Month: July 2022
-
NEWS
നാലു മക്കളുടെ പിതാവായ ബിജെപി എംപി ജനസംഖ്യാ നിയന്ത്രണ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കും
ന്യൂഡൽഹി: നാലു മക്കളുടെ പിതാവും നടനും ബി.ജെ.പി എം.പിയുമായ രവി കിഷന്‍ ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ കിഷന് മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. “ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരുമ്ബോള്‍ മാത്രമേ നമുക്ക് വിശ്വഗുരുവാകാന്‍ കഴിയൂ. ജനസംഖ്യ നിയന്ത്രണത്തിലാക്കുന്നത് വളരെ പ്രധാനമാണ്” -കിഷന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. “ജനസംഖ്യ ഉയരുന്നതിലൂടെ നമ്മള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ബില്‍ അവതരിപ്പിക്കാന്‍ എന്നെ അനുവദിക്കാനും ഞാന്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണെന്ന് കേള്‍ക്കാനും ഞാന്‍ പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു” -കിഷന്‍ കൂട്ടിച്ചേര്‍ത്തു.
Read More » -
Movie
എം.ടിയുടെ ആത്മാശം ഉളള പി.കെ. വേണുഗോപാല്‍ എന്ന നായകകഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ രഞ്ജിത്ത് സിനിമയാക്കുന്നു
എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ സംവിധായകന്‍ രഞ്ജിത്ത് സിനിമയാക്കും. എം.ടിയുടെ ആത്മകഥാംശം ഉളള ചെറുകഥയാണിത്. ചിത്രത്തില്‍ മമ്മൂട്ടിയാണ് പി.കെ. വേണുഗോപാല്‍ എന്ന നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് കടുഗണ്ണാവ. ശ്രീലങ്കയില്‍ ജോലി ചെയ്തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ ഓര്‍മ്മയാണ് ‘കടുഗണ്ണാവ’. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന വേണുഗോപാല്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ് ചിത്രത്തിന്‍രെ പ്രമേയം. മമ്മൂട്ടി അവതരിപ്പിക്കുന്നത് ഈ കഥാപാത്രത്തെയാണ്. ‘നിന്റെ ഓര്‍മ്മയ്ക്ക്’ എന്ന ചെറുകഥയുടെ തുടര്‍ച്ചയെന്നോണം എം.ടി. എഴുതിയ ചെറുകഥയാണ് ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്.’ ശ്രീലങ്കയിലെ കലാപം നടക്കുന്നതിനാല്‍ സിനിമ എവിടെ ചിത്രീകരിക്കണം എന്ന കാര്യത്തില്‍ അന്തിമതീരുമാനം ആവുന്നതേയുള്ളൂ. എം.ടിയുടെ പത്ത് കഥകളാണ് സിനിമയാകുന്നത്. അഭയം തേടി, ഓളവും തീരവും, ഷെര്‍ലക്ക്, ശിലാലിഖിതം തുടങ്ങിയവയാണ് സിനിമയാകുന്ന മറ്റു കഥകള്‍
Read More » -
NEWS
ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്;ജീവനക്കാരനെ പിരിച്ചുവിട്ട് ഇന്ത്യാ ടുഡേ
കൊൽക്കത്ത: ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനെതിരെ നടത്തിയ അധിക്ഷേപകരവും അപകീര്‍ത്തികരവുമായ പോസ്റ്റിന്റെ പേരില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഓഫീസിലെ ജനറല്‍ മാനേജരെ കമ്ബനി പിരിച്ചുവിട്ടു. ഇന്ദ്രൻ ചാറ്റര്‍ജി എന്ന ആളെയാണ് വെള്ളിയാഴ്ച കമ്ബനി പുറത്താക്കിയത്. വ്യാഴാഴ്ച തന്റെ സ്വകാര്യ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചാറ്റര്‍ജി മുറുമുവിനെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ടത്. ഇന്ത്യാ ടുഡേ ഗ്രൂപ്പ് ഇത്തരം നടപടികളെ അംഗീകരിക്കുന്നില്ലെന്നും, ധാര്‍മ്മികതയുടെ ഉയര്‍ന്ന നിലവാരം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ഗ്രൂപ്പ് സിഇഒ ദിനേശ് ഭാട്ടിയ വ്യക്തമാക്കി.
Read More » -
NEWS
ഓട്ടത്തിനിടയിൽ ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
കൊല്ലം :നിലമേലിൽ ഓട്ടോ ഡ്രൈവര്‍ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. നിലമേല്‍ കൈതോട് പുളിക്കോട് പുത്തന്‍വീട്ടില്‍ നിസ്സാം (34) ആണ് മരിച്ചത്. കണ്ണന്‍കോടിന് സമീപം വച്ച് രാത്രി 7 മണിയോടെയാണ് സംഭവം. യാത്രക്കാരുമായി പോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോ സൈഡിലേക്ക് നിറുത്തിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഓട്ടോയിൽ ഉള്ളവർ.ഉടന്‍തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.
Read More » -
Kerala
നിക്ഷേപകരുടെ പണവും തട്ടിച്ച് മുങ്ങിയ ദമ്പതികള്‍ക്കെതിരെ സി.ബി.ഐയുടെ ലുക്കൗട്ട് നോട്ടീസ്
നിക്ഷേപതട്ടിപ്പ് നടത്തി മുങ്ങിയ കേസില്‍ ദമ്പതികളെ കണ്ടെത്താന്‍ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാസര്‍കോട് സി.വി ഗ്ലോബല്‍ ട്രേഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരായ സാദിഖ്, ഭാര്യ ഖദീജത്ത് നൗഷ എന്നിവരെ കണ്ടെത്താനാണ് ലുക്കൗട്ട് നോട്ടീസ്. കമ്പനിയുടെ പേരില്‍ പൊതുജനങ്ങളില്‍ നിന്ന് 20.05 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ച് മുങ്ങി എന്നാണ് കേസ്. 2016ലാണ് സി.ബി.ഐ.യുടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം കേസെടുത്ത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാല്‍ നിയമനടപടികള്‍ക്കായി ഇവര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി ഇപ്പോൾ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Read More » -
NEWS
ബാങ്കിനുള്ളിൽ വച്ച് സ്ത്രീയെ കടന്നുപിടിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കൗണ്‍സിലര്‍ പി.വി കൃഷ്ണകുമാറിനെതിരെയാണ് പീഡന പരാതി ഉയര്‍ന്നത്. സഹകരണ സംഘം ജീവനക്കാരിയാണ് കോണ്‍ഗ്രസ് നേതാവിനെതിരെ പീഡന പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. ബാങ്കില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് പരാതി. ഇവര്‍ക്ക് സഹകരണ സംഘത്തില്‍ ജോലി വാങ്ങി നല്‍കിയത് കൃഷ്ണകുമാറാണെന്നാണ് വിവരം. പരാതിയില്‍ എടക്കാട് പോലീസാണ് കേസ് എടുത്തിരിക്കുന്നത്.
Read More » -
NEWS
തമിഴ്‌നാട് ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റിൽ
സേലം :തമിഴ്‌നാട് ധര്‍മപുരിയിലെ മലയാളികളുടെ കൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സേലം സ്വദേശി ലക്ഷ്മണ്‍, അണ്ണാശാലൈ സ്വദേശി പ്രഭാകരന്‍ എന്നിവരാണ് പിടിയിലായത്. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി നെബിന്‍, എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ടത്.പ്രതികള്‍ രണ്ട് പേരും പിടിയിലായത് അറിഞ്ഞാണ് മറ്റ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More » -
NEWS
ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും;സ്കൂൾ കുട്ടികൾക്ക് പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളിൽ വെള്ളം കൊടുത്തു വിടരുത്
നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം വാങ്ങിക്കൊടുക്കുന്ന പ്ലാസ്റ്റിക് വാട്ടർബോട്ടിലുകളും ലഞ്ച് ബോക്സുകളും ശ്രദ്ധിച്ചിട്ടുണ്ടോ. നിങ്ങൾ വാങ്ങിയ അല്ലങ്കിൽ വാങ്ങാൻ പോകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളുടെയും ലഞ്ച് ബോക്സുകളുടെയും അടിവശം പരിശോധിച്ചാൽ ത്രികോണ അടയാളത്തിൽ ഒന്നു മുതൽ 7 വരെയുള്ള ഏതെങ്കിലും ഒരു നമ്പർ കാണാം. ഈ നമ്പറുകൾ ആ പ്ലാസ്റ്റിക് ഏത് വിഭാഗത്തിൽ പെടുന്നു എന്ന് മനസിലാക്കിത്തരുന്നു. 1 -PET (Poly Ethylene Terephathalate) 2 – HDPE (High Density poly Ethylene) 3 – V (vinyl or PVC) 4 – LDPE (Low Density polyethylene) 5 – PP (Poly Propylene) 6 – PS (Poly styrene) 7 – others ഇതിൽ 2 4 5 നമ്പറുകൾ ഉള്ള കുപ്പികൾ മാത്രമാണ് ഒരുവിധമെങ്കിലും സുരക്ഷിതം.ബാക്കിയുള്ളവ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ളതാണ്. ഉദാഹരണമായി നമ്പർ 1 ഇത് പെറ്റ് ആണ് (PET –…
Read More » -
NEWS
ഉത്തര്‍പ്രദേശിൽ കഴിഞ്ഞ ആഴ്ച തുറന്ന പുതിയ എക്സ്പ്രസ് വേ തകര്‍ന്നു
ലഖ്‌നൗ: കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശിലെ പുതിയ എക്സ്പ്രസ് വേയുടെ ഭാഗങ്ങള്‍ തകര്‍ന്നു. 15,000 കോടി രൂപ ചെലവില്‍ നിര്‍മിച്ച എക്സ്പ്രസ് വേ ഉത്ഘാടനം ചെയ്തു അഞ്ച് ദിവസത്തിനുള്ളിലാണ് തകർന്നത്. 296 കിലോമീറ്റര്‍ നീളമുള്ള ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേയുടെ ജലൗണ്‍ ജില്ലയ്ക്ക് സമീപമുള്ള ചിരിയ സലേംപൂരില്‍ ആണ് തകര്‍ന്നത്. വ്യാഴാഴ്ച കനത്ത മഴയെത്തുടര്‍ന്ന് ആഴത്തിലുള്ള കുഴികള്‍ ഇവിടെ രൂപപ്പെടുകയായിരുന്നു. ഈ മാസം 16ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. ചിത്രകൂടിലെ ഭാരത്കൂപിനെയും ഇറ്റാവയിലെ കിഡ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്ററുള്ള നാലു വരിപ്പാത ഏഴു ജില്ലകളിൽകൂടിയാണ് കടന്നുപോകുന്നത്.
Read More » -
Crime
ബസ് സ്റ്റോപ്പിൽ ഇരുന്ന സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് നേരെ മണ്ണാര്‍ക്കാട്ട് സദാചാര ആക്രമണം
പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് സ്കൂൾ വിദ്യാര്‍ത്ഥികൾക്ക് നേരെ സാദാചാര ആക്രമണം. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് നാട്ടുകാര്‍ എന്ന് സംശയിക്കുന്ന ഒരു വിഭാഗം ആളുകളിൽ നിന്നും ക്രൂരമായി മർദ്ദനമേറ്റത്. സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുമിച്ച് ഇരുന്നതിൽ അരിശം പൂണ്ട ആളുകളാണ് ആക്രമിച്ചതെന്ന് വിദ്യാര്‍ത്ഥികൾ പറയുന്നു. ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ച അക്രമിസംഘം പെണ്‍കുട്ടികൾക്ക് നേരെ അസഭ്യവര്‍ഷവും നടത്തി. പരിക്കേറ്റ വിദ്യാര്‍ത്ഥികൾ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകുന്നേരം നടന്ന സംഭവത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കൾ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അക്രമികളെ തിരിച്ചറിയാനുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്. കേട്ടാലറയ്ക്കുന്ന അസഭ്യമാണ് അക്രമികളിൽ നിന്നുണ്ടായതെന്ന് പെണ്‍കുട്ടികൾ പറയുന്നു.
Read More »