Month: August 2022

  • Kerala

    വിലനിയന്ത്രണത്തിൽ കേരളം രാജ്യത്തിന് മാതൃക, ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി: മുഖ്യമന്ത്രി

    രാജ്യവ്യാപകമായി വലിയ തോതിലുള്ള വിലക്കയറ്റം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ സർക്കാർ പൊതു വിപണിയിൽ ഇടപെട്ട് ഫലപ്രദമായി വിലക്കയറ്റത്തെ നിയന്ത്രിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. സപ്ലൈകോയുടെ ഓണം സ്‌പെഷ്യൽ ഫെയറുകളുടെ ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിപണിയിൽ ഇടപെട്ടുകൊണ്ട് ആഘോഷവേളയിലടക്കം വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം, കോഴിക്കോട് ജില്ലകളിൽ മെട്രോ ഫെയറുകളും ജില്ലകളിൽ ജില്ലാ ഫെയറുകളും ഇതോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടക്കുകയാണ്. കേരളത്തിലെ കർഷകരുടെ പച്ചക്കറികളും ഗ്രാമീണ ഉൽപ്പന്നങ്ങളും ഈ വിപണനമേളകളുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. രാജ്യത്തെ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വിലക്കയറ്റമാണ് ഇപ്പോൾ ഉള്ളതെന്ന് റിസർവ് ബാങ്ക് തന്നെ സാക്ഷ്യപ്പെടുത്തുന്നു. അത്തരം ഒരു സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. ഇത് പൊതുജനങ്ങൾക്കും ബോധ്യമുള്ള കാര്യമാണ്. കഴിഞ്ഞ ആറുവർഷമായി 9702 കോടി…

    Read More »
  • Local

    ഓട്ടോഡ്രൈവറെ മദ്യലഹരിയിൽ ബിയർ കുപ്പിക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമം, ചെമ്പ് സ്വദേശിയായ യുവാവ് പൊലീസ് പിടിയിൽ

          വൈക്കം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈക്കം ചെമ്പ് നൈനേത്ത് വീട്ടിൽ ജോയ് മകൻ ജിജോ (36) യെ ആണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുമ്പനം സ്വദേശിയായ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതി കഴിഞ്ഞദിവസം കാറ്ററിങ് ജോലി കഴിഞ്ഞ് ഏറണാകുളം വൈറ്റിലയിൽ നിന്നും ഓട്ടോറിക്ഷയിൽ കയറി വൈക്കത്തിനു വരുന്ന വഴി തൃപ്പൂണിത്തറയിൽ എത്തി ബാറിൽകയറി ഇരുവരും മദ്യപിക്കുകയും , തുടർന്ന് വൈക്കത്തുള്ള പ്രതിയുടെ വീട്ടിൽ എത്തിയതിനു ശേഷം ഓട്ടോ ഡ്രൈവർ ഓട്ടോക്കൂലി ആവശ്യപ്പെടുകയും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് ജിജോ തന്റെ കയ്യിലിരുന്ന ബിയർ കുപ്പി കൊണ്ട് ഓട്ടോ ഡ്രൈവറുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം നൈറ്റ് പെട്രോളിങ് നടത്തുന്നതിനിടയിൽവിവരമറിയുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

    Read More »
  • NEWS

    ടെക് ജീവനക്കാരിൽ ആശങ്ക പടരുന്നു, രൂക്ഷമായ സാമ്പത്തിക മാന്ദ്യം മൂലം 50 ശതമാനം കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നു

    ലോകമെമ്പാടുമുള്ള പകുതി കമ്പനികളെങ്കിലും ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു. ഭൂരിഭാഗം കമ്പനികളും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തെ തുടർന്നാണ് ബോണസ് കുറയ്ക്കുകയും തൊഴിൽ ഓഫറുകൾ റദ്ദാക്കുകയും ചെയ്യുന്നത്. യു.എസിലെ ഏറ്റവും പുതിയ പി.ഡബ്ലിയു.സി സർവേ പ്രകാരം കമ്പനി മേധാവികളിൽ പ്രതികരിച്ചവരിൽ 50 ശതമാനം പേരും അവരുടെ മൊത്തത്തിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ഒരുങ്ങുകയാണ്. ജീവനക്കാരെ നിയമിക്കുന്നതിലും നിലനിർത്തുന്നതിലും കമ്പനി മേധാവികൾ ആശങ്കാകുലരാണ്. അതേ സമയം, സർവേയിൽ പ്രതികരിച്ചവർ തൊഴിൽ മേഖല കാര്യക്ഷമമാക്കുന്നതിനും ഭാവിയിലേക്ക് അനുയോജ്യമായ തൊഴിലാളി നൈപുണ്യങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. നിയമിക്കപ്പെടുന്നവരും ശരിയായ വൈദഗ്ധ്യമുള്ളവരും തമ്മിലുള്ള അന്തരം അധികൃതർ കാണുന്നു എന്നതിനാൽ, കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി പുതിയ നിയമങ്ങൾ മന്ദഗതിയിൽ ആയതിനാൽ ഇതിൽ അതിശയിക്കാനില്ല. ‘ഉദാഹരണത്തിന് പ്രതികരിച്ചവരിൽ 50 ശതമാനം പേരും അവരുടെ മൊത്തത്തിലുള്ള ആളുകളുടെ എണ്ണം കുറയ്ക്കുന്നു, 46 ശതമാനം പേർ ബോണസുകൾ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു, 44 ശതമാനം ഓഫറുകൾ റദ്ദാക്കുന്നു.’ റിപ്പോർട്ട് പറയുന്നു.…

    Read More »
  • India

    ‘ജയ് ഭീം’ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം, സൂര്യക്കും ജ്യോതികയ്ക്കുമെതിരെ കേസ്

    സൂര്യയുടെ ചിത്രം ‘ജയ് ഭീം’ വീണ്ടും വിവാദത്തില്‍. ഇത്തവണ കോപ്പിറൈറ്റ് വിവാദത്തിലാണ് ചിത്രം പെട്ടിരിക്കുന്നത്. സിനിമയുടെ കഥ തന്നില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ജ്ഞാനവേലിനും നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവര്‍ത്തകര്‍ റോയല്‍റ്റി തന്നില്ലെന്നാണ് പരാതി. 50 ലക്ഷം രൂപ നല്‍കാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നല്‍കിയില്ല. കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ല്‍ കമ്മാരപുരം പൊലീസ് സ്റ്റേഷനില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ല്‍ സംവിധായകന്‍ ജ്ഞാനവേല്‍ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു.

    Read More »
  • India

    ബി ജെ പിയിലേയ്ക്കില്ല, പുതിയ പാർട്ടി രൂപീകരിക്കും; കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദ്

    മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. അര നൂറ്റാണ്ടിലേറെ കാലം നേതൃപദവിയില്‍ ഉണ്ടായിരുന്ന ഗുലാം നബി ആസാദ് വിമത നീക്കത്തിനൊടുവിലാണ് പാര്‍ട്ടി വിട്ടത്. ഇപ്പോഴിതാ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് ഗുലാം നബി ആസാദ്. ബി.ജെ.പിയിലേക്കില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് പിന്നാലെ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ ജമ്മു കാശ്മീരിലേക്ക് പോകും. സംസ്ഥാനത്ത് എന്റെ സ്വന്തം പാര്‍ട്ടി രൂപീകരിക്കും. ദേശീയ സാദ്ധ്യത പിന്നീട് പരിശോധിക്കും. എനിക്ക് മുഴുവന്‍ ഗാന്ധി കുടുംബത്തോടും വ്യക്തിപരമായി വലിയ ബഹുമാനമുണ്ട്. ഇവിടെ ഞാന്‍ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്’ ഗുലാം നബി ആസാദ് പറഞ്ഞു. നേരത്തെ, ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം ഗുലാം നബി ആസാദ് രാജി വച്ചിരുന്നു. ജമ്മു കാശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷനായി ചുമതലപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു രാജി.

    Read More »
  • Kerala

    മേളത്തിൽ വിസ്മയം, പൂരനാട്ടിൽ പുതുമയായി പഞ്ചാരിയിൽ ‘തിശ്ര’മേളത്തിന് അരങ്ങേറ്റം

    പൂരനാട്ടിൽ ആസ്വാദനത്തിന്റെ പുതുമയുമായി പഞ്ചാരിയിൽ ‘തിശ്ര’മേളത്തിന് പിറവി. പഞ്ചാരി മേളത്തിലെ അക്ഷരകാലങ്ങളിലെ കൊട്ടുകളെ വിന്യസിക്കുന്ന രീതിയില്‍ മാറ്റംവരുത്തിയാണ് പുതിയ വാദ്യമായ ‘തിശ്രപഞ്ചാരി’ രൂപപ്പെടുത്തിയത്. നാലു കൊട്ടോ അതിൻ്റെ ഗുണിതങ്ങളോ വരുന്ന ചതുരശ്ര രീതിയിലുള്ള പഞ്ചാരിയെ മൂന്നു കൊട്ട് ഉള്ള ‘തിശ്ര’രീതിയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചാണ് പുതിയ മേളത്തെ രൂപകൽപ്പന ചെയ്തത്. തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാൾ പരിസരത്തായിരുന്നു ആസ്വാദനത്തിലെ പുത്തൻ വിസ്മയത്തിന് അവതരണം. കലാനിലയം അനില്‍കുമാറിന്റെ നേതൃത്വത്തിൽ ഏറെ നാളായുള്ള പരിശ്രമത്തിലാണ് ‘തിശ്ര’യെ വികസിപ്പിച്ചെടുത്തത്. മേളത്തിലെ പുത്തൻ രീതിയെ വിലയിരുത്താൻ മേളകലാകാരൻമാരുടെ അതികായ സംഘം തന്നെ എത്തിയിരുന്നു. മേളത്തിൽ മാത്രമല്ല, കൊമ്പിലും കുഴലിലുമെല്ലാം ‘തിശ്ര’ പാഞ്ചാരിയുടെ അവതരണ രീതി വേറിട്ടു നിന്നതായിരുന്നു. 45 കലാകാരൻമാർ അണിനിരന്ന് മൂന്നു മണിക്കൂര്‍ നേരം മേളങ്ങളിലെ പുതിയ രൂപം പൂരനഗരിയിൽ ആസ്വാദനത്തിൻറെ പുത്തൻ തലമൊരുക്കി. വിലയിരുത്താനെത്തിയ വിദഗ്ദർ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ മേളത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ തിരുവില്വാമല വെങ്കിച്ചൻ സ്വാമികൾ തൃശൂർ പൂരത്തിനായി…

    Read More »
  • Kerala

    ഗായത്രി ബാബുവിനെതിരായ ആർ എസ് എസ് അതിക്രമത്തിൽ പ്രതിഷേധിക്കുക: DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി

      DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ഗായത്രി ബാബുവിനെതിരായ ആർ എസ് എസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന വികസന ജാഥയിൽ പങ്കെടുക്കവേയാണ് , പുറത്തു നിന്ന് സംഘടിച്ചെത്തിയ ആർ എസ് എസ് – എബിവിപി ക്രിമിനലുകൾ ഗായത്രി ബാബുവിനെ ആക്രമിച്ചത്. കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് DYFI തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് വഞ്ചിയൂർ പുത്തൻ റോഡ് ജംഗ്ഷനിൽ നടന്ന ജാഥ യോഗ പരിപാടിയിലേക്ക്, അതിക്രമിച്ചു കയറിയ എട്ടോളം RSS – ABVP ക്രിമിനലുകളാണ് ഗായത്രി ബാബുവിനെ ആക്രമിച്ചത്.

    Read More »
  • Crime

    പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു,വെട്ടിയത് മഞ്ഞളുങ്ങള്‍ സ്വദേശി മുജീബ്

    പാലക്കാട്: പട്ടാമ്പി എസ്‌ഐക്ക് വെട്ടേറ്റു. പട്ടാമ്പി ടൗണില്‍ പട്രോളിങ്ങിനിടെയാണ് എസ്‌ഐ സുഭാഷ് മോഹന് വെട്ടേറ്റത്. മടാള്‍ മുജീബ് എന്നറിയപ്പെടുന്ന മുജീബാണ് എസ്‌ഐയെ വെട്ടിയത്. മഞ്ഞളുങ്ങള്‍ സ്വദേശിയായ മുജീബ് ലഹരിക്കടിമയാണ്. മുജീബ് ഇരുന്നിരുന്ന ഭാഗത്ത് കൂടെ നടക്കുകയായിരുന്ന എസ്‌ഐയെ യാതൊരു പ്രകോപനവും ഇല്ലാതെ ആക്രോശിക്കുകയും വടിവാള്‍ കൊണ്ട് വീശുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. എസ് ഐയുടെ കാല്‍മുട്ടിനാണ് വെട്ടേറ്റത്. നാട്ടുകാര്‍ ഓടികൂടിയതോടെ മുജീബ് സമീപത്തെ ഇടവഴിയിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ വൈകീട്ട് ആറുമണിയോടെ പ്രതിയെ പിടികൂടി.  

    Read More »
  • Crime

    ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗോട്ടിന് ബലമായി മയക്കുമരുന്ന് നൽകിയെന്ന് പൊലീസ്

      ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗോട്ടിന് സഹായികൾ ബലമായി മയക്കുമരുന്ന് നൽകിയെന്ന് പൊലീസ്. സൊനാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സംഗ്വാനെയും ഇയാളുടെ സുഹൃത്ത് സുഖ്‌വീന്ദർ വാസിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്ക്മരുന്ന് നൽകിയ വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഗോവ ഇൻസ്‌പെക്ടർ ജനറൽ ഓംവീർ സിംഗ് ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു, “സംശയാസ്പദമായ ചില മയക്കുമരുന്നുകൾ അവർക്ക് ബലമായി നൽകിയതായാണ് മനസിലാക്കുന്നത്. ശേഷം, പുലർച്ചെ 4:30 ന് അവർ നിയന്ത്രണ വിധേയമായിരുന്നില്ല. ഇരുവരും ചേർന്ന് സൊനാലിയെ ശുചിമുറിയിൽ കൊണ്ടുപോയി, പിന്നീടുളള രണ്ട് മണിക്കൂർ അവർ എന്താണ് ചെയ്തതെന്നതിന് മറുപടി ലഭിച്ചിട്ടില്ല. ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കും. ഈ മരുന്നിന്റെ സ്വാധീനത്തിലാണ് സൊനാലി മരിച്ചതെന്നും സംശയിക്കുന്നു. സൊനാലിയുടെ ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോനാലിക്കൊപ്പം ഗോവയിലെത്തിയ ഇരുവരെയും അറസ്റ്റ് ചെയ്തത്. ശരീരത്തിൽ ഒന്നിലധികം…

    Read More »
  • India

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിനാശത്തിൻ്റെ പടുകുഴിയിലേക്ക്: മാത്യു സാമുവൽ

    ദേശിയ രാഷ്ട്രീയത്തിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച, തെഹൽക്ക പത്രാധിപരായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ മാത്യു സാമുവൽ കോൺഗ്രസ് പാർട്ടിയുടെ തകർച്ചയുടെ മൂലകാരങ്ങൾ വിലയിരുത്തുന്നു. അരമണിക്കൂർ രാഹുൽ ഗാന്ധിയോട് സംസാരിച്ചാൽ, ഒരുവിധപ്പെട്ടവർക്ക് മനസ്സിലാകും, ഈ മനുഷ്യൻ പക്വത വരാത്ത ഒരു ചെക്കനാണെന്ന്. അത് അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ എനിക്കും ബോധ്യം വന്നതാണ്..! ശരിക്കും ബ്ലണ്ടർ പറയും, വിഡ്ഢിത്തം വിളമ്പും, വലിയ പൊട്ടത്തരങ്ങൾ അടിക്കും. അതിന്റെ കാരണം അയാൾക്ക് അത് മാത്രമേ അറിയൂ. ഏകദേശം രണ്ടുവർഷം മുമ്പ് ഈയുള്ളവൻ പറഞ്ഞു, ഈ കുടുംബം മാറാതെ ഇനി കോൺഗ്രസ് പാർട്ടിക്കു മുന്നോട്ടു പോകാനാവില്ലെന്ന്. വെന്റിലേറ്ററിലുള്ള ഈ പാർട്ടിയുടെ ശവം അടക്കിനു വേണ്ടി ഈ കുടുംബം നിലകൊള്ളുന്നു. അതേപോലെ തന്നെ സംഭവിക്കുന്നു, ഓരോ ദിവസങ്ങൾ കഴിയുമ്പോഴും…! 50 വർഷം ഈ പാർട്ടിക്കുവേണ്ടി നിലകൊണ്ട വ്യക്തിയാണ് ഗുലാം നബി ആസാദ്. നാം മനസ്സിലാക്കേണ്ടത് പ്രത്യേകിച്ച് കാശ്മീരിൽ നിന്നുള്ള ഒരു നേതാവ്, ഇന്ത്യയുടെ ദേശീയ ഐക്യവും മതേതര സ്വഭാവവുമെല്ലാം മുന്നിൽകണ്ട് പ്രവർത്തിച്ച ഒരു…

    Read More »
Back to top button
error: