Month: August 2022

  • Health

    അഭിമാനം ഈ സര്‍ക്കാര്‍ ആശുപത്രി; ഒരുകോടിയുടെ മെഷിന്‍ വാടകയ്ക്കെടുത്ത് പതിമൂന്നുകാരന്റെ നടുവിന്റെ വളവുനിവര്‍ത്തി കോട്ടയം മെഡിക്കല്‍ കോളജ്; 15 ലക്ഷത്തിന്റെ ശസ്ത്രക്രിയ നടത്തിയത് സൗജന്യമായി!

    കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ഇടപെടലില്‍ നിര്‍ധനകുടുംബത്തിലെ പതിമൂന്നുകാരന് ലഭിച്ചത് പുതുജീവിതം. പാലക്കാട് പട്ടാമ്പി ഉമ്പിടിയില്‍ കല്ലട പള്ളിയാലില്‍ പ്രസന്നകുമാറിന്റെ മകന്‍ പ്രണവി (13)ന്റെ നടുവിന്റെ വളവ് നിവര്‍ത്തുന്ന സങ്കീര്‍ണമായ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. സ്‌കോളിയോസിസ് ശസ്ത്രക്രിയയാണ് പ്രണവിന് നടത്തിയത്. മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് എന്ന രോഗമാണു നടുവിനു വളവുണ്ടാക്കുന്നത്. കൗമാരക്കാരില്‍ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്റ് ഇഡിയോ പത്തിക്ക് സ്‌കോളിയോസിസ് എന്നു പറയും. എന്നാല്‍, മള്‍ട്ടിപ്പിള്‍ ന്യൂറോെഫെബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ ആവശ്യമാണ്. പ്രണവിന്റെ നെഞ്ചില്‍ ഒരു വലിയ വിടവുണ്ടായിരുന്നു. ഇതിനു ചികിത്സതേടിയാണ് ഒരു മാസം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ ശസ്ത്രക്രിയാവിഭാഗം (കാര്‍ഡിയോ തൊറാസിക്) മേധാവി ഡോ. ടി.കെ. ജയകുമാറിനെ കാണാന്‍ പ്രണവും കുടുംബവും എത്തിയത്. അപ്പോഴാണു പ്രണവിന്റെ ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായുള്ള വളവ് ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ. ജയകുമാര്‍…

    Read More »
  • Crime

    പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് ഇരുപത്തിരണ്ടുകാരന്റെ വിവാഹവാഗ്ദാനം, പിന്നാലെ പീഡനവും; ഒടുവില്‍ അറസ്റ്റ്!

    കോഴഞ്ചേരി: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ ശാരീരികമായി ചൂഷണം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കിടങ്ങന്നൂര്‍ കുറിച്ചിമുട്ടം വല്ലന മൂത്തന്‍ടത്ത് സോനു വര്‍ഗീസ് (22) ആണ് അറസ്റ്റിലായത്. പ്രദേശവാസിയായ പതിനഞ്ചുകാരിയും യുവാവവുമായി ഒരു വര്‍ഷമായി അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിയെ ഒരു വര്‍ഷം മുന്‍പ് പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്‍കി ശാരീരികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി. അറസ്റ്റിലായ സോനു വര്‍ഗീസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര ജയിലിലേക്ക് മാറ്റി . പത്തനംതിട്ട ഡിെവെ.എസ്.പി എസ്. നന്ദകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ്, എസ്.ഐ. രാകേഷ് കുമാര്‍, എസ്.ഐ. അനിരുദ്ധന്‍, സി.പി.ഒമാരായ സച്ചിന്‍, അനന്തകൃഷ്ണന്‍, രാജഗോപാല്‍, രാകേഷ്, സുജ അല്‍ഫോണ്‍സ്, കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ അന്വേഷണം നടത്തുന്നത്.

    Read More »
  • Crime

    വരന്റെ കൂട്ടുകാര്‍ രണ്ടാമത് പപ്പടം ചോദിച്ചു; കല്യാണസദ്യയില്‍ കൂട്ടത്തല്ല്!

    ഹരിപ്പാട്: വിവാഹസദ്യയ്ക്കിടെ പപ്പടം ചോദിച്ചിട്ടു കിട്ടാഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍. ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ മുരളീധരന്‍ (65), ജോഹന്‍, (24) ഹരി (21) എന്നിവര്‍ക്ക് പരുക്കേറ്റു. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വിവാഹ സദ്യവിളമ്പുന്നതിനിടയില്‍ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. ഈ സമയത്തുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Read More »
  • NEWS

    പ്രവാസികളുടെ വിസ മാറ്റം; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വിവരങ്ങളെന്ന് അധികൃതര്‍

    കുവൈത്ത് സിറ്റി: കുവൈത്തില്‍ വിസ തട്ടിപ്പുകള്‍ക്ക് ഇരയായ പ്രവാസികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് വിസ മാറുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പല വിവരങ്ങളും വാസ്‍തവ വിരുദ്ധമാണെന്ന് പബ്ലിക് അതോറിറ്റ് ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചില മാധ്യമങ്ങളും അടുത്തിടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. പേരിന് മാത്രം നിലനിന്നിരുന്ന കടലാസ് കമ്പനികളുടെയും ഫയലുകള്‍ ക്ലോസ് ചെയ്യപ്പെട്ട കമ്പനികളുടെയും പേരില്‍ എടുത്ത വിസകളിലൂടെ കുവൈത്തില്‍ എത്തിയ പ്രവാസികള്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് വിസ മാറുന്നതിന് അനുമതി നല്‍കുന്നത് സംബന്ധിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രവാസികളുടെ പരാതികള്‍ പരിഗണിച്ച് വിസ മാറാനുള്ള അവസരം നല്‍കുന്നത് രാജ്യത്തെ തൊഴില്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇത് സംബന്ധിച്ച് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധനകളും പ്രകാരം മാത്രമായിരിക്കുമെന്നാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിവരിക്കുന്നത്. വിശേഷിച്ചും 2015ലെ 842-ാം നമ്പര്‍ അഡ്‍മിനിസ്ട്രേറ്റീവ് ഉത്തരവും ഇതിന്റെ ഭേദഗതികളും അനുസരിച്ചായിരിക്കും ഒരു പ്രവാസിയുടെ വിസ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നത്.…

    Read More »
  • Crime

    ആനക്കൊമ്പ് കേസ്: പെരുമ്പാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാൽ ഹൈക്കോടതിയിൽ

    കൊച്ചി: ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്‍റെ ഹര്‍ജിയിലെ ആവശ്യം. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി വസ്തുതകളും നിയമ വശവും പരിശോധിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും മോഹന്‍ലാലിന്‍റെ ഹര്‍ജിയിലുണ്ട്. 2012 ൽ ആണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആയിരുന്നു ആദായ നികുതി വകുപ്പ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതനിടെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബോറോസിന്‍റെ പുതിയ വാർത്തകളും പുറത്തുവന്നിട്ടുണ്ട്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായ ‘ബറോസ്’. എത്തുക 15 മുതൽ 20 ഭാഷകളിലായിരിക്കും പ്രദർശനത്തിനെത്തുകയെന്നതാണ് ഏറ്റവും പുതിയ…

    Read More »
  • Local

    ഒരു പോലീസ് പ്രണയകഥ, വലിയതുറ സ്റ്റേഷനിലെ എസ് ഐമാരായ അഭിലാഷിനും അലീനയ്ക്കും പ്രണയസാഫല്യം

    തിരുവനന്തപുരത്തെ വലിയതുറ പൊലീസ് സ്റ്റേഷനിലാണ് ആർദ്രവ്യം അവേശഭരിതവുമായ ഈ പ്രണയകഥ പൂവിട്ടത്. പ്രിന്‍സിപ്പല്‍ എസ് ഐ അഭിലാഷ് മോഹനനും ക്രൈം എസ് ഐ അലീനാ സൈറസുമായിരുന്നു നായികാനായകന്മാർ. ‘വിലങ്ങുകൾ’ പലതും മുന്നിലുണ്ടായിരുന്നെങ്കിലും പ്രണയം എല്ലാത്തിനും ‘ജാമ്യം’ നല്‍കി. പരസ്പരം ഇഷ്ടത്തിന്റെ സല്യൂട്ടടിച്ച് ഇവര്‍ ജീവിതത്തില്‍ ഒരുമിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസും ഇനി ജീവിതയാത്രയിലും ഒരുമിച്ച്. ജോലിയുടെ ഭാഗമായിട്ടായിരുന്നു അവര കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകള്‍ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലര്‍ത്തിയിരുന്ന സമാനതകള്‍ ഇരുവരെയും കൂടുതല്‍ അടുപ്പിച്ചു. അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ ആഗ്രഹിച്ചതെന്ന് എസ്.ഐ അഭിലാഷ് പറഞ്ഞു. 2019 ലാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനില്‍ ഗവണ്‍മെന്റ് പ്രസില്‍ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്. വെട്ടുതുറ അലീന ഹൗസില്‍ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അല്‍ഫോണ്‍സിയയുടെയും മകളാണ് അലീന.…

    Read More »
  • India

    ജയിലിലായിരുന്ന സവര്‍ക്കര്‍ പക്ഷിയുടെ ചിറകിലേറി ദിവസവും ജന്മനാട് സന്ദര്‍ശിച്ചത്രേ! കെട്ടുകഥകള്‍ പാഠപുസ്തകമാക്കി കര്‍ണാടക; വിവാദം

    ബംഗളുരു: കര്‍ണാടകയിലെ പാഠപുസ്തകങ്ങളെച്ചൊല്ലി വീണ്ടും വിവാദം ഉയരുന്നു. എട്ടാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനായി കെട്ടുകഥകള്‍ പുസ്തകരൂപത്തില്‍ അച്ചടിച്ചുവച്ചിരിക്കുന്നതിനെതിരേയാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. ആര്‍.എസ്.എസ്. സൈദ്ധാന്തികന്‍ വി.ഡി. സവര്‍ക്കര്‍ ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ കഴിയുന്നതിനിടെ പക്ഷിയുടെ ചിറകേറി പുറത്തുകടന്ന് ജന്മനാട് സന്ദര്‍ശിച്ചെന്നാണ് പാഠപുസ്തകം പറയുന്നത്. ബി.ജെ.പി. ചരിത്രം വളച്ചൊടിക്കുന്നെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ബി.ജെ.പി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കര്‍ണാടകത്തില്‍ വീണ്ടും പുതിയ പാഠപുസ്തകവിവാദം തലപൊക്കിയിരിക്കുന്നത്. ജയില്‍ സന്ദര്‍ശിച്ച കെ.കെ. ഗട്ടിയുടെ വ്യക്തിഗത വിവരണമെന്ന നിലയിലാണ് പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യത്തിനു വായൂസഞ്ചാരം പോലുമില്ലാത്ത ജയില്‍മുറിയിലായിരുന്നു സവര്‍ക്കറെ അടച്ചിരുന്നത്. എങ്കിലും സവര്‍ക്കര്‍ എല്ലാ ദിവസവും ജന്മനാടു സന്ദര്‍ശിച്ചിരുന്നത്രേ. സെല്ലില്‍ പതിവായെത്തുന്ന ബുള്‍ബുള്‍ പക്ഷിയുടെ ചിറകേറിയായിരുന്നു ഈ സഞ്ചാരമേ്രത. ഭൂമിയില്‍ സ്പര്‍ശിക്കാതെയുള്ള സവര്‍ക്കറുടെ ഈ യാത്ര ജയില്‍ അധികൃതര്‍ അറിഞ്ഞിരുന്നുമില്ല. കൃത്യസമയത്തുതന്നെ അദ്ദേഹം ജയില്‍മുറിയില്‍ തിരികെയെത്തുകയും ചെയ്തിരുന്നു എന്നിങ്ങനെയൊക്കെയാണ് പാഠപുസ്തകത്തില്‍ പറയുന്നത്. പാഠഭാഗത്തിലെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷനിര രംഗത്തെത്തി. അതിശയോക്തിപരമായ വിവരണത്തിലുപരിയായി…

    Read More »
  • Crime

    സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച്: രൂപം മാറി ഒളിവില്‍ക്കഴിഞ്ഞ നാലാം പ്രതി പിടിയില്‍

    കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഒളിവിലായിരുന്ന നാലാം പ്രതി ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസലാം വീട്ടില്‍ പി. അബ്ദുല്‍ ഗഫൂര്‍(47) ആണു പിടിയിലായത്. രൂപം മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ഓഗസ്റ്റ് 20ന് ഒന്നാംപ്രതി മൂരിയാട് സ്വദേശി പുത്തന്‍പീടിയേക്കല്‍ ഷബീര്‍ പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍നിന്ന് അബ്ദുല്‍ ഗഫൂറിനെ അറസ്റ്റ് ചെയ്തത്. മുഖ്യസൂത്രധാരന്‍ ഷബീറാണ് ഗഫൂറിനെ സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിലേക്ക് എത്തിച്ചത്. ബേപ്പൂര്‍ കേന്ദ്രീകരിച്ച് ഉരുവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവരികയായിരുന്നു. ബിസിനസ് തകര്‍ന്നതോടെയാണ് സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിലേക്ക് തിരിഞ്ഞത്. പൊറ്റമ്മല്‍ സ്വദേശി മാട്ടായി പറമ്പ് ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണപ്രസാദ് (34), വിദേശത്തുള്ള മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.

    Read More »
  • India

    ഒടുവില്‍ കോണ്‍ഗ്രസ് തീരുമാനിച്ചു; പുതിയ അധ്യക്ഷന്‍ ഒക്‌ടോബറില്‍: പതിനേഴിന് വോട്ടിങ്; 19 ന് പ്രഖ്യാപനം

    ന്യൂഡല്‍ഹി: ഒക്‌ടോബര്‍ 17-ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് തീരുമാനം. പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരെന്ന് 19 ന് അറിയാം. ഞായറാഴ്ച ഓണ്‍െലെനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗമാണു തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനമെടുത്തത്. ആരാകും അടുത്ത കോണ്‍ഗ്രസ് പ്രസിഡന്റ് എന്നതില്‍ തീരുമാനമായില്ലെങ്കിലും എന്ന് പ്രസിഡന്റിനെ അറിയാം എന്ന ചോദ്യത്തിന് ഒരു ഉത്തരമായതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഏറ്റെടുക്കാന്‍ പ്രമുഖ നേതാക്കള്‍ തയാറാകാതിരുന്ന അധ്യക്ഷസ്ഥാനത്തേക്ക് ഒന്നിലേറെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടാകില്ലെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നാണു െഹെക്കമാന്‍ഡിന്റെ താല്‍പ്പര്യം. എന്നാല്‍ രാഹുല്‍ അധ്യക്ഷനാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒരു വിഭാഗം നേതാക്കള്‍. 2019-ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ രാഹുല്‍ ഒഴിഞ്ഞ പാര്‍ട്ടി അധ്യക്ഷസ്ഥാനം താല്‍ക്കാലികമായാണ് ഏറ്റെടുത്തതെങ്കിലും മൂന്നുവര്‍ഷമായി സോണിയ തന്നെ തുടരുകയാണ്. അനാരോഗ്യം വലയ്ക്കുന്ന സോണിയയ്ക്കും പാര്‍ട്ടിക്കും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആരൊക്കെയാകും മത്സരിക്കാന്‍ രംഗത്തിറങ്ങുക എന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം അടുത്തമാസം 22-ന് പുറത്തിറക്കാനാണ്…

    Read More »
  • Crime

    പത്തനംതിട്ടയിൽ സ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

    പത്തനംതിട്ട: വല്ലനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുറിച്ചിമുട്ടം സ്വദേശി സോനു വർഗീസാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച സ്കൂൾ വിട്ട് വന്ന പെൺകുട്ടിയെ പ്രതി സോനു വർഗീസ് വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. തുടർന്ന് പെണ്‍കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിയുന്നത്. ഒരു കൊല്ലം മുൻപാണ് പെൺകുട്ടി യുവാവുമായി പരിചയപ്പെടുന്നത്. ഇതിനിടിയിൽ പല തവണ യുവാവ് പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് മൊഴി. പ്രതി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയെന്നും പരാതിയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത ആറന്മനുള പൊലീസ് ഇന്ന് രാവിലെയാണ് പ്രതിയെ കുറിച്ചിമുട്ടത്ത് നിന്ന് പിടികൂടിയത്. പത്തനംതിട്ട കോ‍ടതി റിമാൻഡ് ചെയ്ത പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ഡിവൈഎസ്പി കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള എസ്എച്ച്ഒ സി കെ…

    Read More »
Back to top button
error: