Month: July 2022

  • Kerala

    വമ്പന്‍ ഓഫറുകള്‍ മറ്റന്നാൾ മുതൽ, പകുതി വിലയ്ക്ക് എന്തും വാങ്ങാം; ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിംഗ്‌സ് സെയില്‍ വരുന്നു

    വിലക്കിഴിവിന്റെ വമ്പന്‍ ഓഫറുകളുമായി ഫ്ലിപ്കാര്‍ട്ട്. ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്സ് സെയില്‍ ജൂലൈ 23 മുതല്‍ 27 വരെ നടക്കും. സ്മാര്‍ട് ഫോണുകള്‍, ഹെഡ്ഫോണുകള്‍, സ്പീക്കറുകള്‍, ടി.വികള്‍ എന്നിങ്ങനെ എല്ലാ ഇലക്ട്രോണിക്സ് വിഭാഗങ്ങള്‍ക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, എന്നീ സ്മാര്‍ട് ഫോണുകള്‍ക്കും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാര്‍ട് വാച്ചുകള്‍ക്ക് 65 ശതമാനം ഓഫർ ലഭിക്കും. എല്ലാ ദിവസവും രാവിലെ 12 മണിക്കും എട്ടു മണിക്കും വൈകുന്നേരം നാല് മണിക്കുമാണ് ഓഫര്‍ വില്പന നടക്കുന്നത്. വില്‍പ്പന നടക്കുന്ന സമയത്ത് ആകര്‍ഷകമായ ഡീലുകളും ഉണ്ടാകും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനും ഇ.എം.ഐ ഇടപാടുകള്‍ക്കും ആകര്‍ഷകമായ ഓഫറുകളുണ്ടാകും. ജൂലൈ 23 മുതല്‍ 24 വരെയാണ് ആമസോണ്‍ പ്രൈം ഡേ സെയില്‍ നടക്കുന്നത്.

    Read More »
  • India

    രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോർഡ് താജ്മഹലിനു തന്നെ

    രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ചരിത്ര സ്മാരകമെന്ന റെക്കോർഡ് നിലനിർത്തി താജ്മഹൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ‌യുടെ റിപ്പോർട്ടിൽ ആണിത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷത്തിനിടെ താജ്മഹൽ ടിക്കറ്റ് വിൽപ്പനയിലൂടെ ഏകദേശം 132 കോടി രൂപ ലഭിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്ന് സാമ്പത്തിക വർഷങ്ങളിലെ എൻട്രി ടിക്കറ്റ് വിൽപ്പനയിലൂടെ എഎസ്‌ഐ ഉണ്ടാക്കുന്ന മൊത്തം വരുമാനത്തിന്റെ 24 ശതമാനം താജ്മഹലിൽ നിന്നുള്ളതാണ്. 2019-20 ൽ 97.5 കോടി രൂപയായും 2020-21 ൽ 9.5 കോടിയും 2021-22ൽ 25.61 കോടി രൂപയും വരുമാനമുണ്ടാക്കി.  

    Read More »
  • NEWS

    ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന് ദാരുണാന്ത്യം

    പാലക്കാട്: ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന് വാനിനടിയില്‍പ്പെട്ട് ദാരുണാന്ത്യം. നേപ്പാള്‍ സ്വദേശി രാം വിനോദ് (45) ആണ് ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മിനി വാനിനടിയില്‍പ്പെട്ട് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയോടെ തൃത്താല മുടവന്നൂരിലായിരുന്നു അപകടം. തലക്കൊട്ടെ കുന്നിൻ മുകളിലേക്ക് പശു ഫാമിലേക്കാവശ്യമായ പുല്ല് ചെത്താൻ  ഭാര്യക്കൊപ്പം ഓമ്നി വാനില്‍ എത്തിയതായിരുന്നു രാം വിനോദ്. ഫാം ഗേറ്റിന് മുന്‍വശത്തെ കുത്തനെയുള്ള ഇറക്കത്തില്‍ വാന്‍ നിര്‍ത്തിയ ശേഷം തൊട്ടടുത്ത വീട്ടില്‍ നിന്നും ഫാം ഗേറ്റിന്‍്റെ താക്കോല്‍ വാങ്ങാന്‍ രാം വിനോദ് ഇറങ്ങിയ സമയം വാന്‍ താഴേക്ക് തെന്നി ഇറങ്ങുകയായിരുന്നു. വാനിന് അകത്തുപെട്ട ഭാര്യയെ പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം രാംവിനോദിന്‍്റെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു.

    Read More »
  • NEWS

    കിലോയ്ക്ക് 140 രൂപ കടന്ന ഇറച്ചിക്കോഴിവില 97-ൽ എത്തി

    കോട്ടയം :കിലോയ്ക്ക് 140 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 97 ലേക്ക് നിലം പൊത്തി. ആടിമാസത്തില്‍(കർക്കടകം) നോണ്‍വെജ് വിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താത്പര്യ കുറവ് കാരണം വൻതോതിൽ കേരളത്തിലേക്ക് കോഴി എത്തിയതാണ് വില കുറയാൻ കാരണം. തമിഴ്നാട്ടിലെ കമ്ബം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി, നാമക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്.   കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.അതേസമയം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെയാണുള്ളത്. ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ്മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല.കോഴിമുട്ട മൊത്തവില അഞ്ചുരൂപയില്‍ താഴ്ന്നിട്ടും ഓംലറ്റ്, ബുള്‍സ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല.  

    Read More »
  • Kerala

    ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ മടിയില്‍ ഇരിക്കാലോ ല്ലേ,’ സദാചാരവാദികള്‍ക്ക് മാസ് മറുപടിയുമായി സി.ഇ.ടി വിദ്യാര്‍ത്ഥികള്‍

    തിരുവനന്തപുരം സി.ഇ.ടി കോളജിന് സമീപത്തെ വെയ്റ്റിംഗ് ഷെഡില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നു എന്നാരോപിച്ച് സദാചാരവാദികളായ ചില നാട്ടുകാര്‍ ബെഞ്ച് വെട്ടി പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ പറ്റുന്ന രീതിയിലാക്കി. ഇത് ചെയ്തവര്‍ക്ക് മാസ് മറുപടി നല്‍കി കോളജിലെ വിദ്യാര്‍ത്ഥികള്‍. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോ ല്ലെ’ എന്ന കുറിപ്പോടെ വെട്ടിപ്പൊളിച്ചിട്ട ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടു. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. മറ്റു വിദ്യാർഥികളും ഇതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി. സംഭവം വൈറലാകുമെനോ ഇത്രയേറെ പിന്തുണ ലഭിക്കുമെന്നോ വിദ്യാർഥികൾ പോലും കരുതിയിട്ടുണ്ടാവില്ല. ചൊവ്വാഴ്ച വൈകിട്ട് വിദ്യാർഥികൾ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയർന്നു. ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാര്‍ഥികൾ രംഗത്തെത്തി. മുൻപും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളജിൽ സമരം…

    Read More »
  • NEWS

    കോളജിനെതിരെ ആക്രമണം; മാനേജ്മെന്റ് കേസ് ഫയൽ ചെയ്തു

    ചടയമംഗലം: വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കോളജിനെതിരെ ആക്രമണം നടത്തിയവർക്കെതിരെ മാനേജ്മെന്റ് കേസ് ഫയൽ ചെയ്തു.ചടയമംഗലത്തെ മാര്‍ത്തോമാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മാനേജ്മെന്റാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. പരീക്ഷ ചുമതല ഏജന്‍സിക്കാണെന്നിരിക്കെ കോളജിനെതിരെ വ്യാജപ്രചാരണം നടത്തുകയും കോളജിന്റെ ഗ്ലാസ്സുകളും മറ്റും നശിപ്പിക്കുകയും ചെയ്തവർക്കെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ ട്രെയിനിങ് എന്ന സ്വകാര്യ ഏജന്‍സിയെ ആയിരുന്നു പരീക്ഷയുടെ സുരക്ഷാ ചുമതല ഏല്‍പ്പിച്ചിരുന്നത്. ഇവര്‍ ഇത് കരുനാഗപ്പള്ളി സ്വദേശിക്ക് ഉപകരാര്‍ നല്‍കി. ഈ ഉപകരാറുകാരന്‍ നിയോഗിച്ച ഒരു പരിശീലനവും ഇല്ലാത്ത ആളുകളാണ് പെണ്‍കുട്ടികളെ അവഹേളിച്ചത്. സംഭവത്തില്‍ അഞ്ച് ഏജന്‍സി ജീവനക്കാരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.സ്ത്രീത്വത്തെ അപമാനിച്ചതിനും സ്വകാര്യത ഹനിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

    Read More »
  • India

    കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും

    നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ സോണിയ ഇ ഡി ഓഫീസില്‍ ഹാജരാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയയെ അനുഗമിക്കുമെന്നാണ് റിപ്പോര്‍ട്ട്.ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇ ഡി അറിയിച്ചിരുന്നെങ്കിലും ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് എം പിമാര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കും. മറ്റ് പ്രതിപക്ഷപാര്‍ട്ടികളോട് സമരത്തെ പിന്തുണയ്ക്കാനും കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

    Read More »
  • NEWS

    പാമ്ബുകളുടെ ശല്യം ഒഴിവാക്കാം

    വേനല്‍ക്കാലത്തെന്ന പോലെ മഴക്കാലത്തും പാമ്ബുകളുടെ ശല്യം താരതമ്യേന കൂടുതലാണ്. വെളുത്തുള്ളി ചതച്ചു വെള്ളത്തില്‍ കലക്കി ഈ വെള്ളം വീട്ടിലും ചുറ്റുപാടിലും തളിച്ചാൽ ഒരുപരിധി വരെ ഇവയുടെ ശല്യം ഒഴിവാക്കാം. സവാള ചതച്ചോ നീരെടുത്ത വെള്ളമോ വീടിനു ചുറ്റും വിതറാം. ഇതിലെ സള്‍ഫറിന്റെ ഗന്ധം പാമ്ബുകള്‍ക്ക് അലോസരമുണ്ടാക്കുന്നു. നാഫ്തലീന്‍ ഗുളിക, വിനാഗിരി, മണ്ണെണ്ണ തുടങ്ങിയവ വീടിനു ചുറ്റും തളിയ്ക്കുന്നതും പാമ്ബിനെ അകറ്റി നിര്‍ത്തുന്നതിന് സഹായിക്കും.ചെണ്ടുമല്ലി പോലുളള ചെടികള്‍ വീടിന്റെ അതിരുകളില്‍ വച്ചുപിടിപ്പിക്കാം..ഈ പൂക്കളുടെ ഗന്ധം പൊതുവെ പാമ്ബുകള്‍ക്ക് അലോസരമുണ്ടാക്കുന്നതാണ്.       വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതു വഴിയും പാമ്ബുകളെ അകറ്റാം.

    Read More »
  • NEWS

    സംസ്ഥാനത്ത് 3,762 സ്കൂൾ അദ്ധ്യാപകരുടെ ഒഴിവുകള്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകളിൽ 3,762 പ്രൈമറി (എല്‍.പി/ യു.പി) സ്കൂൾ അദ്ധ്യാപകരുടെ ഒഴിവുകള്‍.വിവരം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 978.തിരുവനന്തപുരത്ത് 573 ഒഴിവുകളുണ്ട്. പ്രൈമറി സ്‌കൂള്‍ ഉള്‍പ്പെടെ പലയിടത്തും അദ്ധ്യാപക ഒഴിവുകള്‍ വ്യാപകമാണെന്നും താത്കാലികക്കാരെ നിയമിച്ച്‌ ഒഴിവുകള്‍ നികത്തുന്നില്ലെന്നും പരാതി വ്യാപകമാകുന്നതിനിടെയാണ് മന്ത്രി തന്നെ നിയമസഭയില്‍ ഒഴിവുകളുടെ കണക്ക് അവതരിപ്പിച്ചത്.

    Read More »
  • India

    രാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ രാവിലെ 11 മുതല്‍, പ്രഖ്യാപനം വൈകിട്ട്

    ദില്ലി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയാരെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങും. പാർലമെന്‍റിലെ അറുപത്തി മൂന്നാം നമ്പർ മുറിയിലാണ് വോട്ടെണ്ണൽ. വൈകിട്ട് നാലു മണിയോടെ വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദി ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാലറ്റു പെട്ടികൾ ദില്ലിയിൽ എത്തിച്ചിട്ടുണ്ട്. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാ എം എൽ എമാരും വോട്ടു രേഖപ്പെടുത്തി. എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന്‍റെ വിജയം ഉറപ്പാണ്. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ ഡി എ ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നതാണ് യാഥാർത്ഥ്യം. ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വം തന്നെയായിരുന്നു എൻ ഡി എ ക്യാംപിന് വലിയ നേട്ടമായതെന്നാണ് വിലയിരുത്തൽ. അറുപത് ശതമാനത്തിലധികം…

    Read More »
Back to top button
error: