ന്യൂഡല്‍ഹി: അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനെ (എ.ഐ.എഫ്.എഫ്) സസ്പെന്‍ഡ് ചെയ്യുമെന്നും അണ്ടര്‍ 17 വനിത ലോകകപ്പ് ആതിഥേയാവകാശം എടുത്തുകളയുമെന്നുമുള് ള മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഫുട്ബാള്‍ സംഘടനയായ ഫിഫ.
എ.ഐ.എഫ്.എഫില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെയാണ് മൂന്നാം കക്ഷിയുടെ ഇടപെടല്‍ ചൂണ്ടിക്കാട്ടി ഫിഫ രംഗത്തെത്തിയിരിക്കുന്ന
കോടതി നിയോഗിച്ച കാര്യനിര്‍വഹണ സമിതിക്കാണ് ഇപ്പോള്‍ ഫെഡറേഷന് ഭരണച്ചുമതല. ആഗസ്റ്റ് അവസാനത്തോടെ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കോടതി ഉത്തരവിന്റെ ഔദ്യോഗിക പകര്‍പ്പ് ഒമ്ബതിന് വൈകീട്ട് അഞ്ചിനു മുമ്ബ് നല്‍കണമെന്ന് എ.ഐ.എഫ്.എഫ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് സുനന്ദോ ധറിന് അയച്ച കത്തില്‍ ഫിഫ ആവശ്യപ്പെട്ടു.