ചെറുവത്തൂര്‍: ഒരു വര്‍ഷം മുൻപ് പുതുക്കിപ്പണിത ചന്തേര റെയില്‍വേ പ്ലാറ്റ് ഫോം തകര്‍ന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത മഴയിലാണ് പ്ലാറ്റ് ഫോം തകര്‍ന്നത്.ഒരു വര്‍ഷം മുൻപാണ് ഒരു കോടി ചെലവഴിച്ച് ഇവിടെ നവീകരിച്ചത്.പ്ലാറ്റ് ഫോമിനായി ഇട്ട മണ്ണ് ഇളകി ഒലിച്ച് പോയ നിലയിലാണ്.
കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ചന്തേര സബ് വേ ഉദ്ഘാടനത്തിന് മുന്നെ തന്നെ വെള്ളം കയറി ഉപയോഗശൂന്യമായിരുന്നു. ഇതിനടുത്തുള്ള പ്ലാറ്റ് ഫോമാണ് തകര്‍ന്നത്. നിര്‍മാണത്തിലെ അപാകതയാണ് തകര്‍ച്ചക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.