NEWS

തൊഴിലുടമ തന്റെ വിഹിതം നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ അടച്ചില്ലെങ്കിൽ അറിയാൻ വഴിയുണ്ട്

പിഎഫ് അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രതിമാസ നിക്ഷേപങ്ങള്‍ പരിശോധിക്കുന്നതിനായി നിങ്ങളുടെ തൊഴിലുടമയോട് പാസ്ബുക്ക് നല്‍കാന്‍ ആവശ്യപ്പെടണം.തൊഴിലുടമ ഇപിഎഫ് സംഭാവന സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ വേറെയും വഴിയുണ്ട്.

EPFO ​​പോര്‍ട്ടല്‍ വഴിയോ UMANG ആപ്പ് വഴിയോ നിങ്ങള്‍ക്ക് EPF പാസ്ബുക്ക് പരിശോധിച്ച്‌ ഡൗണ്‍ലോഡ് ചെയ്യാം. ഇതിനായി ഉപയോക്താക്കള്‍ ആദ്യം ഇ-സേവ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്ബര്‍ (യുഎഎന്‍), പാന്‍, ആധാര്‍ നമ്ബര്‍ തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യമാണ്. ഇപിഎഫ് പാസ്‌ബുക്ക് ഔദ്യോഗിക വെബ്‌സൈറ്റായ https://passbook.epfindia.gov.in/MemberPassBook/Login ആക്‌സസ് ചെയ്യാന്‍ കഴിയും.

UMANG ആപ്പ് വഴി പാസ്ബുക്ക് പരിശോധിക്കാനായി മൊബൈല്‍ നമ്ബര്‍ വഴി രജിസ്ട്രേഷന്‍ ചെയ്യാം. രജിസ്ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുമ്ബോള്‍, യുഎഎന്‍, ഒടിപി ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് നിങ്ങള്‍ക്ക് പാസ്ബുക്ക് ആക്സസ് ചെയ്യാന്‍ കഴിയും.

ഒരു ജീവനക്കാരന് അവരുടെ ഇപിഎഫ് ബാലന്‍സ് എസ്‌എംഎസ് വഴിയോ മിസ്ഡ് കോള്‍ വഴിയോ പരിശോധിക്കാനും വഴിയുണ്ട്. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് “EPFOHO UAN” എന്ന് ടൈപ്പ് ചെയ്യുക അല്ലെങ്കില്‍ 011-22901406 എന്ന നമ്ബറില്‍ മിസ്ഡ് കോള്‍ നല്‍കുക.

നിങ്ങളുടെ പിഎഫ് ബാലൻസ് അറിയാം

നിങ്ങള്‍ ഒരു പിഎഫ് (PF) അക്കൗണ്ട് ഉടമയാണ് എങ്കില്‍ അക്കൗണ്ടിലെ പണം അറിയാന്‍ ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്. ഇത് നിങ്ങള്‍ക്ക് വീട്ടിലിരുന്നുതന്നെ എളുപ്പത്തില്‍ പരിശോധിക്കാം.

നിങ്ങള്‍ EPFO-യില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് EPFO ​​UAN LAN അയയ്ക്കണം. LAN എന്നത് നിങ്ങളുടെ ഭാഷയെ സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഇംഗ്ലീഷില്‍ വിവരങ്ങള്‍ വേണമെങ്കില്‍, നിങ്ങള്‍ LAN എന്നതിന് പകരം ENG എന്ന് എഴുതണം. ഇങ്ങനെ ഹിന്ദിക്ക് HIN എന്നും തമിഴില്‍ TAM എന്നും മലയാളത്തിൽ MAL എന്നും എഴുതണം. ഹിന്ദിയില്‍ വിവരങ്ങള്‍ ലഭിക്കാന്‍, നിങ്ങള്‍ EPFOHO UAN HIN എന്നെഴുതി സന്ദേശം അയയ്‌ക്കണം. നിങ്ങളുടെ അക്കൗണ്ടില്‍ എത്ര തുക ഉണ്ട് എന്ന് നിമിഷങ്ങള്‍ക്കകം അറിയാന്‍ സാധിക്കും.

 

UMANG ആപ്പ് വഴിയും PF അക്കൗണ്ടില്‍ പണം എത്രയുണ്ട് എന്നറിയാം

 

 

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ Play Store-ല്‍ നിന്ന് UMANG ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.നിങ്ങളുടെ ഫോണ്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്ത് ആപ്പില്‍ ലോഗിന്‍ ചെയ്യുക. മുകളില്‍ ഇടത് കോണിലുള്ള മെനുവിലുള്ള ‘സര്‍വീസ് ഡയറക്ടറി’ എന്നതില്‍ എത്തുക. ഇവിടെ EPFO ​​ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. View Passbook എന്നതിലേക്ക് പോയ ശേഷം, നിങ്ങളുടെ UAN നമ്ബറും OTP വഴിയും ബാലന്‍സ് പരിശോധിക്കുക

Back to top button
error: