IndiaNEWS

സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതും ദുരുപയോഗവും കാരണങ്ങൾ

സമൂഹമാധ്യമ ആപുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാട്സാപ്പ്, ടെലഗ്രാം, സിഗ്നല്‍ തുടങ്ങിയ ആപുകളേയാവും ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നിയന്ത്രിക്കുക.

ആപുകളുടെ ദുരുപയോഗവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് നിയന്ത്രണം എന്നാണ് കേ​ന്ദ്രസര്‍ക്കാര്‍ വിശദീകരണം. ടെലി​കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററുമായി ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Signature-ad

ആപുകളെ നിയന്ത്രിക്കുന്നത് ഇപ്പോള്‍ അത്യാവശ്യമായി വന്നിരിക്കുകയാണ്. സാ​ങ്കേതികവിദ്യ അതിവേഗത്തില്‍ മാറുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമ ആപുകളുടെ ദുരുപയോഗവും വര്‍ധിക്കും. നിലവില്‍ ആപുകളെ നിയന്ത്രിക്കുന്നതിനുള്ള ഒരു മാര്‍ഗവും സർക്കാരിൻ്റെ കൈയിലില്ല. ആപുകളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതും അവയു​ടെ ദുരുപയോഗം തടയാനായി ഇവയു​ടെ മേല്‍ നിയന്ത്രണം കൊണ്ടു വരേണ്ടി വരുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനില്‍ സര്‍ക്കാറും വാട്സാപ്പും തമ്മിലുള്ള പോര് ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് നിയന്ത്രണം സംബന്ധിച്ച വാര്‍ത്തകള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ ആപുകള്‍ക്ക് ബാധ്യതയുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍, സ്വകാര്യത മുന്‍നിര്‍ത്തി വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് ആപുകള്‍ നിലപാടെടുത്തിരുന്നു.

Back to top button
error: