
തിരുവനന്തപുരം: ദക്ഷിണ കാശി എന്നറിയപ്പെടുന്ന വയനാട് ജില്ലയിലെ തിരുനെല്ലി ക്ഷേത്രത്തിലേക്ക് ബലി തര്‍പ്പണത്തിനായി പോകുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി. ബഡ്ജറ്റ് ടൂറിസം സെല്‍ തിരുവനന്തപുരം – തിരുനെല്ലി ക്ഷേത്രം പ്രത്യേക സര്‍വ്വീസ് നടത്തും.
27 ന് രാവിലെ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് തിരുനെല്ലി ക്ഷേത്രത്തിലെത്തി ബലിതര്‍പ്പണം പൂര്‍ത്തിയാക്കി 28 ന് രാത്രിയോടെ മടങ്ങി എത്തുന്ന തരത്തിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന 40 പേര്‍ക്കാണ് അവസരം.
തിരുവനന്തപുരം, കൊട്ടാരക്കര, അടൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാവുന്നതാണ്. ടിക്കറ്റുകള്‍ 91886 19368, 94474 79789 എന്നീ നമ്പരുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.






