Month: August 2022

  • NEWS

    സൂര്യകാന്തിപ്പൂക്കളുടെ പൊന്നിൻ പട്ടുടുത്തുനിൽക്കുന്ന സുന്ദരപാണ്ഡ്യപുരം

    ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് സുന്ദരപാണ്ഡ്യൻ എന്ന രാജാവ് ഭരിച്ചിരുന്ന സ്ഥലമാണ് സുന്ദരപാണ്ഡ്യപുരം.തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ തെങ്കാശിക്ക് അടുത്താണ് ഈ മനോഹര ഗ്രാമം.. പ്രകൃതി മനോഹാരിത കൊണ്ട് കൺകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ ഗ്രാമം മുഴുവൻ..! തെങ്കാശി ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ കൂടിയുണ്ട് സുന്ദരപാണ്ഡ്യപുരത്തേക്ക്.. വികസനം എന്ന നീരാളിക്കൈയ്യുടെ പിടുത്തത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി നിൽക്കുന്നതു കൊണ്ടാവണം ഈ ഗ്രാമത്തിന്റെ പഴമയും സംസ്കാരവും ഇന്നും അതുപോലെ നിലനിൽക്കുന്നു. ഞാറിന്റെ പുത്തനുടുപ്പിട്ട നെൽപ്പാടങ്ങൾ, തെങ്ങിൻതോപ്പുകൾ, വട്ടം കറങ്ങുന്ന കാറ്റാടികൾ, സൂര്യകാന്തിപ്പാടങ്ങൾ, വാളേന്തിയ വീരൻ കാവൽ കൊള്ളുന്ന ക്ഷേത്രങ്ങൾ, നിരനിരയായി നിൽക്കുന്ന കൂറ്റൻ കരിമ്പനകൾ, അതിനുമപ്പുറം അങ്ങകലെയായി മനോഹരമായ മലനിരകൾ, കുറ്റിച്ചെടികൾക്കിടയിലൂടെ മേഞ്ഞു നടക്കുന്ന ആട്ടിൻ കൂട്ടവും കാലിക്കൂട്ടവും, അതിനിടയിലൂടെ പോകുന്ന കാളവണ്ടികൾ,പാടവരമ്പിലൂടെയും നാട്ടുവഴികളിലൂടെയും കനകാംബരപ്പൂവും തലയിൽ ചൂടി ദാവണി ചുറ്റി കടന്നു പോകുന്ന മധുരപ്പതിനേഴുകാരികളായ തമിഴ്പെൺകൊടികൾ… അങ്ങനെ എത്രയോ തമിഴ് സിനിമകളിൽ നമ്മൾ കണ്ട വശ്യസുന്ദരമായ പല മനോഹര കാഴ്ചകളും സുന്ദരപാണ്ഡ്യപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ നമുക്ക്…

    Read More »
  • NEWS

    ഓണം സ്പെഷ്യല്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍

    ഓണക്കാലത്തെ തിരക്കു പരിഗണിച്ച് അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സുഗമമായ യാത്രകള്‍ക്കായി കേരളാ എസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നു. ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അധിക സർവ്വീസുകൾ നടത്തുന്നത്. നിലവിൽ ഓടുന്ന സർവ്വീസുകൾക്ക്പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. സെപ്റ്റംബർ 1 മുതൽ സെപ്റ്റംബർ 16 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ലഭ്യമാവുക. 1. ബാംഗ്ലൂർ – കോഴിക്കോട് -സമയം- 3.36 PM (Dlx.) 2. ബാംഗ്ലൂർ – കോഴിക്കോട് – സമയം – 3.46 PM (Exp.)3, ബാംഗ്ലൂർ – കോഴിക്കോട് – സമയം – 07:46 PM (Dlx.)4. ബാംഗ്ലൂർ – കോഴിക്കോട് – സമയം- 08:16 PM (Exp.)5. ബാംഗ്ലൂർ – തൃശ്ശൂർ- സമയം – 07:44 PM (Dlx.)6.ബാംഗ്ലൂർ – എറണാകുളം-സമയം-06:46 PM (Dlx.)7..ബാംഗ്ലൂർ-കോട്ടയം-സമയം-05:10 PM (Dlx.)8. ബാംഗ്ലൂർ-കണ്ണൂർ – സമയം-09:40 PM (Exp.)9. ബാംഗ്ലൂർ – കണ്ണൂർ – സമയം- 08:32 PM (DIX)10.…

    Read More »
  • NEWS

    നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയ്ക്ക് എതിരു നിൽക്കുന്നത് കേരള സർക്കാറോ ?

    തിരുവനന്തപുരം: ഷൊർണൂർ –നിലമ്പൂർ റോഡ് -നഞ്ചൻകോട് റെയിൽപാത നിർമ്മാണത്തിന് സംസ്ഥാന സർക്കാർ മുൻകൈയെടുക്കിന്നില്ലെന്ന ആക്ഷേപം ശക്തം. നഞ്ചൻകോട്-നിലമ്പൂർ റെയിൽ പാതയുടെ സർവേയ്ക്ക് കർണാടക സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും, കർണാടകയ്ക്ക് താൽപ്പര്യമില്ലാത്ത തലശ്ശേരി – മൈസൂരു പാതയുടെ പിന്നാലെയാണ് കേരള സർക്കാർ എന്നാണ് പ്രധാന ആക്ഷേപം. സർവേ നടത്തുന്നതിന് എതിർപ്പില്ലെന്നു കാണിച്ചു സംസ്ഥാന ഗതാഗത വകുപ്പ് സെക്രട്ടറിയായിരുന്ന കെ.ആർ.ജ്യോതിലാലിനും ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കും 2017ൽ കർണാടക കത്തു നൽകിയിരുന്നു. എന്നാൽ കേരള സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചില്ല.അതേസമയം കർണാടക അനുവാദം നൽകാത്ത മൈസൂരു– തലശ്ശേരി പാതയുടെ സർവേക്ക് കോടികൾ അനുവദിക്കുകയും ചെയ്തു. നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത വന്യജീവി സങ്കേതത്തിൽ കൂടി കടന്നു പോകുന്നു എന്നതായിരുന്നു പ്രധാന തടസ്സമായി ഇതിന് മുൻപ് ചൂണ്ടിക്കാട്ടിയിരുന്നത്.എന്നാൽ വന്യജീവി സങ്കേതങ്ങൾ വഴി റെയിൽപാതകൾക്ക് അനുമതി നൽകാമെന്ന് സുപ്രീം കോടതി വിധിയുണ്ട്. കൊങ്കൺ റെയിൽവേ കേസിലാണ് സുപ്രധാന വിധി വന്നത്. വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമനം, പരിസ്ഥിതി സംരക്ഷണ നിയമം എന്നിവ ബാധകമല്ലെന്നായിരുന്നു വിധിയിൽ പറഞ്ഞിരുന്നത്.ബംഗാളിൽ…

    Read More »
  • Kerala

    ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ; ബിഎൽഒമാർ‌ വീടുകളിലേക്ക്

      ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം. ബിഎൽഒമാർ ഭവന സന്ദർശനം ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരും രേഖകൾ കൈയ്യിൽ കരുതിയിരിക്കുന്നത് നടപടി ക്രമങ്ങൾ വേ​ഗത്തിൽ പൂർത്തീകരിക്കുന്നതിന് സഹായകരമാവും. ബിഎൽഒ മാരുടെ സഹായം കൂടാതെ ആളുകൾക്ക് സ്വന്തം നിലയിലും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാർ ലിങ്ക് ചെയ്യാവുന്നതാണ്. ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടർ പട്ടികയിലെ ഇരട്ടിപ്പ്…

    Read More »
  • Kerala

    അവധി നല്‍കിയില്ല, വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ പ്രി​സ​ണ്‍ ഓ​ഫി​സ​റു​ടെ കാ​ല് അ​സി. പ്രി​സ​ണ്‍ ഓ​ഫി​സ​ർ ച​വി​ട്ടി​യൊ​ടിച്ചു

    വി​യ്യൂ​ര്‍ അ​തി​സു​ര​ക്ഷ ജ​യി​ലി​ല്‍ പ്രി​സ​ണ്‍ ഓ​ഫി​സ​റു​ടെ കാ​ല് ച​വി​ട്ടി​യൊ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​സി. പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. പ്രി​സ​ണ്‍ ഓ​ഫി​സ​റും അ​സി. ഓ​ഫി​സ​റും ത​മ്മി​ലെ വാ​ക്കേ​റ്റ​മാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​മു​ട്ട​ലി​ലെ​ത്തി​യ​ത്. പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍ ടി.​ഡി അ​ശോ​കി​ന്റെ കാ​ല്‍ അ​സി. പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍ കെ. ​രാ​ജേ​ഷ് ച​വി​ട്ടി​യൊ​ടി​ച്ചെ​ന്നാ​ണ്​ പ​രാ​തി. കാ​ലി​ല്‍ പ്ലാ​സ്റ്റ​റി​ട്ട അ​ശോ​ക് കു​മാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ്. മൂ​ക്കി​ന്റെ പാ​ല​ത്തി​നും പ​രി​ക്കു​ണ്ട്. അ​വ​ധി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. കഴിഞ്ഞ മാ​സം എ​റ​ണാ​കു​ളം ജി​ല്ല ജ​യി​ലി​ല്‍​നി​ന്ന് സ്ഥ​ലം മാ​റി​യെ​ത്തി​യ​താ​ണ് പ്രി​സ​ണ്‍ ഓ​ഫി​സ​ര്‍ ടി.​ഡി അ​ശോ​ക് കു​മാ​ര്‍. വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​നി​ന്ന്​ ഒ​രു​മാ​സം മു​മ്പാണ് കെ. ​രാ​ജേ​ഷി​നെ ഇ​വി​ടേ​ക്ക്​ നി​യ​മി​ച്ച​ത്. രാ​ജേ​ഷ് മൂ​ന്നു​ദി​വ​സം അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ട​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച​തോ​ടെ​യാ​ണ് ത​ര്‍​ക്കം തു​ട​ങ്ങി​യ​ത്. പ​രാ​തി​യി​ല്‍ വി​യ്യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു. രാ​ജേ​ഷി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മാ​വോ​വാ​ദി ത​ട​വു​കാ​ര​ട​ക്കം 180 പേ​രാ​ണ് അ​തി​സു​ര​ക്ഷ ജ​യി​ലി​ലു​ള്ള​ത്.…

    Read More »
  • Kerala

    നെഹ്റു ട്രോഫി വള്ളംകളി കാണാൻ കെ എസ് ആർ ടി സി അവസരമൊരുക്കുന്നു

    തിരുവനന്തപുരം; നെഹ്റു ട്രോഫി വളളംകളി കാണാൻ കെ.എസ് ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍, വിവിധ ജില്ലകളില്‍ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കുന്നു. നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന കായല്‍ ജലോത്സവത്തിന് പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്.. വിവിധ ജില്ലകളില്‍ നിന്നും ആവശ്യാനുസരണം ചാര്‍ട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ 500,1000 നിരക്കിലുളള ഗോൾഡ്, സിൽവർ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളില്‍ നിന്നും ആലപ്പുഴയില്‍ നേരിട്ട് എത്തുന്നവര്‍ക്ക് കെ.എസ്സ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയില്‍ നെഹ്രുട്രോഫി വളളം കളി കാണുവാന്‍ പാസ്സ് എടുക്കുവാന്‍ പ്രത്യേക കൗണ്ടര്‍ ആഗസ്റ്റ് 29 , തിങ്കളാഴ്ച്ച മുതല്‍ ആലപ്പുഴ ഡിപ്പോയില്‍ പ്രവർത്തനം ആരംഭിക്കും. എല്ലാ തരം പാസ്സുകളും ഈ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭ്യമാകും. 9846475874 എന്ന നമ്പറിലേക്ക് പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേര്‍ക്ക് എന്ന വിവരം വാട്ട്സ് ആപ്പ് മെസ്സേജ് ആയി…

    Read More »
  • Kerala

    തൊടുപുഴ കുടയത്തൂരിൽ ഉരുൾ പൊട്ടി: 5 പേരുള്ള വീട് ഒലിച്ചുപോയി, ഒരു മരണം നാല് പേരെ കാണാതായി

    ഇടുക്കി കുടയത്തൂരില്‍ ഉരുള്‍പൊട്ടലില്‍ ഒരു മരണം. സംഗമം കവല മാളിയേക്കല്‍ കോളനിയിലാണ് ഉരുള്‍പൊട്ടിയത്. ചിറ്റാലിച്ചാലില്‍ സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. സോമന്റെ അമ്മ തങ്കമ്മയാണ് മണ്ണിനടിയിൽ കുടുങ്ങി മരിച്ചത്. സോമൻ, ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ ദേവാനന്ദ് എന്നിവർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. കാണാതായവര്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും പൊലീസും തെരച്ചില്‍ ഊര്‍ജിതമാക്കി. ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. പ്രദേശത്ത് ആദ്യമായാണ് ഉരുള്‍പൊട്ടലുണ്ടാകുന്നത്. കാണാതായവർക്കായി പ്രത്യേക സംഘം തിരച്ചിൽ നടത്തുമെന്ന് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് അറിയിച്ചു. മനുഷ്യരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിക്കും. ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉപയോഗിക്കുമെന്ന് എസ്പി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയതായി മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.

    Read More »
  • Kerala

    സംസ്ഥാനത്ത് സെപ്റ്റംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് സെപ്റ്റംബർ 1 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മിതമായ മഴക്കും മറ്റ് ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളില്‍ വ്യാപക മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണ് മഴയ്ക്ക് കാരണം. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.    

    Read More »
  • Crime

    കറിയില്‍ ഉപ്പുകൂടിയതില്‍ തര്‍ക്കം; കട്ടയും കത്തിയുമായി ഏറ്റുമുട്ടി അഥിതിതൊഴിലാളികള്‍; കുത്തേറ്റയാള്‍ ആശുപത്രിയില്‍, സുഹൃത്ത് അറസ്റ്റില്‍

    റാന്നി: കറിയില്‍ ഉപ്പ് കൂടിയതുമായി ബന്ധപ്പെട്ട് അഥിതി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരുക്ക്. സുഹൃത്ത് അറസ്റ്റില്‍. അസം സ്വദേശിയായ ധനഞ്ജയ് ബര്‍മന്‍ എന്ന തൊഴിലാളിക്കാണ് കുത്തേറ്റത്. സംഭവത്തില്‍ ഇയാളുടെ സുഹൃത്തും സഹതാമസക്കാരനുമായ ഷിബാര്‍ജുന്‍ ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. വടശേരിക്കര-ഒളികല്ല് റോഡരികിലെ കട്ട നിര്‍മ്മാണ കമ്പനിയിലെ തൊഴിലാളികളായ ഇരുവരും ഇന്നലെ രാവിലെയാണ് ഏറ്റുമുട്ടിയത്. അസാം സ്വദേശികളായ ആറു തൊഴിലാളികളാണ് താമസ സ്ഥലത്ത് ഉണ്ടായിരുന്നത്. രാവിലെ ഉണ്ടാക്കിയ കറിയില്‍ ഉപ്പു കൂടിയത് ചോദ്യം ചെയ്തുണ്ടായ തര്‍ക്കത്തിനിടയില്‍ ധനഞ്ജയ് ബര്‍മന്‍ കട്ട കൊണ്ട് ഷിബാര്‍ജുന്‍ ദാസിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായ ഷിബാര്‍ജുന്‍ കറിക്കത്തി കൊണ്ട് ധനഞ്ജയിനെ വെട്ടുകയായിരുന്നു. അമിത അളവില്‍ രക്തം വാര്‍ന്നു പോകുന്നതു കണ്ട് ഭയന്ന പ്രതി സംഭവസ്ഥലത്തുനിന്നു രക്ഷപെട്ടു. നാടുവിടാനുള്ള ശ്രമത്തിനിടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുനാട് പോലീസ് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. െകെയ്ക്കു സാരമായി മുറിവേറ്റ ധനഞ്ജയ് ദാസ് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.  

    Read More »
  • Crime

    പത്തും നാലും വയസുള്ള കുട്ടികളെ തനിച്ചാക്കി വീട്ടുകാര്‍ പള്ളിയില്‍പ്പോയി; കത്തിയുമായി മുഖംമൂടിധാരികള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് കുട്ടികള്‍, രക്ഷപ്പെട്ടത് അയല്‍വീട്ടില്‍ ഓടിക്കയറി

    വടശേരിക്കര: പത്തും നാലും വയസുള്ള കുട്ടികളെ വീട്ടുകാരില്ലാത്ത തക്കം നോക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പത്തും നാലും വയസുള്ള കുട്ടികളെ വീട്ടിലാക്കിയ ശേഷം വീട്ടുകാര്‍ പള്ളിയില്‍ പോയി. ഈ സമയത്താണ് മുഖം മൂടിധാരി കയ്യില്‍ കത്തിയുമായി ആക്രമിക്കാനെത്തിയതെന്നാണ് കുട്ടികള്‍ പറയുന്നത്. അത്തിക്കയം കണ്ണമ്പള്ളിയില്‍ ആണ് സംഭവം. ആളില്ലാത്ത സമയം നോക്കി എത്തിയ മുഖംമൂടി ധാരികള്‍ കത്തികാട്ടി കുട്ടികളെ ഭീക്ഷണിപ്പെടുത്തകയും ചെയ്തു. അലറി വിളിച്ച കുട്ടികള്‍ സമീപവാസിയും പൊതുപ്രവര്‍ത്തകനുമായ ജോണ്‍മാത്യു ചക്കിട്ടയിലിന്റെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത് എന്നാണ് പറയുന്നത്. ഈ സമയം മുഖംമൂടിധാരി വാഹനത്തില്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പെരുനാട് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. കറുത്ത വസ്ത്രമണിഞ്ഞെത്തിയ അക്രമി മുഖംമൂടിയും െകെയുറയും ധരിക്കുകയും െകെയില്‍ കത്തി കരുതിയിരുന്നുവെന്നും കുട്ടികള്‍ പറയുന്നു. സംഭവം നിമിഷങ്ങള്‍ക്കകം നാട്ടില്‍ പരന്നതോടെ ജനങ്ങള്‍ കനത്ത ജാഗ്രതയിലാണ്.  

    Read More »
Back to top button
error: