Month: August 2022
-
India
പ്രഭാതനടത്തത്തിനിടെ ജഡ്ജിയെ ഓട്ടോ ഇടിപ്പിച്ച് കൊന്ന പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്
ന്യൂഡല്‍ഹി: പ്രഭാതസവാരിക്കിടെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ്. പ്രതികളായ ലഖന്‍ വര്‍മ്മയ്്ക്കും രാഹുല്‍ വര്‍മ്മയ്ക്കുമാണ് ഝാര്‍ഖണ്ഡിലെ ധന്‍ബാദ് സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചത്. പ്രതികള്‍ 30,000 രൂപ പിഴയും അടയ്ക്കണം. ധന്‍ബാദിലെ ദിഗ്വാദിഹ് നിവാസികളായ ഇരുവരും കുറ്റക്കാരാണെന്ന് കഴിഞ്ഞമാസം കോടതി കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രഭാത നടത്തത്തിനിടെ ജഡ്ജി ആനന്ദിനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് പ്രതികള്‍ കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ആനന്ദ് പിന്നീട് മരിച്ചു. ജഡ്ജിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ആസൂത്രിതമായ പ്രവൃത്തിയാണിതെന്നും വിചാരണാവേളയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കരുതിക്കുട്ടിയുള്ള കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അതേസമയം, ജഡ്ജിക്കു നേരേ ബോധപൂര്‍വം ഓട്ടോറിക്ഷ ഓടിച്ചുകയറ്റിയതാണ് മരണത്തിലേക്കു നയിച്ചതെന്ന ദൃക്സാക്ഷിമൊഴി കോടതി പരിഗണിച്ചു. പ്രതികള്‍ മദ്യപിച്ചിരുന്നില്ലെന്ന റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഝാര്‍ഖണ്ഡ് പോലീസ് കേസെടുത്തിരുന്നത്.
Read More » -
India
സഹപ്രവര്‍ത്തകന്‍ തുരുതുരാ വെടിയുതിര്‍ത്തു; സി.ആര്‍.പി.എഫ്. ജവാന് ദാരുണാന്ത്യം
കൊല്‍ക്കത്ത: കൊല്‍ക്കത്ത മ്യൂസിയത്തിനോടുള്ള ചേര്‍ന്നുള്ള സി.ആര്‍.പി.എഫ് ബാരക്കിലുണ്ടായ വെടിവയ്പില്‍ ജവാന് ദാരുണാന്ത്യം. സഹപ്രവര്‍ത്തകന്‍ തലങ്ങും വിലങ്ങും വെടിയുതിര്‍ത്തതോടെ സി.ആര്‍.പി.എഫ്. ജവാന് വെടിയേറ്റത്. ഒട്ടേറെപ്പേര്‍ക്കു പരുക്കേറ്റു. സര്‍വീസ് തോക്ക് ഉപയോഗിച്ചാണ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തത്. ഇന്നലെ െവെകുന്നേരം ആറരയ്ക്കാണ് സംഭവം. പ്രകോപനകാരണം വ്യക്തമല്ല. വെടിയേറ്റ ജവാന്‍മാരില്‍ ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു. പോലീസിന്റെ കാറിനു നേര്‍ക്കും സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ വെടിയുതിര്‍ത്തതായി പോലീസ് കമ്മിഷണര്‍ അറിയിച്ചു. ഡ്രൈവര്‍ക്കു പരുക്കേറ്റു.കൊല്‍ക്കത്ത മ്യൂസിയത്തിന്റെ സംരക്ഷണച്ചുമതല 2019 ഡിസംബറിലാണ് സി.ആര്‍.പി.എഫ് ഏറ്റെടുത്തത്. കേന്ദ്ര സംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള സ്വയംകല്‍പ്പിത മ്യൂസിയമാണിത്.
Read More » -
Crime
ഡാമിന്റെ സെക്യൂരിറ്റിറൂമിലെ മോഷണശേഷം വേഷം മാറിനടന്ന പ്രതി പിടിയില്‍; പണം മദ്യത്തിനും മൊബൈല്‍ വാങ്ങാനും ചെലവായെന്ന് മൊഴി
കട്ടപ്പന: ഇരട്ടയാര്‍ ഡാമിന്റെ സെക്യൂരിറ്റി റൂമില്‍ കയറി പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഡാമിലെ സെക്യൂരിറ്റി ഗാര്‍ഡ് പി.എ. ഷാജിയുടെ 25,900 രൂപ അടങ്ങിയ പഴ്സ് കവര്‍ന്ന കേസില്‍ ഈട്ടിത്തോപ്പ് കുറ്റിയാങ്കല്‍ അഭിലാഷാ(36)ണ് പിടിയിലായത്. കഴിഞ്ഞമാസം 31ന് െവെകിട്ട് അഞ്ചരയോടുകൂടി നടന്ന മോഷണത്തില്‍ ഇയാള്‍ക്കായി വ്യാപക തെരച്ചില്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച അണക്കരയില്‍ നിന്നാണ് പ്രതി പിടിയിലായത്. 31 ന് വൈകിട്ട് ഗാര്‍ഡ് ഷാജി ഡാമിലെ െലെറ്റിടാന്‍ പോയ തക്കം നോക്കി അഭിലാഷ് റൂമിനുള്ളില്‍ കയറി ബാങ്കില്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന 25,900 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ച് കടക്കുകയായിരുന്നു. തിരിച്ചെത്തിയ ഷാജി പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞ് അന്വേഷിച്ചപ്പോള്‍ ഡാമിന് പരിസരത്ത് അഭിലാഷിനെ കണ്ടിരുന്നതായി ചിലര്‍ പറഞ്ഞു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അഭിലാഷിനെ കണ്ടെത്താനായി പോലീസ് ഇയാളുടെ ചിത്രം വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ചു. ഇതു മനസിലാക്കിയ അഭിലാഷ് പിന്നീട് താടിയും മുടിയും വെട്ടി രൂപം മാറിയാണ് നടന്നിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം…
Read More » -
Kerala
പിഎസ്‌സി വെബ്‌സൈറ്റില്‍ സെര്‍വര്‍ അപ്ഗ്രഡേഷന്‍; ഇന്ന് മുതല്‍ 3 ദിവസത്തേക്ക് സേവനങ്ങള്‍ ലഭ്യമാകില്ല
തിരുവനന്തപുരം: സെര്‍വര്‍ അപ്ഗ്രഡേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ പിഎസ്‌സി ഔദ്യോഗിക വെബ്‌സൈറ്റില്‍ സേവനങ്ങള്‍ 3 ദിവസത്തേക്ക് ലഭ്യമാകില്ലെന്ന് പിഎസ്‌സി അറിയിച്ചു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അറിയിപ്പുള്ളത്. സെര്‍വറുകളുടെ അപ്ഗ്രഡേഷന്‍ ജോലികള്‍ ഓഗസ്റ്റ് 7,8,9 തീയതികളില്‍ നടക്കുന്നതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ (തുളസി), ഡിപ്പാര്‍ട്ടെമന്റല്‍ ടെസ്റ്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയ സേവനങ്ങള്‍ ഉദ്യോഗാര്‍ത്തികള്‍ക്ക് ലഭ്യമാകുന്നതല്ല എന്ന് അറിയിക്കുന്നു. ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Read More » -
India
‘എൻ്റെ റേഷൻ-എൻ്റെ അവകാശം’; റേഷൻ കാർഡ് രജിസ്ട്രേഷൻ ആരംഭിച്ച് കേന്ദ്രം, കേരളത്തിലേക്ക് ഇപ്പോഴില്ല
ദില്ലി: റേഷൻ കാർഡിന് പൊതു രജിസ്‌ട്രേഷൻ ആരംഭിച്ച് കേന്ദ്ര സർക്കാർ. ഭവനരഹിതർ, നിരാലംബർ, കുടിയേറ്റക്കാർ, മറ്റ് അർഹരായ ഗുണഭോക്താക്കൾ എന്നിവർക്ക് റേഷൻ കാർഡിന് അപേക്ഷിക്കുന്നതിനായാണ് വെബ് അധിഷ്ഠിത രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചത്. പരീക്ഷണാടിസ്ഥാനത്തിൽ 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിരിയ്ക്കും ഈ സൗകര്യം ലഭ്യമാകുക. തുടക്കത്തിൽ ഈ സംവിധാനം കേരളത്തിലേക്കില്ല. ദേശീയ ഭക്ഷ്യസുരക്ഷാ നിയമ അടിസ്ഥാനമാക്കി ഏകദേശം 81.35 കോടി ആളുകൾക്ക് സർക്കാർ പരിരക്ഷ നൽകുന്നുണ്ട്. നിലവിൽ, ഏകദേശം 79.77 കോടി ആളുകൾക്ക് ഈ നിയമപ്രകാരം ഉയർന്ന സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ നൽകുന്നുണ്ട്. 1.58 കോടി ഗുണഭോക്താക്കളെ കൂടി കൂട്ടിച്ചേർക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. അർഹരായ ഗുണഭോക്താക്കളെ വേഗത്തിൽ കണ്ടെത്തുന്നതിനും അത്തരക്കാർക്ക് റേഷൻ കാർഡ് വിതരണം ചെയ്യുന്നതിനും സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘പൊതു രജിസ്ട്രേഷൻ സൗകര്യം’ (എന്റെ റേഷൻ-എന്റെ അവകാശം) ആരംഭിച്ചതെന്ന് ഭക്ഷ്യ സെക്രട്ടറി സുധാംശു പാണ്ഡെ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ 4.7 കോടി റേഷൻ കാർഡുകൾ വിവിധ…
Read More » -
Pravasi
8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചപ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് പിന്നീട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം 50 കുവൈത്തി പൗരന്മാരുടെ ഡ്രൈവിങ് ലൈസന്‍സുകളും തടഞ്ഞുവെച്ചിട്ടുണ്ട്. കാഴ്ച, മാനസിക ആരോഗ്യം എന്നിവ സംബന്ധിച്ചുള്ള വൈകല്യങ്ങള്‍ കാരണമായാണ് സ്വദേശികള്‍ക്കെതിരായ നടപടി. പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങളായി കണക്കാക്കുന്ന ശമ്പളം, ജോലി, സര്‍വകലാശാലാ ബിരുദം തുടങ്ങിയവ പരിശോധിച്ചാണ് ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവിങ് ലൈസന്‍സ് നേടിയ ശേഷം ജോലി ചെയ്യുന്ന തസ്‍തികകളില്‍ മാറ്റം വന്നവരുടെയും ശമ്പളത്തില്‍ കുറവ് വന്നവരുടെയും ഡ്രൈവിങ് ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടും. കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ലൈസന്‍സ് അനുവദിക്കാനായി നിജപ്പെടുത്തിയിട്ടുള്ള നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രം ലൈസന്‍സ് അനുവദിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇതിനായി വിവിധ മന്ത്രാലയങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പരസ്‍പരം…
Read More » -
NEWS
ഉംറ വിസയിൽ സൗദിയിൽ എത്തുന്നവര്‍ക്ക് ഏത് വിമാനത്താവളത്തിലും ഇറങ്ങാം; എവിടെയും സഞ്ചരിക്കാം
റിയാദ്: ഉംറ വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്ന തീർഥാടകന് രാജ്യത്തെ എവിടെയും സഞ്ചരിക്കാനും രാജ്യത്തെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളിലൂടെയും സഞ്ചരിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയിലേക്ക് വരാനും പോകാനും രാജ്യത്തെ ഏത് വിമാനത്താവളവും ഉപയോഗിക്കാം. പുതിയ ഉംറ സീസണിൽ തീർഥാടകന് രാജ്യത്തെവിടെയും സഞ്ചരിക്കാനാകുമെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഏത് വിമാനത്താവളവും തീർഥാടകന് ഉപയോഗിക്കാനുള്ള അനുമതിയും നല്‍കിയിരിക്കുന്നത്. നേരത്തെ ജിദ്ദയിലെയും മദീനയിലെയും വിമാനത്താവളങ്ങളിലൂടെ മാത്രമേ ഉംറ വിസയിൽ സൗദി അറേബ്യയില്‍ എത്തുന്നവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനും മടങ്ങിപ്പോകാനും അനുമതിയുണ്ടായിരുന്നുള്ളൂ. അതിനാണ് പുതിയ ഉംറ സീസണോടെ മാറ്റം വരുത്തിയത്.
Read More » -
Crime
വീട്ടില്‍ മദ്യമെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയെ കബളിപ്പിച്ചെന്ന് പരാതി
ഗുരുഗ്രാം: ഓൺലൈനിൽ ബുക്ക് ചെയ്താൽ വീട്ടിൽ മദ്യമെത്തിച്ച് നൽകാമെന്ന് പറഞ്ഞ് വനിതാ ഐഎഎസ് ഉദ്യോഗസ്ഥയിൽനിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റർജിയാണ് പരാതിക്കാരി. ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പുകാർ വൻതുക ഇവരിൽ നിന്ന് തട്ടിയെടുത്തത്. ജൂലൈ 23ന് പാർട്ടി നടത്താനായി വൈകുന്നേരം ആറിന് മദ്യത്തിന് ഓൺലൈനിൽ ഓർഡർ നൽകി. ബുക്ക് ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ ഒരു കോൾ വന്നു. അതിഥികൾ വരുന്ന സമയമായതിനാലും വിളിക്കുന്നയാളെ വിശ്വസിച്ചും തിരക്ക് കാരണം ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ ഒടിപിയും പങ്കിട്ടെന്നും സൊഹ്റ ചാറ്റർജി പറഞ്ഞു. എന്റെ ക്രെഡിറ്റ് കാർഡ് വഴി 630 രൂപ ഡെബിറ്റ് ചെയ്തതായി എസ്എംഎസ് ലഭിച്ചു, എന്നാൽ പിന്നീട് എന്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് 1,92,477.50 രൂപയുടെ ഇടപാട് കണ്ടെത്തിയെന്നും അവർ പരാതിയിൽ ഉന്നയിച്ചു. നേരത്തെയും നിരവധി പേർ ഈ വെബ്‌സൈറ്റ് വഴി കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ്…
Read More » -
NEWS
സൗദി അറേബ്യയിലെ ഗോതമ്പ് കർഷകർക്ക് 90.5 ദശലക്ഷം റിയാൽ നൽകി ‘സാഗോ’
റിയാദ്: സീസണിൽ മതിയായ അളവിൽ വിളവ് നൽകിയ 140 പ്രാദേശിക ഗോതമ്പ് കർഷകർക്ക് സൗദി അറേബ്യൻ ധാന്യ ഉൽപാദകരുടെ സംഘടന (സാഗോ) ഒമ്പത് കോടി അഞ്ച് ലക്ഷം റിയാൽ നൽകി. ഇത്രയും കർഷകരിൽനിന്ന് 52,158 ടൺ ഗോതമ്പാണ് ‘സാഗോ’ സംഭരിച്ചതെന്നും ഇവര്‍ക്ക് എട്ടു തവണയായാണ് പണം നൽകിയതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. രാജ്യത്തെ മൊത്തം കർഷകരിൽനിന്ന് ഇതുവരെ സാഗോ ആകെ സംഭരിച്ച ഗോതമ്പിന്റെ അളവ് 449,445 ടണ്ണായി. കർഷകരിൽനിന്ന് സാഗോ സംഭരിക്കുന്ന ഗോതമ്പ് നേരിട്ട് വിപണിയിലെത്തിക്കും. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ഗോതമ്പ് കർഷകരും ധാന്യ ഉൽപാദകരുടെ സംഘടനയായ ‘സാഗോ’യും.
Read More » -
Kerala
ആശുപത്രിയിലേക്ക് പോകാൻ വെള്ളക്കെട്ട് തടസ്സമായി; നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളി മരിച്ചു
എടത്വാ: ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടർന്ന് നെഞ്ചുവേദന മൂലം തൊഴിലാളി വഴിമദ്ധ്യേ മരിച്ചു. തലവടി പഞ്ചായത്ത് ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിക്കായിരുന്നു സംഭവം. നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപവാസികളും വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴുള്ള വെള്ളക്കെട്ട് കാരണം വേഗത്തിൽ ആശുപത്രിയിലെത്തിക്കാൻ തടസ്സമായി. മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം വാഹനത്തിൽ എത്തുന്നതിന് കഴിഞ്ഞില്ല. വഴിമധ്യേയായിരുന്നു മരണം, മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ സംസ്കാരം പിന്നീട്. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മകൾ പ്രവീണ. മരുമകൻ: സജി.
Read More »