Month: July 2022

  • Kerala

    സംസ്ഥാനത്ത് ‘നിഴല്‍ മന്ത്രിസഭ’ രൂപീകരിക്കാന്‍ ബിജെപി

    സംസ്ഥാനത്ത് ‘നിഴല്‍ മന്ത്രിസഭ’ രൂപീകരിക്കാന്‍ തീരുമാനിച്ച് ബിജെപി. കേന്ദ്ര, സംസ്ഥാന പദ്ധതികളുടെ നടത്തിപ്പ് വിലയിരുത്തുവാനും പരാതികളിലും, ക്രമക്കേടുകളിലും ഇടപെട്ട് സര്‍ക്കാരിന്റെ നടപടി ഉറപ്പാക്കാനുമാണ് ‘നിഴല്‍ മന്ത്രിസഭ’ രൂപീകരിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.’ നിഴല്‍ മന്ത്രിസഭ’ സംവിധാനമൊരുക്കുവാന്‍ ഓരോ വകുപ്പിന്റെയും ചുമതല ലോക്‌സഭ, നിയമസഭ മണ്ഡലം തലത്തില്‍ നേതാക്കള്‍ക്ക് നല്‍കും. ബിജെപിക്ക് നിയമസഭയില്‍ പ്രതിനിധികളില്ലാത്തതിനാല്‍ പ്രശ്‌നങ്ങളില്‍ പുറത്ത് നിന്ന് ഇടപെടാനും പരിഹരിക്കുന്നതിന് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുമുള്ള സംവിധാനമാണ് നിഴല്‍മന്ത്രിസഭ കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്.  

    Read More »
  • Kerala

    ശബരീനാഥിന്റെ അറസ്റ്റിനു പിന്നാലെ യൂത്ത് കോൺഗ്രസിൽ കലാപം

    ശബരീനാഥിന്റെ അറസ്റ്റിനു പിന്നാലെ യൂത്ത് കോൺഗ്രസിൽ കലാപം. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ ചോർന്ന സംഭവത്തെ തുടർന്ന് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രിയെ വിമാനത്തിൽ തടഞ്ഞ് പ്രതിഷേധിക്കാനുള്ള നിർദ്ദേശങ്ങളടങ്ങിയ വാട്സാപ്പ് ചാറ്റ് ചോർന്നതിനും അന്വേഷണ ഏജൻസിക്ക് പൂർണ വിവരങ്ങൾ ലഭ്യമാക്കിയതിനും പിന്നിൽ സംഘടനയിലെ പ്രബല വിഭാഗമാണെന്നാണ് മറു വിഭാഗത്തിന്റെ ആരോപണം. ഡിജിറ്റൽ തെളിവുകൾ പുറത്തുവന്നത് സംഘടനയെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് ഒരു വിഭാഗം ദേശീയ നേതൃത്വത്തിന് കത്ത് അയച്ചു.

    Read More »
  • Crime

    പിതൃസഹോദരിയെ ഒളിക്യാമറയിൽ കുടുക്കി 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമം, ആസൂത്രണം ചെയ്ത യുവതിയും കാമുകനും അറസ്റ്റിൽ

    പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളിക്യാമറയിൽ പകര്‍ത്തി ഇതുവച്ച്‌ ഭീഷണിപ്പെടുത്തി അവരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭത്തില്‍ യുവതിയും പ്രതിശ്രുത വരനും അറസ്റ്റില്‍. ബംഗളൂരു ആണ് സംഭവം. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഉഷ (25), പ്രതിശ്രുത വരൻ സുരേഷ് ബാബു (28) എന്നിവരെയാണ് ബംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. ഇരയായ യുവതി ജൂലൈ 16നാണ് ഇതുസംബന്ധിച്ച്‌ പോലിസില്‍ പരാതി നല്‍കിയത്. തനിക്ക് കാമുകനുമായി കുറഞ്ഞത് 10 വര്‍ഷമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും തങ്ങള്‍ ഹോട്ടല്‍ മുറികളില്‍ സംഗമിക്കാറുണ്ടെന്നും ജൂണില്‍ ബാംഗളൂര്‍ ക്രോസിനടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങള്‍ കണ്ടുമുട്ടിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. അടുത്തിടെ തന്റെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പ് തന്റെ മൊബൈലില്‍ ലഭിക്കുകയും 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും ഇതു അയച്ചു നല്‍കുമെന്നുമുള്ള സന്ദേശം ലഭിച്ചെന്നാണ് യുവതി പോലിസില്‍ നല്‍കിയ പരാതി. വീഡിയോ അവളുടെ അനന്തരവള്‍ ഉഷയുടെ മൊബൈല്‍ ഫോണിലും എത്തിയിരുന്നു. ഭാവിയിലെ…

    Read More »
  • Kerala

    മങ്കി പോക്‌സ് ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി. പുറത്തിറക്കി: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസൊലേഷന്‍, ചികിത്സ, സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍. എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ഈ എസ്.ഒ.പി. പിന്തുടരണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന, ശരീരവേദന, തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണം. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്. ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്. പിസിആര്‍ പരിശോധനയിലൂടെയാണ് മങ്കിപോക്‌സ് സ്ഥിരീകരിക്കുന്നത്. മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക. രോഗിയെ ഐസൊലേറ്റ് ചെയ്ത…

    Read More »
  • Kerala

    ആയിരങ്ങൾക്ക് തൊഴിൽ അവസരങ്ങളുമായി കേരളത്തിലെ ഐ.ടി പാർക്കുകൾ, പരിശീലനം നൽകാൻ 300ലധികം കമ്പനികൾ

    സംസ്ഥാനത്തെ തൊഴിലന്വേഷകർക്ക് തൊഴിൽ പരിശീലനമൊരുക്കി കേരളത്തിലെ ഐ.ടി പാർക്കുകൾ. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് ഐ.ടി പാർക്കുകളായ തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നിവിടങ്ങളിലെ കമ്പനികളുമായി ചേർന്ന് നടപ്പാക്കാനൊരുങ്ങുന്ന ഇഗ്‌നൈറ്റ് ഇന്റേൺഷിപ്പ് പരിശീലന പരിപാടി ഓഗസ്റ്റ് മാസം ആരംഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം നാളെ (വ്യാഴം) വൈകിട്ട് 4.30ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ടെക്‌നോപാർക്ക് ട്രാവൻകൂർ ഹാളിൽ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരളാ ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ് സ്വാഗതമാശംസിക്കും. സ്‌കിൽ ഡെവലപ്പ്‌മെന്റിനായി 2023ൽ 5000 ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് വഴി വേണ്ട പരിശീലനം നൽകുക എന്ന ലക്ഷ്യമിട്ടാണ് സർക്കാർ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേരളാ ഐ.ടി പാർക്ക്‌സ് സി.ഇ.ഒ ജോൺ എം. തോമസ് പറഞ്ഞു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ആയിരത്തി അഞ്ഞൂറ് ഉദ്യോഗാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകാനാണ് കേരള ഐ.ടി പാർക്ക്‌സ് പദ്ധതിയിടുന്നത്. ആറുമാസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ മാസം 5000 രൂപ വരെ…

    Read More »
  • Kerala

    അടിവസ്ത്രം അഴിപ്പിച്ച സംഭവം :ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമെന്ന് അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍

    നീറ്റ് പരീക്ഷയില്‍ പരിശോധനാ ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്ന് റിമാന്‍ഡില്‍ ആയ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവര്‍ വെളിപ്പെടുത്തി. കുട്ടികളുടെ അടിവസ്ത്രത്തില്‍ ലോഹഭാഗങ്ങള്‍ ഉള്ളതിനാല്‍ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജന്‍സിക്കാര്‍ നിര്‍ദേശിച്ചു. ഏജന്‍സി ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു. അഞ്ചു പേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതല്‍ പ്രതികളെ പിടികൂടാനുള്ളതിനാല്‍ അഞ്ച് പേര്‍ക്കും ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.  

    Read More »
  • Kerala

    സംവിധായകന്‍ ലിജുകൃഷ്ണന്‍ പീഡനക്കേസ് പ്രതി, സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ഇര; ആവശ്യം നിരസിച്ച് ഹൈക്കോടതി

    സംവിധായകന്‍ പീഡനക്കേസ് പ്രതിയായതിന്റെ പേരില്‍ സിനിമ തടയാനാകില്ലെന്ന് ഹൈക്കോടതി. സംവിധായകനായ ലിജുകൃഷ്ണന്‍ പീഡനക്കേസില്‍ പ്രതിയായതിനാല്‍, ലിജുവിന്റെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി നല്‍കരുത് എന്നാവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. നിവിന്‍ പോളി നായകനായ ‘പടവെട്ട്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടുള്ളത് അല്ലെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നും കേന്ദ്രസര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും അറയിച്ചിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് വി.ജി അരുണ്‍ ഹര്‍ജി തള്ളിയത്. ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • NEWS

    സെപ്റ്റംബര്‍ 2 മുതൽ ഓണാവധി; ഇത്തവണ 9 ദിവസം മാത്രം

    തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും.ഔഗസ്റ്റ് 24ന് ആരംഭിച്ച്‌ സെപ്റ്റംബര്‍ 2നാണ് പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി വിദ്യാലയങ്ങൾ അടയ്ക്കും. ഈ വര്‍ഷം 9ദിവസമാണ് ഓണാഘോഷത്തിനായി അവധി നല്‍കുക.

    Read More »
  • NEWS

    ഓൺലൈൻ റമ്മി ഗെയിം (Online Rummy Game )എന്താണ്? എന്തുകൊണ്ട്  ​ഈ ​ഗെയിം നിയമവിരുദ്ധമാക്കി ?

    ചീട്ടു കളിയുടെ ഓൺലൈൻ രൂപമാണ് ഓൺലൈൻ റമ്മി.ചീട്ടുകളിയിൽ ചൂതാട്ടം പോലെ പണം വെച്ച്  ആണ് റമ്മി കളിക്കുന്നത്.  ആദ്യ കാലങ്ങളിൽ   പല വെബ്സൈറ്റുകളിലാണ് റമ്മി കളിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ  ആപ്പുകളുടെ സൗകര്യവും വർധിച്ചതോടെ മൊബൈൽ ഫോൺ  വഴിയാണ് റമ്മി കളിക്കുന്നത്. ​ നിരവധി റമ്മി ​ഗെയിം ആപ്ലിക്കേഷനുകളാണുള്ളത്. ഓൺലൈനായി പണമിടപാട് നടത്തി ലഭിക്കുന്ന കാർഡുകൾക്ക് അനുസരിച്ച് കളിക്കണം.വലിയ തോതിൽ കാശ് പോകുന്നു എന്ന പേരിൽ കേരള ഹൈക്കോടതിയിൽ വന്ന  ഹ‌‌ർജി സ്വീകരിച്ച കോടതി ഇതുപോലെയുള്ള ഓൺലൈൻ റമ്മി ​ഗെയ്മിന്റെ ബ്രാൻഡ് അംബാസിഡർമാരായ നടൻ അജു വർ​ഗീസ്, തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി എന്നിവർക്ക് നോട്ടീസ് അയച്ചു. ഈ ​ഗെയിം സമൂഹത്തിന് വലിയ വിപത്താണെന്ന് നിരീക്ഷിച്ച കോടതി സർക്കാരിനോട് നടപടികൾ എടുക്കാൻ ആവശ്യപ്പെട്ടു.  അതിനെ തുടർന്ന് 1960-ലെ കേരള ​ഗെയിമിങ്ങ് ആക്ട് സെക്ഷൻ 14 എയിൽ ഇതിനായി ഭേദ​ഗതി വരുത്തി. പരാതി…

    Read More »
  • NEWS

    കണക്ക് കൂട്ടൽ തെറ്റാതിരിക്കാനും “ആപ്പ്”

                        മാത്ത്പിക്സ്      (Mathpix) എന്ന ആപ്പിൽ  ചിത്രമെടുത്ത് അപ് ലോഡ് ചെയ്താൽ കൈ കൊണ്ടെഴുതിയ ഗണിത പ്രശ്നങ്ങൾ വരെ പരിഹരിച്ചു കിട്ടും.  ഗണിത സമവാക്യം വായിച്ച് പരിഹരിക്കുക എന്നതാണ് ഈ ആപ്പിന്റെ ജോലി. ഫോട്ടോമത്ത്,സോക്രട്ടിക് തുടങ്ങിയ ആപ്പുകളിലും ഈ സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ആപ്ലിക്കേഷനുകൾ ഗണിതം, ശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, കൂടാതെ കൂടുതൽ മേഖലകളിലെ പ്രശ്നങ്ങളും ചോദ്യങ്ങളും പരിഹരിക്കാൻ പ്രാപ്തമാണ്. 

    Read More »
Back to top button
error: