KeralaNEWS

കുഴികടന്ന് ജീവനോടെയെത്തിയ ഭാഗ്യവാന്മാരേ നിങ്ങള്‍ക്കിതാ കുഴിമന്തി!; വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്

കായംകുളം: ദേശീയപാതയിലെ കുഴികള്‍ നികത്താത്തതില്‍ പ്രതിഷേധിച്ച് വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ഹരിപ്പാട് മുതല്‍ കായംകുളം വരെയുള്ള ദേശീയ പാതയിലെ കുഴികള്‍ മറികടന്നെത്തിയ യാത്രക്കാരെ കുഴിമന്തി നല്‍കി സ്വീകരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

വേറിട്ട പ്രതിഷേധം മിനിറ്റുകള്‍ക്കകം ജനശ്രദ്ധ പിടിച്ചുപറ്റി. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയാണ് കുഴിതാണ്ടി വരുന്നവര്‍ക്ക് കുഴിമന്തി ഓഫറുമായി പ്രതീകാത്മക സമരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

Signature-ad

സംസ്ഥാന സെക്രട്ടറി എം.നൗഫല്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അഫ്‌സല്‍ പ്ലാമൂട്ടില്‍ അധ്യക്ഷത വഹിച്ചു. സല്‍മാന്‍ പൊന്നേറ്റില്‍, അരിതാ ബാബു, അസീം നാസര്‍, സജീദ് ഷാജഹാന്‍, ഷാനവാസ്, ഷമീം ചീരാമത്ത്, രാകേഷ് പുത്തന്‍വീടന്‍, ഹാഷിം സേഠ്, സഹീര്‍, രാജേന്ദ്രക്കുറുപ്പ്,അസ്‌ലം, നൗഫല്‍ മവാ, ഇര്‍ഫാന്‍, അദിനാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: