NEWS

ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ബസ് ടിക്കറ്റ്

ഴിഞ്ഞ വർഷമായിരുന്നു ആ സംഭവം.കർണാടകയിലെ മൈസൂരു ചാമുണ്ഡി ഹിൽസിനു സമീപം വടക്കേ ഇന്ത്യയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി.സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ആറു പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയായിരുന്നു.
രാജ്യത്തിനാകപ്പാടെ നാണക്കേടുണ്ടാക്കിയ ഈ വിഷയം കർണാടകത്തിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്.മുൾമുനയിൽ കർണാടക പോലീസ് തലങ്ങും വിലങ്ങും പാഞ്ഞു.എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ കേസിൽ ഏതെങ്കിലുമൊരു തുമ്പ് കണ്ടെത്താൻ അവർക്ക് സാധിച്ചില്ല.
അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ കൂടെ പഠിക്കുന്ന മലയാളി വിദ്യാർഥികളെയായിരുന്നു കർണാടക പോലീസിന് ആകെയുള്ള സംശയം.പക്ഷെ ദിവസങ്ങൾ കുറെ കഴിഞ്ഞിട്ടും അവരെ അറസ്റ്റ് ചെയ്യാൻ തക്ക തെളിവുകൾ ഒന്നും കർണാടക പോലീസിന് ലഭിച്ചതുമില്ല.ഇതിനിടയ്ക്ക് പ്രതികളെ തെലുങ്കാന മോഡലിൽ വെടിവച്ചു കൊല്ലണമെന്നും പറഞ്ഞ് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്തെത്തിയത് പോലീസിന് കൂടുതൽ തലവേദനയുമായി.
സംഭവത്തിൽ വലിയ പ്രതിഷേധമായിരുന്നു കർണാടകയിൽ ഉണ്ടായത്.തുടർന്ന് പോലീസ് അന്വേഷണം കൂടുതൽ ഊർജിത പ്പെടുത്തി.ഉന്നത പോലീസ് ഉദ്യോഗസ്ഥർ പലരും ഈ കേസ് അന്വേഷണത്തിൽ “പ്രത്യേകമായി” നിയമിക്കപ്പെട്ടു.അങ്ങനെ അവർ വീണ്ടും സംഭവസ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ആ നിർണായക തെളിവ് ലഭിക്കുന്നത്.ഒരു ബസ്ടിക്കറ്റായിരുന്നു അത്.ആ സമയങ്ങളിലെല്ലാം കർണാടകയിൽ ശക്തമായ കാറ്റും മഴയുമായിരുന്നു.എന്നാൽ ദിവസങ്ങൾ കുറെ പിന്നിട്ടിട്ടും ഒരു കാറ്റിനോ പേമാരിക്കോ നശിപ്പിക്കാൻ കഴിയാത്ത വിധം അത് അങ്ങനെ തന്നെ അവിടെ കിടന്നിരുന്നു.
തമിഴ്നാട്ടിലെ തലവാടി എന്ന സ്ഥലത്തു നിന്നുള്ള ബസ് ടിക്കറ്റ് ആയിരുന്നു ഇത്.ഇത് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം.സംഭവസ്ഥലത്ത് കൂടി ആ സമയം പോയ ആയിരത്തോളം ഫോണുകൾ പൊലീസ് പരിശോധിച്ചു. ഇതിൽ സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന തമിഴ്നാട് സിമ്മുകൾ ഉള്ള ഫോണുകൾ ഏതൊക്കെയെന്ന് പോലീസ് കണ്ടെത്തി.പിന്നീട് ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. അങ്ങനെയാണ് അവരിലേക്ക് എത്തപ്പെട്ടത്.കേസിൽ അകപ്പെട്ട ആറു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായിരുന്നു ഇവർ.ആറുപേരും കൃഷിപ്പണിക്കാർ. കച്ചവട ആവശ്യങ്ങൾക്കായി  ഇടയ്ക്കിടെ മൈസൂർ വഴി പോകാറുള്ളതാണ്.അങ്ങനെയൊരു യാത്രയിലായിരുന്നു വിജനമായ സ്ഥലത്തിരുന്ന് സല്ലപിക്കുന്ന ഉത്തരേന്ത്യൻ സ്വദേശികളായ ആ കമിതാക്കൾ അവരുടെ ദൃഷ്ടിയിൽ പെടുന്നത്.
 ചില സിനിമകളിലൊക്കെ പറയുന്നതുപോലെ, പെർഫെക്ട് ക്രൈം എന്നൊന്നില്ല.എന്തെങ്കിലും ഒരു തെളിവ് എവിടെയെങ്കിലും അവശേഷിച്ചിട്ടുണ്ടാകും.
ആ ദിവസങ്ങളിലെല്ലാം കനത്ത മഴയും കാറ്റുമായിരുന്നു ഇവിടങ്ങളിൽ.എന്നിട്ടും ആ ബസ് ടിക്കറ്റ് ഒരു പോറലുപോലും ഏൽക്കാതെ അവിടെത്തന്നെ കിടന്നിരുന്നു-ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ പോലെ !!

Back to top button
error: