തൃശൂര്‍: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് മെച്ചപ്പെട്ട സേവനമുറുക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്.
ഇതിന്റെ ഭാഗമായി ക്യൂ കോംപ്ലക്‌സ് പണിയാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഒരേസമയം 2500 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന തരത്തില്‍ മൂന്ന് നിലയിലാണ് ക്യൂ കോംപ്ലക്‌സ് പണിയുക എന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തെക്കേ നടയിലാകും ക്യൂ കോംപ്ലക്‌സ് നിര്‍മ്മിക്കുക.പണി ഉടന്‍ തന്നെ ആരംഭിക്കുമെന്നും ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.