Month: August 2022
-
Crime
ലജ്ജിക്കൂ, കോഴിക്കോട് സ്വദേശിയായ യുവാവ് പണം വാങ്ങി സ്വന്തം ഭാര്യയെ മറ്റൊരാൾക്ക് ലൈംഗീക ബന്ധത്തിന് വിട്ടു കൊടുത്തു, ഭർത്താവ് അറസ്റ്റില്‍
സദാചാരത്തിൻ്റെ അപ്പോസ്തലന്മാരായ മലയാളികൾ ലജ്ജിച്ചു തല താഴ്ത്തൂ. പണം വാങ്ങി സ്വന്തം ഭാര്യയെ ഭാര്യയെ മറ്റൊരാള്‍ക്ക് ലൈംഗിക ബന്ധത്തിന് വിട്ടു കൊടുത്ത ഭര്‍ത്താവിൻ്റെ കഥയാണ് കോഴിക്കോട് പേരാമ്പ്രയിൽ നിന്നും കേൾക്കുന്നത്. കച്ചവടം പൊടിപൊടിക്കുന്നതിനിടയിൽ ഈ ഭർത്താവ് പൊലീസ് പിടിയിലായി. കോഴിക്കോട് വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ലത്തീഫി (35)നെയാണ് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടില്‍പ്പാലത്തിന് സമീപത്തെ ഒരു ഹോട്ടലിലും യുവതി താമസിക്കുന്ന വാടകവീട്ടിലും വെച്ച് രണ്ടുതവണ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പേരാമ്പ്ര സി.ഐ, എം. സജീവ് കുമാര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ ഹോട്ടലിലേക്ക് സ്വന്തം കാറിലെത്തിച്ച് മറ്റൊരാള്‍ക്ക് ലൈംഗിക ബന്ധത്തിന് വിട്ടു നല്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പണം കൈപറ്റുകയും ചെയ്തിട്ടണ്ട്. ഹോട്ടലില്‍ വച്ചുള്ള പീഡനത്തിന് പുറമേ വാടക വീട്ടിലേക്ക് ഒരാളെ കൂട്ടിക്കൊണ്ട് വരുകയും പണം കൈപ്പറ്റിയതിനു ശേഷം ഭാര്യയെ ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും പൊലീസ്…
Read More » -
Kerala
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച് തെറ്റിദ്ധാരണകൾ പരത്താൻ ആസൂത്രിത നീക്കം നടക്കുന്നു പൊതുവിദ്യാഭ്യാസ വകുപ്പ്, തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിക്കുന്ന രേഖ പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധവുമില്ലാത്തത്
സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്തത് ഇനി പറയുന്ന കാര്യങ്ങൾ ആണ്. 1. പാഠ്യപദ്ധതി പരിഷ്കരണത്തിനായി സര്‍ക്കാര്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു. 2. വിവിധ വിഷയങ്ങളില്‍ പൊസിഷന്‍ പേപ്പറുകള്‍ രൂപീകരിക്കാന്‍ 26 ഫോക്കസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി. 3. 26 വിഷയ മേഖലകളെ സംബന്ധിച്ച് വിശദമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനായി 116 പേജുള്ള കരട് രേഖ പ്രസിദ്ധീകരിച്ചു. 4. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും 26 ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായം തേടിയതിനുശേഷം 2022 സെപ്റ്റംബര്‍ 2 ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കരട് ജനകീയ ചര്‍ച്ചാരേഖ അവതരിപ്പിക്കും. 5. തുടര്‍ന്ന് ജനകീയ ചര്‍ച്ചകള്‍, അഭിപ്രായ രൂപീകരണം. ഇനി പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി 1. പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ‘കരട്’ ജനകീയ ചര്‍ച്ചാരേഖയാണ്. 2. പൊസിഷന്‍ പേപ്പറുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. 3.പാഠ്യപദ്ധതിയുമായി പരിഷ്കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള ‘ആരോഗ്യകരമായ ബന്ധങ്ങള്‍’ എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി…
Read More » -
Kerala
സി.പി.എം ഇടപെട്ടു, നഗരസഭ മുട്ടുമടക്കി; 36 ദിവസത്തിന് ശേഷം രാജ് കബീർ ഫർണീച്ചർ കട തുറന്നു
തലശ്ശേരി മിനി വ്യവസായ പാർക്കിൽ നഗരസഭ പൂട്ടിയ ഫർണീച്ചർ സ്ഥാപനം ഒടുവിൽ തുറന്നു കൊടുത്തു. സിപിഎം പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിലാണ് ഫർണീച്ചർ കട തുറന്നു നൽകിയത്. ഫർണീച്ചർ വ്യവസായ സ്ഥാപനത്തിന് നഗരസഭ പൂട്ടിട്ടതിൽ മനം മടുത്ത് നാടുവിട്ട ദമ്പതിമാരെ രാവിലെ സിപിഎം പ്രാദേശിക നേതാക്കൾ വീട്ടിലെത്തി കണ്ടിരുന്നു. ജില്ലാ കമ്മറ്റി നിർദ്ദേശ പ്രകാരമാണ് നേതാക്കളെത്തിയത്. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ ഉറപ്പ് നൽകി. നഗരസഭയ്ക്ക് എതിരെ ഇനി മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ പത്ത് മണിയോടെ നേരിട്ടെത്തി കടലാസുകൾ കൈമാറിയത്. ഹൈക്കോടതി നിർദേശപ്രകാരമുള്ള പിഴ രാജ് കബീർ അടച്ചു. 36 ദിവസത്തിന് ശേഷമാണ് ഫർണീച്ചർ കട തുറന്നത്. കട തുറന്നതിൽ സന്തോഷം, ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാകരുത് പൂട്ടിയ സ്ഥാപനം 36 ദിവസത്തിന് ശേഷം തുറക്കാനായതിൽ സന്തോഷമുണ്ടെന്ന് രാജ് കബീർ പ്രതികരിച്ചു. രാവിലെ നഗരസഭ ഉദ്യോഗസ്ഥ സ്ഥാപനം തുറക്കാനുള്ള അനുമതി കൈമാറി. മറ്റ് കാര്യങ്ങളെല്ലാം…
Read More » -
NEWS
ഗുരുവായൂരിൽ ഒരേസമയം 2500 പേർക്ക് ഇരിക്കാവുന്ന ക്യൂ കോംപ്ലക്‌സ്
തൃശൂര്‍: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനമുറുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിന്റെ ഭാഗമായി ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഒരേസമയം 2500 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂന്ന് നിലയിലാണ് ക്യൂ കോംപ്ലക്‌സ് പണിയുക എന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കേ നടയിലാകും ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കുക.പണി ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Read More » -
Kerala
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനുനേരെ ഉണ്ടായ ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പാർട്ടി ഓഫിസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണം. കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
Read More » -
LIFE
ദ് സ്റ്റിയറിങ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മാമുക്കോയ, സജിത മഠത്തിൽ പുതുമുഖ താരങ്ങളായ ജോസ് പി. റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിക്ക്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെപി, വിനോദ് കൈലാസ്, ഭാസ്കരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മീഡിയ രാവണിന്റെ ബാനറിൽ പാലക്കാടും പൊള്ളാച്ചിയിലുമായി ചിത്രീകരിച്ച ചിത്രം നിർമിച്ചിരിക്കുന്നത് സെല്ലുലോയ്ഡ് ആണ്. സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും. തിരക്കഥ,സംഭാഷണം: മുഹമ്മദ് സാദിക്ക്. ക്രിയേറ്റീവ് ഹെഡ്: സുദേവൻ പെരിങ്ങോട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അബ്ദുൽ അക്ബർ. പ്രൊജക്റ്റ് ഡിസൈനർ: വി.കെ. ക്യാമറ: ബിൻസീർ. സംഗീതം: റീജോ ചക്കാലക്കൽ. എഡിറ്റിങ്: അഖിൽ എം. ബോസ്. ലിറിക്‌സ്: ജനാർദ്ദനൻ പുതുശ്ശേരി. അസോസിയേറ്റ് ഡയറക്ടർസ്: നിഹാൽ, അജയ് ഉണ്ണികൃഷ്ണൻ. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ആകാശ് കണ്ണൻ, ജിജീഷ്.…
Read More » -
NEWS
ഓണത്തിന് ഗുരുവായൂരിലേക്ക് സ്പെഷൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് സർവീസ്
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ന് (27/08/2022) മുതൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയുടെ പുതിയ ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സർവീസ് തുടങ്ങും. വൈകുന്നേരം 06:30ന് തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 12:50 ന് ഗുരുവായൂർ നിന്നും പുറപ്പെടുന്ന രീതിയിലാണ് സർവീസ്. തിരുവനന്തപുരം ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് സമയവിവരങ്ങൾ 06:30 PM തിരുവനന്തപുരം 08:20 PM പുനലൂർ 08:40 PM പത്തനാപുരം 09:15 PM കോന്നി 09:30 PM പത്തനംതിട്ട 10:00 PM റാന്നി 10:50 PM കാഞ്ഞിരപ്പള്ളി 11:10 PM ഈരാറ്റുപേട്ട 11:30 PM പാലാ 12:15 AM തൊടുപുഴ 12:40 AM മുവാറ്റുപുഴ 01:50 AM അങ്കമാലി 02:50 AM തൃശൂർ 03:30 AM ഗുരുവായൂർ ===================== 12:50 PM ഗുരുവായൂർ 01:30 PM തൃശൂർ 02:40 PM അങ്കമാലി 04:00 PM മുവാറ്റുപുഴ 04:25 PM തൊടുപുഴ 05:10 PM പാലാ 05:30 PM ഈരാറ്റുപേട്ട 05:55 PM കാഞ്ഞിരപ്പള്ളി…
Read More » -
Kerala
നെഹ്റുട്രോഫി വള്ളംകളിക്ക് അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി, ബജറ്റ് ടൂറിസം പദ്ധതിയുമായി വള്ളംകളി കാണാൻ ആനവണ്ടിയൊരുക്കി കെ.എസ്.ആർ.ടി.സി
പുന്നമടക്കായലിൽ സെപ്റ്റംബർ നാലിനു നടക്കുന്ന നെഹ്റുട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്. 23-നാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നയച്ചത്. തെലങ്കാനയുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്. അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ യോഗത്തിൽ പങ്കെടുക്കും. ഇതിനെത്തുമ്പോൾ നെഹ്രുട്രോഫി വള്ളംകളിയിലും പങ്കെടുക്കാനാണ് അഭ്യർഥിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി എത്തിയാൽ നിയന്ത്രണങ്ങൾ കടുക്കും നെഹ്റുട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്സും ശനിയാഴ്ച അറിയാം. ഉച്ചയ്ക്കുശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ട്രാക്കിന്റെയും ഹീറ്റ്സിന്റെയും നറുക്കെടുപ്പു നടക്കും. ക്ലബ്ബുകളുടെ ക്യാപ്റ്റൻമാർക്കു വള്ളംകളി നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും നിയമാവലികളും യോഗത്തിൽ നൽകും. ചുണ്ടൻ വിഭാഗത്തിൽ മാത്രം 22 വള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. നെഹ്റുട്രോഫിക്കൊപ്പം സി.ബി.എൽ കൂടി ആരംഭിക്കുന്നതിനാൽ കർശന അച്ചടക്ക നടപടികളായിരിക്കും ഇത്തവണ സ്വീകരിക്കുന്നത്. വള്ളംകളി പൂർത്തിയാക്കുന്നതിനു കൃത്യമായ സമയക്രമം പാലിക്കണം. ഇക്കാര്യത്തിൽ ക്ളബ്ബുകൾ വീഴ്ച വരുത്തിയാൽ നടപടി…
Read More » -
India
രാഹുല്‍ ഗാന്ധിയുടെ പദയാത്രയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും
കോഴിക്കോട്: കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി നടത്തുന്ന ഭാരത് പദയാത്രയില്‍ മുഴുവന്‍ സമയ ജാഥാഗംമായി കൊയിലാണ്ടി പന്തലായനി സ്വദേശിയായ പവന്‍വീട്ടില്‍ വേണുഗോപാലും. സെപ്റ്റംബര്‍ എഴ് മുതലാണ് യാത്ര. സേവാദൾ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി എ.ഐ.സി.സി ഓഫീസില്‍ നടന്ന പദയാത്രയുടെ കോര്‍ഡിനേര്‍മാരായ ദിഗ്വിജയ്‌സിംങ്ങ്, മുഗള്‍ വാസനിക്ക് എന്നിവര്‍ നടത്തിയ അഭിമുഖത്തിലൂടെയാണ് വേണുഗോപാൽ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് രണ്ടു പേരെയാണ് പദയാത്രയിലേക്ക് തിരഞ്ഞെടുത്തത്. സേവാദള്‍ മുന്‍ സംസ്ഥാന പ്രസിഡൻ്റ് തിരുവനന്തപുരം സ്വദേശി എം.എ.സലാം ആണ് വേണുഗോപാലിനെ കൂടാതെ പദയാത്രയില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നത്. കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് സേവാദള്‍ പ്രസിഡന്റാണ് മുന്‍ സൈനികന്‍ കൂടിയായ വേണുഗോപാല്‍. ജില്ലാ മോട്ടോര്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍, ലയണ്‍സ് ക്ലബ് കൊയിലാണ്ടി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും വേണുഗോപാല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് കൊയിലാണ്ടി ടൗണ്‍ ശുചീകരിക്കാനും അണു വിമുക്തമാക്കാനും, ഒട്ടേറെ പേര്‍ക്ക് ഭക്ഷണം സാധനങ്ങള്‍ എത്തിച്ചു…
Read More » -
NEWS
മലപ്പുറം സ്വദേശിയായ യുവാവിനെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നവിമുംബൈ : മലപ്പുറം സ്വദേശിയായ യുവാവിനെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു എന്‍.കെ(26 )യെയാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഓള്‍ഡ് പന്‍വേലിലെ സൂര്യാ ലോഡ്ജിജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.ആധാര്‍ കാര്‍ഡിലെ മേല്‍ വിലാസത്തിൽ നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്.
Read More »