Month: August 2022

  • Crime

    ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

    പാലക്കാട്: ആറ് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പാലക്കാട് എക്സൈസിന്‍റെ പിടിയിൽ. ഒഡിഷയിൽ നിന്നും ഇതര സംസ്ഥാന തൊഴിലാളികളുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ബസില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. വാളയാറിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ ആണ് ഡീഷ സ്വദേശി ദാമന്ത് നായക് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ ചില്ലറ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

    Read More »
  • India

    ജീവിതം വഴിമുട്ടി, പരിഹാസങ്ങളും അതിക്രമങ്ങളും മൂലം ജീവിക്കാൻ നിവർത്തിയില്ല; ദയാവധത്തിന് അനുമതി തേടി മലയാളി ട്രാൻസ് വുമൺ

    മുന്നിൽ എല്ലാ വഴികളും അടഞ്ഞു. വിദ്യാഭ്യാസം തുടരാൻ സാധിക്കുന്നില്ല, പല വാതിലുകളിൽ മുട്ടിയിട്ടും ഒരു തൊഴിൽ ലഭിച്ചില്ല. ആഹാരമില്ല, ആശ്രയമില്ല, ഒടുവിൽ ജീവിക്കാന്‍ മാര്‍ഗ്ഗമില്ലെന്ന് ചൂണ്ടിക്കാട്ടി ദയാവധത്തിന് അനുമതി തേടിയിരിക്കുകയാണ് മലയാളി ട്രാന്‍സ് വുമണ്‍ റിഹാന. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ റിഹാന എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കര്‍ണാടകയിലെത്തിയത്. ബംഗളൂരുവില്‍ വെച്ച്‌ രണ്ട് തവണ ശസ്ത്രക്രിയയ്ക്ക് വിധേയയായി. പലരുടെയും സഹായത്തോടെയാണ് ശസ്ത്രക്രിയ ചെയ്തത്. ബംഗളൂരുവില്‍ ജോലി തേടി. ടെക്സ്റ്റൈല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍, മറ്റ് കച്ചവടസ്ഥാപനങ്ങള്‍ എന്നിങ്ങനെ പലയിടങ്ങളില്‍ അലത്തെങ്കിലും ജോലി ലഭിച്ചില്ല. വിദ്യാഭ്യാസം പ്ലസ് ടു മാത്രമായിരുന്നു. ഇതോടെ, കോളജ് പഠനം പൂര്‍ത്തിയാക്കിയാല്‍ നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയില്‍ പഠിക്കാന്‍ തീരുമാനിച്ചു. എന്നാല്‍, അത് അത്ര എളുപ്പമായിരുന്നില്ല. സ്വത്വത്തിന്‍റെ പേരില്‍ നേരിടേണ്ടി വന്ന പരിഹാസങ്ങളും അതിക്രമങ്ങളും റിഹാനയെ പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല. വാടകയ്ക്ക് ഒരു വീട് കിട്ടാനും ഇവര്‍ ഏറെ വിഷമിച്ചു. ഇതിനിടെ ഉപജീവനത്തിനായി ഭിക്ഷാടനം തുടങ്ങിയിരുന്നു റിഹാന. ലൈംഗികത്തൊഴിലിനോട് താല്പര്യമില്ലാതിരുന്നതിനെ തുടര്‍ന്നാണ്…

    Read More »
  • NEWS

    മരുന്ന് കയ്യിലുണ്ടോ, യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും, ഔഷധങ്ങളെന്ന വ്യാജേന ലഹരി ഉൽപന്നങ്ങൾ കടത്തുന്നു

    ദുബായ് : സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ് നടപടിക്രമങ്ങൾ. കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ അപേക്ഷിക്കാം. സൈറ്റ്: www.mohap.gov.ae. ലോകരാജ്യങ്ങളിൽ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാർമസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തിൽ നിരോധനവും നിയന്ത്രണവുമുണ്ട്. രാജ്യാന്തര തലങ്ങളിൽ വിവിധ ലഹരിമരുന്നുകൾ ശാസ്ത്ര പഠന-ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരംഗത്ത് കർശന നിയന്ത്രണങ്ങളുണ്ട്. നിയമവിരുദ്ധമായി ഇവ കൈമാറ്റം ചെയ്യപ്പെടുന്നതും ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതും കർശനമായി തടയണമെന്നു രാജ്യാന്തര ചട്ടങ്ങൾ അനുശാസിക്കുന്നു. ചില രോഗങ്ങളുടെ കാഠിന്യവും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് ഡോക്ടർമാരുടെ അനുമതിയോടെ നിയന്ത്രിത അളവിൽ രോഗികൾക്ക് നൽകുന്നതാണ് രാജ്യാന്തര ചട്ടം. അപേക്ഷയിൽ എന്തൊക്കെ രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ…

    Read More »
  • Kerala

    ”ആളെ കൂട്ടാന്‍ കഴിയുമെന്നു കരുതി എന്തുമാകാമെന്നത് അനുവദിക്കാനാവില്ല”; വിഴിഞ്ഞം സമരത്തിനെതിരേ വെള്ളാപ്പള്ളി

    തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ല. ആളെ കൂട്ടാന്‍ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സര്‍ക്കാരിനെരിരേയും അദ്ദേഹം വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പല നിലപാടുകളിലും ഞങ്ങള്‍ വിഷമമുണ്ട്. സര്‍ക്കാര്‍ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടില്‍ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഒരു പത്രപ്രവര്‍ത്തകനെ ഒരു ഐഎഎസുകാരന്‍ വണ്ടിയിടിച്ച് കൊന്നു, എന്നിട്ട് അയാളെ ആലപ്പുഴ കലക്ടറാക്കിവച്ചു. അതില്‍ പ്രതിഷേധിച്ച് ഒരു സമുദായം പതിനാല് ജില്ലയിലും പ്രതിഷേധം നടത്തിയപ്പോള്‍ അയാളെ ആ സ്ഥാനത്ത് നിന്നും അപ്പോള്‍ തന്നെ മാറ്റി. ഇത്തരം സംഭവങ്ങള്‍ നല്ല സന്ദേശമല്ല നല്‍കുന്നത്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സര്‍ക്കാര്‍ നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെ വെള്ളാപ്പള്ളി അനുമോദിച്ചു. ഗോവിന്ദന്‍ മാസ്റ്റര്‍ അറിവുള്ള…

    Read More »
  • Kerala

    അനന്തപുരിയിൽ അഭ്യൂഹങ്ങൾ അലയടിക്കുന്നു, എന്നായിരിക്കും മന്ത്രിസഭാ പുനസംഘടന, ആരൊക്കെയാവും പുതിയ മന്ത്രിമാർ…?

    രണ്ടാം ഇടത് സർക്കാരിൽ മന്ത്രിസഭാ പുനസംഘടനക്ക് സാധ്യത തെളിയുന്നു. സജി ചെറിയാനും എംവി ഗോവിന്ദനും പകരമായി രണ്ട് മന്ത്രിമാർ പുതിയതായി വരാനാണ് സാദ്ധ്യത. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടതിനാൽ ഒഴിവ് വന്ന തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പിലേക്കും ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ സ്ഥാനം ഒഴിയേണ്ടി വന്ന സജി ചെറിയാന് പകരക്കാരനായി സാംസ്ക്കാരിക വകുപ്പിലേക്കുമാണ് പുതിയ മന്ത്രിമാരെത്തുക. വിഷയം വിപുലമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ സിപിഎം, 15 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തി. ഓണത്തിന് മുമ്പ് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. എം.ബി രാജേഷ് സ്പീക്കർ സ്ഥാനത്തുനിന്ന് മന്ത്രിസഭയിലേക്കെത്തും എന്ന അഭ്യൂഹം ശക്തമാണ്. മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്ന പ്രചാരണവുമുണ്ട്. പല പേരുകളും അന്തരീക്ഷത്തിൽ ഇതിനകം ഉയർന്നു കഴിഞ്ഞു. പഴയ മന്ത്രിമാരിൽ ആരെങ്കിലും മടങ്ങിയെത്തുമോ, അതോ പുതുമുഖങ്ങളാകുമോ എന്നത് സംബന്ധിച്ചുള്ള സൂചനകളൊന്നും പാർട്ടി ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാർട്ടി തലത്തിൽ ആലോചനകൾ സജീവമായി നടക്കുന്നുണ്ടെന്ന് മാത്രം. രണ്ടാം മന്ത്രിസഭ പോലെ അപ്രതീക്ഷിത തീരുമാനങ്ങൾ…

    Read More »
  • Crime

    കൗണ്‍സിലിങ്ങില്‍ കണ്ടെത്തി, ആണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം പോയത് പീഡനത്തെത്തുടര്‍ന്ന്; വയോധികന്‍ അറസ്റ്റില്‍

    നിലമ്പൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കേസില്‍ വയോധികന്‍ അറസ്റ്റില്‍. മമ്പാട് ടാണ പൊയിലില്‍ അബ്ദുള്ളയെ (54) ആണ് അറസ്റ്റ് ചെയ്തത്. 2021 ജൂണിലാണ് കേസിനാസ്പദമായ സംഭവ നടന്നത്. തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്താല്‍ പഠനത്തില്‍ പിന്നാക്കംപോയ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയനാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പോക്‌സോ ചുമത്തി കേസെടുത്ത പോലീസ് അബ്ദുള്ളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ പി. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ക്രിസ്ത്യന്‍, മുസ്ലീം കോളജില്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല, എന്നാല്‍ എന്‍.എസ്.എസിന്റേയും എസ്.എന്‍.ഡി.പിയുടേയും കോളജില്‍ അരാജകത്വം: വെള്ളാപ്പള്ളി

    കൊച്ചി: ജെന്‍ഡന്‍ ന്യൂട്രാലിറ്റി സംബന്ധിച്ച വിമര്‍ശനങ്ങളും ചര്‍ച്ചകളും സജീവമായിരിക്കെ പ്രതികരണവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്ന് പഠിക്കേണ്ടതില്ല. നമ്മുടേത് ഭാരതസംസ്‌കാരമാണ്. നമ്മളാരും അമേരിക്കയിലല്ല ജീവിക്കുന്നത്. ഇവിടുത്തെ ക്രിസ്ത്യന്‍, മുസ്ലീം മാനേജ്‌മെന്റിന്റെ കോളജുകളില്‍ പോയാല്‍ ആണും പെണ്ണും കെട്ടിപ്പിടിച്ചു നടക്കുന്നത് കാണാന്‍ പറ്റില്ല. എന്നാല്‍ എന്‍എസ്എസിന്റെയോ എസ്.എന്‍.ഡി.പിയുടേയോ കോളജില്‍ പോയാല്‍ അരാജകത്വമാണ് കാണാന്‍ സാധിക്കുന്നത്. പെണ്‍കുട്ടി ആണ്‍കുട്ടിയുടെ മടിയില്‍ തലവച്ചു കിടക്കുന്നു, തിരിച്ചു ചെയ്യുന്നു, കെട്ടിപ്പിടിച്ചു ഗ്രൗണ്ടിലൂടെ നടക്കുന്നു. ഇതെല്ലാം മാതാപിതാക്കളെ വിഷമത്തിലാക്കുന്നുവെന്ന് മനസ്സിലാക്കണം. ഇതിലെല്ലാം നശിക്കുന്നത് ഈ രണ്ട് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. കൊല്ലത്തെ എസ്.എന്‍ കോളജില്‍ സമരം നടക്കും എന്നാല്‍ ഫാത്തിമാ മാതാ കോളജില്‍ സമരമേയില്ല. മാനേജ്‌മെന്‍് സമ്മതിക്കില്ല. ഞങ്ങളുടെ കോളജില്‍ എല്ലാം പഠിക്കുന്നത് പാവപ്പെട്ട പിള്ളേരാണ്. യുജിസിയുടെ ലിസ്റ്റില്‍ എന്തു…

    Read More »
  • Kerala

    സിപിഎം ഓഫീസ് ആക്രമണം: ‘സിപിഎം പ്രഖ്യാപിക്കുന്നു, പൊലീസ് അതനുസരിച്ച് പ്രതികളെ പിടിക്കുന്നു’ വി. മുരളീധരന്‍

    തിരുവനന്തപുരം: സിപിഎം ജില്ലാ കമ്മററി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.ആഭ്യന്തര വകുപ്പിന്‍റെ  വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചത്. പ്രതികളെ സി പി എം പ്രഖ്യാപിക്കുന്നു.അതനുസരിച്ച് പൊലീസ് പ്രതികളെ പിടികൂടുന്നു.ഏ കെ ജി സെന്റർ ആക്രമണം ആവിയായി പോയോ?പൊലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ  കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെയെന്ന് ബിജെപി ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു.ജില്ലാ  സെക്രട്ടറിയെ കണ്ടെത്താൻ സാധിക്കത്തതിന് മറയിടാൻ അക്രമം നടത്തുന്നു.കസ്റ്റഡിയിൽ ഉള്ള എബിവിപി പ്രവർത്തകർ നിരപരാധികളാണ്. ഇവർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു.ഇവർ ആണ് കല്ലെറിഞ്ഞത് എങ്കിൽ മറുപടി പറയേണ്ടത് പോലീസാണ്. ബിജെപി പ്രവർത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും.അക്രമം അഴിച്ചുവിട്ടാൽ നോക്കി നിൽക്കില്ല.എന്താണ് എ കെ ജി സെന്‍റര്‍ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡണ്ട്  വി.വി രാജേഷ് ചോദിച്ചു.

    Read More »
  • Kerala

    കോടിയേരി നാളെ ചെന്നൈക്ക്; വിദഗ്ധ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുക അപ്പോളോ ആശുപത്രിയില്‍

    തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ നാളെ ചികിത്സയ്ക്കായി ചെന്നൈക്ക് തിരിക്കും. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാനുള്ള പരിമിതികള്‍ കോടിയേരി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് അടിയന്തരയോഗം ചേര്‍ന്ന് എം.വി. ഗോവിന്ദനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും മുമ്പ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ കോടിയേരി ബാലകൃഷ്ണനെ കണ്ടു. അനാരോഗ്യം മൂലം വിശ്രമത്തിലുള്ള അദ്ദേഹത്തെ ഫ്ളാറ്റിലെത്തിയാണ് നേതാക്കള്‍ കണ്ടത്. പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിനില്‍ക്കാനുള്ള ആഗ്രഹമാണ് കോടിയേരി നേതൃത്വത്തെ അറിയിച്ചിരുന്നത്. പൂര്‍ണ്ണമായും മാറിനില്‍ക്കേണ്ടതില്ലെന്നും അവധിയെടുത്ത് മാറി നിന്നാല്‍ പോരെയെന്നും നേതാക്കള്‍ കോടിയേരിയോട് ആരാഞ്ഞു. എന്നാല്‍ ആരോഗ്യ അവശതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഒഴിയുന്നതില്‍ ഉറച്ചുനിന്നു. രണ്ടാഴ്ച മുന്‍പു ചേര്‍ന്ന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിലും വയ്യായ്മകളെ അതിജീവിച്ചാണ് കോടിയേരി പങ്കെടുക്കുകയും നേതൃപരമായ കടമ നിര്‍വഹിക്കുകയും ചെയ്തത്. ചികിത്സക്കായി കോടിയേരി നാളെ ചെന്നൈയിലേക്ക് പോകും.  മുഖ്യമന്ത്രിയടക്കമുള്ള…

    Read More »
  • Crime

    ആഡംബര ബസിൽ കള്ളപ്പണ കടത്ത്; 75 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി പിടിയിൽ

    തിരുവനന്തപുരം: അമരവിള ചെക്പോസ്റ്റിൽ 75 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസിൽ കടത്താൻ ശ്രമിച്ച പണമാണ് പിടികൂടിയത്. പണം കൊണ്ടുവന്ന മധുരൈ സ്വദേശി ഫൈസൽ അമീർ (39)  പിടിയിലായി. വാഹന പരിശോധനയ്ക്കിടെയാണ് പണവുമായി ഇയാൾ എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. പിടിച്ചെടുത്ത പണം പൊലീസിന് കൈമാറും. ആഡംബര ബസുകളിൽ സ്ഥിരമായി പണം കടത്തുന്ന സംഘത്തിൽപ്പെട്ടയാളാണ് പിടിയിലായതെന്നാണ് സൂചന. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ നിന്ന് 45 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടിയിരുന്നു.

    Read More »
Back to top button
error: