CrimeNEWS

ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗോട്ടിന് ബലമായി മയക്കുമരുന്ന് നൽകിയെന്ന് പൊലീസ്

 

ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടിയും ബിജെപി നേതാവുമായ സൊണാലി ഫോഗോട്ടിന് സഹായികൾ ബലമായി മയക്കുമരുന്ന് നൽകിയെന്ന് പൊലീസ്. സൊനാലിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സുധീർ സംഗ്വാനെയും ഇയാളുടെ സുഹൃത്ത് സുഖ്‌വീന്ദർ വാസിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് മയക്ക്മരുന്ന് നൽകിയ വിവരം ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. ഗോവ ഇൻസ്‌പെക്ടർ ജനറൽ ഓംവീർ സിംഗ് ബിഷ്‌ണോയ് മാധ്യമങ്ങളോട് പറഞ്ഞു, “സംശയാസ്പദമായ ചില മയക്കുമരുന്നുകൾ അവർക്ക് ബലമായി നൽകിയതായാണ് മനസിലാക്കുന്നത്. ശേഷം, പുലർച്ചെ 4:30 ന് അവർ നിയന്ത്രണ വിധേയമായിരുന്നില്ല. ഇരുവരും ചേർന്ന് സൊനാലിയെ ശുചിമുറിയിൽ കൊണ്ടുപോയി, പിന്നീടുളള രണ്ട് മണിക്കൂർ അവർ എന്താണ് ചെയ്തതെന്നതിന് മറുപടി ലഭിച്ചിട്ടില്ല. ഇരുവരെയും ഉടൻ കോടതിയിൽ ഹാജരാക്കും. ഈ മരുന്നിന്റെ സ്വാധീനത്തിലാണ് സൊനാലി മരിച്ചതെന്നും സംശയിക്കുന്നു.

സൊനാലിയുടെ ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സോനാലിക്കൊപ്പം ഗോവയിലെത്തിയ ഇരുവരെയും അറസ്റ്റ് ചെയ്തത്. ശരീരത്തിൽ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്.

Back to top button
error: