Month: August 2022

  • Kerala

    നായകളില്‍ നിന്നും കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു

      തിരുവനന്തപുരം: സംസ്ഥാനത്ത് നായകളില്‍ നിന്നും കടിയേറ്റ് ഈ വര്‍ഷം ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

    Read More »
  • Kerala

    പ്ലസ് വൺ പ്രവേശനം: അലോട്ട്മെന്റ് നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെ – മന്ത്രി വി. ശിവൻകുട്ടി

      പ്ലസ് വൺ പ്രവേശനം നടക്കുന്നത് അംഗീകൃത ശാസ്ത്രീയ മാർഗങ്ങളിലൂടെയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി – വി. ശിവൻകുട്ടി. മാധ്യമങ്ങൾ വിവരിക്കുന്ന സംഗതികൾ വർഷങ്ങളായി തുടർന്നു വരുന്നവയാണ്. ബോണസ് പോയിന്റുകൾ കുറച്ചു കൊണ്ടു വരാനാണ് ഇപ്പോൾ ശ്രമിച്ചിട്ടുള്ളത്. മുൻ വർഷങ്ങളിൽ 18 പോയിന്റ് വരെ ബോണസ്സായി നൽകിയിരുന്നത് 10 ആക്കി നിജപ്പെടുത്തിയിരിക്കുകയാണ്. നീന്തലിന് നൽകിക്കൊണ്ടിരുന്ന ബോണസ് പോയിന്റ് നിർത്തലാക്കിയത് ഇതിന് ഉദാഹരണമാണ്. ഒരുപാട് മാനദണ്ഡങ്ങൾ പരിഗണിച്ചതിനുശേഷമാണ് പേരിലെ അക്ഷരക്രമവും ജനനത്തീയതിയും ഒക്കെ  പരിഗണിക്കുന്നത്. തുല്യ മാർക്ക് വരുന്നവരെ പരിഗണിക്കുമ്പോഴാണ് മറ്റു ഘടകങ്ങൾ പരിഗണിക്കാൻ നിർബന്ധിതരാകുന്നത്. പി.എസ്.സി. പോലും നിയമനങ്ങൾക്ക് സ്വീകരിക്കുന്നത് ഈ മാതൃകയാണ്. ഇത്തരം ഘടകങ്ങൾ പരിഗണിച്ചില്ലെങ്കിൽ കുട്ടികൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ചിതറിപ്പോകുന്ന അവസ്ഥയുണ്ടാകും. പരമാവധി കുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള സ്കൂളുകളിൽ അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ തെരഞ്ഞെടുക്കാൻ കഴിയുന്നത് ഈ സംവിധാനത്തിന്റെ വിജയമാണ്. ഏകജാലകം സംവിധാനം വഴി പ്ലസ് വൺ പ്രവേശനം നടത്തുന്ന അപൂർവ്വം സംസ്ഥാനമാണ് കേരളം. അതിനു…

    Read More »
  • Pravasi

    പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍

    ദുബൈ: ദസറ, ദീപാവലി ആഘോഷങ്ങള്‍ വരാനിരിക്കവെ ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയെന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും ആവര്‍ത്തിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പൊതുവെ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയാണിത്. ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലാത്തിതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒക്ടോബറിലേക്ക് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ആലോചിക്കുന്നവര്‍ പരമാവധി നേരത്തെ തന്നെ…

    Read More »
  • India

    ഭക്ഷ്യ എണ്ണ കമ്പനികളുടെ തട്ടിപ്പ് ഇനി നടക്കില്ല; കൃത്യമായ അളവ് രേഖപ്പെടുത്തണം, പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

    ബെംഗളൂരു: പാചക എണ്ണയിലെ അളവുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകൾ തടയുന്നതിന് പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. പാചക എണ്ണയുടെ പാക്കേജിംഗുമായി ബന്ധപ്പെട്ട ചട്ടങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. ഭക്ഷ്യ എണ്ണയുടെ പാക്കിങ് സമയത്ത് പാക്കറ്റിൽ എഴുതിയിരിക്കുന്ന ഭാരവും എണ്ണയുടെ അളവും തുല്കല്യമാണെന്ന് ഉറപ്പുവരുത്താൻ നിർമ്മാതാക്കളോട് കേന്ദ്രം ആവശ്യപ്പെട്ടു. താപനില ഒഴിവാക്കി എണ്ണയുടെ ഭാരം രേഖപ്പെടുത്താനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. വ്യത്യസ്ത ഊഷ്മാവിൽ ഭക്ഷ്യ എണ്ണയുടെ ഭാരം വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, സോയാബീൻ എണ്ണയുടെ ഭാരം 21 ഡിഗ്രിയിൽ 919.1 ഗ്രാം ആയിരിക്കാം എന്നാൽ 60 ഡിഗ്രിയിൽ 892.6 ഗ്രാം ആയിരിക്കാം അതിന്റെ ഭാരം. നിലവിൽ, നിർമ്മാതാക്കൾ, ഭക്ഷ്യ എണ്ണയുടെ അളവിനോടൊപ്പം അതിന്റെ ഭാരം കൂടി പറയുന്നുണ്ട്. ഉദാഹരണത്തിന് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ഭാരം 910 ഗ്രാം ആയിരിക്കും. എന്നാൽ ചില നിർമ്മാതാക്കൾ ഇതിനൊപ്പം താപനില കൂടി പറയും. അതായത് 60 ഡിഗ്രിയിൽ 1020 ഗ്രാം എന്ന രീതിയിൽ രേഖപ്പെടുത്താറുണ്ട്. ഇങ്ങനെ ഭാരം താപനിലയെ അടിസ്ഥാനമാക്കി…

    Read More »
  • Kerala

    മെഡിക്കൽ കോളേജുകളുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും; മുഖ്യമന്ത്രി

    തിരുവനന്തപുരം; സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ക്കായി പ്രത്യേക പദ്ധതികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ടുതന്നെ അടുത്ത 50 വര്‍ഷത്തേക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ വികസം ലക്ഷ്യമാക്കി 717 കോടി രൂപയുടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏഴു പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ലോകത്തിനാകെ മാതൃകയാവുന്ന നിരവധി പ്രവർത്തനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ നടന്നത്. ഇന്ന് നാല്‍പ്പതില്‍പ്പരം വകുപ്പുകളും വിവിധ ആശുപത്രികളും മെഡിക്കല്‍ – പാരാമെഡിക്കല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളുമുള്ള ഒരു ബൃഹദ് സ്ഥാപനമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി കിഫ്ബി മുഖേനയാണ് ഇവിടെ മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുകന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിലെ ജീവനക്കാരെ പബ്ലിക്ക് ഹെല്‍ത്ത് കേഡര്‍ എന്നും മെഡിക്കല്‍ സര്‍വീസ് കേഡര്‍ എന്നും രണ്ടായി വിഭജിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നീതി ആയോഗ് തയ്യാറാക്കിയ ആരോഗ്യ സൂചികകള്‍…

    Read More »
  • Crime

    ലക്ഷങ്ങളല്ല ആവശ്യമാണ് വലുത്; ഒരുലക്ഷം രൂപ മേശയിലിരിക്കെ മുണ്ടക്കയത്ത് ബിവറേജ് കുത്തിത്തുറന്നവര്‍ കൊണ്ടുപോയത് 11 കുപ്പി മദ്യം!

    കോട്ടയം: ഒരു ലക്ഷം രൂപ സൂക്ഷിച്ചിരുന്ന ബിവറേജ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ കവര്‍ന്നത് 11 കുപ്പി മദ്യം മാത്രം. മുണ്ടക്കയത്താണ് സംഭവം. പൈങ്ങനായില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്പനശാലയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച രാവിലെ ഷോപ്പ് തുറക്കാനെത്തിയ ജീവനക്കാര്‍ കണ്ടത് കുത്തിത്തുറന്ന ബിവറേജ് ഔട്ട്‌ലെറ്റാണ്. പരിശോധനയില്‍ ബിവറേജ് ഔട്ട്‌ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത് എന്ന് വ്യക്തമായി. അകത്തു കടന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു യുവാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു.   പണമായി ഒരു ലക്ഷം രൂപ സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. എന്നാല്‍ 11 കുപ്പി മദ്യം മോഷണം പോയതായും കണക്കെടുപ്പില്‍ നിന്നും വ്യക്തമായി. പണമിരുന്ന ഭാഗത്തേക്ക് മോഷ്ടാക്കള്‍ പോയതായുള്ള സൂചനയൊന്നും ദൃശ്യങ്ങളില്‍ ഇല്ല. അതിനാല്‍ മദ്യം എടുക്കുവാന്‍ വേണ്ടി മാത്രമാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നതെന്ന അനുമാനത്തിലാണ് പൊലീസ്. പൊലീസിനൊപ്പം, എക്‌സൈസും സ്ഥലത്തെത്തി…

    Read More »
  • Kerala

    കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് സ്കൂളിലും ഹിജാബിന് വിലക്ക്, അഡ്മിഷൻ ലഭിച്ച പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും

        കർണാടകത്തിനു പിന്നാലെ കേരളത്തിലും ശിരോവസ്ത്രത്തിന് വിലക്ക്. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ഹിജാബ് ധരിക്കാൻ അനുവദിക്കില്ലെന്ന് സ്കൂൾ അധികൃതർ കർശന നിലപാട് സ്വീകരിച്ചത്. ഇതിനെതിരെ വിദ്യാർഥി യുവജന സംഘടനകൾ ഇന്ന് സ്കൂളിനു മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. വിഷയത്തിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് വിദ്യാർത്ഥിയുടെ കുടുംബം.    കോഴിക്കോട് പ്രൊവിഡൻസ് ഗോൾസ് ഹയർസെക്കൻഡറി സ്കൂളിൽ ശിരോവസ്ത്രം പാടില്ലെന്ന വാർത്ത വന്നതോടെ പ്രതിഷേധം ശക്തമായി. ശിരോവസ്ത്ര നിരോധനത്തിനെതിരെ എം.എസ്.എഫ് ഹരിത സ്കൂളിന് മുന്നിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഹരിത മുൻ സംസ്ഥാന പ്രസിഡൻറ് മുഫിദ തസ്നി ഫേസ്ബുക്കിൽ കുറിച്ചു. വിലക്കിനെതിരെ യൂത്ത് ലീഗും രംഗത്തെത്തി. ശിരോവസ്ത്ര നിരോധനത്തിനെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകാനാണ് വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ തീരുമാനം. പ്ലസ് വൺ അലോട്ട്‌മെന്റ് ലഭിച്ച് പ്രവേശനത്തിന് പോയപ്പോൾ സ്‌കൂൾ യൂണിഫോമിൽ ശിരോവസ്‌ത്രമില്ലെന്ന് പ്രൊവിഡൻസ് പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അറിയിച്ചു.

    Read More »
  • Careers

    ഇഗ്നോ പ്രവേശനം: ജൂലൈ അക്കാദമിക് സെഷൻ പ്രവേശനത്തിനുള്ള തീയതി നീട്ടി

    തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) 2022 ജൂലായ് അക്കാഡമിക് സെഷനിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി (ഫ്രഷ്/റീ-റെജിസ്‌ട്രേഷൻ) സെപ്റ്റംബർ ഒമ്പതുവരെ നീട്ടി. എം.ബി.എ, എം.ബി.എ (ബാങ്കിങ് ആൻഡ് ഫിനാൻസ്), റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷിയോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്രപ്പോളജി, കോമേഴ്‌സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്, കൗൺസെല്ലിങ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. പ്രവേശനത്തിനുള്ള അപേക്ഷകൾ ignouadmission.samarth.edu.in വഴി ഓൺലൈനായി സമർപ്പിക്കണം. ഇഗ്‌നോ ഓൺലൈൻ സംവിധാനം…

    Read More »
  • Kerala

    വിഴിഞ്ഞം തുറമുഖത്തിന് പാറപൊട്ടിക്കുന്നതിൽ നിയമ ലംഘനം : ജില്ലാകളക്ടർ പാറമട സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

    തിരുവനന്തപുരം :- അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, വിഴിഞ്ഞം തുറമുഖത്തിനായി പാറ ഖനനം നടത്തുന്ന നഗരൂരിലെ പാറമടയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അടിയന്തിരമായി സ്ഥലം സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ച് നാട്ടുകാരുടെ പരാതികൾ കേട്ട് പരിഹരിച്ച ശേഷം സെപ്റ്റംബർ 28 നകം സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. പാറ പൊട്ടിക്കുമ്പോഴുള്ള ആഘാതം അനുവദനീയമായ ദൂരപരിധി കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ആവശ്യമായ എല്ലാ  രേഖകളും ഹാജരാക്കുമ്പോൾ ഗ്രാമപഞ്ചായത്തിന് പാറമടക്ക് ലൈസൻസ് നിഷേധിക്കാൻ കഴിയില്ലെന്ന് വിശദീകരണത്തിൽ പറയുന്നു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ ഷായുടെ പേരിലാണ് പാറ ഖനനം നടത്താൻ തിരുവനന്തപുരം ജില്ലാ കളക്ടർ നിരാക്ഷേപ പത്രം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി 28 വരെ പാറ…

    Read More »
  • Tech

    തട്ടിപ്പുകാര്‍ക്ക് ഇടമില്ല, ഇന്ത്യയിലെ 2000 ആപ്പുകളെ പ്ലേ സ്‌റ്റോറില്‍നിന്ന് പുറത്താക്കി ഗൂഗിള്‍

    മുംബൈ: ഇന്ത്യയിലെ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി 2000 ആപ്പുകളെ പ്ലേ സ്‌റ്റോറില്‍നിന്ന് പുറത്താക്കി ഗൂഗിള്‍. പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ വഴി കടം വാങ്ങുന്നവര്‍ ഉപദ്രവിക്കല്‍, ബ്ലാക്ക്മെയിലിങ്, കൊള്ളയടിക്കുന്ന തരത്തിലുള്ള പണമിടപാട് നടത്തല്‍ എന്നിവയ്ക്ക് ഇരയാകുന്നുണ്ട്. ഇതില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ഗൂഗിളിന്റെ നടപടി. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി, പണമിടപാട് വിഭാഗത്തിലുള്ള മൊത്തം ആപ്പുകളുടെ പകുതിയിലധികമാണ് നീക്കം ചെയ്തിരിക്കുന്ന ആപ്പുകളെന്ന് ഗൂഗിള്‍ പറഞ്ഞു. അനിയന്ത്രിതമായ വായ്പാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ നിയമം കൊണ്ടുവന്നിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന ശേഷമാണ് ഇന്ത്യയില്‍ ലോണ്‍ നല്‍കുന്ന ആപ്പുകളെ നീരിക്ഷിച്ച് ഗൂഗിള്‍ നടപടി എടുക്കാന്‍ തുടങ്ങിയത്. 2022 തുടക്കം മുതല്‍ ഗൂഗിള്‍ ഇത്തരത്തില്‍ ആപ്പുകള്‍ നീക്കം ചെയ്യുന്നുണ്ട്. പ്രാദേശിക റിപ്പോര്‍ട്ടിന്റെയും ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളുടെയും അടിസ്ഥാനത്തിലാണ് പേഴ്‌സണല്‍ ലോണ്‍ ആപ്പുകളുടെ കാര്യത്തില്‍ ഗൂഗിള്‍ നടപടി സ്വീകരിച്ചത്. വൈകാതെ പേഴ്‌സണല്‍ ലോണ്‍ ആപ്പുകളുമായി ബന്ധപ്പെട്ട ഗൂഗിള്‍ പ്ലേ നയങ്ങള്‍ അപ്ഡേറ്റ് ചെയ്യാനും സാധ്യതയുണ്ട്.…

    Read More »
Back to top button
error: