IndiaNEWS

‘ജയ് ഭീം’ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം, സൂര്യക്കും ജ്യോതികയ്ക്കുമെതിരെ കേസ്

സൂര്യയുടെ ചിത്രം ‘ജയ് ഭീം’ വീണ്ടും വിവാദത്തില്‍. ഇത്തവണ കോപ്പിറൈറ്റ് വിവാദത്തിലാണ് ചിത്രം പെട്ടിരിക്കുന്നത്. സിനിമയുടെ കഥ തന്നില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് ആരോപിച്ച് വി.കുളഞ്ജിയപ്പയാണ് കേസ് കൊടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ജ്ഞാനവേലിനും നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കുമെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിച്ച സിനിമയാണ് സൂര്യ കേന്ദ്രകഥാപാത്രത്തിലെത്തിയ ജയ് ഭീം. തന്റെ കഥയെടുത്ത ശേഷം തനിക്ക് സിനിമാ പ്രവര്‍ത്തകര്‍ റോയല്‍റ്റി തന്നില്ലെന്നാണ് പരാതി. 50 ലക്ഷം രൂപ നല്‍കാമെന്നാണ് കുളഞ്ജിയപ്പയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ പറഞ്ഞ പണം നല്‍കിയില്ല.

Signature-ad

കുളഞ്ജിയപ്പയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ പുരോഗമിക്കുന്നത്. 1993 ല്‍ കമ്മാരപുരം പൊലീസ് സ്റ്റേഷനില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന കൊടിയ പീഡനങ്ങളായിരുന്നുവെന്നും 2019 ല്‍ സംവിധായകന്‍ ജ്ഞാനവേല്‍ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം വിവരിച്ചിരുന്നുവെന്നും കുളഞ്ജിയപ്പ പറയുന്നു.

Back to top button
error: