ഹരിപ്പാട്: വിവാഹസദ്യയ്ക്കിടെ പപ്പടം ചോദിച്ചിട്ടു കിട്ടാഞ്ഞതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍. ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ മുരളീധരന്‍ (65), ജോഹന്‍, (24) ഹരി (21) എന്നിവര്‍ക്ക് പരുക്കേറ്റു. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വിവാഹ സദ്യവിളമ്പുന്നതിനിടയില്‍ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു.
ഈ സമയത്തുണ്ടായ തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. സംഭവത്തില്‍ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരുകൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലക്കുളങ്ങര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.