Month: August 2022
-
India
കിലോയ്ക്ക് വെറും 50 പൈസ; കണ്ണു നനയിച്ച ഉള്ളിയും വെളുത്തുള്ളിയും പുഴയിലൊഴുക്കിയും റോഡില്‍ ഉപേക്ഷിച്ചും കര്‍ഷക പ്രതിഷേധം
ദില്ലി: കിലോയ്ക്ക് വെറും 50 പൈസ എന്ന നിലയിലേക്ക് വിലതാഴ്ന്നതോടെ കടംവാങ്ങിയും പട്ടിണികിടന്നും വിളയിച്ചെടുത്ത ഉള്ളിയും വെളുത്തുള്ളിയും റോഡിലും നദിയിലും തള്ളി കര്‍ഷകര്‍. ഒരാഴ്ചയായി ദയനീയ വിലയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇതോടെ കര്‍ഷകര്‍ നദികളില്‍ വെളുത്തുള്ളി വലിച്ചെറിയുകയും വിളകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വെളുത്തുള്ളി, ഉള്ളി വിളകളുടെ ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കുന്നില്ലെന്നു കര്‍ഷകര്‍ പറഞ്ഞു. വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പ് നല്‍കണമെന്നാണ് ആവശ്യം. രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്സൗറില്‍ കഴിഞ്ഞയാഴ്ച കര്‍ഷകര്‍ക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ മുതല്‍ കുറഞ്ഞത് 100 രൂപ വരെയാണ് ലഭിച്ചത്. മറ്റ് ചില വിപണികളില്‍ കിലോയ്ക്ക് 45-50 പൈസ വരെ എത്തി. ഉള്ളി കര്‍ഷകര്‍ക്ക് ക്വിന്റലിന് പരമാവധി 1,244 രൂപയും കുറഞ്ഞത് 50 രൂപയുമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. ഉല്‍പ്പാദന ചെലവും വിലയും തമ്മിലുള്ള അന്തരം നികത്താന്‍ പദ്ധതി ആരംഭിച്ചെങ്കിലും ഇപ്പോള്‍ നിശ്ചലമാണ്. 2017 മുതല്‍ കര്‍ഷകര്‍…
Read More » -
Kerala
ആവശ്യപ്പെട്ടിട്ടും സിസേറിയന്‍ നടത്തിയില്ല; നവജാത ശിശുവിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസില്‍ പരാതി നല്‍കി
കണ്ണൂര്‍: ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് ഇന്നലെ ഉച്ചയ്ക്ക് മരിച്ചത്. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികില്‍സിക്കുന്ന ഡോക്ടര്‍ സിസേറിയന്‍ ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തലശ്ശേരി ജനറലാശുപത്രിക്കെതിരേയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. 25 ന് ആശുപത്രിയില്‍ അഡ്മിറ്റായ സമയം തന്നെ രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. നേരത്തെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയില്‍ ആയിരുന്നുവെന്നതും ഡോക്ടര്‍ ഗൗരവത്തില്‍ എടുത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീ രോഗ വിഭാഗം ഡോക്ടര്‍ക്കെതിരെയാണ് പരാതി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. പോസ്റ്റുമോര്‍ട്ടം പരിശോധന ഫലം വന്നാലെ മരണകാരണം വ്യക്തമാവുയെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും തലശ്ശേരി ആര്‍ എം ഒ വ്യക്തമാക്കി.
Read More » -
NEWS
നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്‌പ്രസ് വേയില്‍ വൻ ഗർത്തം രൂപപ്പെട്ടു
നോയിഡ :നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്‌പ്രസ് വേയില്‍ വൻ ഗർത്തം രൂപപ്പെട്ടു. 15 അടി നീളത്തിലും രണ്ടടി വീതിയിലുമാണ് റോഡ് ഇടിഞ്ഞു താഴ്ന്ന് ഗർത്തം രൂപപ്പെട്ടത്. നോയിഡയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡയിലേക്ക് പോകുന്ന ഭാഗത്താണ് റോഡ് തകര്‍ന്നത്.27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലൂടെ ലക്ഷക്കണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്.
Read More » -
NEWS
റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ ബസിനടിയിൽപ്പെട്ട്, യുവതിക്ക് പരിക്ക്
പത്തനംതിട്ട: റോഡിലെ കുഴിയില്‍ വീണ സ്കൂട്ടർ പിന്നാലെ വന്ന ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്.തിരുവല്ല- കുമ്ബഴ സംസ്ഥാന പാതയിൽ പത്തനംതിട്ട സബ് ജയിലിന് സമീപമാണ് അപകടം. റോഡിലെ കുഴിയില്‍ വീണ സ്കൂട്ടര്‍ സ്വകാര്യ ബസിനടിൽ പെട്ടാണ് യുവതിക്ക് പരിക്കേറ്റത്. സ്കൂട്ടര്‍ യാത്രക്കാരിയായ കുമ്ബഴ സ്വദേശി ആതിരയാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
Read More » -
India
ഇന്ത്യയെ തളര്‍ത്താന്‍ ചൈനീസ് സഹായമോ? കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ ചൈനീസ് ആയുധങ്ങള്‍; അപ്രതീക്ഷിതവും ഗൗരവകരവുമെന്ന് സൈന്യം
ദില്ലി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരരുടെ പക്കല്‍നിന്ന് കണ്ടെടുത്തവയില്‍ ചൈനീസ് നിര്‍മിത ആയുധങ്ങളും. ജമ്മു കശ്മീരിലെ ഉറിയില്‍ ഏറ്റുമുട്ടലിലൂടെ സൈന്യം വധിച്ച ഭീകരരുടെ പക്കല്‍നിന്നാണ് ചൈനീസ് നിര്‍മിത തോക്കുകള്‍ കണ്ടെത്തിയത്. നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെയാണ് സൈനികര്‍ കൊലപ്പെടുത്തിയത്. എകെ സീരിസില്‍പ്പെട്ട രണ്ട് തോക്കുകള്‍, ചൈനീസ് എം16 തോക്ക്, സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് പാക് ഭീകരരില്‍ നിന്ന് കണ്ടെടുത്തത്. പാക് സൈനികരില്‍നിന്ന് ചൈനീസ് നിര്‍മിത തോക്ക് കണ്ടെത്തിയത് അപ്രതീക്ഷിതവും ഗൗരവകരവുമാണെന്ന് സൈന്യം പ്രതികരിച്ചു. സാധാരണ ഭീകരര്‍ ഉപയോഗിക്കുന്നത് എകെ സീരിസിലുള്ള ആയുധങ്ങളാണ്. യുഎസ് നിര്‍മിത എം4 റൈഫിളുകളും കണ്ടെത്താറുണ്ട്. എന്നാല്‍ ചൈനീസ് നിര്‍മിത എം16 എന്ന 9 എംഎം കാലിബര്‍ തോക്കാണ് ഭീകരരില്‍ നിന്ന് ലഭിച്ച ആയുധങ്ങളിലുണ്ടായിരുന്നത്. ചൈനീസ് നിര്‍മിത ആയുധങ്ങള്‍ കണ്ടെത്തുന്നത് ആദ്യമാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. പാക് നിര്‍മിത ബാഗും 4 സിഗററ്റ് പായ്ക്കറ്റുകളും 11 ആപ്പിളുകളും ഡ്രൈഫ്രൂട്ട്‌സും ഉള്‍പ്പെടെയുള്ളവയും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന്…
Read More » -
NEWS
മകന്റെ ഓണ്‍ലെെന്‍ റമ്മി കളി, വലിയമ്മയുടെ ജീവനെടുക്കുമ്പോൾ
തൃശൂര്‍: കടബാധ്യതയെ തുടര്‍ന്ന് പണത്തിനായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ മകളുടെ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍, ഇവര്‍ക്ക് കടബാധ്യത എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.മകന്റെ ഓണ്‍ലെെന്‍ റമ്മി കളിയാണ് ഇന്ദുലേഖയ്ക്ക് ഇത്രയും കടം വരുത്തി വച്ചതെന്നാണ് പുറത്തു വരുന്ന വിവരം. മകന്‍ മൊബെെലിലൂടെ ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെടുത്തിയ പണം വീണ്ടെടുക്കാനാണ് ഇന്ദുലേഖ മാതാവിനെയും പിതാവിനെയും വിഷം നല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതില്‍ മാതാവ് മരിക്കുകയും പിതാവ് രക്ഷപ്പെടുകയുമായിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍നിന്നും അയയ്ക്കുന്ന പണമെല്ലാം മകന്‍ ആവശ്യപ്പെടുമ്ബോള്‍ വിവിധ ഘട്ടങ്ങളായി ഇന്ദുലേഖ നല്‍കാറുണ്ടായിരുന്നു.ഇന്ദുലേഖ ആവശ്യപ്പെട്ടപ്പോള്‍ വിഷം വാങ്ങി നല്‍കിയതും മകനാണ്. എന്നാല്‍ എലിയെ കൊല്ലാനാണ് വിഷം വാങ്ങിപ്പിച്ചതെന്നാണ് മകന്‍ കരുതിയത്. റമ്മികളിയിലൂടെ നിരവധി ആത്മഹത്യകള്‍ സംസ്ഥാനത്തു നടന്നിട്ടുണ്ടെങ്കിലും അതിന്‍്റെ പേരില്‍ ഒരു കൊലപാതകം നടക്കുന്നത് ഇതാദ്യമാണ്. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഒരു മാസം മുന്‍പ് കെബി ഗണേഷ് കുമാര്‍ എംഎൽഎ രംഗത്തെത്തിയിരുന്നു.…
Read More » -
Kerala
നൈറ്റ്‌ലൈഫ് നഗര ഭൂപടത്തിലേക്ക് കേരളം: സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബ് തിരുവന്തപുരത്ത്
ലോകത്തിലെ നൈറ്റ്‌ലൈഫ് നഗരങ്ങളുടെ പട്ടികയിലേക്ക് തലസ്ഥാന നഗരിയും. കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നൈറ്റ് ക്ലബ് തുറന്നു. തിരുവനന്തപുരം ആസ്ഥാനമായ സ്റ്റാർട്ട്അപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ‘ഓഫോറി’ യാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ക്ലബിന് തുടക്കം കുറിച്ചത്. എയർപോർട്ട് റോഡിൽ ഇഞ്ചക്കലിനു സമീപമാണ് ഓഫോറി നൈറ്റ് ക്ലബ് പ്രവർത്തിക്കുക. രാത്രി 12വരെയാണ് പ്രവർത്തന സമയം. രാജ്യാന്തര മെട്രോ നഗരങ്ങളിലെ ലോകോത്തര നൈറ്റ് ക്ലബുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഓഫോറിയുടെ പ്രത്യേകത. 4500 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവർത്തിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാൻസ് ഫ്ലോറുകൾ, ഭക്ഷണശാലകൾ, കൂട്ടായ ആഘോഷങ്ങൾക്ക് പ്രത്യേക സൗകര്യം, എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഓഫോറി നൈറ്റ് ക്ലബിനുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ നടക്കും. വരാന്ത്യങ്ങളിൽ ബാൻഡുകൾ ഉൾപ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയിൽ ബുധനാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ നിയമങ്ങൾക്ക് അനുസൃതമായി ഉന്നത നിലവാരവും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര ശൈലിയിൽ ഒരുക്കിയിരിക്കുന്ന നൈറ്റ്…
Read More » -
India
കോടിയേരി വീണ്ടും അവധിയിലേയ്ക്ക്…? നാളെയും മറ്റന്നാളും നിർണായ സി.പി.എം നേതൃയോഗങ്ങൾ, കാരാട്ടും യെച്ചൂരിയും പങ്കെടുക്കും
നാളെ (ഞായർ) സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട് എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംഘടനയുടെ നേതൃത്വത്തിൽ ചില ക്രമീകരണങ്ങൾ നടത്തി വരികയാണെന്നാണ് സൂചന. ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അനുവദിക്കുമെന്നും സൂചനയുണ്ട്. മാത്രമല്ല മന്ത്രിസഭയിൽ പ്രശ്നമുണ്ടെന്ന് കോടിയേരി തുറന്ന് സമ്മതിച്ചിരുന്നു. അതിനാൽ ഈ യോഗങ്ങൾ വളരെ നിർണായകമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ ഉണ്ടാകും. മന്ത്രിസഭാ പുനസംഘടനയ്ക്കും സാധ്യതയുള്ളതായി കിംവദന്തിയുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലും മാറ്റത്തിന്റെ ചർച്ചകൾ വരുന്നത്. ഇതോടൊപ്പം സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണറുടെ നടപടികളും ചർച്ചയാകും. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള യുദ്ധം അസാധാരണ തലത്തിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത ഭേദഗതി ബില്ലിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ്…
Read More » -
Crime
നാലുവയസുകാരന്റെ കാല്‍ സ്റ്റൗവില്‍വച്ച് പൊള്ളിച്ചു; പിതാവിന്റെ പരാതിയില്‍ അമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ബാലന് ക്രൂരമര്‍ദ്ദനം. കുട്ടിയുടെ കാല്‍ സ്റ്റൗവില്‍ വച്ച് പൊള്ളിച്ചും പീഡനം. സ്വന്തം അമ്മയും അമ്മയുടെ സുഹൃത്തുമാണ് നാലുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും പീഡിപ്പുകകയും ചെയ്തത്. കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അമ്മയെയും, അമ്മയുടെ സുഹൃത്ത് ഉണ്ണിക്കൃഷ്ണനെയും അഗളി പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.
Read More » -
India
പുകപരിശോധനാ നിരക്കുയര്‍ത്തി, സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു; വാഹന ഉടമകള്‍ പുകകാണും!
കൊച്ചി: വാഹനപുക പരിശോധനാ നിരക്കുകള്‍ ഉയര്‍ത്തിയും സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചും ഉടമകള്‍ക്ക് പുകയില്‍ പണികൊടുത്ത് അധികൃതര്‍. ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായാണ് കുറച്ചത്. ഡീസല്‍ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ കാലാവധിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോള്‍, സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വര്‍ധനയില്ല. ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസല്‍ കാറുകള്‍ക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വര്‍ഷം) നല്‍കണം. മീഡിയം, ഹെവി വാഹനങ്ങള്‍ക്ക് 180 രൂപ(ഒരു വര്‍ഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ല്‍പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകള്‍ക്ക്…
Read More »