സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്തത് ഇനി പറയുന്ന കാര്യങ്ങൾ ആണ്.
1. പാഠ്യപദ്ധതി പരിഷ്കരണത്തിനായി സര്‍ക്കാര്‍ കോര്‍ കമ്മിറ്റി രൂപീകരിച്ചു.
2. വിവിധ വിഷയങ്ങളില്‍ പൊസിഷന്‍ പേപ്പറുകള്‍ രൂപീകരിക്കാന്‍ 26 ഫോക്കസ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി.
3. 26 വിഷയ മേഖലകളെ സംബന്ധിച്ച് വിശദമായ ജനകീയ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. ഇതിനായി 116 പേജുള്ള കരട് രേഖ പ്രസിദ്ധീകരിച്ചു.
4. കോര്‍ കമ്മിറ്റി അംഗങ്ങളുടെയും 26 ഫോക്കസ് ഗ്രൂപ്പുകളുടെയും അഭിപ്രായം തേടിയതിനുശേഷം 2022 സെപ്റ്റംബര്‍ 2 ന് ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കരട് ജനകീയ ചര്‍ച്ചാരേഖ അവതരിപ്പിക്കും.
5. തുടര്‍ന്ന് ജനകീയ ചര്‍ച്ചകള്‍, അഭിപ്രായ രൂപീകരണം.
ഇനി പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്കുള്ള മറുപടി
1. പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് ‘കരട്’ ജനകീയ ചര്‍ച്ചാരേഖയാണ്.
2. പൊസിഷന്‍ പേപ്പറുകള്‍ ഇതുവരെ തയ്യാറായിട്ടില്ല.
3.പാഠ്യപദ്ധതിയുമായി പരിഷ്കരണവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന 71 പേജുള്ള ‘ആരോഗ്യകരമായ ബന്ധങ്ങള്‍’ എന്ന രേഖയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല.
4. ജനകീയ ചര്‍ച്ചാകുറിപ്പുകള്‍ നിലപാടുകള്‍ അല്ല ജനാഭിലാഷം അറിയാനുള്ള ചോദ്യങ്ങളാണ്.
ആടിനെ ചാരി പോത്തിനെ വെട്ടുന്ന ഏർപ്പാടാണ് ചിലർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്.