്ണം ഇരട്ടിയായതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു. പോൺ അഡിക്ഷൻ എന്നത് ഒരു തരം ലൈംഗിക ആസക്തിയാണ്. അതിൽ ഉപയോക്താക്കൾ ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട സന്തോഷകരമായ സംവേദനത്തിലേക്ക് ആസക്തി വളർത്തിയെടുക്കുന്നു. ബ്രിട്ടനിലെ പ്രമുഖ പോൺ അഡിക്ഷൻ ക്ലിനിക്കായ ലോറൽ സെന്ററിൽ ഒരു ദിവസം 14 മണിക്കൂർ വരെ അശ്ലീലം കാണുന്നവരെ ചികിത്സിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഡബ്ല്യുഎഫ്എച്ച് എന്നാൽ ആളുകൾ ഒറ്റയ്ക്ക് കമ്പ്യൂട്ടറുകൾക്ക് മുന്നിൽ സമയം ചിലവഴിക്കുന്നതെന്നാണ്. അതിനർത്ഥം നിങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചു എന്നാണെന്നും ക്ലിനിക്കൽ ഡയറക്ടർ പോള ഹാൾ പറയുന്നു. ലോറൽ സെന്റർ 2022-ലെ ആദ്യ ആറ് മാസങ്ങളിൽ മാത്രം…
Read More » -
Crime
രണ്ട് വര്‍ഷമായി ലോഡ്ജില്‍ താമസിക്കുന്ന യുവാവ് കഞ്ചാവും എയര്‍പിസ്റ്റളുമായി പൊലീസ് പിടിയില്‍
കൊച്ചി: കോലഞ്ചേരിയിൽ കഞ്ചാവും എയർപിസ്റ്റളുമായി യുവാവ് പൊലീസ് പിടിയിൽ. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടിൽ അനന്ദു (24) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ഒരു കിലോ എഴുപത്തിമൂന്ന് ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക്ക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവർ, കഞ്ചാവ് പൊടിക്കുന്ന ക്രഷ്, പൊതിഞ്ഞ് വലിക്കാനുള്ള പ്രത്യേക പേപ്പർ, കഞ്ചാവ് കടത്താനുപയോഗികുന്ന കാർ എന്നിവ കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാൾ താമസിക്കുന്ന മുറിയിൽ നിന്നുമാണ് കഞ്ചാവും തോക്കും അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്. സഞ്ചരിക്കുന്ന കാറിൽ നിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. രണ്ടു വർഷമായി ഇയാൾ ലോഡ്ജിൽ താമസമുണ്ട്. കമ്പം തേനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമാണ് അനന്ദു വിൽപ്പന നടത്തിയിരുന്നത്. ഡിവൈഎസ്പിമാരായ…
Read More » -
Kerala
രണ്ടാം ചര്‍ച്ചയും പരാജയം; വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്താനാവില്ലെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിർമാണം നിര്‍ത്താനാവില്ലെന്ന് സർക്കാര്‍ സമരക്കാരെ അറിയിച്ചു. സമരം തുടരുമെന്ന് പുരോഹിതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം കരുതിക്കൂട്ടിയുള്ളതായിരുന്നില്ല എന്ന് മന്ത്രിമാർ അറിയിച്ചു എന്ന സഭാ നേതൃത്വം പറഞ്ഞു. അടിയന്തര പ്രമേയത്തിന്റെ പ്രത്യേക സാഹചര്യം മനസ്സിലാക്കണമെന്നും സമരസമിതിയോട് അഭ്യർത്ഥിച്ചു. മണ്ണെണ്ണയുടെ കാര്യത്തിൽ ചർച്ച പോലും നടന്നില്ല. ചർച്ചകൾ തുടരും .മുഖ്യമന്ത്രിയുമായി ചർച്ച നടക്കും എന്ന് പ്രതീക്ഷിക്കുന്നതായും സമരസമിതി വ്യക്തമാക്കി. മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, ആൻ്റണി രാജു, ജില്ലാ കളക്ടർ, വികാരി ജനറൽ യൂജിൻ പെരേര, സമരസമിതി കൺവീനർ ഫാ. തിയൊഡോഷ്യസ് ഡിക്രൂസ് തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. കൂടിക്കാഴ്ചയിൽ വിഴിഞ്ഞം സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പരാമർശങ്ങളും ചർച്ചയായി. മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ സമരസമിതിയിലെ സഭാ പ്രതിനിധികൾ കടുത്ത അമർഷമാണ് രേഖപ്പെടുത്തിയത്. വിഴിഞ്ഞം സമരം ആസൂത്രിതമാണെന്നും വിഴിഞ്ഞത്തുള്ളവരല്ല പുറത്ത് നിന്നും വന്നവരാണ് സമരം ചെയ്യുന്നതെന്നും…
Read More » -
Kerala
സർവ്വകലാശാല നിയമ ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു; വിസി നിയമനം കുറ്റമറ്റതാക്കുമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: ഗവർണ്ണറുടെ അധികാരം വെട്ടികുറക്കുന്ന സർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. വിസി നിയമനം കൂടുതൽ കുറ്റമറ്റതാക്കാൻ വേണ്ടിയാണു ബിൽ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ന്യായീകരിച്ചു. വിസി നിയമനത്തിൽ ഗവർണ്ണർമാർ വഴി ആര്‍എസ്എസ് നോമിനികളെ നിയമിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ.ടി.ജലീൽ ആരോപിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം സഭയിൽ ശക്തമായി എതിർപ്പ് ഉന്നയിച്ചു. ഗവർണ്ണർ സർക്കാർ പോര് മുറുകുന്നതിനിടെ ആണ് സർവ്വകാലാശാലകളിൽ ഗവർണ്ണറുടെ അധികാരം കുറക്കുന്ന ബിൽ സഭയിൽ അവതരിപ്പിച്ചത്. ഗവർണ്ണർമാരെ ആര്‍എസ്എസ് ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉന്നയിച്ച മുസ്ലീം ലീഗ് എങ്കിലും ബില്ലിനെ പിന്തുണക്കണം എന്ന് കെടി ജലീൽ ആവശ്യപ്പെട്ടു. ഭരണഘടന വിരുദ്ധമായ ബിൽ കോടതിയിൽ നിലനിൽക്കില്ലെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചട്ടപ്രകാരം മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിയമിക്കേണ്ടത്. നിലവിൽ ഒരു യുജിസി പ്രതിനിധി, ഒരു ഗവര്‍ണറുടെ പ്രതിനിധി, സര്‍ക്കാര്‍ പ്രതിനിധി എന്ന രീതിയിലാണ് സെര്ച്ച് കമ്മിറ്റി രൂപീകരിക്കുന്നത്. സെര്‍ച്ച് കമ്മിറ്റിിയൽ രണ്ട്…
Read More » -
Crime
സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു, വെട്ടിലായി ഇറ്റാലിയൻ പ്രധാനമന്ത്രി സ്ഥാനാർത്ഥി
റോം: ഇറ്റാലിയൻ നഗരത്തിൽ യുക്രെയ്ൻ സ്വദേശിനിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥി ജോർജിയ മെലോണി. അവ്യക്തമാക്കിയ വീഡിയോയാണ് ജോർജിയ പങ്കുവെച്ചത്. എന്നാലിത് വ്യാപക വിമർശനത്തിന് വിധേയമായതിന് പിന്നാലെ വീഡിയോ ട്വിറ്റർ നീക്കം ചെയ്തു. മെലോണിക്കെതിരെ രാഷ്ട്രീയ എതിരാളികളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തെത്തി. ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച വീഡിയോ ആയിരുന്നു ജോർജിയ പങ്കുവച്ചത്. ഇത് ക്രൂരമാണെന്നും അതീജീവിതയുടെ അനുവാദം ഇല്ലാതെ വീഡിയോ പുറത്തുവിടുന്നത് യുവതിയുടെ ദുരിതം ഇരട്ടിയാക്കുമെന്നും ആരോപണം ഉയർന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ ഏറെ മുന്നിലുള്ള സ്ഥാനാർത്ഥിയാണ് ജോർജിയ മെലോനി. ചൊവ്വാഴ്ച രാവിലെ പോസ്റ്റ് നീക്കം ചെയ്ത ട്വിറ്റർ, കമ്യൂണിറ്റി നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് സന്ദേശം പ്രദർശിപ്പിച്ചിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത മെലോണി പിന്നീട് പ്രതികരണവുമായി എത്തി. ‘ഇരയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും സംഭവിച്ചതിനെ അപലപിക്കാനും നീതി ആവശ്യപ്പെടാനുമാണ്’ താൻ വീഡിയോ പങ്കുവച്ചതെന്ന് മെലോണി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. 55 കാരിയായ ഉക്രേനിയൻ സ്ത്രീയെ ഗിനിയയിൽ നിന്നുള്ള…
Read More » -
Sports
ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു, പ്രിയങ്ക് പാഞ്ചാല്‍ ക്യാപ്റ്റന്‍
മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്‍. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ ഏകദിന പരമ്പരകളില്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ എ ടീമിലിടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാസംണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലില്ല. കെ എസ് ഭരതും ഉപേന്ദ്ര യാദവുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത്. അഭിമന്യു ഈശ്വരന്‍, രജത് പീട്ടീദാര്‍, രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍, മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ, ദീര്‍ഘനാളായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാത്ത ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമിലെത്തി. https://twitter.com/BCCI/status/1562439681790291968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1562439681790291968%7Ctwgr%5Ed9f6e7ae61bd9c24335afa54c76342bbe53ca5ef%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FBCCI%2Fstatus%2F1562439681790291968%3Fref_src%3Dtwsrc5Etfw ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ എ ടീം കളിക്കുക. ആദ്യ…
Read More » -
Crime
പകല്‍ തുണി വില്‍ക്കാനെന്ന വ്യാജേന വീടുകണ്ടുവയ്ക്കും, രാത്രി മോഷണവും; തോക്കുചൂണ്ടി തലസ്ഥാനത്ത് പോലീസിനെ ഉള്‍പ്പെടെ വിറപ്പിച്ചത് യുവതിയടങ്ങുന്ന വന്‍ കവര്‍ച്ചാ സംഘം
തിരുവനന്തപുരം: മോഷണശ്രമത്തിനിടെ പിടിക്കപ്പെടുന്ന ഘട്ടത്തില്‍ തോക്കുചൂണ്ടി പോലീസിനെയും നാട്ടുകാരെയും ഉള്‍പ്പെടെ വിറപ്പിച്ചത് ഉത്തരേന്ത്യയില്‍നിന്നെത്തിയ വന്‍ കവര്‍ച്ചാ സംഘമെന്ന് കണ്ടെത്തല്‍. തോക്കുചൂണ്ടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കി. ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് മോനിഷും ഇയാളുടെ കൂട്ടാളിയുമാണ് നഗരമധ്യത്തില്‍ തോക്ക് ചൂണ്ടി മോഷണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് പോലീസ്. യുവതിയടങ്ങുന്ന വന്‍ സംഘമാണ് മോഷണത്തിനായി കേരളത്തില്‍ എത്തിയിരിക്കുന്നത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മോനിഷിനൊപ്പം ഒരു യുവതി താമസിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ യുവതിയുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. കഴിഞ്ഞദിവസത്തെ സംഭവത്തിന് പിന്നാലെ യുവതി അടക്കമുള്ള സംഘാംഗങ്ങളെല്ലാം ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ തിരുവനന്തപുരം നഗരത്തിലോ അയല്‍ജില്ലകളിലോ ഉണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. തോക്ക് ചൂണ്ടി രക്ഷപ്പെട്ട രണ്ടുപേര്‍ക്ക് പുറമേ, ഈ യുവതിക്ക് വേണ്ടിയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനാണ് പോലീസിന്റെ തീരുമാനം. തിങ്കളാഴ്ചയാണ് നഗരത്തില്‍ രണ്ടുപേര്‍ സ്‌കൂട്ടറില്‍ കറങ്ങിനടന്ന് മോഷണം നടത്തിയത്.…
Read More » -
Crime
ആഘോഷത്തിനിടെ മനുഷ്യപിരമിഡിന്റെ മുകളില്‍നിന്ന് വീണ ഇരുപത്തിനാലുകാരന്‍ മരിച്ചു; കേസെടുത്ത് പോലീസ്
മുംബൈ: ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ദഹി ഹന്ദി നിര്‍മിക്കുന്നതിനിടെ താഴേക്ക് പതിച്ച് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു. മുംബൈ സ്വദേശിയും ശിവ ശംഭോ ഗോവിന്ദ പഥക് ഗ്രൂപ്പ് അംഗവുമായ സന്ദേശ് ഡാല്‍വി (24) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. മനുഷ്യ പിരമിഡിന്റെ ഏറ്റവും മുകളില്‍ നിന്ന് യുവാവ് താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സന്ദേശിനെ കൂപ്പര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി വഷളായതോടെ നാനാവതി ആശുപത്രിയിലേക്ക് മാറ്റി. 24-year-old #SandeshDalvi died after falling from the fifth tier of a human pyramid formed during #DahiHandi celebrations in #Mumbai pic.twitter.com/FEzCAbHllA — Talora Maahi (@TaloraMaahi) August 24, 2022 തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായ യുവാവ് തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read More » -
NEWS
ബിജെപി എംഎല്‍എയുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍ വ്യാപക ആക്രമം
ഹൈദരാബാദ് :ബിജെപി എംഎല്‍എ രാജാ സിംഗിന്റെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഹൈദരാബാദില്‍ വ്യാപക ആക്രമം. മുസ്ലിം സംഘടനകള്‍ ചാര്‍മിനാറിന് മുന്നില്‍ നടത്തിയ പ്രക്ഷോഭമാണ് അക്രമാസക്തമായത്.പ്രക്ഷോഭകാരികൾ നിരവധി പൊലീസ് വാഹനങ്ങൾ തല്ലി തകര്‍ത്തു. യൂട്യൂബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തി അറസ്റ്റിലായ ബിജെപി എംഎല്‍എ. ടി. രാജാ സിംഗിന് ഇന്നലെ രാത്രിയാണ് കോടതി ജാമ്യം അനുവദിച്ചത്.പുറത്തിറങ്ങിയ രാജാ സിംഗിന് വന്‍ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്.ഇതിനു പിന്നാലെയാണ് ചാര്‍മിനാറിന് മുന്നിലേക്ക് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇരച്ചെത്തിയത്. പോലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും പോലീസിന് നേരെ കല്ലേറും ഉണ്ടായതോടെ പോലീസ് ലാത്തിവീശി.നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തിങ്കളാഴ്ച തെലങ്കാന ശ്രീറാം ചാനല്‍ വഴി പുറത്തുവിട്ട ‘ഫാറൂഖി കേ ആക കാ ഇതിഹാസ് സുനിയേ’ എന്ന തലക്കെട്ടില്‍ 10.27 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ പരാമര്‍ശത്തെ ചൊല്ലിയാണ് വിവാദം. ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശം പേരുകള്‍ പറയാതെ രാജാ സിംഗും ആവര്‍ത്തിച്ചു. വീഡിയോ പുറത്തു വന്നതോടെ…
Read More »