Month: July 2022
-
NEWS
ആട് ഒരു ഭീകരജീവി അല്ല; ഉടമയുടെ തോളത്ത് ചാടിക്കയറി കരയുന്ന ആട്
മൃഗങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാലും അവയ്ക്ക് വികാരങ്ങളുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവ തന്റെ ഉടമകളെ വളരെ അധികം സ്നേഹിക്കുന്നു. ഉടമകളില്‍ നിന്നും വേര്‍പെടേണ്ടി വരുമ്ബോള്‍ അവയുടെ ആത്മാവിന് ചിലപ്പോള്‍ മുറിവേല്‍ക്കും. ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.@ram_vegan എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈദുല്‍ അദ്‌ഹ സമയത്ത് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് കരുതുന്നത്. ചന്തയില്‍ ആടിനെ വില്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ ഉള്ളതാണ് രംഗം.വീഡിയോയില്‍ ആട് ഒരു മനുഷ്യനെ പോലെ ഉടമയുടെ തോളില്‍ ചാരി നിന്ന് ഏങ്ങലടിച്ച് കരയുകയാണ്. ചുറ്റിനും ഈ കാഴ്ച കണ്ട് കൊണ്ട് ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ട്. വില്‍ക്കാനായി ചന്തയിലെത്തിച്ചതിന് തൊട്ടു പിന്നാലെയാണ് ആട് കരയുന്നത്. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആട് കരയുന്ന രംഗം ആരെയും ഒന്ന് പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇതോടെ കച്ചവടക്കാരൻ പിൻമാറി, വാങ്ങിയ കാശ് തിരിച്ചു കൊടുത്തു.ഉടമ തന്റെ ആടുമായി…
Read More » -
NEWS
ബിഗ്‌ബോസിലുണ്ടായ സംഭവങ്ങളെ ചൊല്ലി അഭിപ്രായ ഭിന്നത;നടി വീണ നായരും ഭർത്താവും വേർപിരിഞ്ഞു
മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരേപോലെ തിളങ്ങുന്ന നടിയാണ് വീണ നായർ.വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ അവതരിപ്പിച്ചാണ് വീണ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. ബിഗ്ബോസിലൂടെ വീണ നായര്‍ അവരുടെ സ്വകാര്യ ജീവിതത്തില്‍ അനുഭവിച്ച വേദനകളെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ക്കു കിട്ടിയ ദാമ്ബത്യം ആ വേദനകള്‍ക്കുള്ള പരിഹാരമാണെന്നാണ് ആരാധകര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് മലയാളികളെ ഞെട്ടിച്ച് നടിയുടെ വിവാഹ മോചന വാര്‍ത്ത പുറത്തു വന്നത്. ഗായകനും ആര്‍ജെയുമായ സ്വാതി സുരേഷ് എന്ന അമാനെയാണ് വീണാ നായര്‍ പ്രണയിച്ചു വിവാഹം കഴിച്ചത്. ഏകമകന്‍ ധന്‍വിനൊപ്പം സന്തോഷ കരമായി ജീവിച്ചു വരുന്നതിനിടെയാണ് ആറു മാസം മുമ്ബ് വിവാഹമോചനം സംഭവിച്ചത്. എട്ടു വര്‍ഷം നീണ്ട മനോഹരമായ ദാമ്ബത്യ ബന്ധം മനോഹരമായ ദാമ്ബത്യ ബന്ധം അവസാനിപ്പിക്കുവാന്‍ ഇരുവരും തീരുമാനിച്ചതിന്റെ കാരണമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിഗ്‌ബോസ് സീസണ്‍ 2വില്‍ ഒരു മത്സരാര്‍ത്ഥിയായി വീണയും പങ്കെടുത്തിരുന്നു. ഷോയില്‍ നിന്നും പുറത്തായപ്പോള്‍ എന്റെ പെണ്ണ് പുറത്തേക്ക് എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ വീണയെ…
Read More » -
NEWS
തമിഴ്നാട്ടിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ മലയാളികളെ കണ്ടെത്തിയ സംഭവം കൊലപാതകം
സേലം: ഊട്ടിയിലെ ഭൂമി വിറ്റ് മടങ്ങി വരികയായിരുന്ന രണ്ട് മലയാളികളെ തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയിലെ നല്ലമ്ബള്ളി വനമേഖലയിലെ കല്‍ക്കുവാരിക്ക് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. തിരുവനന്തപുരം കുന്നുകുഴി ഷൈന്‍വില്ലയില്‍ ജോര്‍ജിന്റെ മകന്‍ നെവില്‍ ജി. ക്രൂസ് (57), എറണാകുളം വരാപ്പുഴ വരാഹമൂര്‍ത്തി ക്ഷേത്രത്തിനുസമീപം വലിയവീട്ടില്‍ പരേതനായ വിശ്വനാഥ പൈയുടെ മകന്‍ ശിവകുമാര്‍ പൈ (50) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടു നാലരയോടെ നല്ലമ്ബള്ളി പുതനല്ലൂരില്‍ തൊപ്പൂര്‍ പെരിയഅല്ലി വനമേഖലയിലെ റോഡരികിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.വനത്തിലൂടെ കന്നുകാലികളെ മെയ്‌ക്കാന്‍ പോയവരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. മൃതദേഹങ്ങള്‍ തമ്മിൽ 10 മീറ്റര്‍ അകലത്തിലായിരുന്നു. 100 മീറ്റര്‍ അകലെ കേരള രജിസ്‌ട്രേഷന്‍ കാറും കണ്ടെത്തി. രണ്ടു പേരുടേയും ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. വെട്ടി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാറിന്റെ രജിസ്ട്രേഷന്‍ നമ്ബറും, ഇരുവരുടെയും തിരിച്ചറിയല്‍ കാര്‍ഡും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മലയാളികളാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ബന്ധുക്കളെ അറിയിച്ചു. തിരുവനന്തപുരത്ത് എന്‍ജിനീയറായിരുന്ന…
Read More » -
NEWS
7,000 വർഷം പഴക്കമുള്ള ശെന്തുരുണി നദീതട സംസ്കാരം ; അറിയാം പുനലൂരിന്റെ വിശേഷങ്ങൾ
സിന്ധു നദീ തട സംസ്കാരത്തെക്കാൾ പഴക്കം ചെന്ന ഒരു നദീതട സംസ്കാരം കേരളത്തിൽ നിലനിന്നിരുന്നു എന്ന് പറഞ്ഞാൽ പലരും അത്ഭുതപ്പെടും… അതും മധ്യ ശിലായുഗത്തിൽ…. തെന്മലയിൽ ആണ് അത് നിലന്നിരുന്നത്… അത് ശെന്തുരുണി നദീതട സംസ്കാരം എന്നറിയപ്പെടുന്നു… ഇന്ന് കുളത്തൂപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് ശെന്തുരുണി.. ശെന്തുരുണി ഒരു മരം ആണ്… ആ മരത്തിന്റെ പേരിൽ ആ സ്ഥലം അറിയപ്പെടുന്നു.. ഇന്ന് കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി.. ശെന്തുരുണിയിൽ കൂടി ഒഴുകുന്നത് കല്ലടയാർ ആണ്… തെമ്മലയിൽ ഇത് പരപ്പാർ എന്ന് അറിയപ്പെടുന്നു.. 7,000 വർഷം മുന്നേ നിലനിന്ന ഈ നദീതട സംസ്കാരം ഏകദേശം 5,700 വർഷം മുമ്പ് വരെ തഴച്ചു വളർന്നതായി വിശ്വസിക്കപ്പെടുന്നു… ഇവിടെ കാണുന്ന ഗുഹാചിത്രങ്ങൾ മധ്യശിലായുഗത്തിൽ മധ്യ ഇന്ത്യയിൽ ഗുഹകളിൽ വരയ്ക്കപ്പെട്ട ചിത്രങ്ങളും ആയി സാമ്യം ഉള്ളവയാണ്… പൂനാ ഡെക്കാൻ കോളേജിലെ ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ജീവനക്കാർ നടത്തിയ ഖനനത്തിൽ ശെന്തുരുണിയുടെ വടക്ക് പടിഞ്ഞാറേ ഭാഗത്ത് സ്ഥിതി…
Read More » -
NEWS
തിരുപ്പൂർ റയിൽവെ സ്റ്റേഷന്റെ പേര് മാറ്റി
തിരുപ്പൂർ : തിരുപ്പൂർ റയിൽവെ സ്റ്റേഷന്റെ പേര് മാറ്റി.ത്യാഗി തിരുപ്പൂർ കുമരൻ റയിൽവെ സ്റ്റേഷൻ എന്നാണ് പുതിയ പേര്. നേരത്തെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്റെ പേര് പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന്‍ എന്ന് മാറ്റിയിരുന്നു.എംജിആറിന്റെ ജന്മ ശതാബ്ദി വര്‍ഷമായ 2019-ൽ ആയിരുന്നു പേര് മാറ്റം. കഴിഞ്ഞ ദിവസമാണ് തിരുപ്പൂർ റയിൽവെ സ്റ്റേഷന്റെ പേര് മാറ്റിയത്.തമിഴ്‌നാടിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതോടെ റയിൽവെ അനുമതി നൽകുകയായിരുന്നു.
Read More » -
NEWS
ഗുജറാത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള റോഡിന്റെ ചിത്രം വൈറലാവുന്നു
സൂറത്ത്:നിറയെ കുണ്ടും കുഴികളുമായി കിടക്കുന്ന ഗുജറാത്തിലെ ദേശീയപാതയുടെ ചിത്രം വൈറലാവുന്നു. വാപി– സില്‍വാസ വഴി പോകുന്ന ദേശീയപാത 48 റോഡോ കുളമോ എന്നറിയാത്തവിധം തകര്‍ന്ന ചിത്രം ദേശീയ വാർത്താ ഏജന്സികളാണ് പുറത്തുവിട്ടത്. പത്ത് കിലോമീറ്ററോളം റോഡ് പൂര്‍ണമായും വന്‍ കുഴികളാണ്. മഴയാണ് വില്ലന് എന്നാണ് അധികൃതരുടെ വിശദീകരണം.
Read More » -
NEWS
തിരുവല്ല-മല്ലപ്പള്ളി റോഡ് വികസനം വൈകുന്നു
പത്തനംതിട്ട: തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്ബ് റോഡ് കിഫ് ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി ബി.എം ബി.സി നിലവാരത്തില്‍ ടാര്‍ ചെയ്യാന്‍ 2016ല്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും പദ്ധതി കടലാസില്‍ ഒതുങ്ങുന്നു. 2017 ഡിസംബറില്‍ 81.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയാണ് അഞ്ച് വര്‍ഷമായി കടലാസില്‍ ഒതുങ്ങുന്നത്.രണ്ട് വര്‍ഷം മുമ്ബ് അതിരുകള്‍ തിട്ടപ്പെടുത്തി കല്ലുകള്‍ സ്ഥാപിച്ചെങ്കിലും വസ്തു ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതാണ് റോഡ് വികസനത്തിന് തടസ്സം. തിരുവല്ല ദീപ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന റോഡ് ചേലക്കൊമ്ബു വരെ 20.5 കിലോമീറ്റര്‍ ദൂര പരിധിയാണുള്ളത്. തിരുവല്ല -മല്ലപ്പള്ളി വരെ 12 മീറ്റര്‍ വീതിയും ,മല്ലപ്പള്ളിയില്‍ നിന്നും ചേലക്കൊമ്ബു വരെ 10 മീറ്ററുംസ്ഥലം ഏറ്റെടുത്ത് പദ്ധതി പൂര്‍ത്തിയാകാന്‍ വിഭാവനം ചെയ്തിട്ടുള്ളത്.
Read More » -
NEWS
ജിഎസ്ടി പരിഷ്കരണം;സപ്ലൈകോയിലും അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു
തിരുവനന്തപുരം: പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ, സപ്ലൈകോയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചു.അരി ഒഴികെയുള്ള ധാന്യങ്ങള്‍ക്ക് 1.60 രൂപ മുതല്‍ 6.06 രൂപ വരെയാണ് വില വര്‍ധിച്ചിട്ടുള്ളത്. അതേസമയം സബ്‌സിഡി ധാന്യങ്ങള്‍ക്ക് ഇപ്പോള്‍ വില വര്‍ധിപ്പിച്ചിട്ടില്ല.ജിഎസ്ടി ഉള്‍പ്പെടുത്തിയെങ്കിലും സബ്‌സിഡി ധാന്യങ്ങളുടെ വില തത്ക്കാലം വർധിപ്പിക്കേണ്ടെന്നാണ് തീരുമാനം.തൻമൂലം ഈ മാസം 25 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന് സപ്ലൈകോ അറിയിച്ചു.
Read More » -
NEWS
ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ ഇനി അഭിനയിക്കില്ല:ലാൽ
കൊച്ചി: ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചതില്‍ ഖേദമുണ്ടെന്നും ഇനി അഭിനയിക്കില്ലെന്നും നടനും സംവിധായകനുമായ ലാല്‍. കോവിഡിന്റെ കാലഘട്ടത്തില്‍ ഒരുപാട് സാമ്ബത്തിക പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്ന സമയത്താണ് താന്‍ ഓണ്‍ലൈന്‍ ചൂതാട്ട പരസ്യത്തില്‍ അഭിനയിച്ചത്. എന്നാല്‍ അതിത്രയും വലിയ പ്രശ്‌നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിവെക്കുമെന്ന് ചിന്തിച്ചിരുന്നില്ലെന്നും താരം പ്രതികരിച്ചു. ഇനി പരസ്യത്തില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read More » -
NEWS
നരേന്ദ്രമോദിയുടെയും യോഗി ആത്യനാഥിന്റെയും ചിത്രങ്ങൾ ചവറ്റുകുട്ടയിൽ തള്ളി ശുചീകരണ തൊഴിലാളി; കേസ്,പിരിച്ചുവിടൽ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ ചവറ്റുകുട്ടയിൽ കൊണ്ടിട്ട് ശുചീകരണ തൊഴിലാളി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്.പിന്നാലെ അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്ന് മാത്രമല്ല കേസുമായി. സംഭവം വിവാദമായതോടെ മഥുര മുനിസിപ്പാലിറ്റി ബോബിയെ പിരിച്ചുവിടുകയായിരുന്നു. മഥുര നഗര്‍ നിഗം മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ശുചീകരണ തൊഴിലാളിയാണ് ബോബി. ചിത്രങ്ങള്‍ മാലിന്യത്തിനൊപ്പം കിടന്നിരുന്നതാണെന്നും താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെന്നും ബോബി പറയുന്നു.എന്തായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More »