Month: August 2022

  • NEWS

    നരേന്ദ്ര മോദി ലോകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവ്, 75 ശതമാനം റേറ്റിംഗ് നേടിയാണ് മോദി ഒന്നാമതെത്തിയത്

          മോര്‍ണിംഗ് കണ്‍സള്‍ട്ട് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ലോക നേതാക്കളെ പിന്തള്ളി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെത്തി. റേറ്റിംഗില്‍ 75 ശതമാനം പേരുടെ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചതെന്ന് സര്‍വ്വേ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മോണിംഗ് കണ്‍സള്‍ട്ട് ഏജന്‍സി പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് സര്‍വ്വേ വഴി നിരവധി രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. നിലവില്‍ ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബ്രസീല്‍, ജര്‍മ്മനി, ഇന്ത്യ, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്‌സ്, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലായി നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലോകത്തെ ഏറ്റവും പ്രിയങ്കരനായ നേതാവായി തിരഞ്ഞെടുത്തത്. മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ രണ്ടാമത്തെ സര്‍വ്വേയാണിത്. 2021ലെ സര്‍വ്വേയിലും മോദി തന്നെയായിരുന്നു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. നിരവധി രാജ്യങ്ങളിലെ ജനങ്ങളുമായി നടത്തിയ സര്‍വ്വേയില്‍ മികച്ച പ്രതികരണം നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ വളരുകയാണെന്നുമുള്ള അഭിപ്രായങ്ങളാണ് ഉയര്‍ന്നു വന്നതെന്ന് ഏജന്‍സി പറയുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നും മെക്സിക്കന്‍ പ്രസിഡന്റ്…

    Read More »
  • Kerala

    ‘അർബുദ പോരാളികൾ ഞങ്ങൾ അധികാരികളെ കനിയൂ,’ കാൻസർ രോഗികൾ കാരുണ്യം തേടി സെക്രട്ടേറിയേറ്റിന് മുന്നിൽ

    ‘അർബുദ പോരാളികൾ ഞങ്ങൾ അധികാരികളെ കനിയൂ’എന്ന സന്ദേശമുയർത്തി ജീവനം കാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കാൻസർ പെൻഷൻ വാങ്ങുന്നവർ സെക്രട്ടേറിയേറ്റിന് മുമ്പിൽ കൂട്ടായ്മ സംഘടിപ്പിച്ചു. കാൻസർ പെൻഷൻകുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യുക. കാൻസർ പെൻഷൻ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. കാൻസർ രോഗികളുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. കാൻസർ ചികിൽസാ ചിലവുകൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നില്ല. മറ്റ് ക്ഷേമ പെൻഷനുകൾ 1600 രൂപ ആക്കി ഉയർത്തിയിട്ടും കാൻസർ പെൻഷൻ വർദ്ധിപ്പിച്ചില്ല. ഇപ്പോഴും ആയിരം രൂപയാണ് നൽകുന്നത്. കാൻസർ പെൻഷൻ ഓൺലൈൻ ആക്കിയതിനു ശേഷം മിക്ക താലൂക്ക് കളിലും കുടിശ്ശികയാണ്. മരുന്നു വാങ്ങുന്നതിനും തുടർ പരിശോധനയ്‌ക്കു പോകുന്നതിനും രോഗികൾ പെൻഷൻ തുകയാണ് ഉപയോഗിക്കുന്നത്. അധികാരികൾക്ക് നൽകിയ നിവേദനങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ജീവനം കാൻസർ സൊസൈറ്റി സെക്രട്ടേറിയേറ്റിന് മുമ്പിൽ സംഘടിപ്പിച്ച കൂട്ടായ്മ പ്രസിഡണ്ട് പി. ജിസന്തോഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജീവനം സംസ്ഥാന ജനറൽ സെക്രട്ടറി ബിജു…

    Read More »
  • NEWS

    ഏത്തപ്പഴത്തിന് എണ്ണമറ്റ ഗുണങ്ങൾ, രക്തസമ്മർദ്ദത്തിനും പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും നല്ല മൂഡു ലഭിക്കാനും ഫലപ്രദം

        പഴങ്ങൾ ആരോഗ്യത്തിനും സൗന്ദര്യത്തിനുമൊക്കെ അത്യുത്തമം എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എല്ലാ വൈദ്യശാസ്ത്രവും പഴം ഒരു നേരത്തെ ഭക്ഷണമായി തന്നെ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ പഴംഎന്നു കേട്ടാലുടൻ നാം തേടുന്നത് ആപ്പിളും അവോക്കാഡോയും കിവിയും ഡ്രാഗൻ ഫ്രൂട്ടും മംഗോസ്റ്റിയും  മറ്റുമാണ്. വർഷം മുഴുവനും സ്വന്തം പുരയിടത്തിലും ചുറ്റുവട്ടത്തും ലഭ്യമായ ഏത്തപ്പഴത്തിനോടു മലയാളിക്ക് പഥ്യം കുറവാണ്. ഏത്തപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ: ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ഗുണം ചെയ്യും. ഏത്തപ്പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഇവ ഉൾപ്പെടുത്താം. വ്യായാമത്തിന് മുൻപ് കഴിക്കാവുന്ന ഫലപ്രദമായ ലഘുഭക്ഷണമായി ഏത്തപ്പഴത്തെ കണക്കാക്കാം. രാവിലെ പ്രഭാതഭക്ഷണത്തിന്റെ കൂടെയോ അല്ലെങ്കിൽ രണ്ട് നേരത്തെ ഭക്ഷണങ്ങൾക്കിടയിലുള്ള സമയത്ത് വിശപ്പകറ്റാനുള്ള ലഘുഭക്ഷണമായിട്ടൊ ഇത് കഴിക്കാം. നല്ല മൂഡു നല്‍കുവാന്‍ ഇതിലെ ട്രിപ്‌റ്റോഫാന്‍ എന്ന വസ്തു നല്ല മൂഡിനു സഹായിക്കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദത്തിനു സഹായിക്കുന്നു. ട്രിപ്‌റ്റോഫാന്‍ രക്തക്കുഴലുകള്‍ വികസിയ്ക്കുന്നതു തടഞ്ഞ് ബിപിയെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നു.…

    Read More »
  • NEWS

    വ്യാജന്മാരെ തുരത്താന്‍ കുവൈത്തില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന; ജോലി ചെയ്യുന്ന എല്ലാ എഞ്ചിനീയര്‍മാര്‍ക്കും ബാധകം

    കുവൈത്ത് സിറ്റി: കുവൈത്തില്‍ എഞ്ചിനീയര്‍മാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിബന്ധനകളില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. അടുത്തിടെ മാത്രം ജോലി തുടങ്ങിയവര്‍ മുതല്‍ 40 വര്‍ഷത്തോളമായി ജോലി ചെയ്യുന്നവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജന്മാരെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‌സാണ് പരിശോധന നടത്തുന്നത്. അറബ്, വിദേശ സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കും അന്വേഷണങ്ങള്‍ക്കും വിധേയമാക്കുക വഴി, യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ മാത്രമാണ് കുവൈത്തില്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് ശ്രമം. പാലസ്തീന്‍ സ്വദേശിയായ 84 വയസുകാരന്റെ സര്‍ട്ടിഫിക്കറ്റുകള്‍ പോലും അടുത്തിടെ നടന്ന ഒരു പരിശോധനയില്‍ അംഗീകാരത്തിനായി പരിഗണിച്ചിരുന്നു. 48 വര്‍ഷമായി കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന അദ്ദേഹത്തെ അക്രഡിറ്റേഷന്‍ നടപടികളുടെ ഭാഗമായി പ്രത്യേക അഭിമുഖത്തിന് വിധേയമാക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്ന്…

    Read More »
  • Careers

    നീറ്റ് യുജി പരീക്ഷ ഫലം സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കും; ഉത്തരസൂചിക ആ​ഗസ്റ്റ് 30ന്

    ദില്ലി: നീറ്റ് യുജി റിസൽട്ട് സെപ്റ്റംബർ 7 ന് പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി അറിയിപ്പ്. ആ​ഗസ്റ്റ് 25 വ്യാഴാഴ്ചയാണ് എൻടിഎ ഇക്കാര്യം പുറത്തുവിട്ടത്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് നീറ്റ് യുജി ഫലം കാത്തിരിക്കുന്നത്. താത്ക്കാലിക ഉത്തര സൂചിക, റെസ്പോൺസ് ഷീറ്റ് എന്നിവ ആ​ഗസ്റ്റ് 30 ന് പുറത്തിറക്കുമെന്നു എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in. ൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ നമ്പറും പാസ്‍വേർഡും ഉപയോ​ഗിച്ച് ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. 18 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയെഴുതിയത്. ഉത്തരസൂചിക ‍ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ? www.neet.nta.nic.in.ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക ഹോം പേജിൽ NEET 2022 Answer Key എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ലോ​ഗിൻ വിശദാംശങ്ങൾ നൽകുക നീറ്റ് യുജി 2022 ഉത്തരസൂചിക സ്ക്രീനിൽ കാണാം. ഉത്തരസൂചികയ്‌ക്കൊപ്പം ഉദ്യോഗാർത്ഥികളുടെ ഒഎംആർ റെസ്പോൺസ് ഷീറ്റുകളും നൽകും. neet.nta.nic.in, ntaresults.nic.in, nta.ac.in. എന്നീ വെബ്സൈറ്റുകൾ…

    Read More »
  • Crime

    കീറിയ നോട്ട് മാറ്റി ആവശ്യപ്പെട്ടതിന് ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്തു; രണ്ട് പേര്‍ പിടിയില്‍

    കുവൈത്ത് സിറ്റി: കീറിയ 200 രൂപ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടതിന് പിസ്സ ഡെലിവറി ബോയ്ക്ക് നേരെ വെടിയുതിര്‍ത്ത് സഹോദരങ്ങള്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. സച്ചിന്‍ കശ്യപ് എന്ന് ഇരുപത്തിയൊന്നുകാരനാണ് വെടിയേറ്റത്. സച്ചിന്‍ ഗുരുതരാവസ്ഥയില്‍ ബറേയ്‍ലിയിലെ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നദീം ഖാന്‍ (27) സഹോദരന്‍ നൈയിം (29) എന്നിങ്ങനെ രണ്ട് പേര് അറസ്റ്റ് ചെയ്തതായി സദാര്‍ ബസാര്‍ എസ്എച്ച്ഒ അമിത് പാണ്ഡെ പറഞ്ഞു. ഇവരില്‍ നിന്ന് നാടന്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച കടയടയ്ക്കാന്‍ പോകുന്ന സമയത്ത് രാത്രി 11 മണിയോടെയാണ് പ്രതികള്‍ പിസ്സ ഓര്‍ഡര്‍ ചെയ്തത്. 11.30ഓടെ സച്ചിനും സഹപ്രവര്‍ത്തകനായ റിതിക് കുമാറും പിസ്സ ഡെലിവറി ചെയ്ത് പണവും വാങ്ങി പോയി. ഈ 200 കൊണ്ട് മറ്റൊരു കടയിലെത്തി സോഫ്റ്റ് ഡ്രിങ്ക് വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് പ്രശ്നമുണ്ടായത്. കീറിയ നോട്ട് ആയതിനാല്‍ 200 രൂപ എടുക്കാനാവില്ലെന്ന് കടക്കാരന്‍ അറിയിച്ചു. ഇതോടെ പെട്ടെന്ന് തന്നെ നദീമിന്‍റെ വീട്ടിലെത്തിയ സച്ചിനും റിതികും 200 രൂപ നോട്ട് മാറ്റിത്തരാമോയെന്ന്…

    Read More »
  • Crime

    ഒരു ആണ്‍സുഹൃത്തിന്റെ പേരില്‍ നടുറോഡില്‍ തല്ലുണ്ടാക്കി രണ്ട് പെണ്‍കുട്ടികള്‍; ഒടുവില്‍ ആണ്‍സുഹൃത്ത് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു

    ഔറംഗബാദ്: ഒരു ആൺ സുഹൃത്തിന്റെ പേരിൽ നടുറോഡിൽ അടിയുണ്ടാക്കി രണ്ട് പെൺകുട്ടികൾ. മഹാരാഷ്ട്രയിലെ പൈതാൻ ജില്ലയിൽ 17 വയസ്സുള്ള രണ്ട് പെൺകുട്ടികൾ ആൺകുട്ടിയുടെ പേരിൽ പൊതുസ്ഥലത്ത് വാക്കേറ്റത്തിൽ ഏർപ്പെട്ടതായി പൊലീസ് ബുധനാഴ്ച പറഞ്ഞു. ബുധനാഴ്ച രാവിലെ പൈതാനിലെ തിരക്കേറിയ ബസ് സ്റ്റാൻഡിലാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളിലൊരാൾ ആൺകുട്ടിയുമായി ബസ് സ്റ്റാൻഡിൽ എത്തി. ഇതറിഞ്ഞ മറ്റെ പെൺകുട്ടിയും സ്ഥലത്തെത്തി. ഇതോടെ രണ്ട് പെൺകുട്ടികളും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇരുവരും തമ്മിലുള്ള തർക്കം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങി. വഴക്കിനിടെ ആൺകുട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടികളെ ഒടുവിൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കൗൺസിലിങ്ങ് നൽകിയതിന് ശേഷം വിട്ടയച്ചു.

    Read More »
  • സൗദി അറേബ്യയില്‍ വിദേശകുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കാന്‍ അനുമതി

    റിയാദ്: സൗദി അറേബ്യയില്‍ 18 വയസിന് താഴെയുള്ള വിദേശകുട്ടികളുടെ വിസിറ്റ് വിസ, റസിഡന്റ് വിസയാക്കിമാറ്റാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇങ്ങനെ വിസ മാറ്റാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ സ്ഥിരമായി സൗദിയില്‍ താമസിക്കുന്നവരാകണം. വിസിറ്റ് വിസ പുതുക്കുന്നതിന് അപേക്ഷകന്റെ താമസരേഖക്ക് കാലാവധി ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. കുടുംബ വിസിറ്റ് വിസ പരമാവധി ആറുമാസം വരെ മാത്രമേ പുതുക്കിനല്‍കുകയുള്ളൂ. വിസിറ്റ് വിസ പുതുക്കുന്നത് വൈകിയാല്‍ പിഴ ഈടാക്കുമെന്നും വിസ കാലാവധി കഴിഞ്ഞു മൂന്നുദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ പിഴ ഈടാക്കൂവെന്നും ഡയറക്ടറേറ്റ് അറിയിച്ചു.

    Read More »
  • Crime

    ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

    റിയാദ്: സൗദി അറേബ്യയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സൗദിയുടെ തെക്കു പടിഞ്ഞാറന്‍ മേഖലയായ ജിസാനിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ജിസാനിലെ ഒരു ഗ്രാമത്തില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പ്രാദേശിക ദിനപ്പത്രത്തെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികളുടെ ബന്ധുക്കളെയും ചോദ്യം ചെയ്ത് സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളുടെ സ്വദേശമോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.

    Read More »
  • Kerala

    ഒരടി പിന്നോട്ടില്ല, വിഴിഞ്ഞം സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത

    തിരുവനന്തപുരം: വിഴിഞ്ഞം സമരം കടുപ്പിക്കാൻ ലത്തീൻ അതിരൂപത. സമരത്തെ തുടർന്ന് ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ കൂടി പശ്ചാത്തലത്തിൽ സമരസമതി ഇന്നലെ യോഗം ചേർന്നിരുന്നു. തുറമുഖ നിർമ്മാണം നിർത്തിവയ്ക്കണം എന്നാവശ്യം അംഗീകരിക്കും വരെ സമരത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സമര സമിതിയുടെ തീരുമാനം. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടൽ സമരവുമായി മുന്നോട്ട് പോകും. ഉപരോധ സമരത്തിന്റെ 12-ാം ദിനമായ ഇന്ന് സെന്റ് ആൻഡ്രൂസ്, ഫാത്തിമാപുരം, പുത്തൻത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ഹൈക്കോടതി നിർദേശം കണക്കിലെടുത്ത് സമര സ്ഥലത്ത് ഇന്ന് കൂടുതൽ പൊലീസുകാരെ വിന്യസിക്കും. മുഖ്യമന്ത്രിയുമായി ലത്തീൻ അതിരൂപത നടത്തിയ ചർച്ചയും ഫലം കാണാതതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സർക്കാർ ആലോചിക്കുന്നുണ്ട്. വിഴിഞ്ഞം അതിജീവന സമരം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇത് നിലനിൽപ്പിന്‍റെ പ്രശ്നം ആണെന്നും സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സമരത്തില്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകാതെ പൊലീസ് നോക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അതേ പടി…

    Read More »
Back to top button
error: