Month: August 2022

  • Crime

    പൂട്ടില്ലാത്തതിനാല്‍ വാതില്‍ ചാരിയിട്ടിട്ട് ചോറൂണ്‍ ചടങ്ങിനു പോയി; മടങ്ങിയെത്തിയപ്പോള്‍ അലമാരി കുത്തിത്തുറന്ന് നാലുപവന്‍ കവര്‍ന്ന നിലയില്‍

    മല്ലപ്പള്ളി: കുടുംബാംഗങ്ങള്‍ ചോറൂണ്‍ ചടങ്ങിനു പോയ തക്കം നോക്കി വീട്ടില്‍ മോഷണം. പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എഴുമറ്റൂര്‍ വാളക്കുഴി കാരമലയില്‍താമസിക്കുന്ന മുപ്പത്തേഴുകാരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വാതില്‍ പൂട്ട് ഇല്ലാത്തതിനാല്‍ ചാരിയിട്ട ശേഷമാണ് കുടുംബം ആറന്മുള ക്ഷേത്രത്തില്‍ ചോറൂണ്‍ ചടങ്ങിന് പോയത്. ഉച്ചയ്ക്ക് വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് അലമാരിയില്‍ വച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടത് അറിയുന്നത്. നാലു പവന്റെ സ്വര്‍ണമാണ് കാണാതായത്. അലമാരി കുത്തി തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്. വീടിന്റെ മുന്‍വാതിലിന് ലോക്കില്ലായെന്ന് അറിയാവുന്നവരാരെങ്കിലുമാകാം സ്വര്‍ണമെടുത്തതെന്ന് വീട്ടുകാര്‍ സംശയിക്കുന്നു.  

    Read More »
  • Kerala

    രാജ്യസേവനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട സൈനികന് ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കി ജന്മനാട്

    മാവേലിക്കര: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച സൈനികന് ഔദ്യോഗിക ബഹുമതികളോടെ ജന്മനാട്ടില്‍ അന്ത്യവിശ്രമം. ചെട്ടികുളങ്ങര ഈരേഴതെക്ക് താനുവേലില്‍ ബാബു-സരസ്വതി ദമ്പതികളുടെ മകന്‍ ബി. ബിജുവാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടെയുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിലായിരുന്നു ബിജുവിന്റെ സംസ്‌കാരം. വിമാനമാര്‍ഗം എത്തിച്ച മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തില്‍ രാവിലെ 9.15 ന് ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. ജില്ലയില്‍ പ്രവേശിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ അതാത് മേഖലകളിലെ തഹസില്‍ദാര്‍മാര്‍ മൃതദേഹം വഹിച്ച വാഹനത്തെ അനുഗമിച്ചു. ബിജു പഠിച്ച ചെട്ടികുളങ്ങര ഗവ. ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ അന്തിമോപചാരമര്‍പ്പിച്ചു. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എ.എം.ആരിഫ്, എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ, എ.ഡി.എം: എസ്. സന്തോഷ്‌കുമാര്‍, മാവേലിക്കര തഹസില്‍ദാര്‍ ഡി.സി. ദിലീപ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

    Read More »
  • Health

    ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും എന്നാല്‍ അമിതമായാലോ അമിതവണ്ണവും ഓര്‍മ്മക്കുറവും

    എല്ലാവര്‍ക്കും ഐസ്‌ക്രീം എന്ന് കേള്‍ക്കുമ്പോള്‍ മുഖത്ത് ഒരു സന്തോഷമുണ്ടാകും. കാരണം, മിക്ക ആളുകളും ഐസ്‌ക്രീം ഇഷ്ടപ്പെടുന്നു. ആഘോഷവേളകളില്‍ ഒരു കൂട്ടാണ് ഐസ്‌ക്രീം. ഇത് നമ്മുടെ മനസ്സിന് ആശ്വാസം നല്‍കുകയും ശരീരത്തെ തണുപ്പിക്കുകയും ചെയ്യുന്നു. ഒരു സുഖപ്രദമായ ഭക്ഷണം പോലെയാണ് ഐസ്‌ക്രീം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അമിതമായി ഐസ്‌ക്രീം കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ ദഹന ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന ധാരാളം കലോറികളും അഡിറ്റീവുകളും ഇതിലുണ്ട്. അമിതമായി ഐസ്‌ക്രീം കഴിക്കുമ്പോളോ രാത്രിയില്‍ ഐസ്‌ക്രീം കഴിക്കുമ്പോഴോ നിങ്ങളുടെ ശരീരത്തെ അത് പ്രതികൂലമായി ബാധിക്കുന്നു. ഐസ്‌ക്രീം അധികമായി കഴിച്ചാലുള്ള ചില ദോഷഫലങ്ങള്‍ ഇതാ. ഐസ് ക്രീം നല്ലതോ ചീത്തയോ അധികം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടില്ലാത്ത ഒന്നാണ് ഐസ്‌ക്രീം. അതില്‍ ധാരാളം കൊഴുപ്പുകളും പഞ്ചസാരകളും അഡിറ്റീവുകളും നിങ്ങളുടെ തടിയും ഭാരവും വര്‍ദ്ധിപ്പിക്കുന്ന മറ്റ് ചേരുവകളും അടങ്ങിയിരിക്കുന്നു. കുറച്ച് ദിവസത്തെ ഇടവേളയില്‍ ഐസ്‌ക്രീം കഴിക്കുന്നത് ദോഷകരമല്ല, കാരണം നിങ്ങള്‍ക്ക് നിങ്ങളുടെ കൊഴുപ്പും കലോറിയും നിയന്ത്രിക്കാന്‍ കഴിയും. എന്നാല്‍ ഐസ്‌ക്രീം…

    Read More »
  • Health

    മോണയിലെ കറുപ്പ് നിറം നിങ്ങളെ അലട്ടുന്നുണ്ടോ ? അവ നീക്കി പിങ്ക് കളര്‍ മോണ നേടാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദം

    വായയുടെ ആരോഗ്യം എന്നത് വെളുത്ത പല്ലുകളും നല്ല നാവും മാത്രമല്ല, നിങ്ങളുടെ മോണയുടെ കാര്യവും ഇതിനൊപ്പം വരുന്നതാണ്. ചിലപ്പോള്‍, നിങ്ങളുടെ മോണകളിലെ മാറ്റം ചില വായ പ്രശ്നത്തെ സൂചിപ്പിക്കുന്നതായിരിക്കും. പിങ്ക് നിറത്തിലുള്ളതും കളങ്കമില്ലാത്തതുമായ മോണകള്‍ നിങ്ങളുടെ മോണകള്‍ ആരോഗ്യകരമാണെന്ന് കാണിക്കുന്നു. മോണയിലെ പാടുകള്‍, നിറം മാറ്റം അല്ലെങ്കില്‍ മോണ വേദന മുതലായവ ചിലപ്പോള്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലമാകാം. നിങ്ങളുടെ മോണയുടെ ആരോഗ്യം അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന അത്തരം ഒരു മെഡിക്കല്‍ പ്രശ്നമാണ് കറുത്ത മോണ. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. പല്ല് വെളുപ്പിക്കാന്‍ സഹായിക്കുന്ന നിരവധി പ്രതിവിധികള്‍ ഉള്ളതുപോലെ, കറുത്ത മോണ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്ന നിരവധി പരിഹാരങ്ങളുണ്ട്. അതിനുള്ള ചില മികച്ച വീട്ടുവൈദ്യങ്ങള്‍ ഇതാ. ഗ്രീന്‍ ടീ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനു പുറമേ, നിങ്ങളുടെ മോണയിലെ കറുപ്പ് അകറ്റാനും ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ശക്തമായ ചികിത്സാ ഗുണങ്ങളും ഇതിനുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത…

    Read More »
  • Health

    നഖങ്ങളുടെയും പാദത്തിന്റെയും സൗന്ദര്യം നശിപ്പിക്കുന്ന കുഴിനഖത്തിന് പരിഹാരം

    നഖങ്ങളേയും പാദത്തേയും വളരെയധികം പ്രതിസന്ധിയിലാക്കുന്നു ഒന്നാണ് കുഴി നഖം. നഖങ്ങളുടെ ആരോഗ്യം നശിക്കുന്നതിനും നഖത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനും കാരണം പലപ്പോഴും കുഴി നഖമാണ്. നഖങ്ങളെ ബാധിക്കുന്ന ഫംഗസിന്റെ ശാസ്ത്രീയനാമം ഒണൈക്കോമൈക്കോസിസ് എന്നാണ്. നഖത്തിലൂടെയോ പുറംതൊലിയിലൂടെയോ ആണ് നഖത്തിന് അടിയിലുളള വിരല്‍ഭാഗത്തെ ഫംഗസ് അല്ലെങ്കില്‍ ബാക്ടീരിയ ബാധിക്കുന്നത്. ഇതോടെ നഖത്തിന്റെ നിറം മാറുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്യും. അണുബാധയാണ് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്നത്. അണുബാധ കകൂടുതലാവുമ്പോഴാണ് അത് നഖത്തിന്റെ നിറം വ്യത്യാസപ്പെടുന്നത്. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയാണ് കുഴിനഖം യഥാസമയം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കില്‍ ഇത് കൂടുതല്‍ രൂക്ഷമാകും. മാത്രമല്ല അത് പിന്നീട് പഴുത്ത് വളരെ ഭീകരമായ അവസ്ഥയിലേക്ക് എത്തുന്നു. നഖത്തിലുണ്ടാകുന്ന പൂപ്പല്‍ബാധയ്ക്ക് നിരവധി ഔഷധങ്ങള്‍ ലഭ്യമാണ്. എന്നാല്‍ ഇവയില്‍ പലതും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന് കുറച്ചുകൂടി സുരക്ഷിതമായ മറ്റ് ചികിത്സകള്‍ തേടുന്നതാണ് ഉത്തമം. നാടന് ചികിത്സകളാണ് എന്തുകൊണ്ടും കുഴിനഖത്തിന് ഏറ്റവും ഉത്തമമായിട്ടുള്ളത്. നഖത്തിലെ…

    Read More »
  • Kerala

    ഓർഡിനൻസ് വിവാദം: ഗവർണറെ അനുനയിപ്പിക്കാൻ സർക്കാർ, ചീഫ് സെക്രട്ടറി കൂടിക്കാഴ്ച നടത്തി

    തിരുവനന്തപുരം: സര്‍ക്കാര്‍ അയച്ച 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒപ്പിടാതെ ഉടക്കി നില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ നീക്കം. ചീഫ് സെക്രട്ടറി നേരിട്ട് ഗവര്‍ണറെ കണ്ടു. ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടണമെന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണര്‍ നിലപാട് അറിയിച്ചില്ല. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് തീരും. സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിലെ അതൃപ്തി ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയോട് പ്രകടിപ്പിച്ചു. സര്‍ക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവര്‍ണ്ണര്‍ ഈ വിഷയത്തില്‍ ഉടക്കിട്ടത്. സര്‍ക്കാറിനെ മറികടന്ന് കേരള വിസി നിയമനത്തിന്റെ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍, 11 ഓര്‍ഡിനന്‍സുകളിലും ഒപ്പിടാതെ ഉറച്ചുനില്‍ക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പരമ പ്രധാനം. പക്ഷെ ഓര്‍ഡിനന്‍സിന്റെ കാലാവധി ഇന്ന് തീരാനിരിക്കെ ഗവര്‍ണ്ണര്‍ നിലപാട് മയപ്പെടുത്തുന്നതിന്റെ ഒരു സൂചനയും നല്‍കുന്നില്ല. ഫലത്തില്‍ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കില്‍…

    Read More »
  • Pravasi

    റിയാദ് എയര്‍പ്പോര്‍ട്ട് വിവരങ്ങള്‍ ഇനി വാട്സ് ആപ്പിലൂടെയും അറിയാം; രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും

    റിയാദ്: വാട്‌സ് ആപ്പിലൂടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെ വിവരങ്ങള്‍ അറിയാന്‍ സൗകര്യം. വാട്‌സ് ആപ്പിലൂടെ അന്വേഷണം നടത്തുന്ന യാത്രക്കാര്‍ക്ക് ഉടനടി മറുപടി ലഭിക്കും. വരുന്നതും പോകുന്നതുമടക്കം വിമാന സര്‍വിസുകളുടെ എല്ലാ വിവരങ്ങളും ഇങ്ങനെ അറിയാന്‍ സാധിക്കും. ഈ സേവനത്തിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. വിമാനങ്ങളെ കുറിച്ചുള്ള അറിയിപ്പുകളും ഇതിലൂടെ ലഭ്യമാവും. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍, ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാം. നഷ്ടപ്പെട്ട ബാഗേജ് റിപ്പോര്‍ട്ട് ചെയ്യാനും വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സേവനങ്ങള്‍ ലഭിക്കാനും ഇതു സഹായിക്കും. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ സഹാവും ഇതിലൂടെ ലഭിക്കും. +966 9200 20090 എന്ന നമ്പറിലാണ് റിയാദ് എയപ്പോര്‍ട്ട് വാട്‌സ് ആപ്പ് സേവനം ലഭിക്കുക. രാവിലെ എട്ട് മുതല്‍ രാത്രി 11.59 വരെ വാട്‌സ് ആപ് സേവനം ലഭിക്കും.

    Read More »
  • Crime

    ഒമാനില്‍ വന്‍ ലഹരിമരുന്ന് വേട്ട; ഫാമില്‍ 40 കിലോയിലേറെ ഹാഷിഷ് ഉള്‍പ്പെടെ പിടികൂടി

    മസ്‌കറ്റ്: ഒമാനില്‍ 40 കിലോഗ്രാമിലേറെ ഹാഷിഷ് പിടിച്ചെടുത്തു. മുസന്ദം ഗവര്‍ണറേറ്റിലെ ഒരു ഫാമില്‍ നിന്നാണ് ലഹരിമരുന്ന് റോയല്‍ ഒമാന്‍ പൊലീസ് പിടിച്ചെടുത്തത്. മുസന്ദം ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ ലഹരിമരുന്ന് നിയന്ത്രണ വിഭാഗം അധികൃതര്‍ ചേര്‍ന്ന് 43 കിലോഗ്രാം ഹാഷിഷ്, ക്രിസ്റ്റല്‍ മയക്കുമരുന്ന്, ഹെറോയിന്‍, ലഹരിഗുളികകള്‍, തോക്കുകള്‍ എന്നിവ ഫാമില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. إدارة مكافحة المخدرات والمؤثرات العقلية بقيادة شرطة محافظة مسندم تتمكن من ضبط (٤٣) كيلوجرام من مخدر الحشيش وكميات من مخدري الكريستال والهيروين وكمية من أقراص المؤثرات العقلية  وأسلحة نارية في إحدى المزارع.#شرطة_عمان_السلطانية pic.twitter.com/iP5EF3rq7W — شرطة عُمان السلطانية (@RoyalOmanPolice) August 7, 2022

    Read More »
  • NEWS

    ബംഗ്ലാദേശില്‍ ഇന്ധനവില 52% വര്‍ധിപ്പിച്ചു; ജനം തെരുവിലിറങ്ങി പ്രതിഷേധിച്ചു

    ധാക്ക: ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാദേശിലും ഇന്ധന വില വൻതോതിൽ ഉയർത്തി. ഒറ്റയടിക്ക് 52 ശതമാനം വർധനവാണ് ഷെയ്ക് ഹസീന ഭരണകൂടം രാജ്യത്ത് നടപ്പിലാക്കിയത്. ഇതേ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി. രാജ്യത്തെമ്പാടും ഇന്ധന വിതരണ കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി ജനങ്ങളെത്തി. വില വർധന പിൻവലിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാൽ റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തെയാണ് ബംഗ്ലാദേശ് ഭരണകൂടം ഈ തീരുമാനത്തിന്റെ കാരണമായി കുറ്റപ്പെടുത്തുന്നത്. ബംഗ്ലാദേശിന്റെ ജി ഡി പി 416 ബില്യൺ ഡോളറിന്റേതാണ്. ലോകത്തെ അതിവേഗം വളരുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇതെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ ഇന്ധന വില വർധന രാജ്യത്തെ വ്യവസായ രംഗത്തെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കടക്കം വില വർധിച്ചിരിക്കുകയാണ്. രാജ്യത്തെ റീടെയ്ൽ വിലക്കയറ്റം ഇപ്പോൾ ഏഴ് ശതമാനത്തിന് മുകളിലായി. എന്നാൽ റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ചെലവ് ഭീമമായി ഉയർന്നതാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. ഐ എം എഫിൽ നിന്ന്…

    Read More »
  • Careers

    കാനഡയില്‍ 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍; ഈ വര്‍ഷം 4.3 ലക്ഷം പി.ആര്‍. വിസ നല്‍കാന്‍ തീരുമാനം

    ടൊറന്റോ: പത്തു ലക്ഷത്തിലേറെ തൊഴില്‍ അവസരങ്ങളുമായി കാനഡ. 2021 മേയ്ക്കുശേഷം മൂന്നു ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇക്കഴിഞ്ഞ മേയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണു വന്‍ തൊഴിലവസരങ്ങളുടെ കണക്കുള്ളത്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനിടയാക്കും. തൊഴിലാളികളുടെ കുറവ് രാജ്യത്തു വര്‍ധിക്കുകയാണെന്നു സര്‍വേയില്‍ പറയുന്നു. തൊഴില്‍ ചെയ്യുന്ന പൗരന്മാര്‍ക്കു പ്രായമാകുന്നതും കൂട്ടത്തോടെ വിരമിക്കുന്നതുമാണ് ഒഴിവുകള്‍ കൂട്ടുന്നത്. ആര്‍.ബി.സി. സര്‍വേ അനുസരിച്ച് മൂന്നിലൊന്ന് കനേഡിയന്‍ പൗരന്‍മാരും നേരത്തേ വിരമിക്കുകയാണ്. വിരമിക്കല്‍ അടുത്തിരിക്കുന്ന 10 ല്‍ മൂന്നു പേരും കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിമൂലം തങ്ങളുടെ വിരമിക്കല്‍ നീട്ടി വയ്ക്കാന്‍ നിര്‍ബന്ധതിരാണെന്നും സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം 4.3 ലക്ഷം പെര്‍മനന്റ് റെസിഡന്റ് (പി.ആര്‍.) വിസ നല്‍കാനാണു കാനഡയുടെ തീരുമാനം. ഇതു സമീപകാലത്തെ വലിയ സംഖ്യയാണ്. 2024 ല്‍ 4.5 ലക്ഷം പേര്‍ക്കു പി.ആര്‍. നല്‍കാനാണു ആലോചന. വരും വര്‍ഷങ്ങളിലും തൊഴിലവസരം കൂടുമെന്നും കുടിയേറ്റക്കാര്‍ക്കു നല്ലതാണെന്നുമാണു വിലയിരുത്തല്‍. സയന്‍സ്, പ്രഫഷണല്‍, സാങ്കേതികത, ഗതാഗതം, വെയര്‍ഹൗസിങ്,…

    Read More »
Back to top button
error: