സൂറത്ത്:നിറയെ കുണ്ടും കുഴികളുമായി കിടക്കുന്ന ഗുജറാത്തിലെ ദേശീയപാതയുടെ ചിത്രം വൈറലാവുന്നു. വാപി– സില്‍വാസ വഴി പോകുന്ന ദേശീയപാത 48 റോഡോ കുളമോ എന്നറിയാത്തവിധം തകര്‍ന്ന ചിത്രം ദേശീയ വാർത്താ ഏജന്സികളാണ് പുറത്തുവിട്ടത്.
പത്ത് കിലോമീറ്ററോളം റോഡ് പൂര്‍ണമായും വന്‍ കുഴികളാണ്. മഴയാണ് വില്ലന് എന്നാണ് അധികൃതരുടെ വിശദീകരണം.