Month: August 2022
-
India
റെയിൽവേ സ്‌റ്റേഷനിൽ ഉപേക്ഷിച്ച ട്രാവൽ ബാഗിൽ 15 വയസുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം
സ്കൂൾ വിദ്യാർത്ഥിനിയായ 15 വയസുകാരി പെൺകുട്ടിയുടെ മൃതദേഹം മുംബൈ നൈഗാവ് റെയിൽവേ സ്‌റ്റേഷനു സമീപം പുതപ്പിൽ പൊതിഞ്ഞ് ട്രാവൽ ബാഗിൽ നിറച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തി. വൻഷിത കനൈയാലാൽ റാത്തോഡ് എന്ന പെൺകുട്ടിയെ അന്ധേരിയിലെ വീട്ടിൽ നിന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് കാണാതായത്. കൊലപാതകത്തിന് പോലീസ് കേസെടുത്തു, കൊലപാതകിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നൈഗാവ് റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച ഈസ്റ്റ്-വെസ്റ്റ് പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് പെൺകുട്ടിയുടെ മൃതദേഹമടങ്ങിയ ബാഗ് കണ്ടെത്തിയത്. റെയിൽവേ പോലീസാണ് വിവരം വിളിച്ച് പറഞ്ഞതെന്ന് വാലിവ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാഹുൽകുമാർ പാട്ടീൽ പറഞ്ഞു. പോലീസ് ഉടൻ സ്ഥലത്തെത്തി. പരിശോധനയിൽ പെൺകുട്ടിയുടെ വയറിൽ കുത്തേറ്റതായി കണ്ടെത്തി. ബാഗിൽ ഒരു തൂവാലയും കുറച്ച് വസ്ത്രങ്ങളും അന്ധേരിയിലെ ഒരു സ്കൂളിന്റെ സ്കൂൾ യൂണിഫോമും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ റാത്തോഡ് വൈകുന്നേരം വരെ വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് പ്രദേശത്തെല്ലാം തിരച്ചിൽ നടത്തിയത്. എന്നാൽ പെൺകുട്ടിയെ കുറിച്ച്…
Read More » -
NEWS
100 വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നാഗാലാൻഡിന് രണ്ടാമത്തെ റെയില്‍വേ സ്റ്റേഷൻ
ന്യൂഡൽഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളെയും റെയില്‍വേയുമായി ബന്ധിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്കും എന്‍എഫ്‌ആറിനും ഇത് അഭിമാന നിമിഷം. 100 വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം നാഗാലാന്‍ഡിന് രണ്ടാമത്തെ റെയില്‍വേ സ്റ്റേഷന്‍ ലഭിച്ചു.ഷൊഖുവിയിലാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍. 1903ല്‍ സംസ്ഥാനത്തെ വാണിജ്യ കേന്ദ്രമായ ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന്‍ തുറന്ന ശേഷം ഇതാദ്യമായാണ് മറ്റൊരു സ്റ്റേഷന്‍ അനുവദിക്കുന്നത്.ദിമാപൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് ഷോഖുവി. ഇതോടെ അസമിലെ ഗുവാഹത്തിയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്ക് പ്രതിദിന സര്‍വിസ് നടത്തുന്ന ഡോണി പോളോ എക്‌സ്പ്രസ്, ഷോഖുവി വരെ നീട്ടിയിട്ടുണ്ട്. നാഗാലാന്‍ഡിനെയും അരുണാചല്‍ പ്രദേശിനെയും നേരിട്ട് ബന്ധിപ്പിക്കുന്നതാണ് ട്രെയിന്‍ സര്‍വിസ്. അസമിലെ ധന്‍സിരി മുതല്‍ നാഗാലാന്‍ഡിലെ കൊഹിമ ജില്ലയിലെ സുബ്‌സ വരെയുള്ള 90 കിലോമീറ്റര്‍ നീളമുള്ള ബ്രോഡ്‌ഗേജ് പാതയുടെ നിര്‍മാണം പുരേഗമിക്കുകയാണ്. 2016-ല്‍ തറക്കല്ലിട്ട പാത 2020ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, പിന്നീട് 2024 വരെ സമയപരിധി നീട്ടി നല്‍കി. ഈ പാത ന്യൂ കൊഹിമ, ഇംഫാല്‍ വഴി ഐസ്വാളിലേക്ക്…
Read More » -
NEWS
പ്രഗ്നാനന്ദയുടെ വിജയം ടി വി -പത്രമാധ്യങ്ങൾ കാണാതെ പോയതിന്റെ കാരണം എന്താകും?
മെസ്സിയും റൊണാൾഡോയും നെയ്മറുമൊക്കെ ആഘോഷിക്കപ്പെടുന്ന ഇന്ത്യയുടെ മണ്ണിൽ ശരിക്കും പ്രഗ്നാനന്ദ എന്ന പതിനേഴുകാരൻ ഇന്നലെ വരെ നമുക്കാരായിരുന്നു? അതെല്ലാം ഇന്നലെ വരെ മാത്രം ആകട്ടെ എന്ന് പ്രതീക്ഷിക്കുകയാണ്.അല്ല ആഗ്രഹിക്കുകയാണ്.എന്നിരുന്നാലും ചോദിക്കുകയാണ്.ടി വി -പത്രമാധ്യങ്ങൾ പ്രഗ്നാനന്ദയുടെ വിജയത്തിന് പ്രാധാന്യം കൊടുക്കാതിരിക്കാൻ കാരണം എന്താകും? അവൻ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചതുകൊണ്ടോ? അതോ, പ്രഗ്നാനന്ദയുടെ പേരിന്റെ അറ്റത്ത് ഉന്നത കുലത്തിൻ്റെ “വാൽ ” ഇല്ലാതിരുന്നതുകൊണ്ടോ ?! അതോ, ക്രിക്കറ്റ് ഇന്ത്യയിലെ ചെസിനോടുള്ള അയിത്തമോ ?!! പ്രഗ്നാനന്ദ ഒരു ക്രിക്കറ്റ് താരമായിരുന്നെങ്കിൽ ഇന്ത്യയിലെ മാധ്യമങ്ങൾ അവനെ വാനോളം പുകഴ്ത്തി എഴുതുമായിരുന്നു. “ചാനലുകാർ അവന്റെ അമ്മയുടെയും അച്ഛന്റെയും മാത്രമല്ല ജീവിച്ചിരുന്ന സകല ബന്ധുക്കളുടെയും അഭിമുഖത്തിന് വേണ്ടി കാത്തുകെട്ടി കിടന്നേനെ.. മൂന്നാം തവണയും ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ മുട്ടുകുത്തിച്ച ,ആർ. പ്രഗ്നാനന്ദയും കുടുംബത്തിനും നന്മകൾ നേരുകയാണ്. ഉചിതരായ എതിരാളികൾ ഇല്ലാത്തതിനാൽ ചെസ്സ് മടുത്തു തുടങ്ങി എന്ന് പറഞ്ഞ ചെസ്സ് ചാമ്പ്യൻ കാൾസനെ ഒന്നല്ല, മൂന്നു തവണയാണ് നമ്മുടെ പ്രഗ്നാനന്ദനെന്ന…
Read More » -
NEWS
ബിജെപി നേതാവ് സൊണാലി ഫോഗട്ടിന്റെ മരണം അമിത അളവിൽ ലഹരി ഉള്ളിൽ ചെന്നത് മൂലം
പനാജി: ഗോവയിൽ വച്ച് ബിജെപി നേതാവ് സൊണാലി ഫോഗട്ട് മരിക്കാൻ ഇടയായത് അമിത അളവിൽ ലഹരി ഉള്ളിൽ ചെന്നത് മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗോവയിലെ പാര്‍ട്ടിക്കിടെ ഒപ്പം ഉണ്ടായവരില്‍ ഒരാള്‍ കുടിക്കാനുള്ള പാനീയത്തില്‍ ലഹരിവസ്‌തു കലര്‍ത്തി സൊണാലിക്ക് നല്‍കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെ ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്.ഗോവയിലെ ക്ലബ്ബില്‍ സഹായി സുഖ്‌വിന്ദര്‍ സിങ്ങിനും പിഎ സുധീര്‍ സാഗ്‌വാനും ഒപ്പം സൊണാലി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിക്കിടെ ഇവരില്‍ ഒരാള്‍ കുടിക്കാനുള്ള പാനീയത്തില്‍ ലഹരിവസ്‌തു കലര്‍ത്തി സൊണാലിക്ക് നല്‍കുന്നതിന്‍റെ സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് ഐജിപി ഓംവീര്‍ സിങ് ബിഷ്‌ണോയ് പറഞ്ഞു. പാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായി ചോദ്യം ചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.കേസില്‍ നേരത്തെ ഇരുവരെയും ഗോവ പൊലീസ് ചോദ്യം ചെയ്‌തിരുന്നുവെങ്കിലും ഹൃദയാഘാതം മൂലം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ഇരുവരും പറഞ്ഞിരുന്നത്.
Read More » -
NEWS
പഴയ പത്രങ്ങൾക്ക് ‘സ്വര്‍ണ്ണ വില’
കോട്ടയം :പഴയ പത്രങ്ങൾ നിങ്ങൾ സൂക്ഷിച്ചു വച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ കിലോയ്ക്ക് 30 രൂപ വരെ ലഭിക്കും. കൊവിഡിന് മുൻപ് കിലോഗ്രാമിന് 10-13 രൂപയായിരുന്ന പഴയ പത്രത്തിന്‍റെ വില ഇപ്പോള്‍ കുതിച്ചുയരുകയാണ്.ഇടയ്ക്ക് 32-33 രൂപ വരെ വര്‍ധിക്കുകയും ചെയ്തു.ആഗോളതലത്തില്‍ കടലാസുകളുടെ കടുത്ത ക്ഷാമമാണ് പഴയ പത്രങ്ങളെ ‘സ്വര്‍ണ്ണ വില’യിലേക്ക് എത്തിച്ചത്. കടലാസ് ക്ഷാമം ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ കാരണം പഴയ പത്രം, പേപ്പര്‍, കാര്‍ട്ടണ്‍ ബോക്സുകള്‍ എന്നിവയുടെ വില വര്‍ദ്ധിച്ചു. ആഗോളതലത്തില്‍ ഇ-കൊമേഴ്സ് ബിസിനസിലെ കുതിച്ചുചാട്ടത്തോടെ, ഭക്ഷണം, ഗാഡ്ജറ്റുകള്‍, മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവ വീടുകളില്‍ എത്തിക്കുന്ന കാര്‍ട്ടണ്‍ ബോക്സുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്. പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കടലാസിനെ ചെലവേറിയതാക്കി മാറ്റിയിട്ടുണ്ട്.
Read More » -
NEWS
പ്രണയിക്കുക, കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ലഹരിവിൽപ്പനയ്ക്ക് ഉപയോഗിക്കുക; നമ്മുടെ പെൺകുട്ടികളുടെ പോക്ക് എങ്ങോട്ടാണ്?
കൊല്ലം: കോളജ്, സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തി വന്നിരുന്ന ദമ്ബതികൾ ഉൾപ്പടെ നാല് പേര്‍ അറസ്റ്റില്‍. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗര്‍ ഉദയ മന്ദിരത്തില്‍ അഖില്‍ (24), കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങര മീനാക്ഷി വീട്ടില്‍ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗര്‍ വയലില്‍ പുത്തന്‍വീട്ടില്‍ അജു മന്‍സൂര്‍ (23), ബിന്‍ഷ (21) എന്നിവരാണ് പിടിയിലായത്. ഇതില്‍ അജു മന്‍സൂറിന്റെ ഭാര്യയാണ് ബിന്‍ഷ. രണ്ട് മാസമായി കൊല്ലം കരിക്കോട് ഷാപ്പ്മുക്കിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ് ഇവര്‍ ലഹരി വസ്തുക്കള്‍ വിറ്റിരുന്നത്. കൊല്ലം കിളികൊല്ലൂര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ നടന്നതുൾപ്പടെ പെൺകുട്ടികളെ വച്ചുള്ള ലഹരി വിൽപ്പന സംസ്ഥാനത്ത് കൊഴുക്കുകയാണ്.കേസിലെ ഒന്നാം പ്രതി യൂനസ് റസാഖ്അന്യമതസ്ഥയായ യുവതിയെ പ്രണയം നടിച്ച് വശത്താക്കി ലഹരി വില്‍പ്പനയ്ക്ക് ഉപയോഗിക്കുകയായിരുന്നു.സമാനമായ ധാരാളം സംഭവങ്ങള്‍ ഈ അടുത്ത കാലത്ത് സംസ്ഥാനത്ത് നടന്നിട്ടുണ്ട്. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്ബള്ളിച്ചിറ…
Read More » -
NEWS
ആലത്തൂരിൽ എംപി ബസ് തടഞ്ഞു
പാലക്കാട് :ആലത്തൂരിലേക്കുള്ള റൂട്ടില്‍ വിദ്യാര്‍ത്ഥികളെ കണ്ടാല്‍ നിർത്താതെ പോകുന്ന പ്രൈവറ്റ് ബസ്സുകൾ രമ്യാ ഹരിദാസ് എംപിയുടെ നേതൃത്വത്തിൽ തടഞ്ഞു. വിദ്യാർഥികളിൽ നിന്നും വ്യാപകമായി പരാതി ഉയർന്നതോടെയാണ് ഇത്.തുടർന്ന് വാണിങ് നൽകി വിട്ടയച്ചു.
Read More » -
NEWS
കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓഗസ്റ്റ് 31 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
Read More » -
NEWS
ലഹരിയുടെ മറവിൽ ലൈംഗിക ചൂഷണം; യുവതിയെ നാട്ടുകാർ പഞ്ഞിക്കിട്ടു
തിരുവനന്തപുരം: ബര്‍ത്ത് ഡേ പാര്‍ട്ടിയുടെയും ആഘോഷങ്ങളുടെയും മറവില്‍ ലൈംഗിക ചൂഷണത്തിന് പെണ്‍കുട്ടികളെ എത്തിച്ചുനൽകിയിരുന്ന യുവതിയെ നാട്ടുകാർ കൈകാര്യം ചെയ്ത് പോലീസിൽ ഏൽപിച്ചു കന്യാകുമാരി കുളച്ചൽ സ്വദേശിനിയായ യുവതിക്കാണ് മര്‍ദനമേറ്റത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ഇവരുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവും ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഡിജെ പാർട്ടികളിലും മറ്റും എംഡിഎംഎയും കഞ്ചാവും പോലുള്ള ലഹരിമരുന്നുകളും പെൺകുട്ടികളെയും എത്തിച്ചു നൽകിയിരുന്ന കണ്ണികളിൽ ഒരാളാണ് അറസ്റ്റിലായ യുവതി.ലഹരിക്ക് അടിമകളായ പെൺകുട്ടികളെയാണ് ഇവർ ഇത്തരത്തിൽ എത്തിച്ചു നൽകിയിരുന്നത്.ഇവരിൽ ഭൂരിഭാഗവും കോളജ് വിദ്യാർത്ഥിനികളാണ്.
Read More » -
NEWS
അരി, പച്ചക്കറി വില ഉയർന്നു; മീനിന് വിലക്കുറവ്
പത്തനംതിട്ട: ആന്ധ്ര, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് വരവ് കുറഞ്ഞതോടെ അരി, പച്ചക്കറി വിപണിയില്‍ വില കുതിച്ചു ച്ചുകയറുന്നു. ആന്ധ്രയില്‍ നിന്നുള്ള ജയ അരിയുടെ വരവ് കുറഞ്ഞതോടെ കിലോയ്ക്ക് വില 45ല്‍ നിന്ന് 50 ആയി.മീഡിയം വെള്ള അരിക്ക് 43 രൂപയുണ്ട്.മുളകുവില കിലോയ്ക്ക് 45-ൽ നിന്നും 70 ആയി. ഉഴുന്നിന് 15 രൂപയും. പച്ചക്കറി ഇനത്തില്‍ കാരറ്റാണ് വിലകൂടിയ താരം.കഴിഞ്ഞ മാസം കിലോയ്ക്ക് 40 രൂപ ആയിരുന്നു. നിലവില്‍ 105 രൂപ! കാലാവസ്ഥ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞതാണ് കാരറ്റിന് വില ഉയരാന്‍ കാരണം. തക്കാളി, മുരിങ്ങക്ക, കിഴങ്ങ്, ഇഞ്ചി, പച്ചക്കായ, കാബേജ്, വെളുത്തുള്ളി, ബീന്‍സ്, വള്ളിപ്പയര്‍, വഴുതന, വെള്ളരി, വെണ്ട, പച്ചമുളക് എന്നിവയ്ക്ക് കഴിഞ്ഞ ആഴ്ചയേക്കാള്‍ കിലോഗ്രാമിന് 10 മുതല്‍ 70 രൂപ വരെയാണ് വര്‍ദ്ധിച്ചത്.ഓണമെത്തിയതോടെ പച്ചക്കറികള്‍ ശീതീകരിച്ചു സൂക്ഷിക്കുന്ന മൊത്തവ്യാപാരികള്‍ മന:പൂര്‍വം വില വര്‍ദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.നാടൻ നേന്ത്രക്കായ കിലോയ്ക്ക് 100-110 നിരക്കിലാണ് ചില്ലറ വിൽപ്പന. …
Read More »