ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് സുരക്ഷയൊരുക്കാൻ പാക്കിസ്ഥാൻ സൈന്യവും.
പ്രധാനനമന്ത്രി ഷഹബാസ് ഷെറീഫിന്റെ ഖത്തര്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാക്കിസ്ഥാന് ഈ തീരുമാനം പ്രഖ്യാപിച്ചത്.
നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ലോകകപ്പിന് സൈനികരെ സുരക്ഷാ ജോലിക്കായി വിട്ടുനല്‍കുമെന്ന് തുര്‍ക്കിയും നാറ്റോയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാക്ക് നീക്കം.