Month: July 2022

  • Kerala

    എന്നെ ആക്രമിച്ച ആ ചെറിയ കുഞ്ഞ് 19 കേസിൽ പ്രതി, അത് എടുത്ത് ഒക്കത്ത് വെയ്ക്കേണ്ട.’ വിമാന യാത്രാ വിവാദത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ

    വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എല്‍.ഡി.എഫ് കണ്‍വീനറും മുന്‍മന്ത്രിയുമായ ഇപി ജയരാജന്‍ ആക്രമിച്ചു എന്ന പരാതിയില്‍ കേസ് എടുക്കില്ലെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതിഷേധക്കാരുടെ ലക്ഷ്യമെന്നും സംഭവമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ജയരാജന്‍ ആക്രമിച്ചതായി പരാതി നല്‍കിയതെന്നും പിണറായി നിയമസഭയിൽ പറഞ്ഞു. ആ യാത്രയ്ക്കിടെ മുഖ്യമന്ത്രിയെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനുമാണ് ശ്രമമുണ്ടായത്. തടയാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാനും പേഴ്‌സണല്‍ അസിസ്റ്റന്റിനും പരിക്കേല്‍ക്കുകയും ചെയ്തു. ഇത് സംബന്ധിച്ച്‌ വലിതയുറ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളെ വിമാനത്തില്‍ നിന്ന് ആരും ആക്രമിച്ചതായി പ്രതികളാരും പൊലീസിനോടോ കോടതിയിലോ ആ സമയത്ത് പറഞ്ഞിരുന്നില്ല. പ്രതികള്‍ ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമിച്ചു എന്ന് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പറഞ്ഞ കാര്യം വസ്തുതാവിരുദ്ധമാണ് എന്നും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും അറിയിക്കുകയുമായിരുന്നു. കോണ്‍ഗ്രസിന്റെ…

    Read More »
  • Crime

    വളപട്ടണത്ത് ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍; അട്ടിമറിശ്രമമടക്കം പരിശോധിക്കുന്നു

    കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്‍.പി.എഫും അന്വേഷണം തുടങ്ങി. 17-ാം തീയതി മുതല്‍ കണ്ണൂരിലെ വിവിധയിങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി സംഭവം ആവര്‍ത്തിക്കുന്നതിനാല്‍ അട്ടിമറിശ്രമമടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം കണ്ണൂര്‍ ആനയിടുക്കിലും പിന്നീട് ചിറക്കലിലും റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടത്തോടെ നിരത്തിവെച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വളപട്ടണത്തും സമാനസംഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയാണ് വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ കൂട്ടത്തോടെ നിരത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ടത്. ചിലയിടത്തെ കല്ലുകള്‍ തട്ടിത്തെറിപ്പിച്ച് തീവണ്ടി കടന്നുപോവുകയും ചെയ്തു. റെയില്‍വേ ട്രാക്കില്‍ ഇതിന്റെ അടയാളങ്ങളുണ്ട്. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.    

    Read More »
  • LIFE

    മലയാളി നടനുമായി വിവാഹം നിശ്ചയിച്ചെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി നിത്യമേനോന്‍

    കൊച്ചി: മലയാളത്തിലെ നടനുമായി തന്റെ വിവാഹം നിശ്ചയിച്ചെന്നതരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ പടരുന്ന വാര്‍ത്തയ്ക്കതിരേ നടി നിത്യ മേനോന്‍ രംഗത്ത്. പ്രചരിക്കുന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് നടി പറഞ്ഞു. ‘എന്നെക്കുറിച്ച് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ല. സത്യമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങള്‍ ലഭിച്ച വിവരം ശരിയാണോ എന്നു പരിശോധിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ച് പോവുകയാണ്’, നടി പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായിട്ട് നിത്യയുടെ വിവാഹം നിശ്ചയിച്ചു എന്നും സിനിമയിലെത്തിയ നാള്‍ മുതല്‍ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നുമാണ് റിപ്പോര്‍ട്ട് പ്രചരിച്ചത്. ഒരു തമിഴ് മാധ്യമം ആണ് വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇത് മറ്റു മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ആകാശ ഗോപുരം, ഉറുമി, ബാച്ച്‌ലര്‍ പാര്‍ട്ടി, വയലിന്‍, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ജനപ്രീതി നേടിയ താരമാണ് നിത്യ. ഉറുമിയുടെ തെലുങ്ക് പതിപ്പ് വലിയ വിജയമായിരുന്നു. ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക്…

    Read More »
  • Kerala

    കെ.കെ. രമയ്‌ക്കെതിരായ പരാമര്‍ശം: മണിയുടെ പ്രസംഗത്തില്‍ തെറ്റായ ഒരു ആശയം അന്തര്‍ലീനമായിട്ടുണ്ടെന്ന് സ്പീക്കര്‍

    തിരുവനന്തപുരം: കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ പരാമര്‍ശം തള്ളി സ്പീക്കര്‍ എംബി രാജേഷ്. മണി പറഞ്ഞത് തെറ്റായ പരാമര്‍ശമെന്ന് സ്പീക്കര്‍ സഭയില്‍ പറഞ്ഞു. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. മണി അനുചിതമായ പ്രയോഗം പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്പീക്കര്‍ പറഞ്ഞു. എം ബി രാജേഷിന്റെ വാക്കുകള്‍ സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്. അണ്‍പാര്‍ലമെന്ററി ആയ അത്തരം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കിലും ചില വാക്കുകള്‍ അനുചിതവും അസ്വീകാര്യവും ആകാം. മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇന്നത്തെകാലത്ത് ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്. വാക്കുകളുടെ വേരും അര്‍ത്ഥവും അതിന്റെ സാമൂഹിക സാഹചര്യത്തിലാണ്. ഒരേ വാക്കിന് തന്നെ എല്ലാ സാമൂഹിക സാഹചര്യങ്ങളിലും ഒരേ അര്‍ത്ഥമാകണമെന്നില്ല. വാക്കുകള്‍ അതത് കാലത്തിന്റെ മൂല്യബോധത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഫ്യൂഡല്‍ മൂല്യബോധത്തെ പ്രതിനിധീകരിക്കുന്ന വാക്കുകളും പ്രയോഗങ്ങളും ആധുനിക ജനാധിപത്യ ലോകത്തിന്റെ മൂല്യബോധത്തിന്…

    Read More »
  • Kerala

    കെ കെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി

    കെ കെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം എം മണി. പരാമര്‍ശം വിവാദമായതിന് പിന്നാലെ താന്‍ തെറ്റൊന്നും പറഞ്ഞിട്ടില്ലെന്നും, മാപ്പു പറയില്ലെന്നുമായിരുന്നു എം എം മണി പ്രതികരിച്ചത്. എന്നാല്‍ ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് പരാമര്‍ശം തിരുത്തി മണി രംഗത്തെത്തിയത്. കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന് എം എം മണി വ്യക്തമാക്കി. സ്പീക്കറുടെ നിരീക്ഷണത്തെ മാനിക്കുന്നു. പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അപ്പോള്‍ തന്നെ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു, അത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഈ പരാമര്‍ശം നടത്തരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു  

    Read More »
  • Kerala

    കേന്ദ്രവുമായി പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെങ്കിലും വിട്ടുവീഴ്ചയില്ല, കുടുംബശ്രീയുടെയും ചെറുകിട കച്ചവടക്കാരുടെയും ചില്ലറ ഉത്പന്നങ്ങള്‍ക്ക് ജിഎസ്ടി ചുമത്തില്ല: ധനമന്ത്രി ബാലഗോപാല്‍

    തിരുവന്തപുരം: ഒന്നോ രണ്ടോ കിലോഗ്രാം തൂക്കമുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട കച്ചവടക്കാരില്‍ നിന്നും കുടുംബശ്രീ പോലുള്ള ഉത്പാദകരില്‍ നിന്നും ജി.എസ്.ടി. ഈടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കേന്ദ്ര സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചേക്കുമെങ്കിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം അവശ്യസാധങ്ങള്‍ക്ക് ചരക്ക് സേവന നികുതി(ജി.എസ്.ടി.) ചുമത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കേരള സര്‍ക്കാരിന്റെ കുടുംബശ്രീ രാജ്യത്തെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതികളില്‍ ഒന്നാണ്. ഒന്നോ രണ്ടോ കിലോ തൂക്കം വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ അടക്കമുള്ള പായ്ക്കറ്റ് സാധനങ്ങള്‍ കുറഞ്ഞ നിരക്കില്‍ കുടുംബശ്രീ വിപണിയില്‍ എത്തിക്കാറുണ്ട്്. പാക്കറ്റ്, ലേബല്‍ ചെയ്ത സാധനങ്ങള്‍ക്ക് 5 ശതമാനം ജിഎസ്ടി നല്‍കേണ്ടി വരുന്നത് കുടുംബശ്രീ പോലുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.   ജിഎസ്ടി കൗണ്‍സിലിന്റെ 47 -ാം യോഗത്തില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ അടക്കം ജിഎസ്ടിക്ക് കീഴിലേക്ക് കൊണ്ടുവരാന്‍ തീരുമാനമെടുത്തിരുന്നു. 18 ന്…

    Read More »
  • Crime

    ടൂറിനെത്തിയ യുവാവ് കുട്ടിക്കാനത്തെ റിസോര്‍ട്ടിനു സമീപത്തെ കുളത്തില്‍ മരിച്ചനിലയില്‍

    കുട്ടിക്കാനം: ടൂറിനെത്തിയ യുവാവ് കുട്ടിക്കാനത്ത് റിസോര്‍ട്ടിനു സമീപമുള്ള കുളത്തില്‍ വീണ് മരണമടഞ്ഞു. കുട്ടിക്കാനം വളഞ്ഞങ്കാനത്തുള്ള റിസോര്‍ട്ടിന് സമീപം വച്ചായിരുന്നു അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി കണ്ണമാലി ചെറിയ കടവ് ഭാഗത്ത് അറയ്ക്ക്ല്‍ വീട്ടില്‍ ആല്‍വിന്റെ മകന്‍ നിഥിന്‍(30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നിഥിനും സംഘവും കുട്ടിക്കാനത്ത് ടൂറിന് എത്തിയത്. ഡ്രൈവര്‍ ഉള്‍പ്പെടെ 11 പേരുള്ള സംഘമായിരുന്നു ഇവര്‍. ഇന്നു രാവിലെ തിരികെ പോകാന്‍ തയ്യാറാകുമ്പോഴാണ് നിഥിനെ ഇവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിനു സമീപത്തെ കുളത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വേഗത്തില്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.  

    Read More »
  • India

    ഭാര്യ എല്ലാ ദിവസവും സാരി ധരിക്കണം, ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യണം, രാത്രി വൈകിയുള്ള പാര്‍ട്ടികളില്‍ പോകുന്നത് ഒരുമിച്ചാവണം, ഞായറാഴ്ച പ്രാതല്‍ ഭര്‍ത്താവ് ഉണ്ടാക്കണം. ഓരോ പതിനഞ്ചു ദിവസത്തിലും ഷോപ്പിംഗ് നടത്തണം; വധുവും വരനും ചേർന്ന് ഒപ്പു വച്ച ഈ വിവാഹ ഉടമ്പടി സമൂഹമാധ്യമങ്ങളിൽ വൈറലായി

    വിവാഹ ആഡംബരങ്ങളില്‍ നിത്യവും പുതിയ മാറ്റങ്ങള്‍ വരുമെങ്കിലും ആചാരപരമായ കാര്യങ്ങള്‍ ഇന്നും പഴഞ്ചനാണ്. നാളും കുറിപ്പടിയുമായി ജ്യോതിഷനെ കാണാൻ ഓടുന്നവര്‍ പോലും വധൂവരന്മാരുടെ ബ്‌ളഡ്‌ടെസ്റ്റ് ഒന്നു നടത്തി നോക്കാറില്ല. അവരുടെ അഭിരുചികൾ ആരായാറില്ല. അസമില്‍ നടന്ന ഈ വിവാഹത്തിലും ഇതൊന്നും നടന്നില്ല പക്ഷേ രസകരമായ മറ്റൊരു കാര്യം നടന്നു. വധൂവരന്മാർ പരസ്പരം ആലോചിച്ച് അവരുടെ വിവാഹത്തിനിടെ ഒപ്പുവച്ച ഒരു കരാര്‍ വൈറലായിരിക്കുന്നു. വിവാഹ ശേഷം എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്നൊക്കെ വിശദീകരിക്കുന്ന ഒരു ഉടമ്പടിയിലാണ് വധുവും വരനും ചേർന്ന് ഒപ്പ് വെച്ചിരിക്കുന്നത്. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വധു ശാന്തിയും വരന്‍ മിന്റുവുമാണ് ഈ റൊമാന്റിക് ഉടമ്പടിയില്‍ ഒപ്പ് വച്ചത്. ജൂലൈ 9 -നായിരുന്നു ഇവരുടെ വിവാഹം. വെഡ്ലോക്ക് ഫോട്ടോഗ്രാഫി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ കരാറിലെ ചില രസകരമായ നിബന്ധനകള്‍ ഇതാണ്: മാസത്തില്‍ ഒരിക്കല്‍ മാത്രം പിസ കഴിക്കാം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാകണം പ്രാധാന്യം. വധു എല്ലാ ദിവസവും സാരി ധരിക്കണം. എല്ലാ…

    Read More »
  • NEWS

    വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിൻവലിച്ചു

    തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച്‌ സര്‍ക്കാ‌ര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേയ്ക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുസ്ലീം സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സര്‍ക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും യോഗത്തില്‍ ഉള്‍തിരിഞ്ഞ പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ ഭേദഗതി നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നാലാം സ്ഥാനത്തെത്തി

    ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നാലാം സ്ഥാനത്തെത്തി.മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ മറികടന്നാണ് അദാനി നാലാം സ്ഥാനം കൈയടക്കിയത്. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം 114 ബില്യണ്‍ ഡോളറിലധികമാണ് അദാനിയുടെ സമ്ബത്ത്. ബില്‍ ഗേറ്റ്സിന് നിലവില്‍ 102 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്.230 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എലോണ്‍ മസ്‌കാണ് ഫോര്‍ബ്സിന്റെ പട്ടികയിലെ ഏറ്റവും ധനികനായ വ്യക്തി. ലൂയി വിറ്റണിലെ ബെര്‍ണാഡ് അര്‍നോള്‍ട്ട് രണ്ടാം സ്ഥാനത്തും ആമസോണിന്റെ ജെഫ് ബെസോസ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും ഉണ്ട്.       ഇന്ത്യയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ (ആര്‍ഐഎല്‍) മുകേഷ് അംബാനി ഫോര്‍ബ്സ് റിയല്‍ ടൈം ശത കോടീശ്വരന്മാരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ്. 88 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഫോര്‍ബ്സ് ഇദ്ദേഹത്തിന്റെതായി കാണിക്കുന്നത്.

    Read More »
Back to top button
error: