Month: August 2022

  • Kerala

    അഴിമതി ആരോപണം: മക്കളുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ചോദിച്ചു; ജെഡിയുവിന്റെ മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാമചന്ദ്ര പ്രസാദ് സിങ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു

    പട്‌ന: ജെഡിയുവിന്റെ മുൻ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ രാമചന്ദ്ര പ്രസാദ് സിങ് (ആർസിപി സിങ്) അഴിമതി ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഇദ്ദേഹത്തിന്റെയും മക്കളുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെ വിശദവിവരങ്ങൾ നൽകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിങ് രാജിപ്രഖ്യാപിച്ചത്. 2013 മുതൽ 2022 വരെ ഇദ്ദേഹവും കുടുംബാം​ഗങ്ങളും വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങളാണ് പാർട്ടി തേടിയത്. വാർത്താ സമ്മേളനത്തിലൂടെ ജെഡിയു വിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി ഞാൻ പ്രഖ്യാപിക്കുന്നുവെന്നും ഉടൻ തന്നെ എന്റെ രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്മ​ഗ്രാമമായ ബിഹാറിലെ നളന്ദ ജില്ലയിലെ മുസ്തഫാപൂരിലാണ് സിങ് വാർത്താസമ്മേളനം നടത്തിയത്. പാർട്ടി ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിച്ച ഭൂമിയെല്ലാം എന്റെ രണ്ട് പെൺമക്കളായ ലിപി സിങ്, ലത സിങ് എന്നിവരുടെ പേരിലാണ് വാങ്ങിയത്. ഒരാൾ മുൻ ഐപിഎസ് ഉദ്യോഗസ്ഥയും രണ്ടാമത്തെ മകൾ അഭിഭാഷകയുമാണ്. കഴിഞ്ഞ 10 വർഷമായി ഇരുവരും വെവ്വേറെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നു. നിയമപരമായ മാർഗങ്ങളിലൂടെയാണ് ഭൂമി…

    Read More »
  • Kerala

    കുഴികടന്ന് ജീവനോടെയെത്തിയ ഭാഗ്യവാന്മാരേ നിങ്ങള്‍ക്കിതാ കുഴിമന്തി!; വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്

    കായംകുളം: ദേശീയപാതയിലെ കുഴികള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ഹരിപ്പാട് മുതല്‍ കായംകുളം വരെയുള്ള ദേശീയ പാതയിലെ കുഴികള്‍ മറികടന്നെത്തിയ യാത്രക്കാരെ കുഴിമന്തി നല്‍കി സ്വീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. വേറിട്ട പ്രതിഷേധം മിനിറ്റുകള്‍ക്കകം ജനശ്രദ്ധ പിടിച്ചുപറ്റി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയാണ് കുഴിതാണ്ടി വരുന്നവര്‍ക്ക് കുഴിമന്തി ഓഫറുമായി പ്രതീകാത്മക സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സംസ്ഥാന സെക്രട്ടറി എം.നൗഫല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ പ്ലാമൂട്ടില്‍ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ പൊന്നേറ്റില്‍, അരിതാ ബാബു, അസീം നാസര്‍, സജീദ് ഷാജഹാന്‍, ഷാനവാസ്, ഷമീം ചീരാമത്ത്, രാകേഷ് പുത്തന്‍വീടന്‍, ഹാഷിം സേഠ്, സഹീര്‍, രാജേന്ദ്രക്കുറുപ്പ്,അസ്‌ലം, നൗഫല്‍ മവാ, ഇര്‍ഫാന്‍, അദിനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    Read More »
  • NEWS

    ദിലീപിന് സിനിമയിൽ അഭിനയിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായും ജോലി ചെയ്യാം:കെ സുരേന്ദ്രൻ

    ആലപ്പുഴ :നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് സിനിമയില്‍ അഭിനയിക്കാമെങ്കില്‍ മദ്യപിച്ച്‌ വാഹനമോടിച്ച്‌ മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കട്ടരാമന് കളക്ടറായും ജോലി ചെയ്യാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നടന്‍ ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അദ്ദേഹത്തോട് ഒരു സിനിമയിലും അഭിനയിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോ. ദിലീപിനെതിരായ കേസ് ശരിയായി അന്വേഷിച്ച്‌ അയാള്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കണം. അതാണ് നിയതമായ മാര്‍ഗം. ശ്രീറം വെങ്കിട്ടരാമന്‍ ഒരു ജില്ലയിലും കളക്ടറായി ജോലി ചെയ്യാന്‍ പാടില്ലെന്ന് പറയുന്നു. സിവില്‍ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന് ചിലർ പറയുന്നു. ഇതെന്ത് ന്യായമാണ്. ചില ആളുകള്‍ തീരുമാനിക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നുത്.     ശ്രീറാം വെങ്കട്ടരാമന് വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല.ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് ബിജെപിയും ആവശ്യപ്പെടുന്നത്. പക്ഷേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ സര്‍വീസില്‍ തിരിച്ചെടുത്തതിന് ശേഷം ഒരു പദവിയിലും ഇരിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം ശരിയല്ലെന്നും മതസംഘടനകള്‍ക്കുമുന്നില്‍…

    Read More »
  • NEWS

    ഇന്ത്യയിൽ ലുലു ഗ്രൂപ്പിന്റെ 12 മാളുകൾ കൂടി

    അബുദാബി : അബുദാബി ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്ബനിയായ ലുലു ഗ്രൂപ്പ് ഇന്ത്യയിൽ 12 മാളുകൾ കൂടി തുറക്കും. ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാകും പുതിയ മാളുകള്‍ വരുക. ഇന്ത്യയില്‍ അഞ്ച് ഷോപ്പിംഗ് മാളുകളാണ് നിലവില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബംഗളുരു എന്നിവിടങ്ങളിലും ലക്‌നൗവിലുമാണ് ഇവ. ഇതില്‍ ഏറ്റവുമൊടുവില്‍ ലക്‌നൗവില്‍ ആരംഭിച്ച മാളാണ് രാജ്യത്തെ ഏറ്റവും വലിയ ലുലു ഷോപ്പിംഗ് മാള്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാള്‍ ശൃംഖല സ്വന്തമായുള്ള ലുലു ഗ്രൂപ്പിന് ലോകമെമ്ബാടുമായി 233 ഹൈപ്പര്‍മാര്‍ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് നിലവിലുള്ളത്.       8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്ബനിക്ക് നിലവില്‍ 50000 ജീവനക്കാരാണ് ആഗോളതലത്തിലുള്ളത്.

    Read More »
  • NEWS

    ഓഗസ്റ്റ് 9 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല

    തിരുവനന്തപുരം: മുഹറം പ്രമാണിച്ചുള്ള പൊതു അവധി 2022 ഓഗസ്റ്റ് 8 ൽ നിന്നും ഓഗസ്റ്റ് 9 ലേക്ക് മാറ്റിക്കൊണ്ടും ഓഗസ്റ്റ് 8 പ്രവൃത്തി ദിനമാക്കിക്കൊണ്ടും കേരള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലും ഓഗസ്റ്റ് 8 പ്രവൃത്തി ദിനവും ഓഗസ്റ്റ് 9 അവധിയുമായിരിക്കും. ഓഗസ്റ്റ് 9 ന് കെ എസ് ഇ ബിയുടെ ക്യാഷ് കൗണ്ടറുകൾ പ്രവർത്തിക്കുന്നതല്ല. |

    Read More »
  • NEWS

    അ​ണ്ട​ര്‍  17ലോകകപ്പ് ഇന്ത്യയിൽ നിന്നും മാറ്റുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്

    ന്യൂ​ഡ​ല്‍​ഹി: അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ള്‍ ഫെ​ഡ​റേ​ഷ​നെ (എ.​ഐ.​എ​ഫ്.​എ​ഫ്) സ​സ്പെ​ന്‍​ഡ് ചെ​യ്യു​മെ​ന്നും അ​ണ്ട​ര്‍ 17 വ​നി​ത ലോ​ക​ക​പ്പ് ആ​തി​ഥേ​യാ​വ​കാ​ശം എ​ടു​ത്തു​ക​ള​യു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പു​മാ​യി അ​ന്താ​രാ​ഷ്ട്ര ഫു​ട്ബാ​ള്‍ സം​ഘ​ട​ന​യാ​യ ഫി​ഫ. എ.​ഐ.​എ​ഫ്.​എ​ഫി​ല്‍ ഉ​ട​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് മൂ​ന്നാം ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി ഫി​ഫ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.     കോ​ട​തി നി​യോ​ഗി​ച്ച കാ​ര്യ​നി​ര്‍​വ​ഹ​ണ സ​മി​തി​ക്കാ​ണ് ഇ​പ്പോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഭ​ര​ണ​ച്ചു​മ​ത​ല. ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. കോ​ട​തി ഉ​ത്ത​ര​വി​ന്റെ ഔ​ദ്യോ​ഗി​ക പ​ക​ര്‍​പ്പ് ഒ​മ്ബ​തി​ന് വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്ബ് ന​ല്‍​ക​ണ​മെ​ന്ന് എ.​ഐ.​എ​ഫ്.​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ന്‍​ചാ​ര്‍​ജ് സു​ന​ന്ദോ ധ​റി​ന് അ​യ​ച്ച ക​ത്തി​ല്‍ ഫി​ഫ ആ​വ​ശ്യ​പ്പെ​ട്ടു.

    Read More »
  • NEWS

    പാര്‍ട്ടി കമ്മിറ്റികളും പ്രവര്‍ത്തകരും ചിട്ടി നടത്തരുതെന്ന് സിപിഎം

    കണ്ണൂര്‍: പാര്‍ട്ടി കമ്മിറ്റികളും പ്രവര്‍ത്തകരും ചിട്ടി നടത്തരുതെന്ന് സിപിഎം ജില്ലാനേതൃത്വം. പയ്യന്നൂര്‍ ഫണ്ട്വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം, പരിപാടികള്‍ നടത്തല്‍, മറ്റു ചെലവുകള്‍ എന്നിവ ജനങ്ങളില്‍ നിന്നും പിരിവെടുത്തുവേണം നടത്താന്‍. എന്നാല്‍ ഇതു രസീതി മുഖേനെയായിരിക്കണമെന്നും ഒരാള്‍ തനിച്ചു ഫണ്ട് ശേഖരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഫണ്ടു പിരിച്ചതിന്റെ കണക്ക് തൊട്ടടുത്ത കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കുകയും അംഗീകാരം വാങ്ങുകയും ചെയ്യണം. മിനുട്സ് ബുക്കില്‍ ചേര്‍ക്കുന്ന കണക്ക് പാര്‍ട്ടി സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വരവു ചെലവ് കണക്കുകളില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് നിര്‍ദ്ദേശമുണ്ട്. ജില്ലാകമ്മിറ്റിയുടെ തീരുമാനം അംഗീകരിച്ച സംസ്ഥാന കമ്മിറ്റി എല്ലാഘടകങ്ങള്‍ക്കും ഇതുസംബന്ധിച്ചുള്ള സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ബ്രാഞ്ച് യോഗങ്ങള്‍ മുതല്‍ ഏരിയാകമ്മിറ്റിയില്‍ വരെ ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടിങും ചര്‍ച്ചയും നടത്തും. ഈതീരുമാനത്തിലുള്ള വിയോജിപ്പുകള്‍ ബന്ധപ്പെട്ട ഘടകത്തില്‍ ഉന്നയിച്ചതിനു ശേഷം മേല്‍ക്കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്താം. അതേ സമയം പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും നടത്തുന്ന വായനശാലകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ഗ്രാമീണ സമ്ബാദ്യപദ്ധതിയെന്ന പേരില്‍ ചിട്ടിയടക്കമുള്ളതു നിത്യചെലവുകള്‍ക്കായി…

    Read More »
  • NEWS

    ജീവിതത്തിൽ എന്നും ചെറുപ്പമായി തുടരാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

    A. ഏറ്റവും കുറക്കേണ്ട നാല് കാര്യങ്ങൾ : (1) ഉപ്പ് (2) പഞ്ചസാര (3) പാൽപ്പൊടി (4) മൈദ B. വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ: (1) പച്ചിലകൾ (2) പച്ചക്കറികൾ (3) പഴങ്ങൾ (4) പരിപ്പ് C. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ: (1) നിങ്ങളുടെ പ്രായം (2) നിങ്ങളുടെ ഭൂതകാലം (3) നിങ്ങളുടെ പക D. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ: (1) യഥാർത്ഥ സുഹൃത്തുക്കൾ (2) സ്നേഹമുള്ള കുടുംബം (3) പോസിറ്റീവ് ചിന്തകൾ E. ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ: (1) ഉപവസിക്കുക (2) ചിരിക്കുക (3) വ്യായാമം ചെയ്യുക (4) ശരീരഭാരം കുറയ്ക്കുക F. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ: (1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്. (2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത് . (3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാ ന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് . (4) ദൈവത്തോട് പ്രാർത്ഥിക്കുവാ ന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു…

    Read More »
  • Kerala

    അധോലോകം മലബാറിൽ പൂണ്ടു വിളയാടുന്നു, സ്വർണ കള്ളക്കടത്തിൻ്റെ പേരിൽ കൊല്ലപ്പെടുന്നത് അസംഖ്യം യുവാക്കൾ; കോഴിക്കോട് കാണാതായ റിജേഷിനും സ്വർണക്കടത്ത് ബന്ധമെന്ന് സശയം

    കഴിഞ്ഞ ഒരു മാസത്തിനിടയിൽ എത്രയുവാക്കളാണ് സ്വർണ കള്ളക്കടത്തിൻ്റെ പേരിൽ ക്രൂരമായി കൊല്ലപ്പെട്ടത്. അഗളി സ്വദേശി അബ്ദുൾ ജലീലും കാസർകോട് കുമ്പളയിലെ അബൂബക്കര്‍ സിദ്ദീഖും പന്തിരിക്കര കോഴിക്കുന്നുമ്മൽ ഇർഷാദും തുടങ്ങി സ്വർണ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇഞ്ചോടിഞ്ച് തല്ലിച്ചതച്ച് കൊലപ്പെടുത്തിയവർ നിരവധി. അബ്ദുൾ ജലീലിനും അബൂബക്കര്‍ സിദ്ദീഖിനും ഇർഷാദിനും ദീപക്കിനും പിന്നാലെ കോഴിക്കോട് ജില്ലയിൽ നിന്ന് മറ്റൊരു യുവാവിൻ്റെ തിരോധാനത്തിലും സ്വർണക്കടത്ത് സംഘമാണെന്ന് സംശയം. ചെക്യാട്  നിന്ന് കാണാതായ, ഖത്തറിൽ ജോലി ചെയ്തിരുന്ന റിജേഷി( 35) നാണ് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നത്. ജൂൺ 16 മുതലാണ് റിജേഷിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂൺ പത്തിന് ബന്ധുക്കളെ വിളിച്ച റിജേഷ് ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി നാട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനു ശേഷം ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല.  ഖത്തറിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോൾ നാട്ടിൽ പോയെന്നാണ് അറിയിച്ചത്. ഇതിനിടയിൽ അജ്ഞാതർ റിജേഷിനെ അന്വേഷിച്ച് പല തവണ വീട്ടിൽ…

    Read More »
  • NEWS

    വാരിയംകുന്നൻ ആകാൻ ഗോകുൽ സുരേഷിനെ ക്ഷണിച്ച് ആഷിഖ് അബു

    മലബാര്‍ കലാപ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു വാരിയംകുന്നന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ പൃഥ്വിരാജും ആഷിഖ് അബുവും വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇതാണ് സിനിമയില്‍ നിന്നും പിന്‍മാറാനുള്ള കാരണമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തില്‍ നിന്നും പിന്മാറിയത് ബാഹ്യസമ്മര്‍ദ്ദങ്ങളെ തുടര്‍ന്നല്ലെന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു. ആഷിഖ് അബു പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു വാരിയംകുന്നന്‍. പിന്നീട് സംവിധായകനും പൃഥ്വിരാജും ചിത്രത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്കിടയാക്കിയ സിനിമ വീണ്ടും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നിര്‍മ്മാതാവ് നൗഷാദ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രം സായാഹ്ന വാര്‍ത്തകളുടെ’ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നൗഷാദ് വാരിയംകുന്നനെ കുറിച്ച്‌ പറഞ്ഞത്. വാരിയംകുന്നന്‍ എടുക്കണമെന്ന് ആഗ്രഹം ഉണ്ട്. നല്ലൊരു കഥയാണ്. വ്യത്യസ്തമായ രണ്ട് ശൈലിയില്‍ സിനിമയുടെ കഥ കേട്ടിട്ടുണ്ട്. നല്ലൊരു സിനിമയായി പൊതു സമൂഹത്തിലേക്ക് ചരിത്രം എത്തിക്കാന്‍ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. എപ്പോഴാണോ അവസരം നല്‍കുന്നത്…

    Read More »
Back to top button
error: