കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച് കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. ഒളിവിലായിരുന്ന നാലാം പ്രതി ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസലാം വീട്ടില്‍ പി. അബ്ദുല്‍ ഗഫൂര്‍(47) ആണു പിടിയിലായത്.
രൂപം മാറിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്. ഓഗസ്റ്റ് 20ന് ഒന്നാംപ്രതി മൂരിയാട് സ്വദേശി പുത്തന്‍പീടിയേക്കല്‍ ഷബീര്‍ പിടിയിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണു കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍നിന്ന് അബ്ദുല്‍ ഗഫൂറിനെ അറസ്റ്റ് ചെയ്തത്.
മുഖ്യസൂത്രധാരന്‍ ഷബീറാണ് ഗഫൂറിനെ സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിലേക്ക് എത്തിച്ചത്. ബേപ്പൂര്‍ കേന്ദ്രീകരിച്ച് ഉരുവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവരികയായിരുന്നു. ബിസിനസ് തകര്‍ന്നതോടെയാണ് സമാന്തര എക്സ്ചേഞ്ച് നടത്തിപ്പിലേക്ക് തിരിഞ്ഞത്.
പൊറ്റമ്മല്‍ സ്വദേശി മാട്ടായി പറമ്പ് ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണപ്രസാദ് (34), വിദേശത്തുള്ള മലപ്പുറം വാരങ്ങോട് സ്വദേശി നിയാസ് കുട്ടശ്ശേരി (40) എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.