Month: August 2022

  • NEWS

    ഇഡിയും മോഡിയും ഇന്ത്യയെ വരിഞ്ഞുമുറുക്കുമ്പോൾ

    ന്യൂഡൽഹി: കോൺഗ്രസ് മുക്ത ഭാരതം എന്നതാണ് ബിജെപി നയമെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നേരെ അവരുടെ മുഷ്ടി നീളാറുണ്ട്.മഹാരാഷ്ട്രയിലും ബംഗാളിലും ഗോവയിലും എന്തിനേറെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് നേരെയും സിപിഐഎമ്മിനെതിരെയും വരെ അത് പലപ്പോഴായി പലരീതിയിൽ നാം കണ്ടിട്ടുണ്ട്. സ്വപ്നയും ബിരിയാണി ചെമ്പും ഇഡിയും സീഡിയുമെല്ലാം അതിന്റെ ബാക്കി പത്രം മാത്രം.ഒരുപക്ഷെ കേരളത്തിലും തമിഴ്നാട്ടിലും മാത്രമായിരിക്കും ബിജെപിയുടെ ‘രണ്ടാംകിട’ വേലകൾ നടക്കാതിരിന്നിട്ടുള്ളത്. ഇപ്പോഴിതാ നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുദ്രവച്ചിരിക്കുകയാണ്.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം ഹെറാള്‍ഡ് കേസില്‍ പെടുത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരിഞ്ഞു മുറുക്കുകതന്നെയാണ് ബിജെപിയുടെ ലക്ഷ്യം.അതില്‍ അവർ വിജയിക്കുകയും ചെയ്തിരിക്കുന്നു. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥര്‍ പാര്‍ട്ടി രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയെയും ചോദ്യം ചെയ്തിരിക്കുന്നു.കോണ്‍ഗ്രസില്ലാത്ത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായി ഏതറ്റം വരെയും പോകാൻ മടിയില്ലെന്ന് ബി.ജെ.പി മുൻപും തെളിയിച്ചിട്ടുള്ളതാണ്.  ജവാഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച പത്രമാണ് നാഷണല്‍…

    Read More »
  • India

    ഞെട്ടിക്കുന്ന വാർത്ത, ഒരേ സൂചി കൊണ്ട് ടാറ്റൂ കുത്തിയ 14 പേര്‍ക്ക് എയ്ഡ്സ് ബാധിച്ചു; വാരാണസിയിലാണ് സംഭവം

    ടാറ്റൂ കുത്തിയ നിരവധി പേര്‍ക്ക് എയ്ഡ്‌സ്  ബാധിച്ചതായി ഞെട്ടിക്കുന്ന വിവരം പുറത്തു വന്നു. വളരെ കുറഞ്ഞ വിലയില്‍ ടാറ്റൂ കുത്തപ്പെടുന്ന സ്ഥലത്ത് നിന്നും പച്ചകുത്തിയവര്‍ക്കാണ് എയ്ഡ്‌സ് പകര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം. വിവിധ ആശുപത്രിയിലായി പനിയും മറ്റ് രോഗങ്ങളുമായി ചിലര്‍ എത്തിയിരുന്നു. ഇവര്‍ക്ക് പലവിധ മരുന്നുകള്‍ നല്‍കിയെങ്കിലും രോഗം ഭേദമായില്ല. ടൈഫോയിഡ്, മലേറിയ തുടങ്ങിയ രോഗങ്ങളാണെന്ന് കരുതി പരിശോധന നടത്തിയെങ്കിലും ഇതൊന്നുമല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ആശയക്കുഴപ്പത്തിലായ ഡോക്ടര്‍മാര്‍ എച്ച്.ഐ.വി പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കണ്ടെത്തലുണ്ടായത്. വിവിധ ആശുപത്രികളിലായി ഇത്തരത്തില്‍ എയ്ഡ്‌സ് പിടിപ്പെട്ടവര്‍ ആരും തന്നെ സമീപകാലത്ത് രക്തം സ്വീകരിക്കുകയോ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഇവരില്‍ എല്ലാവരിലും പൊതുവായി കണ്ടത് ടാറ്റൂ ആയിരുന്നു. സംശയം തോന്നി ഇക്കാര്യം അന്വേഷിച്ചപ്പോള്‍ എല്ലാ രോഗികളും ഒരേ ടാറ്റൂ ഷോപ്പില്‍ നിന്നാണ് പച്ചകുത്തിയിരിക്കുന്നതെന്ന് കണ്ടെത്തി. വിലക്കുറവില്‍ പച്ചകുത്തി തരുന്ന സ്ഥലമാണെന്നാണ് രോഗികള്‍ അഭിപ്രായപ്പെട്ടത്. ബരഗാവില്‍ നിന്നുള്ള 20-കാരനും നഗ്മയില്‍ നിന്നുള്ള 25-കാരിയും ഉള്‍പ്പെടെ…

    Read More »
  • NEWS

    ജർമ്മനിയിലേക്ക് 300 നഴ്സുമാരുടെ ആവശ്യം; സൗജന്യ റിക്രൂട്ട്മെന്റിന് നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

    തിരുവനന്തപുരം: നോര്‍ക്കാ റൂട്ട്സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിലേക്ക് 300  നഴ്സുമാരെ നിയമിക്കും. നഴ്സിങില്‍ ബിരുദമോ ഡിപ്ലോമയോയുള്ള കുറഞ്ഞത് ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് ആഗസ്റ്റ് 16 മുതല്‍ 25 വരെ അപേക്ഷിക്കാം. നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണ് സൗജന്യ റിക്രൂട്ട്മെന്റ് നടത്തുക. നവംബര്‍ ഒന്നുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. വിജയികള്‍ക്ക് ജര്‍മന്‍ ഭാഷാ എ1/എ2/ബി1 ലെവല്‍ പരിശീലനം കേരളത്തില്‍ നല്‍കും. എ2 ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതമാണ് ആനുകൂല്യം. തുടര്‍ന്ന് അസിസ്റ്റന്റ് നഴ്സുമാരായി നിയമനം. ബി2 ലെവല്‍ പാസാകുമ്ബോള്‍ രജിസ്‌ട്രേര്‍ഡ് നഴ്സായാണ് ജോലി. ജര്‍മനിയിലെ ബി2 ലെവല്‍ വരെയുള്ള ഭാഷാപരിശീലനം സൗജന്യമാണ്. ആറുമാസമായി ഇന്ത്യയില്‍ സ്ഥിരതാമസമുള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. നോര്‍ക്ക-റൂട്ട്സിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ചാണ് അപേക്ഷിക്കേണ്ടത്.  സി.വി., ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ജനറല്‍ ലാംഗ്വേജ് സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം…

    Read More »
  • NEWS

    ഗൂഗിൾ മാപ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ

    ഗൂഗിള്‍ മാപ്പിനും വഴി പിഴക്കുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പ്പെടുന്ന വാര്‍ത്തകൾ.മുൻപ്  മൈല്‍ കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്‍ന്നും വഴി ചോദിച്ചു ചോദിച്ചുമായിരുന്നു നമ്മുടെ യാത്രകൾ. ആധുനികകാലത്ത് ഡ്രൈവിങ്ങിന്  ഏറെ സഹായകരമാണ് ഗൂഗിൾ മാപ്പ്.  എന്നാല്‍,  ചിലപ്പോഴെങ്കിലും മാപ്പ് നോക്കി പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നത് അപകടം സൃഷ്ടിക്കുന്നു. ഗൂഗിൾ മാപ് ഉപയോഗിച്ച് സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകൾ. വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന അവസരങ്ങളിൽ പലപ്പോഴും റോഡ് ഗതാഗതം തിരിച്ചുവിടാറുണ്ട്.  ഇത് ഗൂഗിൾ മാപ്പ് പറഞ്ഞു തന്നെന്ന് വരില്ല. മണ്‍സൂണ്‍ കാലങ്ങളില്‍,  ട്രാഫിക് കുറവുള്ള റോഡുകളെ ഗൂഗിൾ മാപ് അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി നമ്മളെ നയിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ സുരക്ഷിതമായി കൊള്ളണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ്  നയിച്ചേക്കാം. എന്നാല്‍…

    Read More »
  • NEWS

    ​ശബ​രി എ​ക്സ്പ്ര​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ൽ മാറ്റം

    തി​രു​വ​ന​ന്ത​പു​രം: ഞാ​യ​റാ​ഴ്ച​ ദിവസങ്ങളില്‍ ഒ​ഴി​കെ തിരുവനന്തപുരം-സെക്കന്തരബാദ് ശ​ബ​രി എ​ക്സ്പ്ര​സ് പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ല്‍ താ​ത്ക്കാ​ലി​ക​മാ​യി മാ​റ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ലി​ല്‍ നി​ന്ന് രാ​വി​ലെ ഏ​ഴി​നു പു​റ​പ്പെ​ടേ​ണ്ട ട്രെ​യി​ന്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴു വ​രെ രാ​വി​ലെ 10.30 ന് ​ആ​യി​രി​ക്കും പു​റ​പ്പെ​ടു​ക. ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ ഏ​ഴി​നു ത​ന്നെ പു​റ​പ്പെ​ടും.

    Read More »
  • Kerala

    പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കാണാതായിട്ട് രണ്ട് നാള്‍; കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍

    ഇടുക്കി: വണ്ടിപെരിയാര്‍ ഗ്രാമ്പിയില്‍ പുഴ മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ആദിവാസി ബാലനെ കണ്ടെത്താനാകാതെ രക്ഷാപ്രവര്‍ത്തകര്‍. കുട്ടിയെ കണ്ടെത്താന്‍ ഇന്ന് വീണ്ടും തിരച്ചില്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. മൂന്ന് കിലോമീറ്ററോളം വനത്തിലൂടെയാത്ര ചെയ്താല്‍ മാത്രമേ കുട്ടി ഒഴുക്കില്‍പെട്ട ഭാഗത്ത് എത്താന്‍ സാധിക്കുകയുള്ളു. നേരം ഇരുട്ടിയതോടെ സംഘം കുട്ടിക്കായുള്ള തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്‍ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ്, റവന്യു സംഘം സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. രണ്ട് ടീമായി തിരിഞ്ഞ് രാവിലെ 7 മണി മുതല്‍ തിരച്ചില്‍ വീണ്ടും ആരംഭിച്ചിരുന്നു. ഒരു സംഘം പരുന്തുംപാറയ്ക്ക് താഴെ ഭാഗത്തും ഒരു സംഘം പുറക്കയം ഭാഗത്തുമാണ് തിരച്ചില്‍ നടത്തിയത്. ഗ്രാമ്പി സ്വദേശിയായ ബാലനെയാണ് കാണാതായത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. പിതാവ് മാധവനും മാതാവ് ഷൈലയ്ക്കുമൊപ്പമായിരുന്നു കുട്ടി കുടംപുളി പറിക്കുന്നതിനായി വനത്തിലേക്ക് പോയത്. പുഴ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിറഞ്ഞൊഴുകുന്ന പുഴയിലാണ്…

    Read More »
  • NEWS

    അനുജനെ വെട്ടിയിട്ട് ഓടിയ ജേഷ്ഠൻ കാൽവഴുതി വീണ് മരിച്ചു

    തിരുവല്ല:  മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അനുജനെ വെട്ടി രക്ഷപ്പെട്ടോടിയ ജ്യേഷ്ഠൻ മതില്‍ ചാടിക്കടക്കാനുളള ശ്രമത്തിനിടെ കാല്‍ വഴുതി വീണു മരിച്ചു. പെരിങ്ങര ചിറയില്‍ വീട്ടില്‍ സന്തോഷ് (43) ആണ് മരിച്ചത്. ഇളയ സഹോദരന്‍ സജീവനെ (39) വെട്ടുകത്തി ഉപയോഗിച്ച്‌ വെട്ടിയ ശേഷം ഓടുമ്ബോള്‍ പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടയിൽ കാല്‍വഴുതി മുഖമടിച്ച്‌ പഞ്ചായത്ത് ഓഫീസിന്റെ കോമ്ബൗണ്ടിലേക്ക് വീഴുകയായിരുന്നു. ഇവിടെ മുട്ടറ്റമുള്ള വെള്ളക്കെട്ടിലേക്കാണ് സന്തോഷ് വീണത്.  വീഴ്ചയുടെ ആഘാതത്തിൽ മുഖത്തുണ്ടായ പരുക്കോ മുങ്ങിയോ ആകാം മരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.     ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയായിരുന്നു സംഭവം.

    Read More »
  • NEWS

    ചലച്ചിത്ര നടന്‍ സജീദ് പട്ടാളം അന്തരിച്ചു

    കൊച്ചി:ചലച്ചിത്ര നടന്‍ സജീദ് പട്ടാളം (54 ) അന്തരിച്ചു.രോഗാവസ്ഥയെ തുടർന്നാണ് മരണം. ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേര്‍ത്ത് സജീദ് പട്ടാളമെന്ന പേരില്‍ അറിയപ്പെടുകയായിരുന്നു.       വെബ്‌സീരീസിലൂടെ ആണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകന്‍ മൃദുല്‍ നായരിലേക്കും വെബ് സീരീസിലേക്കുമെത്തുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതനായി.

    Read More »
  • NEWS

    ഹൈവേകളിൽ ടോൾ ഏർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം

    റിയാദ്: സൗദി അറേബ്യയിലെ ഹൈവേകളിൽ അടുത്ത വർഷം ടോള്‍ ഏര്‍പ്പെടുത്തുമെന്ന നിലയിൽ വന്ന മാധ്യമ വാർത്തകളും സാമൂഹിക മാധ്യമങ്ങളിലെ പ്രചരണങ്ങളും നിഷേധിച്ച് സൗദി ഗതാഗത മന്ത്രാലയം. രാജ്യത്ത് ഒരു റോഡിലും അത്തരത്തിൽ ഒരു ഫീസും ടോളും ഏർപ്പെടുത്താൻ യാതൊരു ആലോചനയുമില്ലെന്നും അത് സംബന്ധിച്ച് പ്രചരിച്ച വാർത്തകൾ അസത്യമാണെന്നും ഗതാഗത മന്ത്രാലയ വക്താവ് വ്യക്തമാക്കി. സൗദി പൊതു ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്നു പറഞ്ഞാണ്, സൗദി അറേബ്യയില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്ത ചില മാധ്യമങ്ങൾ വ്യാഴാഴ്ച രാത്രി മുതൽ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പ്രധാന ഹൈവേകളിലാവും ടോള്‍ ഏര്‍പ്പെടുത്തുകയെന്നും റോഡ് നിർമാണത്തിലും ടോൾ പിരിവലും സ്വകാര്യമേഖലയുടെ പങ്കാളിത്തം കൊണ്ടു വരാനാണ് ഉദ്ദേശിക്കുന്നതെന്നും ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത് സംബന്ധിച്ചുള്ള പ്രചരണങ്ങള്‍ സജീവമായി. എന്നാല്‍ യഥാർഥ ഉറവിടങ്ങളില്‍ നിന്നുള്ള വാർത്തകൾ മാത്രമേ പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും പാടുള്ളൂ എന്ന് സൗദി ഗതഗാത മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി.

    Read More »
  • Kerala

    രാത്രി കേരളത്തിൽ 8 ജില്ലയിൽ മഴ സാധ്യത ശക്തം; നാളെ മുതൽ വ്യാപക മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി എട്ട് ജില്ലകളിൽ കൂടുതൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. രാത്രി പത്ത് മണിവരെയുള്ള സമയത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാകും കൂടുതൽ മഴ സാധ്യത. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം നാളെമുതൽ മഴ വീണ്ടും ശക്തമായേക്കാനാണ് സാധ്യത. നാളെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുനമർദ്ദം രൂപപ്പെട്ടേക്കും. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്നു. ഇതിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ആഗസ്റ്റ് 9 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്ത് നാളെ ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

    Read More »
Back to top button
error: