NEWS

ഹിന്ദുദൈവങ്ങളെ അപമാനിച്ചു;മലയാള മനോരമയ്ക്കെതിരെ ഉത്തർപ്രദേശിൽ കേസ്

കാൺപൂർ: ഹിന്ദുദൈവങ്ങളെ മാധ്യമങ്ങളിലൂടെ അപമാനിച്ചതിന് മലയാള മനോരമ കമ്ബനിക്കെതിരെ കേസെടുത്ത് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.
ശിവനെയും കാളിയെയും അധിക്ഷേപകരമായ രീതിയില്‍ ചിത്രീകരിച്ചതിന് ദ വീക്കിനെതിരെയാണ് യുപി പോലീസ് കേസെടുത്തിരിക്കുന്നത്. മനോരമ കമ്ബനിയെ ഒന്നാം പ്രതിയാക്കിയും ദ വീക്ക് എഡിറ്ററെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദ വീക്ക് ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്‌ മുന്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശ് ശര്‍മയുടെ പരാതിയിൽ കാണ്‍പൂരിലെ കോട്വാലി പോലീസാണ് മനോരമയ്ക്കും വീക്കിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്

Back to top button
error: