അബുദാബി : അബുദാബി ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ കമ്ബനിയായ ലുലു ഗ്രൂപ്പ് ഇന്ത്യയിൽ 12 മാളുകൾ കൂടി തുറക്കും.
ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാകും പുതിയ മാളുകള്‍ വരുക.
ഇന്ത്യയില്‍ അഞ്ച് ഷോപ്പിംഗ് മാളുകളാണ് നിലവില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ബംഗളുരു എന്നിവിടങ്ങളിലും ലക്‌നൗവിലുമാണ് ഇവ. ഇതില്‍ ഏറ്റവുമൊടുവില്‍ ലക്‌നൗവില്‍ ആരംഭിച്ച മാളാണ് രാജ്യത്തെ ഏറ്റവും വലിയ ലുലു ഷോപ്പിംഗ് മാള്‍.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മാള്‍ ശൃംഖല സ്വന്തമായുള്ള ലുലു ഗ്രൂപ്പിന് ലോകമെമ്ബാടുമായി 233 ഹൈപ്പര്‍മാര്‍ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് നിലവിലുള്ളത്.
8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്ബനിക്ക് നിലവില്‍ 50000 ജീവനക്കാരാണ് ആഗോളതലത്തിലുള്ളത്.