Month: July 2022
-
NEWS
തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച് 19 കാരന്റെ ആത്മഹത്യാ ശ്രമം
തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച് 19 കാരന്റെ ആത്മഹത്യാ ശ്രമം. കോഴിക്കോട് താമരശ്ശേരി സ്വദേശി കുന്നത്ത് വീട്ടില്‍ നാഫിയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. രാവിലെ 9.30നുള്ള ഏറനാട് എക്‌സ്പ്രസില്‍ കോഴിക്കോട്ട് പോകാനായി റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു നാഫി.പിന്നീട് കൈ ഞരമ്ബ് മുറിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനിലെ ശുചി മുറിയിലായിരുന്നു നാഫി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. രക്തം വാര്‍ന്ന നിലയില്‍ സഹയാത്രികരാണ് യുവാവിനെ ആദ്യം കണ്ടത്. ഉടനെ വിവരം വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് നാഫിയെ ആശുപത്രിയില്‍ എത്തിച്ചത്.പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ എന്നാണ് സൂചന.
Read More » -
NEWS
നിര്‍ണായക ബൗണ്ടറി തടഞ്ഞിട്ട മലയാളി താരം സഞ്ജു സാംസണ് അഭിനന്ദ പ്രവാഹം
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെറും മൂന്നു റണ്‍സിന് വിന്‍ഡീസിന് വിജയം നഷ്ടമായ ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ നിര്‍ണായക ബൗണ്ടറി തടഞ്ഞിട്ട മലയാളി താരം സഞ്ജു സാംസണ് അഭിനന്ദ പ്രവാഹം. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ ബൗണ്ടറിയെന്ന് ഉറപ്പിച്ച വൈഡ് ബോള്‍ സഞ്ജു അസാമാന്യ ഡൈവിങിലൂടെ തടുത്തിടുകയായിരുന്നു. അവസാനത്തേതിന് തൊട്ടുമുമ്ബുള്ള പന്തിലായിരുന്നു ഈ അതുല്യ പ്രകടനം. അതോടെ 15 റണ്‍സ് വേണ്ടിയിരുന്ന ഓവറില്‍ 12 റണ്‍സാണ് വിന്‍ഡീസിന് കണ്ടെത്താനായത്.ഇതോടെ ഇന്ത്യ വിജയിക്കുകയായിരുന്നു.
Read More » -
India
തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും മമത മന്ത്രിസഭയിലെ രണ്ടാമനുമായ പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍; ഇ.ഡി. നടപടി സഹായി അര്‍പിതയില്‍നിന്ന് 20 കോടി കണ്ടെത്തിയ പിന്നാലെ
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ നടത്തിയ അധ്യാപക നിയമനത്തിലെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് 26 മണിക്കൂര്‍ ചോദ്യം ചെയ്തതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ആണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. അടുത്ത അനുയായിയായ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 20 കോടി രൂപയുടെ നോട്ടുകള്‍ കണ്ടെടുത്തതിനു പിന്നാലൊയായിരുന്നു ഇ.ഡി. നടപടികള്‍. പശ്ചിമ ബംഗാള്‍ മന്ത്രിസഭയിലെ രണ്ടാമനായ പാര്‍ഥ ചാറ്റര്‍ജി നിലവില്‍ വ്യവസായ-വാണിജ്യ മന്ത്രിയാണ്. അഴിമതി നടക്കുമ്പോള്‍ ചാറ്റര്‍ജിയായിരുന്നു വിദ്യാഭ്യാസ മന്ത്രി. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് പാര്‍ഥ ചാറ്റര്‍ജിയുടെ ഉറ്റ അനുയായി അര്‍പ്പിതയുടെ വീട്ടില്‍ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്. 2000, 500 നോട്ടുകളായിട്ടാണ് പണം കണ്ടെടുത്തത്. നോട്ടെണ്ണല്‍ യന്ത്രത്തിന്റെയും ബാങ്ക് ജീവനക്കാരുടെയും സഹായത്തോടെയാണ് ഇത് എണ്ണി പൂര്‍ത്തിയാക്കിയത്. 20 മൊബൈല്‍ ഫോണും ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെയും…
Read More » -
NEWS
പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ്; നഷ്ടപരിഹാരം 15000 രൂപ
വയനാട്: കേരളത്തില്‍ ആദ്യമായി ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ്. വയനാട് മാനന്തവാടി തവിഞ്ഞാലിലെ ഒരു ഫാമിലും മാനന്തവാടി കണിയാരത്തെ മറ്റൊരു ഫാമിലുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാനന്തവാടി ഫാമില്‍ 43 പന്നികള്‍ ചത്തു.തവിഞ്ഞാലില്‍ ഒരെണ്ണവും. ഇവിടുത്തെ ഫാമില്‍ 300 പന്നികളുണ്ട്. ഇതില്‍ മൂന്നെണ്ണത്തിന് രോഗലക്ഷണമുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബീഹാർ ഉൾപ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ പ്രതിരോധനടപടികള്‍ സംസ്ഥാനത്തും നടപ്പാക്കും.കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ പ്രകാരമുള്ള നഷ്ടപരിഹാരമാകും കര്‍ഷകര്‍ക്ക് നല്‍കുക-15000 രൂപ
Read More » -
NEWS
ഭദ്രതാ സ്മാര്‍ട്ട് ചിട്ടി;ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കെഎസ്‌എഫ്‌ഇ
തിരുവനന്തപുരം :ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി കെഎസ്‌എഫ്‌ഇ. നിരവധി സമ്മാന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഭദ്രതാ സ്മാര്‍ട്ട് ചിട്ടികളാണ് ഓണക്കാലത്തെ ലക്ഷ്യമിട്ട് ആരംഭിക്കാന്‍ ഒരുങ്ങുന്നത്. സമ്മാനങ്ങള്‍ക്ക് പുറമേ, നിരവധി ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. ബംമ്ബര്‍ സമ്മാനമായി ഒരു കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റ്/ വില്ലയാണ് നല്‍കുക. ചിട്ടിയുടെ ആദ്യ ലേലത്തിനുശേഷം തിരിച്ചടവ് ശേഷികള്‍ക്കനുസരിച്ച് മതിയായ ജാമ്യത്തില്‍ 50 ശതമാനം വരെ ചിട്ടി ലോണ്‍ അനുവദിക്കും. കൂടാതെ, പദ്ധതി കാലയളവില്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ആനുകൂല്യവും നല്‍കുന്നുണ്ട്. ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് നിലവിലുള്ള പലിശ നിരക്കില്‍ രണ്ടു ശതമാനം ഇളവോടെ ചിട്ടിയില്‍ അടച്ച തുകയ്ക്ക് തുല്യമായി പരമാവധി 50,000 രൂപ വരെ സിവിഎല്‍ വായ്പയായി നല്‍കുന്നതാണ്. ഏകദേശം 10.5 കോടി രൂപയുടെ സമ്മാനങ്ങളാണ് ഈ സ്മാര്‍ട്ട് ചിട്ടിയിലൂടെ നല്‍കുന്നത്. മേഖലാ തലത്തില്‍ 70 ഇലക്‌ട്രിക് കാറുകളോ 12.5 ലക്ഷം രൂപയോ സമ്മാനമായി ലഭിക്കും. കൂടാതെ, 100 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ അല്ലെങ്കില്‍ 75,000 രൂപയാണ് സമ്മാനത്തുക.
Read More » -
NEWS
ജോലി സ്ഥലത്ത് വച്ച് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
മലപ്പുറം: കാടാമ്ബുഴ പിലാത്തറയില്‍ ജോലി സ്ഥലത്ത് വച്ച് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ചേങ്ങോട്ടൂര്‍ മണ്ണഴി സ്വദേശി നല്ലാട്ടുപ്പറമ്ബില്‍ പുരുഷോത്തമന്‍ (അപ്പു) എന്നവരുടെ മകന്‍ നല്ലാട്ടുപ്പറമ്ബില്‍ കുട്ടന്‍ എന്ന വിനീഷ് (32) ആണ് മരിച്ചത്. ജോലിക്കിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ ഉടന്‍ കാടാമ്ബുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പുഷ്പയാണ് മാതാവ്. ഭാര്യ: റിജിഷ. മകന്‍: ആദിനാഥ് (അഞ്ചരമാസം).
Read More » -
NEWS
അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ
തിരുവല്ല: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയുടെ ഒന്നര ലക്ഷത്തോളം രൂപ വില മതിക്കുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ യുവാവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല നിരണം കൊമ്ബങ്കേരി വീട്ടില്‍ ബിജി ചാക്കോയാണ് (32) പിടിയിലായത്.ഇയാൾ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. നിരണം കൊമ്ബങ്കേരി മാനാങ്കേരില്‍ വീട്ടില്‍ സോമേഷ് സോമന്‍റെ പള്‍സര്‍ ബൈക്കാണ് പൂര്‍ണമായും കത്തി നശിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. ബൈക്കിന് തീ പിടിക്കുന്നത് കണ്ട് പുറത്തിറങ്ങിയ സോമേഷ് വീട്ടുമുറ്റത്ത് നിന്നും ബിജി ചാക്കോ ഓടിപ്പോകുന്നത് കണ്ടു.തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തുനിന്ന് ബിജിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
Read More » -
NEWS
വയനാട് ജില്ലയിലെ 7 റോഡുകൾക്ക് 105 കോടി
വയനാട്: ജില്ലയിലെ 7 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ അനുവദിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 42 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പനമരം – നെല്ലിയമ്ബം -നടവയല്‍ റോഡിന് 15 കോടിയും ബേഗൂര്‍ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്ബറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡിന് 15 കോടിയുമാണ് അനുവദിച്ചത്. ബത്തേരി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിനായി 33 കോടി അനുവദിച്ചു. കട്ടയാട് – പഴുപ്പത്തൂര്‍ റോഡിന് 18 കോടി രൂപയും മുള്ളന്‍കൊല്ലി – പാടിച്ചിറ – കബനിഗിരി – മരക്കടവ് – പെരിക്കല്ലൂര്‍ റോഡിന് 15 കോടി രൂപയും അനുവദിച്ചു. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 30 കോടി അനുവദിച്ചു. ചെന്നലോട് – ഊട്ടുപാറ റോഡിന് 15 കോടി രൂപയും കാവുമന്ദം – മാടക്കുന്ന് – ബാങ്ക്കുന്ന് റോഡിന് 15 കോടി രൂപയുമാണ് അനുവദിച്ചത്.
Read More » -
NEWS
ഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ഡല്‍ഹി: ഓൾഡ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഫരീദാബാദ് സ്വദേശിനിയായ മുപ്പുതുകാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.സംഭവത്തില്‍ റെയില്‍വേ ജീവനക്കാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. വ്യാഴാഴ്‌ച അര്‍ധരാത്രിയിലാണ് സംഭവം നടന്നത്.പിടിയിലായ നാലുപേരും റയില്‍വേ ഇലക്‌ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്. ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയില്‍ എത്തിച്ചായിരുന്നു ബലാത്സംഗം.സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിക്കു പ്രതികളിലൊരാളുമായി സൗഹൃദമുണ്ടായിരുന്നു.യുവതിക്ക് ഇയാള്‍ റയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതനുസരിച്ച് എത്തിയതായിരുന്നു യുവതി. കീര്‍ത്തി നഗര്‍ മെട്രോ സ്റ്റേഷനില്‍ രാത്രി 10.30 ന് എത്തിച്ചേര്‍ന്ന അതിജീവിതയെ പ്രതി ഡല്‍ഹി ജംഗ്ഷൻ റെയില്‍വ സ്റ്റേഷനിന്റെ 9-ാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ എത്തിക്കുകയായിരുന്നു. ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയില്‍ കുറച്ചു സമയം കാത്തിരിക്കാന്‍ പ്രതി യുവതിയോട് ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം സൃഹൃത്തുക്കളെയും കൂട്ടി മുറിയിലെത്തിയതിനു ശേഷമായിരുന്നു കൂട്ടബലാത്സംഗം.
Read More » -
Kerala
ജനസേവന കേന്ദ്രത്തിൻ്റെയും പലചരക്ക് കടയുടെയും മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച്, രണ്ടുപേർ അറസ്റ്റിൽ
തിരൂരങ്ങാടി: ജനസേവന കേന്ദ്രത്തിൻ്റെയും പലചരക്ക് കടയുടെയും മറവിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ച് നടത്തിയ രണ്ടുപേർ പിടിയിലായി. മലപ്പുറം തിരൂരങ്ങാടിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. പ്രത്യക്ഷത്തിൽ ജനങ്ങൾ തിരിച്ചറിയാതിരിക്കാനാണ് ജനസേവനകേന്ദ്രം പലചരക്ക് കടയുടെ എന്നിവയുടെ മറവിൽ ടെലഫോൺ എക്സ്ചേഞ്ച് ആരംഭിച്ചത്. തിരൂരങ്ങാടി വെന്നിയൂരിലെ ജനസേവന കേന്ദ്രത്തിൽ അറക്കലെ പലചരക്കു കടയിലും അതിനോട് ചേർന്ന് കെട്ടിടത്തിലും നടത്തിയ റെയ്ഡിൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചിലെ ഒട്ടേറെ ഉപകരണങ്ങൾ പിടിച്ചെടുത്തു. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തെന്നല കുന്നന്താറ മുഹമ്മദ് സുഹൈൽ സഹായി ചുള്ളിപ്പാറ കൊടക്കല്ല് സ്വദേശി നിയാസുദ്ദീൻ എന്നിവർ സംഭവത്തിൽ അറസ്റ്റിലായി. അറുപതോളം സിംകാർഡുകൾ, രണ്ട് കമ്പ്യൂട്ടറുകൾ, രണ്ട് ലാപ്ടോപ്പുകൾ, മൂന്ന് സിം ബോക്സുകൾ, എട്ട് മൊബൈൽ ഫോണുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read More »