മൃഗങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലായിരിക്കാം. എന്നാലും അവയ്ക്ക് വികാരങ്ങളുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവ തന്റെ ഉടമകളെ വളരെ അധികം സ്നേഹിക്കുന്നു. ഉടമകളില്‍ നിന്നും വേര്‍പെടേണ്ടി വരുമ്ബോള്‍ അവയുടെ ആത്മാവിന് ചിലപ്പോള്‍ മുറിവേല്‍ക്കും.
ഇത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.ഇത് എവിടെ നിന്നാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല.@ram_vegan എന്ന അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
ഈദുല്‍ അദ്‌ഹ സമയത്ത് പകര്‍ത്തിയതാണ് ഈ വീഡിയോ എന്നാണ് കരുതുന്നത്. ചന്തയില്‍ ആടിനെ വില്‍ക്കാന്‍ കൊണ്ടുപോയപ്പോള്‍ ഉള്ളതാണ് രംഗം.വീഡിയോയില്‍ ആട് ഒരു മനുഷ്യനെ പോലെ ഉടമയുടെ തോളില്‍ ചാരി നിന്ന് ഏങ്ങലടിച്ച് കരയുകയാണ്. ചുറ്റിനും ഈ കാഴ്ച കണ്ട് കൊണ്ട് ഒരുപാട് പേര്‍ നില്‍ക്കുന്നുണ്ട്. വില്‍ക്കാനായി ചന്തയിലെത്തിച്ചതിന് തൊട്ടു പിന്നാലെയാണ് ആട് കരയുന്നത്. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആട് കരയുന്ന രംഗം ആരെയും ഒന്ന് പിടിച്ചുലയ്ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇതോടെ കച്ചവടക്കാരൻ പിൻമാറി, വാങ്ങിയ കാശ് തിരിച്ചു കൊടുത്തു.ഉടമ തന്റെ ആടുമായി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.