കാസര്‍കോട്: കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന് ജോസഫിനെതിരെയാണ് കേസ്.
ഭാര്യ ബിന്‍സിയുടെ പരാതിയില്‍ രാജപുരം പൊലീസാണ് കേസെടുത്തത്. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.