NEWS

തിരുപ്പൂർ റയിൽവെ സ്റ്റേഷന്റെ പേര് മാറ്റി

തിരുപ്പൂർ : തിരുപ്പൂർ റയിൽവെ സ്റ്റേഷന്റെ പേര് മാറ്റി.ത്യാഗി തിരുപ്പൂർ കുമരൻ റയിൽവെ സ്റ്റേഷൻ എന്നാണ് പുതിയ പേര്.
നേരത്തെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്റെ പേര്  പുരട്ചി തലൈവര്‍ ഡോ. എം.ജി. രാമചന്ദ്രന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റഷന്‍ എന്ന് മാറ്റിയിരുന്നു.എംജിആറിന്റെ ജന്മ ശതാബ്ദി വര്‍ഷമായ 2019-ൽ ആയിരുന്നു പേര് മാറ്റം.
കഴിഞ്ഞ ദിവസമാണ് തിരുപ്പൂർ റയിൽവെ സ്റ്റേഷന്റെ പേര് മാറ്റിയത്.തമിഴ്‌നാടിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചതോടെ റയിൽവെ അനുമതി നൽകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: