CareersNEWS

ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനം ഇന്ന് മുതല്‍

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തപ്പെടുന്ന രണ്ടു വര്‍ഷത്തെ സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്സിലേക്ക് പ്രവേശന നടപടികള്‍ ഇന്ന് മുതല്‍ ആരംഭിക്കും.

എസ്.എസ്.എല്‍.സി/ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി/ തത്തുല്യത പരീക്ഷയുടെ വിഷയങ്ങള്‍ക്ക് ലഭിച്ച ആകെ ഗ്രേഡ് പോയിന്റിനോടൊപ്പം ഇംീഷിനു ലഭിച്ച ഗ്രേഡ് പോയിന്റ് കൂടി ചേര്‍ത്ത് അന്തിമ ഗ്രേഡ് പോയിന്റ് കണക്കാക്കും. പ്ലസ് ടു വി.എച്ച്.എസ്.ഇ/ തത്തുല്യത പരീക്ഷ പാസായവര്‍ക്ക് ശരാശരി ഗ്രേഡ് പോയിന്റിനോടൊപ്പം 1 ഗ്രേഡ് പോയിന്റ് അധികമായി ചേര്‍ക്കും.

Signature-ad

ഭിന്നശേഷിയുള്ളവര്‍ക്ക് (സഞ്ചാരം, കാഴ്ച, കേള്‍വി വൈകല്യം ഉള്ളവര്‍) അഞ്ചു ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. പ്രത്യേക സംവരണമായി ഓരോ സ്ഥാപനത്തിലും ഒരു സീറ്റുവീതം യുദ്ധത്തില്‍ മരണമടഞ്ഞ സൈനികരുടെ വിധവകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. എസ്.സി/ എസ്.ടി, ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണം ലഭിക്കുന്നതാണ്. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

പൊതു വിഭാഗങ്ങള്‍ക്ക് 100 രൂപയും, പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 50 രൂപയുമാണ് അപേക്ഷ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി വെബ്സൈറ്റ് മുഖേന വണ്‍ടൈം രജിസ്ട്രേഷന്‍ പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കണം. അതിനു ശേഷം വിവിധ ഗവ. കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാം.

വിശദ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പക്ടസും ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ വിവരങ്ങളും അനുബന്ധങ്ങളും www.polyadmission.org/gci എന്ന അഡ്മിഷന്‍ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓഗസ്റ്റ് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Back to top button
error: