NEWS

നരേന്ദ്രമോദിയുടെയും യോഗി ആത്യനാഥിന്റെയും ചിത്രങ്ങൾ ചവറ്റുകുട്ടയിൽ തള്ളി ശുചീകരണ തൊഴിലാളി; കേസ്,പിരിച്ചുവിടൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ ചവറ്റുകുട്ടയിൽ കൊണ്ടിട്ട് ശുചീകരണ തൊഴിലാളി.

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം നടന്നത്.പിന്നാലെ അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്ന് മാത്രമല്ല കേസുമായി.
സംഭവം വിവാദമായതോടെ മഥുര മുനിസിപ്പാലിറ്റി ബോബിയെ പിരിച്ചുവിടുകയായിരുന്നു. മഥുര നഗര്‍ നിഗം മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ശുചീകരണ തൊഴിലാളിയാണ് ബോബി. ചിത്രങ്ങള്‍ മാലിന്യത്തിനൊപ്പം കിടന്നിരുന്നതാണെന്നും താന്‍ പ്രത്യേകിച്ച്‌ ഒന്നും ചെയ്തില്ലെന്നും ബോബി പറയുന്നു.എന്തായാലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: