നടന് ദിലീപിനെതിരെ കേസുണ്ടെന്ന് കരുതി അദ്ദേഹത്തോട് ഒരു സിനിമയിലും അഭിനയിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോ. ദിലീപിനെതിരായ കേസ് ശരിയായി അന്വേഷിച്ച് അയാള്‍ കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കണം. അതാണ് നിയതമായ മാര്‍ഗം. ശ്രീറം വെങ്കിട്ടരാമന് ഒരു ജില്ലയിലും കളക്ടറായി ജോലി ചെയ്യാന്‍ പാടില്ലെന്ന് പറയുന്നു. സിവില്‍ സപ്ലൈസ് വകുപ്പിലും ജോലി ചെയ്യിക്കരുതെന്ന് ചിലർ പറയുന്നു. ഇതെന്ത് ന്യായമാണ്. ചില ആളുകള്‍ തീരുമാനിക്കുന്നത് മാത്രമാണ് ഇവിടെ നടക്കുന്നുത്.
ശ്രീറാം വെങ്കട്ടരാമന് വേണ്ടി ആരും വക്കാലത്ത് എടുക്കുന്നില്ല.ആ കേസ് തെളിയണമെന്നും കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് ബിജെപിയും ആവശ്യപ്പെടുന്നത്. പക്ഷേ ആ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ സര്‍വീസില്‍ തിരിച്ചെടുത്തതിന് ശേഷം ഒരു പദവിയിലും ഇരിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനം ശരിയല്ലെന്നും മതസംഘടനകള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണെന്നും സുരേന്ദ്രന് ആരോപിച്ചു.