NEWS

7,000 വർഷം പഴക്കമുള്ള ശെന്തുരുണി നദീതട സംസ്കാരം ; അറിയാം പുനലൂരിന്റെ വിശേഷങ്ങൾ

സിന്ധു നദീ തട സംസ്കാരത്തെക്കാൾ പഴക്കം ചെന്ന ഒരു നദീതട സംസ്കാരം കേരളത്തിൽ നിലനിന്നിരുന്നു എന്ന് പറഞ്ഞാൽ പലരും അത്ഭുതപ്പെടും…
അതും മധ്യ ശിലായുഗത്തിൽ….
തെന്മലയിൽ ആണ് അത് നിലന്നിരുന്നത്…
അത് ശെന്തുരുണി നദീതട സംസ്കാരം എന്നറിയപ്പെടുന്നു…
ഇന്ന് കുളത്തൂപ്പുഴ റിസർവ് വനത്തിന്റെ ഭാഗമാണ് ശെന്തുരുണി..
ശെന്തുരുണി ഒരു മരം ആണ്…
ആ മരത്തിന്റെ പേരിൽ ആ സ്ഥലം അറിയപ്പെടുന്നു..
ഇന്ന് കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതമാണ് ശെന്തുരുണി..
ശെന്തുരുണിയിൽ കൂടി ഒഴുകുന്നത് കല്ലടയാർ ആണ്…
തെമ്മലയിൽ ഇത് പരപ്പാർ എന്ന് അറിയപ്പെടുന്നു..
7,000 വർഷം മുന്നേ നിലനിന്ന ഈ നദീതട സംസ്കാരം ഏകദേശം 5,700 വർഷം മുമ്പ് വരെ തഴച്ചു വളർന്നതായി വിശ്വസിക്കപ്പെടുന്നു…
ഇവിടെ കാണുന്ന ഗുഹാചിത്രങ്ങൾ മധ്യശിലായുഗത്തിൽ മധ്യ ഇന്ത്യയിൽ ഗുഹകളിൽ വരയ്ക്കപ്പെട്ട ചിത്രങ്ങളും ആയി സാമ്യം ഉള്ളവയാണ്…
പൂനാ ഡെക്കാൻ കോളേജിലെ  ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ജീവനക്കാർ നടത്തിയ ഖനനത്തിൽ ശെന്തുരുണിയുടെ വടക്ക് പടിഞ്ഞാറേ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു വലിയ ഗുഹയിൽ നിന്നും മധ്യ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ ഖനനം ചെയ്തു…
ഇത് കല്ലട ആറിന്റെ തീരത്താണ്…
ഗുഹയ്ക്ക് തൊട്ട് മുന്നിൽ കണ്ട ചതുപ്പ് ഒരു പഴയ തടാകം ആകാം എന്ന് അവർ അഭിപ്രായപ്പെടുന്നു…
ചരിത്രാതീത കാലം മുതലേ പുനലൂരിന് തമിഴ് നാടുമായി നല്ല ബന്ധം ഉണ്ടായിരുന്നു..
പുനലൂർ നിന്നും 20 കിലോമീറ്റർ അകലെയാണ് ശെന്തുരുണിയും, തെമ്മലയും..
സിന്ധു നദീതട സംസ്കാരം നിലനിന്നതിനും മുന്നേ പുനലൂർ താലൂക്കിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ജനവാസം ഉണ്ടായിരുന്നു…
പുനലൂർ തൂക്കുപാലം…
തെമ്മല ഇക്കോ ടുറിസം..
ബട്ടർഫ്ലൈ പാർക്ക്…
ശെന്തുരുണി വന്യ ജീവി സങ്കേതം…
തെമ്മല പരപ്പാർ അണക്കെട്ട്…
പാലരുവി വെള്ളച്ചാട്ടം…
അരിപ്പ പക്ഷി സങ്കേതം…
കുളത്തൂപ്പുഴ ക്ഷേത്രം…
കുടുക്കത്ത് പാറ ഇക്കോ ടുറിസം….
 ഇവയൊക്കെ ഈ ഭാഗത്തെ പ്രധാന ടുറിസ്റ്റ് അട്ട്രാക്ഷൻസ് ആണ്..
സംസ്ഥാന പാത 2 – ൽ കൂടി നെടുമങ്ങാട് നിന്നും പാലോട് എത്തുക…
പാലോട് – മടത്തറ 13 കിലോമീറ്റർ.
മടത്തറ – അരിപ്പ പക്ഷി സങ്കേതം 4 കിലോമീറ്റർ..
അരിപ്പ – കുളത്തൂപ്പുഴ 10 കിലോമീറ്റർ..
കുളത്തൂപ്പുഴ – തെമ്മല 11 കിലോമീറ്റർ..
തെമ്മല – പാലരുവി 13 കിലോമീറ്റർ..
പാലരുവി – ആര്യങ്കാവ് 3 കിലോമീറ്റർ..
തെമ്മല – പുനലൂർ 20 കിലോമീറ്റർ..
പുനലൂർ – കോട്ടുക്കൽ ഗുഹാക്ഷേത്രം 18 കിലോമീറ്റർ..
കോട്ടുക്കൽ ഗുഹാക്ഷേത്രം – ജടായു പാറ 6 കിലോമീറ്റർ..
ജടായുപ്പാറ – കിളിമാനൂർ കൊട്ടാരം 15 കിലോമീറ്റർ..
കിളിമാനൂർ – വർക്കല ബീച്ച് 25 കിലോമീറ്റർ

Back to top button
error: